You are Here : Home / AMERICA TODAY

സരിതക്ക് ശേഷം പുതിയ താരോദയം

Text Size  

Story Dated: Wednesday, August 06, 2014 10:19 hrs UTC

സ്ത്രീ- അവര്‍ണനീയതയുടെ  അതിര്‍വരമ്പുകളില്‍ കവിളും പ്രകൃതിയും
ചരിത്രകാരന്മാരും കോറിയിട്ട വാക്ക്. ആപാദചൂഡാം ആസ്വാദ്യമായ
സൌന്ദര്യത്തിന്റെ ഇരിപ്പിടമാണ് അവള്‍ കവികള്‍ക്ക് . അനിര്‍വചനീയമായ
മാതൃത്വത്തിന്റെ മുഖമുദ്ര നല്‍കി പ്രകൃതി അവള്‍ക്ക്
ചരിത്ര യുദ്ധങ്ങളും സമാധാനവും ഒരുപോലെ എഴുതപ്പെട്ടു അവരുടെ
പേരുകളില്‍. ക്ലോണിംഗ് എന്ന അതിനൂതന സാങ്കേതിക വിദ്യയ്ക്ക്
പോലും അവളുടെ മഹത്വത്തെ  കുറയ്ക്കാനായില്ല. അങ്ങിനെ എണ്ണമറ്റ
തിലക കുറികള്‍ ചാര്‍ത്തി അനാദിയില്‍ നിന്ന് ഇന്ന് വരെ ... ഇത്
ദിന രാത്രങ്ങള്‍ കാലത്തിനു നല്‍കിയ ചരിത്രം.

ഇന്നിന്റെ സ്ത്രീ വിദ്യാഭ്യാസപരമായി വളരുകയും സാമൂഹികമായി
തളരുകയും ചെയ്തു. വിദേശപണക്കൊഴുപ്പില്‍ പരിഷ്കൃതതരായി ഏന്നു സ്വയം
അഹങ്കരിക്കുന്ന മലയാളി സമൂഹവും ധര്‍മ്മം മറന്നു മത്സരിക്കുന്ന
മാധ്യമങ്ങളെയും കുറിച്ചോര്‍ത്ത് നാം ലജ്ജിക്കേണ്ട കാലം കഴിഞ്ഞു.
അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ സാധാരണക്കാരുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട്
വിപ്ലവങ്ങള്‍ക്ക്

ശ്രമിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ തുടിക്കുന്ന നടീ നടന്‍മാര്‍ക്ക്
അമ്പലം പണിയുമ്പോള്‍ നാം മൂക്കത്ത് വിരല്‍ വയ്ക്കും. പക്ഷെ ദുര്‍നടപ്പും
പണാപഹരണവും തൊഴിലാക്കി ഭരണ സിരാ കേന്ദ്രങ്ങളില്‍ വിളയാടിയ സ്ത്രീകളെ
ഒന്ന് കാണാന്‍ അവരുടെ ഫേസ്ബുക്ക് പേജുകളില്‍ വരുന്ന ഫോട്ടോകളും
കുറിപ്പുകളും വായിക്കാന്‍ നാം കാണിക്കുന്ന തിടുക്കും പാഴാക്കുന്ന സമയവും
പരിഷ്കാരത്തിന്റെ ഏതു ഏടുകളില്‍ എഴുതപ്പെടും?


സരിത  ബിന്ധ്യ രുക്സാനയും താണ്ടിയ വഴികളോ അവരുടെ കുറ്റകൃത്യങ്ങള്‍ നേരു
കണ്ടെത്താനോ അല്ലെ നാം ശ്രമിക്കുന്നത്?വരും തലമുറകള്‍ക്ക് മുന്‍പില്‍
അവര്‍ അവശേഷിപ്പിക്കുന്ന ധാര്‍മിക ചോദ്യങ്ങള്‍ക്ക് സമൂഹം
ശ്രദ്ധതിരിക്കേണ്ടതാണ്.

കേരളത്തെ തന്റെ ചെലക്കുരുക്കില്‍ ഒതുക്കിയ സരിതയുടെ കുറ്റകൃത്യങ്ങളുടെ
വ്യാപ്തി മറന്നു അവര്‍ക്ക് താര പരിവേഷം നല്‍കി, ശരീരവടിവും
വസ്ത്രാലങ്കാരവും ഓരോ അംഗവിക്ഷേപവും ക്യാമറയില്‍ പകര്‍ത്തുവാന്‍ നമ്മുടെ
മാധ്യമങ്ങള്‍ ശ്രമിക്കുമ്പോള്‍ അതിന്റെ തെറ്റായ സന്ദേശത്തെ നാം
ചിന്തിക്കുന്നില്ല.ഇത് കണ്ടു വളരുന്ന തലമുറ അധാര്‍മികതയുടെ വിത്ത്
വളരുന്നത് അറിയുന്നില്ല.തെറ്റ് ചെയ്‌താല്‍ അകത്ത് എന്നാ പഴഞ്ചന്‍ രീതി
പുറത്താകുന്നു.ആ വ്യക്തി നേടിയെടുത്ത ഖ്യാതി( കുപ്രസിദ്ധി എന്ന്
പഴമക്കാര്‍ പറയുമെങ്കിലും ഇന്ന് അത് ഖ്യാതിയാണ്) അറിയാതെ ഉണര്‍ത്തുന്ന
പ്രലോഭനങ്ങള്‍ ചെറുതല്ല. കാലാകാലങ്ങളായി സമൂഹത്തില്‍ മൂല്യം
കല്‍പ്പിച്ചിരുന്ന കന്യകാത്വമോ,സത്യം , ധര്‍മം എന്നിവയെല്ലാം പഴഞ്ചന്‍
ആശയങ്ങളായി കാറ്റില്‍പറന്നു.

അവരുടെ കുപ്രസിദ്ധനീണ്ട കഥകള്‍ക്കായി മാധ്യമങ്ങള്‍ ചെലവഴിക്കുന്ന
ലക്ഷങ്ങള്‍, പരസ്യം എല്ലാം നല്‍കുന്ന മാസ്മരികത കൂടുതല്‍ യുവത്വത്തെ
ഇതിലേക്ക് നയിക്കും.

പൈതൃകത്തിന്റെ സത്യസന്ധതയുടെ, മാതൃത്വത്തിന്റെ മഹത്വം പാടിപ്പുകഴ്ത്തുന്ന
കാലം അന്യംനിന്നു.

എന്റെ കുഞ്ഞിനു അച്ഛനില്ല, തനിക്ക് ഭര്‍ത്താവില്ല എന്ന് സരിത ആര്‍ത്തു
വിളിച്ചപ്പോള്‍ അതില്‍നിന്നു തീപോരിക്ക് വേണ്ടി മാധ്യമങ്ങള്‍ പാഞ്ഞു
നടന്നപ്പോള്‍ തകര്‍ന്നടിഞ്ഞത് ശക്തമായ സാമൂഹ്യ വ്യവസ്ഥിതിഎന്ന് നാം
മറന്നു.

മോഹഭംഗത്തിന്റെയും ചതിക്കുഴിയിലും പെട്ട് അകത്തളങ്ങളില്‍ അമ്മയായി
ഹോമിച്ചു തീര്‍ക്കുന്ന ജീവിതങ്ങളുടെ ആത്മാക്കള്‍ പോലും നാണിക്കുന സാമൂഹ്യ
പരിഷ്കാരത്തിലേക്ക് കേരള വളര്‍ന്നിരിക്കുന്നു.

നാം അമേരിക്കന്‍ മൂല്യചൂതിയെ കുറിച്ച് പ്രസംഗിക്കുന്നവരാണ്.
ബില്‍ക്ലിന്റന്‍ എന്ന നേതാവിന്റെ ജീവിതത്തിലേക്ക് കരിപുരണ്ട അധ്യായമായി
അപക്വമായ പ്രായത്തില്‍ വന്ന ലവിന്‍സ്കി എന്ന പെണ്‍കുട്ടി ജീവിതം
നഷ്ടപ്പെട്ടു അമ്മയോടൊപ്പം അജ്ഞാത വാസത്തില്‍ പശ്ചാത്തപിക്കുന്ന
വാര്‍ത്തയും നാം വായിച്ചു.കളങ്കം മൂലം തൊഴില്‍ കണ്ടെത്താനാകാതെ ജീവിതം
അവസാനിപ്പിക്കാന്‍ വരെ അവള്‍ ശ്രമിച്ചു.


ഇവിടെയാണ് കേരളത്തിലെ 'നാടക'ങ്ങളുടെ പ്രസക്തി. കോളിളക്കങ്ങള്‍ക്ക്
ശേഷമാണ് നമ്മുടെ സ്ത്രീകള്‍ ജീവിതം തുടങ്ങുന്നത്. പണവും പ്രശസ്തിയും
രാഷ്ട്രീയ സ്വാധീനവും അവരിലേക്ക് ഒഴുകിയെത്തുമ്പോള്‍ വരും തലമുറയും
വഴിതെറ്റും

പരിപാവനമെന്നു നാം കരുതിയിരുന്ന ശരീര ശുദ്ധി വീഡിയോയിലാക്കി പണത്തിനു
വേണ്ടി അടിയറവയ്ക്കുന്നു.ഇങ്ങിനെ സമൂഹം  മാറിയാല്‍ അതിന്റെ ഉത്തരവാദിത്തം
സമൂഹത്തിനും മാധ്യമാങ്ങള്‍ക്കും കസേരയ്ക്കു വേണ്ടി മാത്രം ജീവിക്കുന്ന
രാഷ്ട്രീയ കോമരങ്ങള്‍ക്കും മാത്രമാണ്. അപകീര്‍ത്തിയുടെ ഈ തരംഗത്തില്‍
നിന്നും കേരളത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരും തലമുറയെ ഓര്‍ത്തു
വിലപിക്കുന്ന കുറെ മനുഷ്യരുടെ വനരോദനങ്ങളുടെ തുടര്‍ക്കഥയ്ക്കും
സാക്ഷിയാകും ദൈവത്തിന്റെ സ്വന്തം നാട്....

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.