ജോജോ തോമസ്
കേരളത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ ശ്രീ. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ തീരുമാനിച്ച വാര്‍ത്ത വായിച്ചു. അടച്ചു പൂട്ടിയ 418 ബാറുകള്‍ തുറക്കില്ലാ എന്നും, നിലവിലുള്ള 312 ബാറുകള്‍ അടയ്ക്കുമെന്നും ഇനി മുതല്‍ മദ്യം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലൂടെ ലഭ്യമാണെന്നും, ഞായറാഴ്ച ഡ്രൈ ഡെ ആക്കുന്നതു വഴി കേരളത്തിലെ ഡ്രൈ ഡെയിസ് 52 ദിവസങ്ങളായി ഉയര്‍ത്തിയെന്നും…… “കോരന് കുമ്പിളില്‍ തന്നെ കഞ്ഞി”എന്ന പഴഞ്ചൊല്ല് ഓര്‍ത്തു പോവുകയാണ്.
ദൈവത്തിന്റെ സ്വന്തം നാടെന്ന പേരു നല്കി കേരളത്തില്‍ നടമാടുന്ന ഒരു രാഷ്ട്രീയ പാപ്പരത്തമായി മാത്രമെ ഈ പ്രഖ്യാപനത്തെ കാണാനാവൂ. കേരളത്തിലെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന കാലിക പ്രശ്നങ്ങളായ വില വര്‍ദ്ധനവൊ , മലിന -ശുചിത്വ സംവിധാനമോ , സുരക്ഷിത റോഡു ഗതാഗതമോ , കോഴപണത്താല് മൂടിക്കിടക്കുന്ന വ്യാപാരരംഗ പ്രശ്നങ്ങളോ ജനങ്ങളെ കബളിപ്പിക്കപ്പെടുന്ന സോളാര്‍ പ്രശ്നങ്ങള്‍ക്കോ പരിഹാരം കാണാതെ മദ്യ നിരോധനത്തിനു മുഖ്യത നല്‍കുന്നത് ജനാധിപത്യ വൈരുദ്ധ്യമായി കാണാവാനെ കഴിയൂ.
സമ്പന്നന് മദ്യം ലഭിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും സാധാരണക്കാരന് അവ അപ്രത്യക്ഷമാവുകയും ചെയ്യുമ്പോള്‍ ഇവിടെ അസമത്വം പ്രകടമാക്കുന്നു. സമ്പൂര്‍ണ്ണ മദ്യനിരോധനം അവകാശപ്പെടാനും കഴിയില്ല, അവ നടപ്പാക്കാനും കഴിയാത്ത ഗവണ്മെന്റ് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുവാന്‍ വെളിച്ചപ്പാടിന്റെ വാളെടുത്തു പുറപ്പെട്ടിരിക്കുന്ന ഈ യു.ഡി.എഫ് ഗവണ്മെന്റ് ജനവികാരം എന്തെന്ന് ചിന്തിക്കുന്നുണ്ടോ?
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചു രക്ഷപ്പെട്ട് നേരിയ ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുവാന്‍ പുറപ്പെടുവിച്ച ജനക്ഷേമ പത്രികയില്‍ മദ്യനിരോധന കേരളം എന്ന ആശയം ഉണ്ടായിരുന്നില്ലാ എന്ന നിലയ്ക്ക് ഈ പ്രഖ്യാപനം നടപ്പാക്കണമെങ്കില്‍ കേരള ജനതയുടെ അഭിപ്രായ സ്വാതന്ത്രത്തെ അവഗണിച്ചു കൊണ്ടാവരുത് മിറച്ച് കേരള ജനതയുടെ അഭിപ്രായ വോട്ടെടുപ്പിലൂടെ ആയിരിക്കണം.
ടൂറിസം വ്യവസായം പ്രോത്സാഹിപ്പിക്കുന്ന കേരളം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ എന്തുകൊണ്ട് മദ്യ നിരോധനനത്തിനു മുതിരുന്നില്ലാ. അതു നടപ്പാക്കാതെ എങ്ങിനെ സമ്പൂര്‍ണ്ണ മദ്യനിരോധനം സാഫല്യമാകും.
ഈ ഇരട്ടത്താപ്പു നയത്തില്‍ സാധാരണ കേരളീയന് നല്‍കേണ്ടി വരുന്ന വില വലുതായിരിക്കും. മദ്യം സാമൂഹിക വിപത്താണെന്നും വീര്യം കൂടിയ മദ്യ വില്‍പ്പന കുറയ്ക്കുമെന്ന് പറയുന്നതിലും വിരോധാഭാസം നിറഞ്ഞു നില്ക്കുന്നു.
മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ബോധവല്‍ക്കരണത്തിലൂടെ കേരളജനതയെ ബോധവാന്മാരാക്കിയാല് ജനാധിപത്യ പ്രക്രിയയില്‍ ജന പങ്കാളിത്തം സാദ്ധ്യമാകും സമാധാനം സംജാതമാകും.
Comments