ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് അമേരിക്കയെത്തുന്നു, മലയാളി വഴി
ലോകവ്യാപാര ഭൂപടത്തില്‍ സവിശേഷ സ്ഥാനത്തു നില്‍ക്കുന്ന ദുബായ് ഷോപ്പിംഗ്
ഫെസ്റ്റിവല്‍ ഇത്തവണ ശ്രദ്ധേയമാവുക അമേരിക്കയുടെ സാന്നിധ്യം
കൊണ്ടായിരിക്കും. ഷോപ്പിംഗ് ഫെസ്റ്റിവലില്‍ നിന്നും ഇതുവരെ വിട്ടു നിന്ന
അമേരിക്ക ഇത്തവണ സ്വന്തം പവലിയനുമായി സജീവസാന്നിധ്യമാകാനാണ് തീരുമാനം.
ഇതിനിടയായതാകട്ടെ ഒരു മലയാളി വഴിയും.
ഇടയാറന്മുളക്കാരനായ തോമസ് മുട്ടക്കലാണ് അമേരിക്കയെ ദുബായ് ഷോപ്പിംഗ്
ഫെസ്റ്റിവലിലെത്തിച്ചത്.
ഷോപ്പിംഗ് പെസ്റ്റിവലിന്റെ നടത്തിപ്പുകാര്‍ തന്നെയാണ് അമേരിക്കയില്‍
ധാരാളം സൗഹൃദങ്ങളുള്ള തോമസിനെ ഈ ചുമതല ഏല്‍പ്പിച്ചത്. അമേരിക്കന്‍
പവലിയനില്‍ സൗകര്യങ്ങള്‍ ഒരുക്കാനായി അമേരിക്കയും ഇദ്ദേഹത്തെത്തന്നെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥാപനമായ ടോമാര്‍ ബില്‍ഡിംഗ്
കണ്‍സ്ട്രക്ഷന്‍ എല്‍.എല്‍.സിക്കാണ് അതിന്റെ ചുമതല. പവലിയന്‍ നിര്‍മാണവും
വിപണനവും ഒക്കെ ഇവര്‍ തന്നെ.
ചുമതല തോമസിനായതു കൊണ്ടു തന്നെ മലയാളികള്‍ക്കായി മറ്റൊരു
ആനുകൂല്യവും അമേരിക്ക നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പവലിയനില്‍
മലയാളിക്കും സ്റ്റാളുകള്‍ ലഭിക്കും. ഇതുവഴി മലയാളിയുടെ മാത്രം സ്വന്തമായ
ഉല്‍പ്പന്നങ്ങല്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും കഴിയും. 84
സ്റ്റാളുകളുള്‍പ്പെട്ട പവലിയന്റെ 60 ശതമാനം സ്ഥലത്താണ് അമേരിക്കയുടെ തനത്
ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുക. അതില്‍ വസ്ത്രം, സ്വര്‍ണം,
കോസ്‌മെറ്റിക്‌സ് തുടങ്ങി കണ്ണടയും വാച്ചും വരെയുണ്ടാകും.
അമേരിക്കന്‍ പവലിയന്റെ മറ്റൊരു സവിശേഷത ടോമാര്‍ കണ്‍സ്ട്രക്ഷന്‍സ്
ഒരുക്കുന്ന മണല്‍ പാര്‍ക്ക്. ആണ്. വിനോദത്തിനും ഉല്ലാസത്തിനുമായി ഒരു
വലിയ പാര്‍ക്ക് ആണ് ഇവിടെ ഒരുക്കുന്നത്. ടോമാര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന
പേരില്‍ സഹോദരസ്ഥാപനം ഉള്ളതാണ് ടോമാറിനെ അമേരിക്ക നിര്‍മാണം
ഏല്‍പ്പിക്കാന്‍ കാരണം
.38 രാജ്യങ്ങളാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍
പങ്കെടുക്കുന്നത്. 20 വര്‍ഷം മുമ്പ് ആരംഭിച്ച ദുബായ് ഷോപ്പിംഗ്
ഫെസ്റ്റിവലില്‍ അമേരിക്കയുടെ സാന്നിധ്യം ഒരു വലിയ പോരായ്മയായിരുന്നു.
അതിനാണ് ഇവിടെ അവസാനമാകുന്നത്. അതും ഒരു മലയാളി വഴി.
Comments