" ഒരു സ്ത്രീ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു.ഏതൊരു പ്രതിസന്ധിയെയും നേരെ
ചൊവ്വേ നേരിടാന് കഴിയും. ശക്തമായ മനസിനെ
അടിത്തറയുണ്ടാകൂ.രണ്ടഭിപ്രായമു
ഘട്ടത്തില്‍ എങ്ങിനെ നേരിടുമെന്ന അവസാന ചോദ്യത്തിനു ഏഞ്ചല ഗോറാഫി സുരേഷ് ഉത്തരം പറഞ്ഞു
നിര്‍ത്തി. വിധികര്‍ത്താക്കളുടെ മുഖത്ത് പുഞ്ചിരി.ഫലം- ഈ വര്‍ഷത്തെ
വാഷിംഗ്ടണ്‍ മിസ് ഇന്ത്യ അവാര്‍ഡ്.
ഒരുപാടു അവാര്‍ഡുകള്‍ നേടിയെടുത്ത ചരിത്രമൊന്നും ഏഞ്ചലയ്ക്ക് പറയാനില്ല.
മനസ് നിറയെ നൃത്തം മാത്രമായിരുന്നു. അതിനപ്പുറം പഠനവും. രണ്ടും
മികച്ചരീതിയില്‍ കൊണ്ടുപോകുമ്പോഴാണ് മിസ് ഇന്ത്യ യു.എസ്സ്.എ 2014മത്സരത്തെ പറ്റി
അറിയുന്നത്. കഴിഞ്ഞ മേയ് മാസം ഓഡിഷന്‍ നടന്നു. യു.എസ്സ്.എ 2014മികച്ച വിജയം.
പിന്നീട് കഴിഞ്ഞയാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍
മിസ് ഇന്ത്യ യുഎസ്എ മിസ് പോപ്പുലാരിറ്റി അവാര്‍ഡ് .
"ദേശീയതലത്തില്‍ ആദ്യത്തെ മത്സരമായിരുന്നു ഇത്.ഒരു ഷൈനസ് ഉണ്ടായിരുന്നു. സൌന്ദര്യ
മത്സരമായത് കാരണം ഭംഗി വേണം. മലയാളിയായി ഞാന്‍ മാത്രം. ബാക്കിയെല്ലാം
ഉത്തരേന്ത്യക്കാര്‍. ലോബിയിംഗ് ഉണ്ടാകുമെന്ന് കേട്ടിരുന്നു. എന്നാലും
മത്സരിക്കാന്‍ തീരുമാനിച്ചു. അവസാനം വിജയം എനിക്കായി. എല്ലാം ദൈവകൃപ.
മത്സരം കഴിഞ്ഞപ്പോള്‍ മനസിലായി ലോബിയിംഗ് ഉണ്ടാകുമെന്ന് പറഞ്ഞതിലുമല്പം കാര്യമുണ്ടായിരുന്നു എന്നത്
"- ഏഞ്ചല പറയുന്നു.
വന്‍ പണച്ചെലവുള്ള മത്സരമാണ് മിസ് ഇന്ത്യ. കോസ്ട്യൂമിനും
വസ്ത്രങ്ങള്‍ക്കും വന്‍ തുക തന്നെ വേണം. രജിസ്റ്ററേഷന്‍ ഫീസ് തന്നെ
വലിയൊരു തുക വരും. മത്സരം കഴിയുമ്പോഴേക്കും നാല് ലക്ഷത്തോളം രൂപ ചെലവ്
വരും. സ്പോണ്‍സമാരും സുഹൃത്തുക്കളും മികച്ച പിന്തുണയാണ് നല്‍കിയത് .പ്രത്യേകിച്ച് പിതാവ് ജോലി ചെയ്യുന്ന സിയാറ്റലിലെ എയ്റോകണ്‌ട്രോള്‍ സിന്റെ ഉടമസ്ഥനായ ജോണ്‍ റ്റൈറ്റസും അദ്ദേഹത്തിന്റെ പത്നി കുസുമം റ്റൈറ്റസും.
" മത്സരത്തിനു രണ്ടു മണിക്കൂര്‍ മുന്‍പാണ് അറുന്നൂറ് ഫെസ്ബുക്ക് ലൈക്ക്
കൂടി വേണ്ടി വന്നത്.അതും വിജയത്തിനൊരു ഘടകമായിരുന്നു. ഉടന്‍ അശ്വമേധം
പത്രത്തിന്‍റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായം തേടി. രണ്ടു
മണിക്കൂറിനുള്ളില്‍ തന്നെ എനിക്ക് മൂവായിരം ലൈക് എല്ലാവരും കൂടി
നേടിത്തന്നു. ഒരു അത്യാവശ്യം വരുമ്പോള്‍ സഹായിക്കാത്തവരാണ് മലയാളികള്‍
എന്ന പതിവ് പല്ലവി എന്റെ അനുഭവത്തില്‍ നേരെ വിപരീതമായിരുന്നു. അവരുടെ
പിന്തുണയില്ലായിരുന്നെങ്കില്‍ എനിക്കീ നേട്ടം
കൈവരിക്കാനാകുമായിരുന്നില്ല"
പഠന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത ഏഞ്ചലയ്ക്ക് നൃത്തമാണ്
എല്ലാം. തന്റെ ജീവിതം നൃത്തത്തിനായി ഉഴിഞ്ഞുവച്ച്ച്ചിരിക്കുകയാണെന്ന്
ഏഞ്ചല പറയുന്നു. സിനിമയിൽ അഭിനയിക്കുക എന്നത് തന്റെ ജീവിതാഭിലാഷമാണെന്നു
പറയുന്ന ഏഞ്ചല ഇനി അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയാണ്.
" തമിഴിൽ മൂന്നു ഓഫറുകൾ വന്നിട്ടുണ്ട്. മലയാളത്തിൽ രണ്ടു സിനിമയിൽ
അഭിനയിക്കാൻ കരാറായി. രണ്ടു വളരെ വ്യത്യസ്തമായ കഥയാണ്. സ്ത്രീ
കഥാപാത്രങ്ങൾക്ക് പ്രാധ്യാന്യമുള്ള സിനിമകൾ ചെയ്യാനാണ് എനിക്കിഷ്ടം.
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്‌താൽ സമൂഹത്തിനു നല്ലൊരു മെസേജ് കൈമാറാൻ
കഴിയും"
സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ
പ്രതികരിക്കാൻ കഴിയുമ്പോഴാണു യഥാർഥ മനുഷ്യനാകുന്നതെന്ന് ഏഞ്ചല പറയുന്നു."
എത്ര നിഷ്കരുണമായാണു പാകിസ്ഥാനിലെ സൈനിക സ്കൂളിലെ കുട്ടികളെ തീവ്രവാദികൾ
വധിച്ചത് ? അവർക്കുമില്ലെ കുഞ്ഞുങ്ങളും? പിടഞ്ഞു വീഴുന്ന ഓരോ കുഞ്ഞും
രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണു. കുഞ്ഞുങ്ങളെ ഇല്ലാതാക്കുക വഴി അവർ
രാജ്യത്തിന്റെ നാശകരാണു.- പാകിസ്ഥാനിലെ കൂട്ടകുരുതിയെ വിമർശിച്ചു ഏഞ്ചല
പറയുന്നു.ഭീകരതയ്ക്കെതിരേയും കുട്ടികൾക്ക് വേണ്ടിയും തന്റെ ഇപ്പോഴുള്ള
പദവി ഉപയോഗിച്ചു പോരാടാൻ താൻ മുൻ നിരയിൽ ഉണ്ടാകുമെന്നും ഏഞ്ചല
കൂട്ടിച്ചേർത്തു.
കോട്ടയയം സ്വദേശി സുരേഷ് ഗോറഫിയുടെയും ലതയു ടെയും മകളാണ്
ഏഞ്ചല. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി അമേരിക്കയിലെ സിയാറ്റലിലെ
എയ്റോകണ്‌ട്രോള്‍സിലാണു ജോലിചെയ്യുന്നത്. മകളുടെ
താൽപര്യങ്ങൾക്ക് പൂർണ പിന്തുണ ഇവർ നൽകുന്നത്.കൂടുതല്‍ ഉയരങ്ങള്‍ തേടുമ്പോഴും മലയാളിത്തം കൈവിടരുതെന്ന നിര്‍ ബന്ധവുമായി യാത്ര തുടരുകയാണ് ഏഞ്ചല.
Comments