വീണ്ടും ഒരു ക്രിസ്‌തുമസ്സ് കൂടെ ആഗതമാകുന്നു. എല്ലായിടത്തും ആഘോഷം തുടങ്ങികഴിഞ്ഞു. സമ്മാനങ്ങള്‍ വാങ്ങാനും അത് നിറപകിട്ടാര്‍ന്ന പൊതികളില്‍ പാക്ക്‌ചെയ്യാനുമുള്ള തിടുക്കത്തിലാണ് മിക്കവരും. ഞാനിപറയുന്നത് അമേരിക്കയിലെ ഇടത്തരം ജനങ്ങളെക്കുറിച്ചാണ്. ഇവരെ അനുകരിച്ച് കടമായിട്ടായാലും സന്മാനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാരും രംഗത്തുണ്ട്. അങ്ങനെ ആധുനികലോകത്ത് ക്രിസ്‌തുമസ്സിന് അര്‍ത്ഥവ്യത്യാസം സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഒരു ആത്മീയാഘോഷമാകേണ്ട ക്രിസ്‌തുമസ്സ് ഒരു ഭൗതീകാഘോഷത്തിന്റെ നിലയിലേക്ക് തരംതാണുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്താണ് ക്രിസ്‌തുമസ്സ് എന്ന് ചിന്തിക്കുവാനും എങ്ങനെ ഫലപ്രദമായി ക്രിസ്‌തുമസ്സ് ആഘോഷിക്കാമെന്നും ചിന്തിക്കാന്‍ ഈ ദിവസങ്ങളില്‍ സമയം കണ്ടെത്താനും നമ്മുക്ക് പരിശ്രമിക്കാം. അതിനായി നിങ്ങളെ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊണ്ട് എന്റെ ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്‌ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പാപം ചെയ്‌ത് സ്വര്‍ഗ്ഗിയ ജീവിതം നഷ്ടമാക്കിയ മനുഷ്യവര്‍ഗത്തെ വീണ്ടെടുക്കാനും, രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കാനും ദൈവം തന്നെ മനുഷ്യനായി അവതരിച്ച അനുഭവമാണ് ക്രിസ്‌തുമസ്സ്. നഷ്ടപെട്ടുപോയ ദൈവാനുഭവം മനുഷ്യന് തിരിച്ചുനല്‌കാന്‍ ദൈവം സ്വയം എളിമപ്പെട്ട് മനുഷ്യനായി മാറുന്ന ത്യാഗത്തിന്റെ സന്ദേശം. അതിനായി ദൈവപുത്രനായ യേശു തിരുപിറവിയെടുക്കുന്ന നിറപകിട്ടാര്‍ന്ന സംഭവമാണ് ക്രിസ്‌തുമസ്സ്. അതുകൊണ്ടുതന്നെ ക്രിസ്‌തുമസ്സ് ആഘോഷങ്ങളില്‍ ആത്മീയതക്കാണ് മുന്‍തൂക്കം നല്‌കേണ്ടത് ഭൗതീകാഘോഷങ്ങള്‍ക്ക് അതുകഴിഞ്ഞുള്ള സ്ഥാനം നല്‌കിയാല്‍ മതിയാകും. നമ്മുടെ ചുറ്റുമുള്ളവരെപറ്റി കരുതലുണ്ടാകുവാനും അവര്‍ക്കും ക്രിസ്‌തുമസ്സ് ആഘോഷിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കാനും നാം ശ്രദ്ധിക്കണം. നമ്മുടെ ഭവനങ്ങളിലും പ്രസ്ഥാനങ്ങളിലും നടത്തുന്ന ആഘോഷങ്ങള്‍ക്ക് മിതത്വം പാലിക്കാനും അതുവഴി മിച്ചം പിടിക്കാന്‍ സാധിക്കുന്ന തുക അര്‍ഹതപ്പെട്ടവര്‍ക്ക് നല്‌കി യേശുനാഥന്റെ മഹനീയസ്‌നേഹം അവര്‍ക്കും അനുഭവവേദ്യമാക്കി കൊടുക്കാനും നമ്മുക്കി അവസരം വിനിയോഗിക്കാം.
അതുപോലെ ഈ ദിവസങ്ങളില്‍ ദൈവവചനം വായിക്കാനും അതിനെകുറിച്ച് ധ്യാനിക്കാനും നാം സമയം കണ്ടെത്തണം. പ്രത്യേകിച്ച് ക്രിസ്‌തുമസ്സിനോടനുബന്ധിച്ച് രേഖപ്പെടുത്തിയിട്ടുള്ള വചനങ്ങള്‍ വായിക്കാന്‍ നമ്മുക്ക് ശ്രമിക്കാം. അത് നമ്മുക്ക് നന്മചെയ്യാന്‍ പ്രചോദനം നല്‌കും. ത്യാഗം സഹിച്ചും അപരനുവേണ്ടി നന്മചെയ്യാനുള്ള ഊര്‍ജം ലഭിക്കാന്‍ അതിടയാക്കും.
ക്രിസ്‌തുവിനെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ ക്രിസ്‌തുതന്നെ ഒരു ലെഹരിയായി നമ്മുടെ സിരകളില്‍ വന്നുനിറയും അതുവഴി നമ്മുടെ ആഘോഷങ്ങളില്‍ നിന്ന് മറ്റെല്ലാ ലഹരി വസ്സ്‌തുക്കളെയും ഒഴിവാക്കാനും നമ്മുക്ക് സാധിക്കും. അതിനായി ചെലവഴിക്കാന്‍ കരുതിവച്ചിരിക്കുന്ന ധനവും മറ്റുള്ളവരുടെ ക്ഷേമത്തിനായി നല്‌കാന്‍ നമ്മുക്ക് സാധിക്കുകയാണെങ്കില്‍ അതായിരിക്കും നമ്മുക്ക് ദൈവത്തിന് തിരിച്ചു നല്‌കാന്‍ കഴിയുന്ന ഏറ്റവും നല്ല സന്മാനം.
വളരെ അസ്ഥസ്ഥതകള്‍ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത് നല്ല വാര്‍ത്തകള്‍ വളരെ അപൂര്‍വ്വമാകുകയും നമ്മള്‍ കേള്‍ക്കാന്‍ ഇഷ്ടപെടാത്ത വാര്‍ത്തകള്‍ വളരെ അധികമായും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം. യുദ്ധം, കെടുതികള്‍, അധാര്‍മ്മികത, ഭീകരവാദം, മതമൗലികവാദം, അങ്ങനെ തിന്മയുടെ അതിപ്രസരം തന്നെ. ഇതിനൊക്കെ എതിരായി നമ്മുക്ക് അണിചേരാം, ശക്തമായി പ്രാര്‍ത്ഥിക്കാം, പ്രതികരിക്കാം അതിനൊക്കെയുള്ള അവസരമായി ഈ ക്രിസ്‌തുമസ്സ് ആഘോഷം നമ്മുക്കുപയോഗിക്കാം,
അങ്ങനെ കാരുണ്യം നിറഞ്ഞ അത്മീയ ആഘോഷമായി ക്രിസ്‌തുമസ്സിനെ മാറ്റിയെടുത്തുകൊണ്ട് 2015 എന്ന പുതുവല്‍സരത്തിലേക്ക് നമ്മുക്ക് പ്രവേശിക്കാം. അനുഗ്രഹപൂര്‍ണമായ, ഐശ്യര്യസമ്യദ്ധമായ, നന്മ നിറഞ്ഞ , സമധാനത്തിന്റെതായ ഒരു പുതുപുത്തന്‍ വര്‍ഷത്തിലേക്ക് കരങ്ങള്‍ കോര്‍ത്തുപിടിച്ചുകൊണ്ട് നമ്മുക്ക് പ്രവേശിക്കാം. എല്ലാവര്‍ക്കും അനുഗ്രഹപ്രദായകമായ ക്രിസ്‌തുമസ്സിന്റെയും നവവത്സരത്തിന്റെയും ആശംസകള്‍ !!!!
ഫിലിപ്പ് മാരേട്ട്.
Comments