മനോഹർ തോമസ്
ജിവിതത്തിലെ ചില അമുർത്ത സന്ദർഭങ്ങൾ നമ്മെ
എഴുതാൻ പ്രേരിപ്പിക്കുന്നു .ഒരിക്കലും ഒന്നും എഴുതിയിട്ടില്ലാത്ത നമ്മൾ
ഒരു നിമിഷം പകച്ചു പോകുമെങ്കിലും ,ഏതോ ഉൾവിളിയുടെ
മാസ്മരികതയിൽ ,അറിയാതെ എഴുതാനിരിക്കുന്നു .അതമാവിൽ തികട്ടുന്ന
വികാര വായ്പ്പുകൾക്ക് ,അക്ഷര രൂപം കൊടുക്കാനുള്ള ഒരു ശ്രമം .
ക്രാഫ്ട് നന്നാവണം എന്നില്ല ,അക്ഷരതെറ്റുകൾ ഉണ്ടാകാം ,താള നിബധത
കുറവാകാം-ഇങ്ങനെ എന്തൊക്കെ കുറവുകൾ വായനക്കാരൻ കണ്ടാലും ,
അത് ഒരാത്മാവിന്റെ നിലവിളിയാണെന്ന് അനുവാചകൻ തിരിച്ചറിയും .
എഴുതിയ ആളുടെ അത്മസംത്രുപ്തിക്ക് അതുമതി . ചിന്നമ്മ സ്റ്റീഫെൻ
വേദിയിൽ അവതരിപ്പിച്ച " നമ്മുടെ അച്ചായാൻ " എന്ന കവിത അതിനു
ഉദാഹരണമാണ് .അറുപത്തഞ്ചു വയസ്സുള്ള ഒരാൾ ,ഒന്പത് മക്കളിൽ
മുത്തത് എന്ന സ്ഥാനത് നിന്നുകൊണ്ട് ,നാലുവർഷക്കാലം
ശയ്യാവലംബനായി കിടന്ന ശേഷം ,വിടപറഞ്ഞ പിതാവിനെ,ജിവിത
പുരാവൃത്തങ്ങളുടെ കണ്ണാടിയിൽ കുടി നോക്കി കാണുന്നതാണ് കവിതയുടെ സന്ദർഭം.
പ്രശസ്ത ചിത്രകാരനായ Paul ഗോഗാൻ നെയാണ് ഓർമവരുന്നത്.മുപ്പത്തഞ്ചു വയസ്സുവരെ സ്റ്റോക്ക് ബ്രോക്കെർ ആയി
ജോലിചെയ്തിരുന്ന ഗോഗാൻ ഒരു ദിവസം ചിത്രകാരൻ ആകാൻ
തിരുമാനിക്കുന്നു .അതിനു മുമ്പ് ഒരു ചിത്രം പോലും വരച്ചിട്ടില്ല .ഭാര്യയും
രണ്ടു കുട്ടികളുമായി സ്വസ്ത ജിവിതം നയിച്ചിരുന്ന ഗോഗാൻ ജോലിയും
രാജിവച്ച് ,വിടും ഉപേക്ഷിച്ചു ,അകലെ ഒരു പട്ടണത്തിൽ പോയി ,
ഒളിച്ചു താമസിച്ച് ചിത്ര രചന തുടങ്ങുകയാണ് .അവസാനം ടാഹിതി
ദ്വിപിൽ എത്തി ,പട്ടിണി കിടന്ന് കുഷ്ടം പിടിച്ച് മരിക്കും വരെ പടം വരച്ചു .ജീവിച്ചിരുന്ന കാലത്ത് ഒരു ചിത്രം പോലും നല്ല വിലക്ക് വിലക്കാൻ
കഴിഞ്ഞില്ല ; മരണശേഷം ഓരോ ചിത്രങ്ങളും മില്യൻ ഡോളറിന് വിറ്റുപോയി.
" പുതുമലയാളി മൈൻഡ് സെറ്റ് " എന്ന രാജു തോമസിന്റെ
കവിത ,കാലമാറ്റങ്ങള്ക്ക് ,വശം വദയാകുന്ന ,കവ്യാഗനയുടെ
അവസ്ഥാന്തരങ്ങൾ വിവരിക്കുന്നു .പുതുഭാവുകത്വത്തിന്റെ
ആക്രോശങ്ങൾ കൊണ്ട് ,വിറളി പിടിച്ച് ,വിവസ്ത്രയായി ,പാതിരാക്ക്
കാട്ടിലെക്കോടുന്ന, കവ്യാഗനയെ ചേർത്ത് നിർത്താൻ ആകാതെ കവിയുടെ
ആർദ്ര രോദനം !
"പഴയോരാ പച്ച മനുഷ്യർ മറഞ്ഞു
അവർ കാത്ത പ്രകൃതിയുമോർമയായി
ചാരുബിംബങ്ങൾ വാണിടതെക്കിതാ
തിക്കി വരുന്നു സാങ്കേതിക സമ്ജകൾ "
ആസ്വാദകന്റെ sensibility യിൽ വന്ന വ്യതിയാനതെപ്പറ്റി കവി
ചാരുസുന്ദരമായ വാക്കുകളാൽ ഒരു ഭുമികതന്നെ സൃഷ്ടിക്കുന്നു .
ഫെബ്രുവരി 15 -തിയതി നടക്കുന്ന സർഗവേദിയിൽ ജെ .തേറാട്ടിൽ
1967 -ൽ എഴുതിയ "ബുദ്ധിമാന്മാർ ഉണ്ടായിട്ടും " എന്ന പുസ്തകമായിരിക്കും വിശകലനം ചെയ്യുക .സെൻറ് തോമസ് കോളേജിലെ
{ Trichur } പ്രൊഫസർ ആയിരുന്ന ജെ .തേറാട്ടിൽ പ്രൊ .തെരേസ ആന്റണി
യുടെ അപ്പനാണ് .ഈ ചെറിയ പുസ്തകത്തിൽ അന്നത്തെ കാലഘടത്തിന്റെ
സാമുഹ്യ ചരിത്രവും ,സാമുദായിക സ്ഥിതിഗതികളും വ്യക്തമാക്കുന്നു .
Comments