മതങ്ങളുടെ തത്വസംഹതികള് അവസരത്തിനൊത്ത് മതപണ്ഡിതന്മാര് മാറ്റിക്കൊണ്ടിരിക്കുന്നു. ചിന്തകള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കാത്തത് മനുഷ്യനു മാത്രം.
നൂറ്റാണ്ടുകളായി മനുഷ്യരെ മസ്തിഷ്കപ്രാക്ഷാളനവും, സ്വര്‍ഗമെന്ന മോഹനസുന്ദര വാഗ്ദാനവും നല്കി നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളിലൂടെ അടിമകളാക്കി വച്ചിരിക്കുന്ന മതങ്ങള്‍ക്കു പോലും, കാലാന്തര വ്യതിയാനങ്ങളില്‍ ഉരുത്തിരിഞ്ഞുവരുന്ന സാമൂഹികവും ശാസ്ത്രീയവുമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളേണ്ടി വരുന്നു. അവര്‍ അടിച്ചേല്‍പ്പിച്ച ആ അപരിഷ്കൃത സിദ്ധാങ്ങളില്‍ തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ കഴിയാതെ നട്ടം തിരിഞ്ഞ് ഉന്മാദാവസ്ഥയിലാണിന്ന് ഉലകവാസികള്. മതഭ്രാന്തുപിടിച്ച ക്ഷൗരക്കത്തികള്‍! സ്നേഹം അവരില്‍ നിന്നകന്നുകഴിഞ്ഞു. അവര്‍ ഭ്രാന്തന്മാരായി അലയുന്നു, മുന്നില്‍ കാണുന്നതിനെയെല്ലാം തച്ചുടയ്ക്കുന്നു. തലവെട്ടുന്നു, കണ്ഠനാളങ്ങളില് കത്തിവയ്ക്കുന്നു. ജനങ്ങളുടെ സ്വൈരവിഹാരത്തിനു തടസ്സം നില്ക്കുന്നു. രാജ്യങ്ങളെ യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു.
ഏകദേശം 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ദക്ഷിണാര്‍ദ്ധഗോളത്തില്‍ കിടന്നിരുന്ന പാന്‍ജിയ എന്ന ബൃഹദ് വന്‍കര പലതായി വിഭജിച്ചു പന്തലാസ്സ എന്ന ബൃഹദ് സമുദ്രത്തിലൂടെ ഒഴുകി ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനമുറപ്പിച്ചു. അപ്പോഴും ആഫ്രിക്കയോട് ചേര്‍ന്നുകിടന്നിരുന്ന ദീപായിരുന്നു ഇന്നത്തെ ദക്ഷിണപൂര്‍വ ഏഷ്യ. വീണ്ടും ഏതാണ്ട് 50 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂഖണ്ഡങ്ങളുടെ സ്ഥാനങ്ങളില്‍ വീണ്ടും അഴിച്ചുപണി നടത്തി ഇന്ത്യയെ തള്ളിക്കൊണ്ടുവന്ന് ഇന്നത്തെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു.
ആ കാലഘട്ടത്തിലാണ് ഏതോ ഗ്രഹത്തില്‍ (ഗ്രഹങ്ങളില്‍) നിന്ന് ഭൂതലത്തിലേക്ക് കടന്നുവന്ന കുടിയേറ്റ ജീവികള്‍ ഈജിപ്തിലും, ഗൗഡലൂപ്പ മേഖലയിലും, അറ്റ്ലാന്റിസിലും, ദ്വാരകയിലും, എല്ലോറയിലും, ഹാരപ്പയിലും ഭൂതലത്തിന്റെ മറ്റു ഭാഗങ്ങളിലും സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് അവര്‍ അവര്‍ക്ക് പ്രിയപ്പെട്ട സ്വര്‍ണവും, മറ്റ് ഖനിജങ്ങളും ഖനനം ചെയ്യുന്നതിനും, വിടുവേല ചെയ്യിക്കുന്നതിനുമായി യന്ത്രങ്ങളെ സൃഷ്ടിച്ചു. അവര്‍ ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ ഉന്നതരും, പ്രപഞ്ചരഹസ്യങ്ങള്‍ അറിയാവുന്നവരും ആയിരുന്നു. അതിനു തെളിവായി അവര്‍ അവശേഷിപ്പിച്ചിട്ടു പോയ പല പുരാതന വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് അവര്‍ തമ്മില്‍ത്തല്ലി അവരുടെ സാമ്രാജ്യങ്ങള്‍ തകര്‍ക്കുകയും അവരാല്‍ നിര്‍മ്മിക്കപ്പെട്ട യന്ത്രങ്ങങ്ങളിലേക്ക് ബീജം കുത്തിവച്ച് സന്താനപരമ്പരകള്‍ (മനുഷ്യരെ) സൃഷ്ടിച്ച് ഭൂതലത്തില്‍ വിന്യസിപ്പിക്കുകയും ചെയ്തു. ആ ജീവികളില്‍ പലതും വംശനാശം സംഭവിക്കാതെ ഇപ്പോഴും നമ്മോടൊപ്പം വസിക്കുന്നു. അതു ചുറ്റുപാടുകള്‍ ശ്രദ്ധിക്കുന്ന ഏവനും മനസിലാകും. നമ്മളെക്കാള്‍ കഴിവുള്ള, നമ്മെ സൃഷ്ടിച്ച അവരെ നമ്മള് ദേവന്മാരെന്നും, ദേവികളെന്നും വിളിച്ചു. അവരെ പൂജിച്ചു. അവരുടെ കല്പനകള് അനുസരിപ്പിച്ചു. അനുസരിക്കാതിരുന്നവരെ അവര്‍ പലതരത്തില്‍ കൊന്നൊടുക്കി.
ഇന്നത്തെ ഇന്ത്യ എന്ന മഹാരാജ്യം ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ ജനവാസമില്ലാതെ ധാരാളം ശുദ്ധവായുവുമുള്ള കാടും മേടുകളുമായി ഉരഗങ്ങളുടെയും, പക്ഷിമൃഗാദികളുടെയും മാത്രം വിഹാരരംഗമായിരുന്നു. അക്കാലത്ത് ഭാരതത്തില്‍ മനുഷ്യര്‍ വസിച്ചിരുന്നതൊ ഇന്നത്തെ പാകിസ്ഥാനിലുള്ള സിന്ധുനദിയുടെ തീരപ്രദേശങ്ങളില്‍ മാത്രം. അവര്‍ മിശ്രഭുക്കുകളും, കാണുന്നതിനെയെല്ലാം ദൈവമെന്ന് (പ്രത്യേകിച്ച് ഒരു മതമൊ, ദൈവമൊ ഇല്ലാത്തവര്‍) കരുതുകയും ചെയ്തിരുന്ന ദ്രാവിഡര്‍ എന്ന വംശമായിരുന്നു. പിന്നീട് മദ്ധ്യ ഏഷ്യയില്‍ നിന്നും ആര്യന്മാര് (ഇന്ഡോആര്യന്മാര് സസ്യഭുക്കുകള്‍) എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ (ഇവരെ കോക്കസ് മലനിരകളില്‍ അധിവസിക്കുന്ന മിശ്രഭുക്കുകളായ ആര്യന്മാര് അപ്രകാരം കണ്ടിരുന്നില്ല) ഭാരതത്തിലേക്ക് കടന്നുവരികയും ദ്രാവിഡരെ അടിമകളാക്കുകയും ഭിന്നിപ്പിച്ച് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാലായനം ചെയ്യിക്കുകയും ചെയ്തു.
ഇന്നു പലരും അവകാശപ്പെടുന്നു ഭാരതത്തിന്റെ അവകാശികള്‍ തങ്ങള്‍ ആണെന്ന്. എന്നാല്‍ ഭാരതത്തിന്റെ യഥാര്‍ഥ അവകാശികള്‍ എന്നു പറയുവാന്‍ ഈ ദ്രാവിഡന്മാരല്ലാതെ (ഇന്നത്തെ പറയന്, പുലയന്, വേടന്, ദളിത് മുതലായവര്‍) മറ്റാരുമില്ല. കേരളത്തിലെ പ്രമുഖ വംശങ്ങളായ ഈഴവരൊ, തിയ്യരൊ ഇന്ത്യാക്കാരല്ല. അവരും സിലോണില്‍ നിന്നുവന്ന വിദേശികള്‍ തന്നെ! ശരിക്കും ഏകദൈവ വിശ്വാസികളായിരുന്ന (ത്രിത്വം) ആര്യന്മാര് ഭാരതത്തില്‍ എത്തി കോക്കസ് ആര്യന്മാരുടെ ഏകദൈവ (ത്രിത്വം) ചിന്താഗതികള്‍ക്ക് വിഭിന്നമായി അവര്‍ ദ്രാവിഡരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൂടെക്കൂട്ടി. അവര്‍ ദൈവവുമായി ഏറ്റവും അടുത്തവര്‍ ആണെന്നും, ദൈവ ഭാഷ വശമുള്ളവര്‍ ആണെന്നും മറ്റുള്ളവരെ വിശ്വസിപ്പിച്ചു. അഹങ്കാരത്തിന് കൈയ്യും കാലും വച്ച അവര്‍ ആ 'അഹന്ത'യില്‍ നിന്ന് 'ഹൈന്ദവം' എന്ന സംസ്കാരം (അവര്‍ പരിശുദ്ധര്‍ അവരെ വണങ്ങിയും ഭയപ്പെട്ടും ജീവിക്കുക) ഭാരത മണ്ണിന്റെ ഉടയോരില്‍ അടിച്ചേല്‍പ്പിച്ചു. പാവപ്പെട്ട ദ്രാവിഡന്മാരുടെ ക്ഷേമാഐശ്വര്യങ്ങളെക്കുറിച്ചു ചിന്തിക്കാതെ അവരുടെ സ്വന്തം വാസുദൈവ കുടുംബകത്തിലും ഭൗതീക സുഖഭോഗങ്ങളിലും മാത്രം ചിന്തിച്ച് ഒതുങ്ങിക്കൂടി. തുടര്‍ന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് സാമ്രാജ്യങ്ങള്‍ ഭാരതത്തിലേക്ക് കടന്നുവരികയും അവരുടെ ബീജവും, സംസ്കാരവും, ദൈവ വിശ്വാസങ്ങളും ഭാരതീയരില്‍ പകര്‍ന്ന് സങ്കര സന്താനങ്ങളെയും മതങ്ങളെയും സ്ഥാപിച്ചു.
ഇന്ത്യ അവരുടെ മാത്രം രാജ്യമെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുന്നു. സംഭവം ശരിയാണ്! ഇന്നുള്ള ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളും ഹൈന്ദ ജീവിതചര്യ അനുഷ്ഠിക്കുമ്പോള്‍ ഭാരത അവകാശം അവര്‍ക്കു തന്നെയുള്ളതാണ്. എന്നാല്‍ അതോടൊപ്പം പറയട്ടെ; ആ മണ്ണില്‍ ജനിച്ചവരെല്ലാം വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ ആണെന്ന് അവര്‍ മറന്നു കളയുന്ന കാര്യം. പ്രത്യേകിച്ച് ഒരു ദൈവം സ്വന്തമായില്ലാത്ത കാണുന്നതിനെയും, കേള്‍ക്കുന്നതിനെയും എല്ലാം ദൈവമായി പൂജിക്കുന്ന ആ സംസ്കാരത്തില്‍ പിറന്ന അന്യമതസ്ഥര്‍ എന്ന് ഹിന്ദുക്കള്‍ പറയുന്ന ക്രിസ്ത്യനും, മുസ്ലീമും, ബുദ്ധരും അതുപോലെ പലരും ഹൈന്ദവര്‍ അല്ലെന്ന് ഹിന്ദുക്കള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും.
എല്ലാ ഇന്ത്യാക്കാരും സഹോദരി സഹോദരന്മാരാണെന്നും, മനുഷ്യനെ ഉന്മത്തരാക്കുന്ന മതത്തിനല്ല മനുഷ്യനാണ് ഭാരതത്തില്‍ സ്ഥാനമെന്നും കരുതി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് കളങ്കമേല്‍പ്പിക്കാതെ നമുക്ക് സഹവര്‍ത്തിത്വത്തോടെ കഴിയാം! ഭൂഖണ്ഡങ്ങള്‍ വീണ്ടും യോജിച്ചാലും ഒരിക്കലും യോജിക്കാതെ മതങ്ങള്‍ മനുഷ്യനെ അകറ്റിക്കഴിഞ്ഞു. മനുഷ്യന് മതവിശ്വാസങ്ങള്‍ വെടിയാതെ ഇതിനൊരു മാറ്റം സംഭവിക്കില്ല! എല്ലാ മതസ്ഥരും ഹിന്ദുക്കള്‍ തന്നെ! ജയ് ഹിന്ദ്!
Comments