You are Here : Home / AMERICA TODAY

സമയമില്ലപോലും

Text Size  

Story Dated: Tuesday, May 26, 2015 11:28 hrs UTC

THAMPY ANTONY THEKKEK
 
മിക്കവാറും എല്ലാ അഭിമുഖങ്ങളിലും ഞാൻ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് " സിനിമയുടെ തിരക്കുകൾക്കിടയിലും നിങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയുന്നു. സ്വന്തം ബിസിനസ്, യാത്രകൾ, അഭിനയം,കഥ , കവിത, വായന ഇതെങ്ങെനെ സാധിക്കുന്നു"
എനിക്കു പറയാനുള്ളത് എനിക്കിഷ്ട്ടമുള്ളത് ഞാൻ ചെയുന്നു എന്നാണ്. ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയുന്നത് ഇഷ്ട്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ.അതിനുള്ള സമയം അവർ എങ്ങെനെയെങ്കിലും കണ്ടെത്തുകയും ചെയും.
നമ്മൾ ഇന്ത്യക്കാർ അന്ധമായി സമയത്തിൽ വിശ്വസ്സിക്കുന്നവരാണ് . ആവശ്യത്തിനും ആവശ്യമില്ലാതത്തിനുമൊക്കെ സമയവും, രാഹുകാലവും നൂക്കും. എല്ലാ മതക്കാരും ഇക്കാര്യത്തിൽ ഒരുപോലെയാണ്. ജാതകം പോലും സമയത്തെ കണക്കാകിയുള്ളതാണ്. എന്നാൽ ഈ സമയം പോലും മനുഷ്യൻ അവന്റെ ആവശ്യത്തിനു കണ്ടുപിടിച്ച ഒരാളവുകൊലാനെന്ന കാര്യം നമ്മൾ പലപ്പോഴും മറന്നുപോകുന്നു. സാഷരതയിൽ മുന്നിട്ടു നിൽക്കുന്ന മലയാളികളുടെ സിനിമാഷൂട്ടിങ്ങ്  പോലും പൂജ ചെയ്യാതെ തുടങ്ങില്ല .ഒരു ദിവസമല്ല എല്ലാ ദിവസവും പൂജയാണ്. എന്നിട്ടും 90 ശതമാനം സിനിമയും എട്ടു നിലയിൽ പൊട്ടുന്നു. ഒറ്റ ഹോളിവുഡ് പടത്തിനും തുടങ്ങുന്നതിനു മുൻപ് പ്രാർഥനയോ പൂജ പോലെ എന്തെങ്കിലും ചടങ്ങുകളോ ഉള്ളതായി അറിവില്ല. പണ്ടൊക്കെ ഫിലിം പെട്ടിയുമായി അബലങ്ങളിലും പള്ളികളിലും കയറി ഇറങ്ങുന്ന സംവിധായകർ ഒണ്ടായിരുന്നു. ഇതിനൊക്കെയുള്ള സമയം കുറച്ചുകൂടി ക്രിയാൽമകമായി ചിന്തിക്കാൻ ഉപയോഗിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. അമേരിക്കയിലോ മറ്റു പുരോഗമന രാജ്യങ്ങളിൽ ഒന്നും. പബ്ലിക് സ്ഥലങ്ങളിലോ  ഓഫീസുകളിലോ കടകളിലോ ദൈവങ്ങളുടെ പടങ്ങൾ പോലും വെക്കാറില്ല. ഏറ്റവും കൂടുതൽ ദൈവരൂപങ്ങൾ പബ്ലിക്കായിട്ട് വെക്കുന്ന സ്ഥലം കമ്മ്യുനിസ്റ്റ്കാർ ഭൂരിപഷമുണ്ടെന്നു പറയപ്പെടുന്ന സ്ഥലമായ കൽക്കട്ടായനെന്നു തോന്നുന്നു. അവിടുത്തെ ദുർഗ്ഗാപൂജയും മറ്റും  പ്രസിദ്ധമാണെല്ലോ  നമ്മുടെ തൊട്ടടുത്തുള്ള തമിഴ്നാടും ഒട്ടും മോശമല്ല.ശബരി മലയിൽ പണം വാരി വിതറുന്നതും അന്ന്യ സംസ്ഥാനക്കാരാണ്. അവരുടെ വിശ്വാസം തന്നെയാണ് നമ്മുടെ ബിസിനെസ്സും . ഒരുതരം ഡിവൈൻ ഷോപ്പിംഗ്‌.. എൻറെ " മല ചവിട്ടുന്ന ദൈവങ്ങൾ " എന്ന കവിതാ സംഹാരത്തിൽ പുണ്ണ്യ സ്ഥലങ്ങളിലേക്ക് പണം വാരി വിതറുന്ന പുണ്ണ്യ ളൻന്മാരെ പറ്റിയാണ് പരാമർശിക്കുന്നത് . 
 
എന്തുകൊണ്ടാണ് അമേരിക്കൻ മലയാളികൾ തിരക്കിൽ പെട്ടുപോകുന്നത്‌ എന്നറിയാൻ വെറും സാമാന്ന്യ ബുദ്ധി മതി. മതപരമായ ചടങ്ങുകളും സംഘടനാപരമായ കാര്യങ്ങളും കഴിഞ്ഞിട്ടു കിട്ടുന്ന സമയം TV കാണൽ, പാർട്ടികൾ. എന്തിനും ഏതിനും എങ്ങോട്ടുതിരിഞ്ഞാലും ആഘോഷങ്ങൾ. അതിൽ മതപരമായ്‌ കാര്യങ്ങൾ ഒരു കാരണവശാലും മാറ്റിവെക്കില്ല. ആദ്യം പള്ളിയും അബലങ്ങളും ഉണ്ടാക്കാൻ വേണ്ടി പാടുപെടുന്നു.അതിന്റെ പണപ്പിരിവിനായി നെട്ടോട്ടം ഓടുന്നു. പിന്നെ അതിന്റ കമ്മറ്റി,മീറ്റിംഗ് ഈറ്റിംഗ് .ഒന്നും പോരാഞ്ഞിട്ട്  വീടുകളിലുള്ള കൂട്ടപ്രാർതന വേറെ. വന്നുവന്നിപ്പോൾ ഓണം വരെ പള്ളിയിലാണ് ആഘോഷിക്കുന്നത്. അപ്പോൾപിന്നെ മഹാബെലിയെക്കൂടെ മാമൂദിസ മുക്കാതെ പറ്റില്ലല്ലോ. എല്ലാം സ്വർഗത്തിലേക്കുള്ള കുറുക്കുവഴിയാനെന്നു  മതദൈവങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു.  അബലങ്ങൾ ഇവിടെ ഇല്ലാത്തതുകൊണ്ട് പ്രാർഥിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ല  എന്ന് ന്യായമായും കരുതാം. പഷേ പള്ളിയുടെ കാര്യത്തിൽ അങ്ങെനെയല്ല എങ്ങോട്ട് ഡ്രൈവ് ചെയിതാലും ഒരു ക്രിസ്ത്യൻ പള്ളി കാണാതിരിക്കാൻ ഒരു വഴിയുമില്ല. ഒക്കെ പല വിഭാഗങ്ങളുടെതാവാം . എന്നാലും ക്രിസ്തുവിന്റെ പേരിൽ ക്രിസ്തു പോലും അറിയാതെ സ്ഥാപിച്ചതാണ് . അവിടൊന്നും പ്രാർഥിച്ചാൽ തീരാത്തത്ര പാപങ്ങൾ ചെയിതവരാണോ മലയാളികൾ. 
നമ്മുടെ സംഘടനകളെല്ലാം എല്ലാം മലയാളികൾ ഒത്തുകൂടാനും അതിനുള്ള കൂട്ടായ്മക്കും ഉള്ളതാണ് എനാണ് പറയുന്നത്. അതിനു മലയാളി അസോസിയേഷൻ എല്ലാ ചെറിയ നഗരങ്ങളിലും ഉണ്ട്. ഒരു പ്രത്യകത മാത്രം അവിടൊന്നും  മതമില്ല മതത്തിന്റെ ലെഹരിയില്ല. ഒരേ പ്രസ്ഥാനത്തിൽ അതു മതത്തിന്റെ പേരിലാണെങ്കിലും പാർട്ടിയുടെ പേരിലാണെങ്കിലും. സംഘടനയുടെ പേരിലാണെങ്കിലും അതിൽ  വിശ്വസിക്കുന്നവർ ഒന്നിച്ചു കൂടുന്നതിൽ തെറ്റുണ്ടെന്ന് കരുതിന്നില്ല. പഷേ അതിനുവേണ്ടി മാത്രം സമയം മുഴുവൻ ചിലവൊഴിചിട്ടു സമയമില്ല എന്നു പറയുന്നതിനോട് മാത്രമാണ് എതിരഭിപ്രായമുള്ളത്. ക്രിയാൽമകമായി എന്തെങ്കിലും ചെയ്യണമെന്നുള്ളവർ മാനസികമായി സ്വതന്ത്രായിരിക്കണം . ഏതെങ്കിലും സംഘടനകളിൽ പ്രവർത്തിക്കുന്നവർ അത് മതത്തിലാനെങ്കിലും അല്ലെങ്കിലും എപ്പോഴും പക്ഷാഭേതമുള്ളവരായിരിക്കും. അവരതു അറിയാതെ തന്നെ അവരുടെ സംസാരത്തിലും എഴിത്തിലും ഒക്കെ പ്രതിഭലിപ്പിക്കുകയും ചെയ്യും.ഒരുതരം ട്ടണൽ വിഷൻ എന്നൊക്കെ പറയാറില്ലേ അതുതന്നെ. അതുകൊണ്ട് എന്തെങ്കിലും സമൂഹത്തിനുവേണ്ടി ചെയ്യണമെന്നുള്ളവർ സംഘടനകളിൽ നിന്ന് പുറത്തു ചാടുക. സ്വതന്ത്രമായി ചിന്തിക്കുക. എല്ലാ മതഗ്രന്ഥങ്ങളും നല്ല കാര്യങ്ങളാണ് പറയുന്നത്. അത് മനസിലാക്കാനും അതനുസ്സരിച്ച് ജീവിക്കാനും മതങ്ങളുടെയും  സംഘടനകളുടെയും ആവശ്യമുണ്ടെന്നു തോന്നുന്നില്ല . മതങ്ങളെ ഒരാചാരത്തിന് വേണ്ടി ഫോളോ ചെയ്യാനുള്ളതാണ്‌ അനുസരിക്കാനുല്ലതല്ല. ആ അനുസരണ നമ്മളെ ബെന്ധന്സ്തരാക്കുന്നു.  എന്റെ ബന്ധനം എന്നാ കവിതയിൽ പ്രതിപാധിക്കുന്നതും അതുതന്നെയാണ് . അതുകൂടി കുറിച്ചുകൊള്ളട്ടെ.
 
ബന്ധനം 
ഭുമി 
ഭ്രമണങ്ങളിൽ 
മഴ 
മേഖങ്ങളിൽ 
നിശ 
നിശബ്ദതയിൽ 
പുലരി 
പകലുകളിൽ 
മോഹം
മനസുകളിൽ 
മനുഷ്യൻ 
മതങ്ങളിൽ 
കവിത 
കവികളിൽ 
കവിയുടെ 
നൊബരങ്ങലിൽ 
ബെന്ധനസ്ഥനാകുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.