ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ വൈദിക സംസ്‌കാരത്തിന് അനുയോജ്യമല്ലാത്ത അഭിപ്രായം പ്രകടിപ്പിക്കാനോ സ്‌ഥാന വസ്‌ത്രങ്ങള്‍ ഇല്ലാതെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല .ഇതുസംബന്ധിച്ചുള്ള കല്‍പന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പുറപ്പെടുവിച്ചു.അച്ചടക്കം ലംഘിക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനും സഭാ സമിതി ശിപാര്‍ശ ചെയ്‌തു. സഭയിലെ പള്ളികളില്‍ എല്ലാ ദിവസവും വൈദികര്‍ പ്രാര്‍ഥന നടത്തണം. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഇടവകയില്‍ ഭവന സന്ദര്‍ശനം നടത്തണം.വൈദികരുടെ വിരമിക്കല്‍ പ്രായം 65 വയസായും നിജപ്പെടുത്തി .സഭയിലെ വൈദികരുടെയും ശുശ്രൂഷകരുടെയും സേവന വേതന വ്യവസ്‌ഥ പരിഷ്‌കരിക്കുന്നതിനു രൂപീകരിച്ച സമിതിയുടെ ശിപാര്‍ശ പ്രകാരമാണു നടപടി. സഭാ മാനേജിങ് കമ്മിറ്റിയും സുന്നഹദോസും റിപ്പോര്‍ട്ട് അംഗീകരിച്ചു.വൈദികരെ മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്‌ഥലം മാറ്റണമെന്നും ശിപാര്‍ശയുണ്ട്. ശമ്പള നിര്‍ണയത്തിനായി വൈദികരെ നാലു ഗ്രൂപ്പായും തരം തിരിച്ചിട്ടുണ്ട്.
Comments