അമേരിക്കയിലെ സ്റ്റേജ്‌ഷോകള്‍ കാണുമ്പോള്‍ .........രാജന്‍ എല്ലാവരേയും
പോലെ ആസ്വദിച്ചിരിക്കുകയായിരുന്നില്
അരങ്ങുതകര്‍ക്കുമ്പോള്‍ കളിച്ചുവിയര്‍ക്കുന്ന സഹതാരങ്ങളെപറ്റി രാജന്‍
ചിന്തിച്ചു. അമേരിക്കയില്‍ സ്റ്റേജ് ഷോയുമായി എത്തുന്ന കലാകാരന്‍മാരില്‍
10 നും 15നും ഇടയ്ക്ക് കലാകാരന്‍മാര്‍ മാത്രമേ ഇന്ത്യയില്‍ നിന്ന്
എത്താറൊള്ളു. ബാക്കിയുള്ളവരെല്ലാം അമേരിക്കയിലെ പ്രാദേശിക താരങ്ങള്‍
ആയിരിക്കും. മുന്‍നിര താരങ്ങളോളം കഴിവും പരിചയവും ഉണ്ടെങ്കിലും അവരുടെ
നിഴലായി അഭിനയിക്കേണ്ടിവരികയായിരുന്നു. ഇവരുടെ കഴിവ് സ്റ്റേജിന്റെ
ഒരുമൂലയില്‍ ഒതുങ്ങേണ്ടവരല്ല എന്ന രാജന്റെ തോന്നലില്‍നിന്ന് മിത്രാസ്
ജന്‍മമെടുത്തു.
വെറും ആള്‍ക്കൂട്ടമല്ല മിത്രാസ്. കലയെ സ്‌നേഹിക്കുന്നവര്‍ വേദിക്കു
പിറകില്‍ അത്യധ്വാനം ചെയ്തു രൂപീകരിച്ച കൂട്ടായ്മയാണിത്. പ്രാദേശിക
കലാകാരന്‍മാരുടെ കഴിവുകളെ ജനഹൃദയങ്ങളില്‍ എത്തിക്കാനുള്ള പൊതുവേദി.
ഇവരില്‍ പാട്ടുകാരുണ്ട്, നൃത്തംചെയ്യുന്നവരുണ്ട്, മിമിക്രിക്കാരും
പ്രസംഗകരും ഉണ്ട്. വരുന്ന 22 ന് അവര്‍ ഒത്തുകൂടും. ന്യൂജേഴ്‌സിയിലെ കിന്‍
യൂണിവേഴ്സ്റ്റിയിലെ വില്‍കിന്‍സ് തിയേറ്ററില്‍. ഒപ്പം കലാഹൃദയമുള്ള വന്‍
ജനാവലിയും.
ഇതു രണ്ടാം തവണയാണ് മിത്രാസ് സ്റ്റേജ് ഷോ അവതരിപ്പിക്കുന്നത്.
ക്ലാസിക്കല്‍ ഡാന്‍ഡ്, നാടോടി നൃത്തം, സിനിമാറ്റിക്ക് ഡാന്‍സ്
എന്നിവയോടൊപ്പം വടക്കേ അമേരിക്കയിലെ കലാകാരന്‍ മാര്‍ക്ക് അംഗീകാരവും .മിത്രാസ് സ്റ്റേജ് ഷോ സൗത്ത് ഇന്ത്യന്‍താരം മന്യ ഉദ്ഘാടനം
ചെയ്യും. അന്‍പതുപേരോളം പേര്‍ അടങ്ങുന്ന സംഘം പരിപാടികള്‍
അവതരിപ്പിക്കും. പിന്നണി ഗായകന്‍ ഫ്രാന്‍കോ, അക്കരക്കാഴ്ച ഫെയിം സജിനി,
ജോസ്‌കുട്ടി, മരീന ആന്റണി, എയ്ജല ഗോരഫി തുടങ്ങി ന്യുയോര്‍ക്ക്,
ന്യൂജേഴ്‌സി, വാഷിങ്ങ്ടണ്‍, ഒറിഗണ്‍, കാലിഫോര്‍ണിയ സംസ്ഥാനങ്ങളിലെ
പ്രമുഖര്‍ അണിനിരക്കും. റഫീക്ക് അഹമ്മദിന്റേതാണ് തീം സോങ്ങ്.
Comments