You are Here : Home / AMERICA TODAY

ഓഗസ്റ്റ്‌ 14 വെള്ളിയാഴ്ച കർക്കിടകവാവ്...

Text Size  

Story Dated: Friday, August 14, 2015 10:48 hrs UTC

 

:രഞ്ജിത് നായർ 


മണ്‍ മറഞ്ഞ പിതൃക്കൾക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കർമ്മമാണ്‌ ശ്രാദ്ധം. കൂർമ്മ പുരാണത്തിലും ബ്രഹ്മപുരാണത്തിലും ഗരുഡപുരാണത്തിലും ആദിത്യപുരാണത്തിലും വിഷ്ണുസ്മൃതിയിലും ഇതെക്കുറിച്ച് പറയുന്നു . . ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ ജന്മമായ മനുജ ജന്മം എടുക്കുവാൻ നമുക്ക് രക്തവും മാംസവും പിണ്ഡവുമായ മാതൃ പിതൃ കുല ത്തിൽ പെട്ട പൂർവികർക്കു അനന്തര തലമുറ നടത്തുന്ന ആത്മ സമർപ്പണമാണ് പിതൃബലി.

ഭാരതീയ വിശ്വാസമനുസരിച്ച് വാവുബലി അഥവാ പിതൃതര്പ്പ്ണത്തിന് ആത്മീയതയുടെ മഹത്തായ ഒരു തലമുണ്ട്. ദക്ഷിണായനത്തിന്‍റെ തുടക്കമായ കര്ക്കി്ടകത്തിലാണ് വാവ് ബലി .ദക്ഷിണായനം പിതൃപ്രാധാന്യമുള്ളതാണെന്നാണ് വിശ്വാസം. ദക്ഷിണായനത്തില്‍ ജീവന്‍ വെടിയുന്നവര്‍ പിതൃലോകം പൂകുന്നു. പിതൃലോകമെന്നാല്‍ ഭൂമിക്ക് മുകളിലുള്ള ഭുവര്‍ ലോകമാണ്. അതായത്, പതിനാല് ലോകങ്ങളില്‍ ഭൂമിയുടെ സ്ഥാനം മധ്യത്തിലും അതിനു മുകളില്‍ ഭുവര്‍ ലോകവും അതിനും മുകളില്‍ സ്വര്ഗ്ഗ ലോകവും ആണ് എന്നാണ് വിശ്വാ‍സം. ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നിങ്ങനെയുള്ള പഞ്ച ഭൂതങ്ങളില്‍ ഭൂമിക്ക് മുകളില്‍ ജലത്തിന്റെന സാന്നിധ്യമാണ്. അതിനാല്‍, ഭുവര്‍ ലോക വാസികൾ ക്ക് ജല തർപ്പണം നടത്തേണ്ടതുണ്ട്. അവര്ക്ക് ജലത്തിലൂടെ മാത്രമേ ഭക്ഷണം കഴിക്കാനാവൂ.പിതൃക്കള്ക്ക് ഭൂമിയിലെ ഒരു മാസം ഒരു ദിവസമാണ്. അവര്ക്ക് പന്ത്രണ്ട് ദിവസത്തിലൊരിക്കല്‍ ഭക്ഷണമെത്തിച്ചു കൊടുക്കേണ്ടത് ഭൂമിയിലെ ബന്ധുക്കളുടെ കടമയും. കർക്കിടക മാസത്തിലെ കറുത്ത പക്ഷത്തിന് പിതൃ ക്കൾക്ക്‌ ആഹാരമെത്തിക്കുന്ന ആചാരമാണ് വാവുബലി.

അസ്തമയത്തിന് ആറു നാഴിക പകലെങ്കിലും തിഥിയുള്ള ദിവസമാണ് ശ്രാദ്ധമൂട്ടേണ്ടത്. ശ്രാദ്ധമൂട്ടുന്നതിന് തലേദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക. അതിന് കഴിയാത്തവര്‍ ഒരു നേരം അരിഭക്ഷണവും ബാക്കി രണ്ട് നേരം ഗോതമ്പ് ആഹാരം കഴിക്കുക.

രാവിലെയെഴുന്നേറ്റ് മുങ്ങിക്കുളിച്ച് ഈറനോട് ആചാര്യന്റെ മുന്നില്‍ ഒരു മുട്ട് നിലത്ത് മുട്ടിച്ചിരുന്ന്, കൈയ്യില്‍ ദര്ഭ‍കൊണ്ട് പവിത്രമണിഞ്ഞ്, മുന്നില്‍ എള്ളും പൂവും ചന്ദനവും വെയ്ക്കണം.വിഷ്ണുവിനെയും അഷ്ടദിക് പാലകരെയും ബ്രഹ്മാവിനെയും വന്ദിച്ച് വേണം ശ്രാദ്ധം ചെയ്യാന്‍. വിഷ്ണുസാന്നിദ്ധ്യമില്ലാതെ ചെയ്യുന്നശ്രാദ്ധം പിതൃക്കളില്‍ നിന്ന് അസുരന്മാ്ര്‍ അപഹരിക്കുന്നുവെന്നാണ് സങ്കല്പം.മണ്മമറഞ്ഞ പിതൃക്കളുടെ രുപം മനസ്സില്‍ സങ്കല്പിച്ച്, പിണ്ഡമുരുട്ടി, എള്ള്, പൂവ്, ചന്ദനം, ഒരു നൂല്‍ കഷ്ണം (വസ്ത്രസങ്കല്പം) വച്ച് ""ഈ അന്നം സ്വീകരിച്ച്, തൃപ്തിയായി, വിഷ്ണുപദം പൂകുക'' എന്ന പ്രാര്ത്ഥനനയോടെ വേണം ശ്രാദ്ധം ചെയ്യാന്‍. ആചാര്യനില്ലാതെ ബലിയിടരുത്.ശ്രാദ്ധം ചെയ്തു കഴിഞ്ഞാല്‍ നാക്കിലയിലെ തിലോദകം ഒഴുകുന്ന വെള്ളത്തില്സചമര്പ്പി ച്ച്, വീണ്ടും കുളിച്ച് ചെന്ന് ആചാര്യന് ദക്ഷിണ നല്ക്ണം. 
ഉത്തരകേരളത്തില്‍ പിതൃക്കള്‍ വീട് സന്ദർശിക്കുന്ന ദിനമാണ് കര്ക്കി ടകവാവെന്ന് വിശ്വസിക്കുന്നു.അവര്‍ "വാവട'യെന്ന പലഹാരം പിതൃക്കൾക്ക് സമർപ്പിക്കുന്നു .

ഒരു കഷണം പച്ചക്കറിയോ ഒരു പഴമോ കൊണ്ടെങ്കിലും ശ്രാദ്ധം നടത്തിയാല്‍ പോലും കുടുംബ ശ്രേയസ് കൈവരും എന്നാണ് .മരിച്ചുപോയവര്‍ക്ക് ആ മരണമടഞ്ഞ നക്ഷത്രദിവസമോ അല്ലെങ്കില്‍ തിഥിദിവസമോ ശ്രാദ്ധം നടത്തി പ്രീതിപ്പെടുത്തണമെന്ന് ശാസ്ത്രം . ഇവ സാധിക്കാത്തവർ കർക്കിടകത്തിലെ അമാവാസി നാളിൽ ബലികർമ്മം നിബന്ധമായും അനുഷ്ടിക്കണം . ആഗസ്റ്റ്‌ 13 നു വ്യാഴാഴ്ച വൈകിട്ട് 6.50 നു ഈ വർഷത്തെ കർക്കിടക വാവ് ആരംഭിക്കുമെങ്കിലും അസ്തമനത്തിനു അമാവാസി ബന്ധമുള്ള 14 നു വെള്ളിയാഴ്ച യാണ് വാവ് ബലിയിടേണ്ടത് . 14 നു ഉദയം 6.15 നാണ് . അതിനു ഒരു നാഴിക (24 മിനിറ്റ് ) മുൻപ് മുതൽ 10.15 വരെയാണ് ഏറ്റവും ഉത്തമമായ സമയം . തിരക്ക് മൂലം ഈ സമയം പാലിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നിർബന്ധമായും ഈ ദിവസം പിതൃ ശ്രാദ്ധം അനുഷ്ടിക്കുക . വ്യാഴാഴ്ച (ഓഗസ്റ്റ്‌ 13 നു) ഒരിക്കൽ ഇരിക്കുക.പഞ്ച "മ"കാരങ്ങൾ { മത്സ്യം, മാംസം , മദ്യം , മൈഥുനം , മുദ്ര (പാചകം ചെയ്ത ധാന്യം)} ഇവ വർജിക്കുക . വിഷ്ണു ഭജനം നടത്തുക . ശുദ്ധ വസ്ത്രം ധരിക്കുക . ശ്രാദ്ധ ദിനത്തിൽ അർഹിക്കുന്ന ഒരു സാധുവിന് അന്നദാനം നടത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.