ശബരി മലയിൽ സ്ത്രീകൾ സന്ദർശനം നടത്തുന്നതിൽ തെറ്റില്ല എന്ന സുപ്രീം കോടതി വിധിയെ കീറി മുറിച്ച് ചർച്ചകൾ പൊടിപൊടിക്കുന്നു.വിധികളെ എല്ലാം മാറ്റി നിറുത്തി സ്വതന്ത്രമായ ഒരു സമീപനം ഈ കാര്യത്തിൽ ആവശ്യം ആണ് .മതപരമായ ദൈവിക അനുഷ്ടാനങ്ങൾ പുരാതന കാലം മുതൽ തുടർന്ന് വരുന്ന ഒന്നാണ്.എന്തിനാണ് അതിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നത് .ക്ഷേത്ര പ്രവേശന വിളംബരം,അയിത്തം,മാറ് മറക്കൽ സമരങ്ങൾ എന്നിവ ജനതയുടെ ആവശ്യങ്ങൾ ആയിരുന്നു.എന്നാൽ ചില ക്ഷേത്രങ്ങൾ,പള്ളികൾ,മുസ്ലീം ദേവാലയങ്ങൾ എന്നിവയിൽ ആരൊക്കെ പ്രവേശിക്കാം ,എങ്ങിനെ ഒക്കെ ആരാധനകൾ നടത്താം എന്നൊക്കെ ഉള്ളത് പണ്ട് കാലം മുതലുള്ള ആരാധന ക്രമങ്ങളും ചിട്ടകളും ആണ്, ലോകത്തിലെ എത്ര മുസ്ലീം പള്ളികളിൽ സ്ത്രീക്കും പുരുഷനും ഒരേ സമയം ഒരേ നിരയിൽ നിസ്കാരം നടത്താൻ സാധിക്കുന്നു? ഒരു പള്ളി പോലും ഇല്ല.ആരെങ്കിലും ഇതിനെ ചോദ്യം ചെയ്യുന്നുണ്ടോ?ഇല്ല കാരണം അത് ഒരു വിഭാഗത്തിന്റെ വിശ്വാസം ആണ്.ചില ക്ഷേത്രങ്ങളിൽ ശ്രീ കോവിലിനു മുൻപിൽ സാഷ്ടാംഗം പ്രനമിക്കുന്നതു വിലക്കിയുരിക്കുന്നു.കാരണം അതും ആ പ്രത്യേക ക്ഷേത്രത്തിന്റെ വിശ്വാസ തത്വങ്ങൾക് അതിഷ്ടിതം ആണ്.ഒരു പ്രത്യീക പ്രായ പരിധിയിൽ പെട്ട സ്ത്രീകൾ ശബരിമല ദർശനം പാടില്ല എന്നുള്ള നിയമം പണ്ട് മുതലേ അനുഷ്ടിച്ചു വരുന്നു,അത് മാറ്റിയത് കൊണ്ട് മാത്രം സ്ത്രീ സമത്വവും നിയമ സംരക്ഷണവും കേരളത്തിലെ സ്ത്രീകൾകു ലഭിക്കും എന്ന വാദം വെറും വെള്ളെഴുത്തുകൾ മാത്രം ആണ് . എത്ര സ്ത്രീകൾ മുസ്ലീം പള്ളിയിൽ പുരുഷനൊപ്പം നിസ്കരിക്കാൻ വേണ്ടി ,ജമാഅത്ത് നമസ്കാരങ്ങൾ അനുഷ്ടിക്കാൻ വേണ്ടി സമരവും ,കോടതി വരാന്തയും കയറും എന്ന ഒരു ചോദ്യം ഇവിടെ നിലനിൽകുന്നു . ജനാധിപത്യ ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ സാക്ഷരത 100 ശതമാനവും,തൊഴിലില്ലായ്മ നിരക്ക് മറ്റു സംസ്ഥാനങ്ങലെലെതിലും കൂടുതലും ആണ്.പുതിയ തലമുറയുടെ എന്തിനെയും എതിർകാനും ,തോല്പിക്കാനും ഉള്ള വാസനയും ഇവിടെ കൂടുതൽ ആണ്.മതപരമായ അന്ഷ്ടാനങ്ങളെ ചോദ്യം ചെയ്തു സ്ത്രീപുരുഷ സമാനത കൈവരിക്കാൻ ശ്രെമിക്കാതെ വേറെ എന്തെല്ലാം കാര്യങ്ങൾ പരിഹരിക്കപ്പെടുവാൻ കിടക്കുന്നു,തൊഴിലില്ലായ്മ,പട്ടിണി,ലോകം എന്നും വളരെ ദുഖത്തോടെ നോക്കികാണുന്ന എൻഡോ സൾഫാൻ ദുരന്തം,വയനാട്ടിലെ ആദിവാസി മരണങ്ങൾ .ഇതിന്റെ എല്ലാം കാരണക്കാരെ കണ്ടു പിടിച്ചു ശിക്ഷ നേടി കൊടുക്കാനോ,വർഷത്തിൽ ഒരു ദിവസം എങ്കിലും കഷ്ടത അനുഭവിക്കുന്നവർ നമ്മെ പോലെ തന്നെ ഉള്ള ഇരുകാലികൾ ആണ് എന്ന മാനസ്സീക ചിന്തയോടെ അവരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക ആണ് എങ്കിൽ കേരളം എന്നും ദൈവത്തിന്റെ സ്വന്തം നാടും,ഗാന്ധിസവും ,യഥാർത്ഥ കമ്യൂണിസവും കൂടി ചേർന്ന ജനകീയ വൽകരണം എന്ന മാനൂഷികത നിറഞ്ഞ ഒരു സമൂഹവും നമുക്ക് കാണുവാൻ കഴിയുമായിരുന്നു. മതങ്ങളും മത വിശ്വാസങ്ങളും,ആത്മ ബലത്തിനും,തെറ്റിൽ നിന്നും പിന്തിരിയാനുള്ള ഒരു മാർഗ്ഗവും മാത്രം ആണ് എന്ന വിശ്വാസം എന്ന് ഉടലെടുക്കുന്നുവോ അന്ന് മാത്രമേ ലോക ജനതയുടെ ജന്മ സിദ്ധാന്ദം ആയ മാനുഷികത ജന്മം കൊള്ളുകയും ചെയ്യുകയുള്ളൂ.ഇന്ന് കാണുന്ന വ്യക്തി പരവും ,രാഷ്ട്രീയ പരവും ആയ മുതലെടുപ്പുകൾകു വേണ്ടിയുള്ള വാഗ്വേടങ്ങളെ പ്രൊൽസാഹിപ്പിക്കാതിരിക്കുവാൻ ഓരോ പൗരനും പ്രതിജ്ഞ എടുക്കുക .
Comments