അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ സ്ഥാപക നേതാവും ആദ്യ സെക്രട്ടറിയുമായ അനിയന്‍ ജോര്‍ജ് ഇന്ന് ഗാലറിയിലിരുന്നു കളികാണുകയാണ്. ഒരിക്കല്‍ താന്‍ ഓടിക്കളിച്ച മൈതാനത്ത് ഇന്നിപോള്‍ തന്റെ സഹപ്രവര്‍ത്തകര്‍ വീറോടെ, വാശിയോടെ കളി ജയിച്ചുകൊണ്ടിരിക്കുകയാണ്- വിവിധ നായകരുടെ നേതൃത്വത്തില്‍. ഫോമ രൂപീകരണത്തിന്റെ ആദ്യകാല സംഭവ വികാസങ്ങളും ഇന്നത്തെ ഭരണനേതൃത്വത്തെ പറ്റിയും നാളെയുടെ പ്രതീക്ഷകളും അശ്വമേധം എഡിറ്റര്‍ മധുകൊട്ടാരക്കരയുമായി പങ്കുവയ്ക്കുന്നു. '
2006-2008 കാലഘട്ടത്തിലാണ് ഞാനും ശശീധരന്‍ നായരും അടങ്ങുന്ന സമിതി ഫോമയുടെ ആദ്യഭരണം ഏറ്റെടുക്കുന്നത്. ഒരു വിത്തുപാകുന്നതുപോലെയായിരുന്നു അത്. മുന്നില്‍ ശൂന്യമായ അന്തരീക്ഷം. ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. അമേരിക്കന്‍ മലയാളികളുടെ നീറുന്ന പ്രശ്നങ്ങള്‍. എല്ലാം മുന്നില്‍...ഭരണഘടന, സംഘടനയുടെ സ്വഭാവം, സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കല്‍ തുടങ്ങി എല്ലാം ചെയ്യണം.കൂടെ ഫോക്കാന പിളര്‍ന്നതുമായി ബന്ധപ്പെട്ട കേസുകളും. ഫോക്കാനയുടെ പിളര്‍പ്പ് ദുഖകരമായ അവസ്ഥയാണ്. മലയാളികള്‍ ഹൃദയത്തില്‍ ഏറ്റിയ സംഘടനയാണ് ഫോക്കാന. അതില്‍നിന്ന് ഫോമ അടര്‍ന്നുവരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. അണികളെ പറഞ്ഞുമനസിലാക്കലാണ് പ്രധാന പ്രശ്നം. പക്ഷെ ഇന്നുവരെ ഫോമയ്ക്ക് നേതൃത്വം നല്‍കിയ എല്ലാവരും ഫോമയെ ഏറ്റവും മികച്ച രീതിയില്‍ നയിച്ചു. അതാണ് ഈ സംഘടനയുടെ വിജയവും.
ഗ്രൂപ്പ് യോഗങ്ങളാണ് ഫൊക്കാനയെ തകര്‍ത്തത്.അത് ഫോമയിലും ഉടലെടുക്കുന്നു എന്നത് ഞാന്‍ പേടിക്കുന്നു. ജയിക്കാന്‍ ഇറങ്ങുന്നവന്‍ തോല്‍ക്കാനും മനസ് ഉറപ്പിക്കണം. തോറ്റവരെ പിന്നീട് സംഘടനയില്‍ കാണുന്നില്ല.വിശാല മനസ്കരാകണം. ഇതൊരു കമ്മ്യൂണിറ്റി സര്‍വീസ് ആണ്. പ്രസിഡന്റ് ആകാന്‍ ഒരു ലക്ഷമെങ്കിലും ഡോളര്‍ കൈയില്‍ കരുതണമെന്നാണ് പലരുടെയും വിചാരം. അതുകൊണ്ട് തന്നെ പണമുള്ളവന്‍ എങ്ങിനെയെങ്കിലും പ്രസിഡന്റ് പദവി കൈക്കലാക്കാന്‍ നോക്കുന്നു. കഴിവുള്ള, പണമില്ലാത്ത്തവര്‍ താഴെക്കിടയില്‍ വരുന്നു. ഈ രീതി മാറണം. പഴയ നേതൃത്വം വിഭാവനം ചെയ്ത രീതിയില്‍ ഫോമ ഇന്ന് എത്തിയോ എന്നു ചോദിച്ചാല്‍ ഉത്തരം അല്പം ബുദ്ധിമുട്ടിക്കുന്നതാണ്. പഴയ നേതൃത്വത്തിന്റെ വിഭാവനം ശൂന്യതയില്‍നിന്നാണ്. എന്നും പുതിയ കമ്മിറ്റി എന്ന കീഴ്വഴക്കം ഫോമയ്ക്കുണ്ടായി. ശശീധരന്‍നായര്‍ തൊട്ടു ആനന്ദന്‍ നിരവേല്‍ വരെയുള്ള പ്രസിഡണ്ടുമാര്‍ പിന്നീട് മത്സരിച്ചില്ല എന്നതാണ് കീഴ്വഴക്കത്തിന്‍റെ വിജയം.
എന്നാല്‍ ചില പരാജയങ്ങളും ഉണ്ട്. പ്രധാനമായും അംഗസംഘടനകളുടെ കാര്യത്തില്‍. അംഗസംഘടനകളെ വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന ആക്ഷേപം ഏറെയുണ്ട്. അവരുമായുള്ള ബന്ധം പോരാ. പല കാര്യങ്ങളും അംഗസംഘടനകളെ അറിയിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്. സംഘടനയ്ക്കുള്ളിലെ വാര്‍ത്തകള്‍ ആദ്യം അവരെയാണ് അറിയിക്കേണ്ടത്. ഇപ്പോഴത് ആദ്യം മാധ്യമങ്ങള്‍ക്കു നല്‍കാനാണ് എല്ലാവര്‍ക്കും ധൃതി. നേതൃത്വം ആരാണ് നേതാവ് എന്നത് പ്രസക്തമാണ്. കാലങ്ങളായി പ്രവര്‍ത്തന പരിചയം ഉള്ളവരായിരിക്കണം നേതാക്കള്‍. സംഘടനാ മികവുവേണം. പണം വേണം. സമയം വേണം. കഴിവ് വേണം. അംഗസംഘടനകളെ മികച്ചരീതിയില്‍, ഏറ്റവും മികച്ച അംഗീകാരത്തോടെ കൊണ്ടുപോകാന്‍ കഴിയണം.
ഒരു തീരുമാനം എടുത്തിട്ട് വീട്ടില്‍പോയി ഉറങ്ങുന്നവര്‍ ആകരുത് നേതാക്കള്‍. വീട്ടുകാര്യങ്ങള്‍ വരെ ചിലപ്പോള്‍ മാറ്റിവയ്ക്കെണ്ടാതായി വരും. സമയമില്ലാത്തവര്‍ ഭാരവാഹികള്‍ ആകരുത്. കൈക്കുഞ്ഞുങ്ങള്‍ ഉള്ളവര്‍, കുടുംബവുമായി കൂടുതല്‍ ആവശ്യം വരുന്നവര്‍ എന്നിവര്‍ക്കൊന്നും ഈ പരിപാടി പറ്റില്ല.ആദ്യം നേതൃത്വം വഹിച്ചവര്‍ പിന്നീട് മിണ്ടാതിരിക്കുന്നത് ശരിയല്ല. രണ്ടുവര്‍ഷം മാത്രമല്ല സംഘടനയുള്ളത്. ശക്തി പകരാന്‍ മുന്‍കാല നേതാക്കളുടെ അനുഭവപാഠം കൂടിവേണം. 36 വീടുകള്‍ മലയാളിക്ക് സമ്മാനിച്ചുകൊണ്ടാണ് ഫോമ ഏറ്റവും മികച്ച ചാരിറ്റി നടത്തിയത്. വീടില്ലാത്തവന്റെ വേദന അവനുമാത്രമേ അറിയൂ. ഇന്ന് ഒരു ലക്ഷം ഡോളര്‍ തിരുവനന്തപുരം ആര്‍സിസിക്കു നല്‍കി വീണ്ടും സഹായത്തിന്‍റെ കരങ്ങള്‍ എത്തിക്കുന്നു. എന്നാല്‍ ഈ ആവേശമൊന്നും അമേരിക്കയിലെ പ്രശ്നങ്ങളില്‍ കാണുന്നില്ല. കണവന്‍ഷന്‍ മികച്ചരീതിയില്‍ നടത്താനാണു എല്ലാവര്ക്കും താല്പര്യം.
ഇവിടെ മലയാളികള്‍ക്ക് ഒരുപാട് പ്രതിസന്ധികള്‍ ഉണ്ട്. ഇവിടെയും ചാരിറ്റി ആവശ്യമുള്ള മലയാളികള്‍ ഉണ്ട്. അവരെ സംഘടന പരിഗണിക്കുന്നില്ല.തീര്‍ച്ചയായും പിറന്ന മണ്ണില്‍ ചാരിറ്റി നടത്തണം. കാരണം നാട്ടില്‍ നമുക്ക് കടപ്പാടുകള്‍ ഉണ്ട്. എന്നാല്‍ നാട്ടില്‍ വളരെ മോശം അഭിപ്രായമാണ് അമേരിക്കന്‍ സംഘടനകള്‍ക്കുള്ളത്. അതിനു പ്രധാന കാരണം സ്പോന്‍സര്‍മാരെ പറ്റിച്ചതാണ്. ഇത്രയും പണമുള്ള അമേരിക്കന്‍ മലയാളി എന്തിനാണ് നാട്ടിലെ സ്പോന്‍സര്‍മാരെ അമേരിക്കയില്‍ ക്ഷണിക്കുന്നത്?കണ്‍വന്‍ഷന്‍ നടത്താന്‍ പണം വാങ്ങി പിന്നീട് അവരെ തിരിഞ്ഞുനോക്കുന്നില്ല പല സംഘടനകളും. പണം തരുന്ന സ്പോണ്‍സര്‍മാര്‍ നമ്മളില്‍ നിന്നും ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. വിശ്വാസ്യത വളരെ പ്രധാനമാണ്. ഫണ്ട് കണ്ടെത്താന്‍ നാട്ടില്‍ പോകേണ്ട കാര്യമില്ല. അമേരിക്കയില്‍നിന്ന് തന്നെ ഉണ്ടാക്കാവുന്നതാണ്. അംഗങ്ങളില്‍ നിന്ന് ഒരു ഡോളര്‍ വാങ്ങിച്ചാല്‍ പോലും എത്രയോ പണം കിട്ടും. അംഗസംഘടനകള്‍ക്ക് നമ്മളോടു ഒരു ബന്ധവും ഉണ്ടാകും.
എന്നാല്‍ ആരും അതിനു തുനിയുന്നില്ല.
2018 ല്‍ അനിയന്‍ ജോര്‍ജ് പ്രസിടന്റ്റ് സ്ഥാനാര്‍ഥി ആകുമോ?
അത് ഇപ്പോള്‍ പറയാറായിട്ടില്ല. സ്വയം പ്രഖ്യാപിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന രീതിയോട് യോജിപ്പില്ല. എല്ലാവരുമായി സംസാരിച്ചു കാര്യങ്ങള്‍ തീരുമാനിക്കും. കഴിഞ്ഞ പത്ത് വര്ഷം സംഘടനാ ഭാരവാഹിത്വത്തിലേക്ക് ഞാന്‍ വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു നേതൃനിരയിലേക്ക് വരാന്‍ സമയമായെന്ന്. മുന്‍കാല നേതാക്കളോട് ചോദിച്ചു ഒരു തീരുമാനം എടുക്കും. എന്തായാലും ഒറ്റയ്ക്കാവില്ല ഞാന്‍ നില്‍ക്കുന്നത്. കഴിവും പരിചയവും ഉള്ള ഒരു ടീമിനെ സെറ്റ് ചെയ്താവും ഇനി മത്സര രംഗത്തുണ്ടാകുക. കണ്‍വന്‍ഷന്‍ മികച്ച രീതിയില്‍ നടത്തുകയല്ല എന്റെ ലക്‌ഷ്യം. ജനങ്ങളുടെ പ്രശ്നപരിഹാരമാണ്. എന്നലും ഒരു ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ഞാന്‍ സ്വപ്നം കാണുന്നു. 2500 ല്‍ അധികം പേരുടെ ഒരു മിക്ച്ച ക്രൂസ് അയിരിക്കുമത് . പ്രസിടന്റ്റ് ആയാല്‍ അത് ഞാന്‍ നടത്തിയിരിക്കും.
Comments
കേരള കോൺഗ്രെസ്സിനു മന്ത്രിമാരും മുൻ മന്ത്രിമാരുമായി എത്ര പേര് ഉണ്ടെന്നു ചിന്തിച്ചു നോക്കുക... ആ പാർട്ടി പലതായി പിളർന്നതിന്റെ പരിണിത ഫലം ...പാർട്ടി പിളർന്നപ്പോൾ കൂടുതൽ പേർക്ക് സ്ഥാന മാനങ്ങൾ ലഭിച്ചു .. അത് തന്നെ ഫോമയിലെയും ഫോകാനയിലെയും പ്രശ്നം .. പിന്നെ നാല് പേര് കേൾക്കാൻ വേണ്ടി ആശയ സംഘട്ടനം എന്നൊക്കെ പറയാം .... ഈ മനസ്ഥിതിയിൽ ഇവരൊന്നും ഒരിക്കലും യോജിക്കാനും പോകുന്നില്ല .. പിന്നെ മലയാളികളുടെ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കും എന്ന് പറയുന്നതിലൊക്കെ എന്ത് കാര്യം .. 8 മലയാളികള് കേന്ദ്രമന്ത്രിമാർ ആയിരുന്നപോഴും ഒരു നീറ്റലിനും പരിഹാരമുണ്ടാക്കിയില്ല ...കോട്ടും സൂട്ടും ഇട്ടു കുറെ ഫോട്ടോൻ മാത്രം മിച്ചം ...
Aniyan George,
all our support...