THAMPY ANTONY THEKKEK
ഇത് ഒരു വിധിയുടെ കഥയാണ് . അതും അമേരിക്കാൻ കോടതിയിൽ വെച്ച് സംഭവിച്ച വളരെ വിചിത്രമായ ഒരു വിധി. അവിടുത്തെ പഞ്ചാബി സംഘടന പായൂവിന്റെ പ്രഥമ പ്രസിഡണ്ട് സഷാൽ ജിദേന്ദ്ര പ്രീത് സിങ്ങിനു പോലും ഒന്നു പേടിച്ചു. മറ്റൊന്നുംകൊണ്ടല്ല അന്ന്യനാടല്ലേ .എന്നാലും നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നു കരുതി ആരോടും ഒന്നും പറഞ്ഞതുമില്ല . കാലിഫോർണിയയുടെ കിഴക്കു ഭാഗത്തുള്ള മലയോര പ്രദേശമാണ് യുബാ കൌണ്ടിയിലുള്ള ഗ്രീൻവാലി എന്ന ഉൾനാടൻ നഗരം . ഉൾനാടൻ നഗരം എന്നൊക്കെ പറയുബോൾ വെള്ളക്കാർ ഭൂരിപക്ഷമുള്ള സ്ഥലം എന്ന് പ്രത്യകം പറയേണ്ടതില്ലല്ലോ . വളെരെ യാദൃചികമായിട്ടാണ് അവിടെ ഇന്ത്യയിൽനിന്നുള്ള ആദ്യ കാല കുടിയേറ്റക്കാരിൽ പലരും വന്നുപെട്ടത്. അതും അദ്ധ്വാനികളായ പഞ്ചാബിലെ സിഖ് വർഗ്ഗക്കാർ . കൃഷിസ്ഥലങ്ങൾ ധാരാളം ഉള്ള ആ കൌണ്ടിയിലേക്ക് പഞ്ചാബികൾ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരുന്നു.
ഈ തലേക്കെട്ടുള്ളതുകൊണ്ടുമാത്രം വെള്ളക്കാർക്ക്അവർ ഒരു തലവേദനയായി എന്നൊക്കെ പറഞ്ഞാൽ ആർക്കും അത്രപെട്ടന്ന് മനസിലാവില്ല. അത് മുതലെടുത്ത് ഒരൊറ്റ ഗ്രീൻ കാർഡു കാണിച്ചുകൊണ്ട് പല ഇല്ലീഗൽ തലേക്കെട്ടുകരും ജോലി ചെയിതു . എയർപോർട്ട് ഇമിഗ്രെഷനിൽ ഒരേ ഫോട്ടോ കാണിച്ച് പലരും സായിപ്പിനെ പറ്റിച്ച് ഇക്കെര കടന്നിട്ടുണ്ടാന്നാണ് കേട്ടു കേൾവി. അന്നൊക്കെ വിരലടയാളവും ഡിജിറ്റൽ സ്കാനിങ്ങും ഒന്നുമില്ലല്ലോ . അങ്ങനെയാണ് തലേക്കെട്ടിൻറെ മഹത്വത്തിൽ ഇന്ത്യൻ സിഖുകാരുടെ എണ്ണം ആ പ്രദേശത്ത് ക്രമാതീതമായി വർധിച്ചത് . കാലാന്തരത്തിൽ സിഖുകാരുടെ എണ്ണം കൂടിയപ്പോളാണ് പഞ്ചാബി സംഘടന പായു ( PAYU ) നിലവിൽ വന്നത് .
പഞ്ചാബി അസോസിയേഷൻ ഓഫ് യുബാ സിറ്റി എന്നതിൻറെ ചുരുക്കപെരാണ്. ആദ്യത്തെ കുടിയേറ്റക്കാരനായ ജിതേന്ദ്ര പ്രീത് സിംഗിനെ പ്രസിഡണ്ടായി എതിരില്ലാതെ തിരഞ്ഞെടുത്തു. പലരും ക്രെമേണ കൃഷിസ്ഥലങ്ങളുടെ ഉടമകളായി . അസ്സൽ പഞ്ചാബ് മോഡൽ കന്നുകാലിവളർത്തലും പാലു വിൽപ്പനയും തുടങ്ങി. എല്ലാവരുംതന്നെ വളെരെ പെട്ടന്ന് സാബതികമായി മെച്ചപ്പെട്ടുവെങ്കിലും തനി പഞ്ചാബി ഭാഷയിൽ മാത്രം സംസാരിച്ച് സായിപ്പിനെ പുല്ലുപോലെ അവഗണിച്ചു. അപ്പോഴാണ് ഒരു സിഖ് അബലം പണിയുന്നതിനെ പറ്റി പഞ്ചാബി അസോഷ്യഷനിൽ ചർച്ചക്കുവന്നത് . സിറ്റി അധികാരികളോട് കാര്യം പറഞ്ഞു . താമസിയാതെ തന്നെ എല്ലാവരുംകൂടി ഒപ്പിട്ട ഒരു നിവേദനവും കൊടുത്തു. മതസ്വാതന്ത്ര്യയമുള്ള അമരിക്കയിൽ ആർക്കും ആരാധനാലയങ്ങൾ പണിയാം. അതിന് നിയമപരമായ ഒരു തടസവുമില്ല എന്നുമാത്രം സിങ്ങ് ആരോടോ ചോദിച്ചു മനസിലാക്കിയിരുന്നു. പ്രത്യകിച്ചു ധാരാളം സ്ഥലങ്ങൾ കൌണ്ടിയിൽ പലയിടത്തും അനാഥമായി കിടക്കുബോൾ.
ഒത്തുപിടിച്ചാൽ പോരാത്ത മലയുണ്ടോ . സകല പഞ്ചാബിൻറെ വീര പുത്രന്മാരും സഹകരിച്ചു . നല്ല ഒരു തുക പിരിഞ്ഞുകിട്ടിയത്തിൽ പ്രസിഡണ്ട് സിങ്ങിന് സന്തോഷമായി . നല്ല പച്ചപ്പുള്ള വിശാലമായ സ്ഥലം തന്നെ മേടിച്ചു . ഏതാണ്ടൊരു കൊല്ലം കൊണ്ടാണ് അബലത്തിൻറെ പണി പൂർത്തിയായത് . അപ്പോഴാണ് മറ്റൊരു പ്രധാന പ്രശനം ഒരു പഞ്ചാബിൻറെ പുത്രൻ കണ്ടുപിടിച്ചത് . അങ്ങോട്ടു പോകുന്ന വഴിയുടെ പേര് പീറ്റർ സ്കോട്ട് സ്ട്രീറ്റ് എന്നാണ്. അതും നാട്ടിൽ വെച്ചു ഇന്ത്യക്കാർ മുഴുവനും കുടിച്ചിട്ടുള്ള വിലകൂടിയ ഒരു വിസ്കിയുടെ പേരാണണ്. അത് സിക്കുകാർക്ക് അറിയുകയും ചെയാം . അതുകൊണ്ട് പേരു മാറ്റണം എന്നുള്ളതിൽ ആർക്കും ഒരു സംശയവുമില്ല . പക്ഷെ അതത്ര എളുപ്പമുള്ള കാര്യവുമല്ല. കാരണം വെള്ളക്കാർ മാത്രം താമസിക്കുന്ന സ്ഥലത്തുകൂടിയാണ് ആ റോഡ് പോകുന്നത് . ഉടനെതന്നെ പായു വീണ്ടും പ്രീത് സിങ്ങിൻറെ വീട്ടിൽ അടിയന്തിര യോഗം കൂടി.
അങ്ങനെയാണ് അവർ ഒന്നിച്ച് ഒരു തീരുമാനമെടുത്തത്. "ടെബിൾ വഴിയുടെ പേര് ഗുരുദ്വാരാ എന്നാക്കി മാറ്റണം " എന്ന് ആദ്യം നിർദ്ദേശിച്ചത് തലേക്കെട്ടു തലവൻ പ്രീത് സിംഗ് തന്നെയാണ് . അപേഷ കൊടുത്തപ്പോഴേ സിറ്റി മയർ ബാർബരാ കോഹാൻ അങ്ങീകരിക്കുകയും ചെയിതു. കാരണം അങ്ങനെ ഒരു നിർദ്ദേശം അവരുടെ ഭരണത്തിൽ ആദ്യമായാണ് . താമസിയാതെതന്നെ ഗുരുദ്വാർ എന്നെഴുതിയ പച്ച നിറത്തിലുള്ള ബോർഡ് ആ തുടങ്ങുന്നിടത്ത് സ്ഥാപിക്കുകയും ചെയിതു. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വെള്ളക്കാർക്ക് അസോസിയേഷൻ ഒന്നുമില്ലെങ്കിലും ഉള്ള തലമൂത്ത ഗ്രീൻ വാലിക്കാർ ഒന്നിച്ചുകൂടി കൂലംകഷമായി ചിന്തിച്ചു. പ്രധാന പ്രശ്നം മറ്റൊന്നുമല്ല ഗുരുദ്വാരാ എന്ന് ഒറ്റ സായിപ്പിനും പറയാൻ പറ്റുന്നില്ല . ഒരു വയസൻ വെള്ളക്കാരൻ സ്റ്റീവൻ റാക്കൂ സിറ്റിഹാളിൽ പോയി ബഹളമുണ്ടാക്കി .
അയാൾ അവിടെക്കിടന്ന് അലറിപറഞ്ഞു . "ഐ കാൻ'ട് സെ കുറുത്താറാ . വി വോണ്ട് അലവു റ്റു ചേഞ്ച് എനിത്തിംഗ് ബാർബരാ കോഹാൻ ഗോ ബാക്ക് " അങ്ങനെയാണ് വഴിയുടെ പേരിൻറെ കാര്യത്തിൽ ആദ്യം ഒരു യുദ്ധം തുടങ്ങിയത് . പായു ഉണ്ടോ വിടുന്നു. അവർ ശക്തമായി വാദിച്ചു. അതൊരു വിസ്ക്കിയുടെ പേരാണ് ഒരിക്കലും അനുവദനീയമല്ല. മാത്രമല്ല മതവികാരങ്ങളെ വൃണപ്പെടുത്തും. എന്നൊക്കെ ഇന്ത്യയിൽ പ്രയോഗിക്കുന്ന പതിവു നബരുകൾ പുലബിക്കൊണ്ടിരുന്നു . സിക്കുകാരെല്ലാം അവരുടെ തീരുമാനത്തിൽ പാറപോലെ ഉറച്ചുനിന്നു. ഒരു തീരുമാനവും ആകാതെ വന്നപ്പോഴാണ് പായു സംഘടനാ തലവൻ വക്കീലിനെ കണ്ടത് . ടോം മൂർ എന്ന വെള്ളക്കാരൻ വക്കീലിന് ഇതൊരു കോംപ്ലികേറ്റട് കെസായിട്ടു തോന്നിയെങ്കിലും . ഗ്രീൻ വാലിയിലെ കേസില്ലാവക്കീലിനു വല്ലപ്പോഴും കിട്ടുന്ന ഒരു കേസല്ലേ . സന്തോഷപൂർവ്വം സ്വീകരിച്ചു . അല്ലെങ്കിലും അമേരിക്കയിൽ ഏതെങ്കിലും ഒരു വക്കീൽ കിട്ടിയ കേസു വേണ്ടെന്നു വെക്കുമോ. താമസിയാതെ കേസ് കോടതിയിൽ വന്നു.
ഒന്നാം പ്രതിയായ ബാർബരാ കോഹാനും സന്നിഹിതയായിരുന്നു .പൊണ്ണതടിയനായ ജെടജി ഡേവിഡ് ഗ്യസ്സ്ട്രോക് തൻറെ തടികൊണ്ടുള്ള ചുറ്റികയെടുത്തു മൂന്നു പ്രാവശ്യം മേശക്കിട്ടടിച്ചു . കേസിനാധാരമായ കാര്യങ്ങൾ വിശദീകരിച്ചു .ജൂറി അംഗങ്ങൾ ഒന്നും മിണ്ടാതെ വാതം കേൾക്കാൻ അഷമരായി കാത്തിരുന്നു. . അതുവരെ അടക്കത്തിൽ മുറുമുറുത്തുകൊണ്ടിരുന്ന രണ്ടു കഷികളും നിശബ്ദത പാലിച്ചു. സിറ്റി മേയറായതുകൊണ്ട് ബാർബറാ കോഹാന് മുൻ നിരയിൽ ഒരു സ്പെഷ്യൽ ഇരിപ്പടം കൊടുത്തു. ഗ്രീൻ വാലിയിലെ മാന്ന്യന്മാരായ വെള്ളാക്കാർ സ്റ്റീവൻ റാക്കുവിനെയും കൂട്ടി കോടതിമുറിയിലെ തടിബെഞ്ചുകളിൽ ഞാളിഞ്ഞിരുന്നു. അവരുടെ വക്കീൽ ഡേവിഡ് ക്യുക്കൻ ആണ് ആദ്യം വാദിച്ചത് .അയാൾ മതത്തെ തൊട്ടുകളിക്കാതെ ബുദ്ധിപൂർവ്വം തന്നെയാണ് വാദിച്ചത് . അവസാനം പറഞ്ഞു നിരത്തിയത് ഇങ്ങനെയാണ്. നാട്ടുകാരായ എൻറെ കഷികൾക്ക് പറയാൻ പറ്റാത്തതും പരിചയമില്ലാത്തതുമായ 'കുരുത്താരാ' എന്ന പേരുമാറ്റി .
ഗ്രീൻ വാലിയിൽ ആദ്യം വന്നു പള്ളി സ്ഥാപിച്ച കൃസ്ത്യൻ മിഷനറിയായ ഫാദർ പീറ്റർ സ്കൊട്ടിൻറെ പേരു തന്നെ നിലനിർത്തനമെന്നും ഞാൻ വിനയപൂർവ്വം അപേഷിക്കുന്നു." ടോo മൂർ ഉണ്ടോ വിട്ടുകൊടുക്കുന്നു. അദ്ദേഹം ഇപ്രകാരം വാദിച്ചു.
" പീറ്റർ സ്കോട്ട കേവലം ഒരു പള്ളീലച്ചൻറെ പേരാണെന്നും . അത് അന്ന് ആരുടേയും അങ്ങീകാരമില്ലതെ സ്വന്തം ഇഷ്ടത്തിന് ആരോ ഇട്ടതാനന്നും. അതുകൊണ്ട് ആ പേരിന് പ്രത്യക പ്രസക്തിയില്ല എന്നുതന്നെയാണ് എൻറെ കഷികൾ കരുതുന്നത് . സ്വതന്ത്ര രാഷ്ട്രമായ അമേരിക്കൻ ഐക്ക്യനാടുകളിൽ ന്യുനപഷങ്ങളുടെ ആവശ്യങ്ങൾക്ക് അവർ അർഹിക്കുന്ന പ്രാധാന്യം കൊടുക്കണമെന്നും. ഗുരുദ്വാരാ എന്ന പേരുതന്നെ നിലനിർത്തണമെന്നും ഞാൻ എൻറെ കഷികൾക്കുവേണ്ടി അപേഷിക്കുന്നു." അത് ഇന്ന വകുപ്പുകളിളിൽ പറഞ്ഞിട്ടുണ്ടെന്നും നബരിട്ടു പറയുകയും ചെയിതു. മാത്രമല്ല ഗുരുദ്വാര എന്ന് ടോം മൂർ പുഷ്പം പോലെ പറയുകയും ചെയിതു. ഉടനെ വിവരമില്ലാത്ത ചില സിക്കുകാർ സ്ഥലകാലബോധമില്ലാതെ എഴുനെറ്റുനിന്നു കയ്യടിച്ചു. കുറുക്കൻ എവിടെപോയാലും കൂകാതെ പറ്റില്ലല്ലോ . പുതുതായി കുടിയേറിയ സിക്കുകാർക്ക് അതൊരു ഹിന്ദി സിനിമയിലെ ക്ലൈമാക്സ് പോലെ തോന്നിയതിൽ അത്ഭുതപെടാനൊന്നുമില്ല .
അതു കേട്ടിട്ട് ജൂറിയിലുണ്ടായിരുന്ന പന്ത്രണ്ടുപേരും പൊട്ടിച്ചിരിച്ചു. ന്യായാധിപൻ ഡേവിഡ് ഗ്യാസ് സ്ട്രോക്കിനു ദേഷ്യം വന്നു. തൻറെ ചുറ്റികയെടുത്തു വീണ്ടും മൂന്നു പ്രാവശ്യം കൊട്ടി. അതോടെ പായുവിൻറെ വിക്കറ്റ് തെറിച്ചു എന്നത് ഏതാണ്ട് തീർച്ചയായി . ഏതായാലും വിധി അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചതിൽ അൽപ്പം ആശ്വാസം തോന്നി .
കോടതി പിരിഞ്ഞപ്പോൾ കൈ കൊട്ടിയവരും കൊട്ടാത്തവരും സമാധാനപൂർവ്വം ഒന്നും ഉരിയാടാതെ പിരിഞ്ഞുപോയി. അടുത്ത ദിവസം. ജൂറി അംഗങ്ങൾ വിധി ഗ്യാസ്സട്രോക്കിന് കൈമാറി. ജനം ശാസംപിടിച്ചിരുന്നു. ജേതീന്ദ്ര പ്രീത് സിംഗ് പായു അംഗങ്ങളോട് ഒരു കാര്യം പ്രത്യകം പറഞ്ഞിരുന്നു. വിധി എന്തായിരുന്നാലും ആത്മനിയന്ത്രണം വേണം എന്ന് നേരത്തെ വാണിംഗും കൊടുത്തുണ്ടായിരുന്നു. കാരണം തലേദിവസത്തെ ആ കൈഅടി ഗ്യാസ്സട്രോക്കിന് അത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്ന് തലേക്കെട്ടുകാരാൻ തലവന് മനസിലായിരുന്നു. " യാദ് രെഹൊ. യെ ഇന്ത്യ നഹി സാബ് ലോക് ബാഹർ നികലേകാ " എന്നുപറഞ്ഞു പായു അംഗങ്ങളെ ഒന്നു വിരട്ടി. എന്തായാലും നാടുകടത്തൽ കുറിക്കുകൊണ്ടു അതുകൊണ്ട് പായു സഭയിൽ പിൻ ഡ്രോപ്പ് സൈലൻസ് ആയിരുന്നു.
ജെഡജി എന്തോ പേപ്പർ ഒക്കെ പരിശോധിച്ചിട്ട് വിധി പറയാനായി കൈമാറി . ഒരു സ്ത്രീ കടലാസിൽ നോക്കി നല്ല ഉച്ചത്തിൽ ഇപ്രകാരം വായിച്ചു. ' നാട്ടുകാർക്ക് പേരു പറയാൻ പറ്റുന്നില്ല എന്നു പറയുന്നതിൽ തീർച്ചയായും ന്യായമുണ്ട് . എന്നാലും അത് ഒരു ന്യുനപക്ഷത്തിന്റെ അവകാശങ്ങളെ ചോദ്യം ചെയുന്ന തരം താഴുന്നില്ലേ എന്നൊരു സന്ദേഹം നിലനിൽക്കുന്നു . ഇങ്ങനെയുള്ള പുതിയ പേരുകൾ പുതിയ സംസ്ക്കാരങ്ങൾ ഒക്കെ വരുന്നതുകൊണ്ടാനല്ലോ നമ്മൾക്ക് ഈ പുരോഗതികൾ ഒക്കെ ഉണ്ടായത് . നമ്മുടെ രാജ്യത്ത് ഇതിനു മുൻപും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് . ആദ്യമൊക്കെ മിസ്റ്റ്ബിക്ഷി , ടൊയോട്ട എന്നൊക്കെയുള്ള കാറിന്റെ പേരുകൾപോലും പറയാൻ അറിയില്ലായിരുന്നു. നമ്മുടെ കാലിഫോർണിയ ഗവർണ്ണർ ആയിരുന്ന പുറംനാട്ടുകാരൻ അർനോൾഡ ഷോൾസനെഗറുടെ പേരുംപോലും പലർക്കും പ്രശ്നങ്ങൾ ഉണ്ടാക്കി .
പക്ഷെ അതൊക്കെ പതുക്കെ പതുക്കെ പറഞ്ഞു പഠിച്ചില്ലേ . അതുപോലെ കാലക്രമേണ ഗുരുദ്വാരയും പഠിച്ചോളും എന്നുള്ള നിഗമനത്തിലാണ് ജൂറി അംഗങ്ങൾ എത്തിയിരിക്കുന്നത്. അതുകൊണ്ട് ഭൂരിപക്ഷമായ നാട്ടുകാരുടെ വാതത്തിൽ കഴബില്ല . വഴിയുടെ പുതിയ പേര് ഗുരുദ്വാര എന്ന തീരുമാനത്തിൽതന്നെ വിധി പ്രസ്താവിച്ചുകൊള്ളുന്നു." പായു അംഗങ്ങൾ ജിതേന്ദ്ര പ്രീത് സിങ്ങിനെ പേടിച്ച് കൈ അടിക്കാതെ സീറ്റിൽനിന്നഴുനേൽക്കാതെ ആത്മനിയത്രണം പാലിച്ചു . പുഞ്ചിരിച്ചുകൊണ്ട് പരസ്പരം ആലിംഗനം ചെയിതു. സ്റ്റീവൻ റാക്കുവും കൂട്ടരും അന്തംവിട്ടു അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു. എന്നാലും വിധിയെ മാനിച്ച് ഓടിവന്ന് സിക്കുകാർക്ക് ഹസ്തദാനം ചെയിതു. ചില സായിപ്പിന്മാർ പേനയെടുത്ത് അവരുടെ ഡയറിയിൽ ഗുരുദ്വാര എന്നെഴുതി . ഇനിയിപ്പം പഠിക്കാതെ പറ്റില്ലല്ലോ.
ചുമ്മാതല്ല ഫ്രാൻസിൽ നിന്നു കുടിയേറിയ വിളക്കേന്തിയ വനിതപോലും ആകാശത്തുനിന്ന് കൈ ഉയർത്തി ഒന്നും മിണ്ടാതെ നിൽക്കുന്നു . ഇത് പായു എന്ന സംഘടനയുടെ മഹത്തായ വിജയം തന്നെയാണ് എന്നാണ് തലവൻ തലേക്കെട്ടുകാരൻ ജേതീദ്ര പ്രീത് സിംഗ് പ്രഖ്യാപിച്ചത്. വിജയാഘോഷത്തിന്റെ ഭാഗമായി അടുത്ത ദിവസംതന്നെ അടിയന്തിര യോഗം കൂടി. ഷാമ്പയിനും മുന്തിയതരം വിസ്ക്കിയും തണ്ടൂരി ചിക്കനുമൊക്കെയായി അടിപൊളി പാർട്ടിതന്നെ സ്വന്തം വീട്ടിൽ പ്ലാൻ ചെയിതു. അദ്ധ്യഷപ്രസംഗത്തിൽ ആവേശം മൂത്ത് തലവൻ മറ്റൊരു പ്രസ്താവന കൂടെ ഇറക്കി. " ഇങ്ങനെ നമ്മൾ ഒന്നിച്ചുനിന്നാൽ ഈ അമേരിക്കയുടെ പേരുവരെ നമ്മൾ മാറ്റും "എന്നൊക്കെ ഉറക്കെ പ്രഖ്യാപിച്ചു . അതു കേട്ടപ്പോഴേ പായു അംഗങ്ങൾ എല്ലാവരും കൂടി എഴുനെറ്റുനുന്ന് ആ അജണ്ടയും കൈയടിച്ചു പാസ്സാക്കി. അന്തരം "ജിതേന്ദ്രപ്രീത് സിംഗ് കീ ജയ്" " ജിതേന്ദ്രപ്രീത് സിംഗ് കീജയ് " എന്നുള്ള മുദ്രാവാക്ക്യങ്ങൾ അന്തരീഷത്തിൽ മുഴങ്ങി.
Comments