നമ്മുടെ വീട്ടിലെ താരങ്ങളെ ഒരു കുടകീഴിൽ അണിനിരത്തികൊണ്ട് മിത്രാസ് അണിയിച്ചൊരുക്കുന്ന മെഗാ സ്റ്റേജ്ഷോ മിത്രാസ് ഫെസ്റിവൽ 2016 നുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സസന്തോഷം എല്ലാവരെയും അറിയിക്കട്ടെ.സെപ്റ്റംബർ 10 നു നടക്കുന്ന ഈ ഫസ്റ്റിവലിൽ പതിവുപോലെ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന നമ്മുടെ സ്വന്തം തറവാട്ടു മുറ്റത്തു പൂത്ത മുല്ലപൂക്കളുടെ വർണാഭമായ കാഴ്ചകളുടെ വസന്തംതന്നെയാണ് മിത്രാസ് നമ്മള്ക്ക് വേണ്ടി തയാറാക്കുന്നത്. സംഗീതവും, നൃത്തവും, ലഘുനാടകവും ഉൾപ്പെട്ട ഒരു ലൈറ്റ് ആൻഡ് സൌണ്ട് ഷോ! പോയ വർഷങ്ങളിൽ നമ്മൾ വേദിയിൽ കണ്ട പൂക്കളോടൊപ്പം മണവും നിറവും ഉള്ള പുതിയ പൂക്കൾകൂടി ഈ വര്ഷം മിത്രാസ് നമ്മുക്ക് വേണ്ടി വേദിയിൽ എത്തിക്കുന്നു.. The Blossoms എന്ന് പേരിട്ടിരിക്കുന്ന ഈ കലാമാമാങ്കത്തിന്റെ വേദിയിൽ വച്ച്, പോയ വർഷങ്ങളിൽ നമ്മൾ ആദരിച്ചത് പോലെ ഈ വര്ഷവും മികച്ച കലാകാരന്മാർക്കുള്ള അവാർഡ് ദാനവും ആധാരണീയനായ കലാക്കാരനെയും കലയെ പ്രോത്സാഹിപ്പിക്കുന്ന ഒരു മഹത് വ്യെക്തിയെയും ഗുരു ദക്ഷിണ നല്കി ആദരിക്കുന്നതും ആണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ലോകമെമ്പാടുമുള്ള മലയാളികളായ നമ്മൾ ഓരോരുത്തരിൽനിന്നും മിത്രസിനു ലഭിച്ച എല്ലാ പ്രോത്സാഹനങ്ങൾക്കും അവർ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഈവര്ഷവും നമ്മൾ ഓരോരുത്തരിൽ നിന്നുമുള്ള എല്ലാ വിധ പ്രാർത്ഥനയും പ്രോത്സാഹനങ്ങളും സഹകരണവും മിത്രാസ് അഭ്യർത്തിക്കുന്നു. നമ്മളിൽ ഒരാളായാ, സാധാരണക്കാരിൽ സാധാരണക്കാരായ നമ്മുടെ സ്വന്തംകലാകാരന്മാരുടെ ഈ വലിയ സംരഭത്തെ നിങ്ങൾ അന്ഗ്രഹിക്കണം. വരും ദിവസങ്ങളിൽ മിത്രാസിനോടൊപ്പം ഈ കലാമാമാങ്കത്തിനുള്ള തയ്യാറെടുപ്പിൽ മനസുകൊണ്ടും പ്രാര്ത്ഥനകൊണ്ടും നമ്മൾ എല്ലാവരും ഉണ്ടാകണം. അക്കരകാഴ്ച ഫെയിം ജോസുക്കുട്ടി, സജിനി, മിത്രാസ് ഷിറാസ്, ഷാജി എഡ്വാർഡ്(ന്യൂയോർക്ക്), എം സി മത്തായി, റെജി നൈനാൻ, ഷാജി വില്സണ്‍, അനീഷ് ചെറിയാൻ, ജോർജി സാമുവേൽ, രാജുമോൻ തോമസ്, ബോബി ടോംസ്,ശോഭ ജേക്കബ്, അനി നൈനാൻ, സോഫി വില്സണ്‍, ജിജു പോൾഎന്നിവര് പങ്കെടുക്കുന്ന ലഘു നാടകവും ബിന്ദിയ പ്രസാദ് (മയൂര സ്കൂൾ ഓഫ് ഡാൻസ്) മാലിനി നായർ (സൌപർണിക ഡാൻസ്) ദിവ്യ ജേക്കബ് (സ്റ്റുഡിയോ 19) മറീന ആന്റണി(ഒറിഗോണ്‍) സ്മിത ഹരിദാസ്, ലേഘന വര്മ്മ (ന്യൂ യോർക്ക് ), ലക്ഷ്മി ബാലറാം ,സിന്ന ചന്ദ്രൻ, നീലിമ നായർ(ന്യൂ ജേഴസി , പ്രവീണ മേനോൻ (നൃത്യകല്പന) തുടങ്ങി മുപ്പതോളം കലാകാരന്മാർ പങ്കെടുക്കുന്ന വിവിധതരം നൃത്ത നൃത്ത്യങ്ങളും, സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ ഫ്രാങ്കോ യുടെ കീഴിൽ ശാലിനി രാജേന്ദ്രൻ ,റോഷിൻ മാമൻ (ന്യൂയോർക്ക്), സുമ നായർ, ജംസൺ കുര്യാക്കോസ്, ജേക്കബ് ജോസഫ്, ലീന ടോംസ്, ദീപ്തി നായർ, ജോർജ് ദേവസി (വയലിൻ), വില്ലിംസ്(കീ ബോർഡ്, തൃശൂർ) തുടങ്ങി പത്തോളം കലാകാരന്മാർ അണിനിരക്കുന്ന സംഗീതസന്ധ്യയും ഈ കലാമാമാങ്കത്തിൽ ഉണ്ടായിരിക്കുന്നതാണ്. ജാതിമതസംഘടനാ വെത്യാസങ്ങൾ ഇല്ലാതെ കലെയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന എല്ലാവരെയും ഉൾകൊള്ളിച്ചുകൊണ്ട് അമേരിക്കയിലുള്ള കലാകാരന്മാരെ വളർത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011-ൽ സ്ഥാപിതമായ മിത്രാസ് ആർട്സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയിൽ പേരെടുത്തു. തുടര്ന്നും മിത്രാസ് അമേരിക്കൻ കലാകാരന്മാരുടെ വളര്ച്ചയ്ക്ക് വേണ്ടി തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുമെന്നു അറിയിച്ചു. ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകൾ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം പ്രവർത്തിക്കുന്ന പ്രവാസി ചാനൽ, അശ്വമേധം പത്രം, മഴവിൽ എഫ് എം, ജോൺ മാർട്ടിൻ പ്രൊഡക്ഷൻ , ഈവന്റ്കാറ്റ്സ് ലൈറ്റ് ആൻഡ് സൌണ്ട് തുടങ്ങി എല്ലാ മാധ്യമങ്ങളോടും, കല,സാംസ്ക്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരാത്തതാണെന്നു മിത്രാസ് അറിയിച്ചു.
Comments