You are Here : Home / AMERICA TODAY

കാരുണ്യത്തിന്റെ തുടക്കം കളത്തിൽ പാപ്പച്ചനിൽ നിന്ന്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, April 21, 2016 01:47 hrs UTC

. ന്യൂയോർക്ക്: ഫൊക്കാനയുടെ എക്കാലത്തേയും ശക്തരായ പ്രസിഡന്റുമാരിൽ ഒരാളായ കളത്തിൽ പാപ്പച്ചന്റെ നേതൃത്വത്തിൽ കാലിഫോർണിയയിൽ നടന്ന ഫൊക്കാന കൺവൻഷനിൽ നിന്നാണ് അമേരിക്കയുടെ ദേശീയ സംഘടന ചരിത്രത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് ഫോമായുടെ മുൻ ജനറൽ സെക്രട്ടറി ജോൺ സി. വർഗ്ഗീസ്, അശ്വമേധം ന്യൂസ് ടീമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മികവുറ്റ പ്രവർത്തനത്തിൽ കൂടി കൺവൻഷനിൽ നിന്നും മിച്ചം വച്ച 10000 ഡോളറിൽ നിന്നായിരുന്നു ഫൊക്കാനയുടെ ഫൗണ്ടേഷന്റെ തുടക്കം. ജോൺ ടൈറ്റസിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഫൊക്കാന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യൻ രാഷ്ട്രപതി ഭവൻ വരെ നീണ്ട കളത്തിൽ പാപ്പച്ചന്റെ വ്യക്തി ബന്ധങ്ങൾ, രണ്ടു വർഷം നീണ്ട പ്രവർത്തന കാലയളവിൽ, ഇന്ത്യയിലും അമേരിക്കയിലും ഒരു പോലെ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചു. ഫോമാ രൂപീകൃതമായതിനു ശേഷം, ലോകത്തെ ഏറ്റവും ചിലവേറിയ ടൂറിസ്റ്റ് കേന്ദ്രമായ ലാസ് വേഗാസിൽ പ്ലാൻ ചെയ്യുമ്പോൾ, കൺവഷന്റെ വിജയത്തെപ്പറ്റി അമേരിക്കയിലുടനീളം ഒട്ടേറെ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ 350-തിൽ പരം റൂമുകളും, 2000-ൽ പരം പേരെ പങ്കെടുപ്പിച്ചു കൺവൻഷൻ ഒരു വൻ വിജയമാക്കി തീർത്തതിൽ കളത്തിൽ പാപ്പച്ചന്റെ ചെയർമാനായുള്ള പ്രവർത്തനങ്ങൾക്ക് ഫോമാ എന്നും കടപ്പെട്ടിരിക്കുന്നു. ഫോമായെന്ന ബഹുജന പങ്കാളിത്ത സംഘടനയുടെ അടിത്തറ പാകിയത് ലാസ് വേഗാസ് കൺവൻഷനായിരുന്നു. ഒരു കാരണവരുടെ സ്ഥാനത്തു നിന്ന്, സാമ്പത്തിക കാര്യങ്ങൾ ഉൾപ്പടെ സമസ്ത കാര്യങ്ങളിലും പട്ടാള ചിട്ടയോടെ കാര്യങ്ങൾ നീക്കിയ കളത്തിൽ പാപ്പച്ചനെ ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒരു സംഘടനാ നേതാവാണ്. ഫോമായുടെ രൂപീകരണ വേളയിൽ കളത്തിൽ പാപ്പച്ചൻ മുന്നോട്ട് വച്ച ആശയമായിരുന്നു, പ്രസിഡന്റ് പദവിയിലെത്തുന്നവർ പെർഫോമൻസ് ബോണ്ട് നൽകണമെന്നത്. സംഘടനയുടെ സാമ്പത്തിക അടിത്തറയ്ക്ക് കോട്ടം വരാതിരിക്കുവാനുള്ള ഒരു മുൻ കരുതൽ എന്ന നിലയിൽ പെർഫോമൻസ് ബോണ്ട് എന്ന ആശയത്തിന് ഇന്നും പ്രശക്തി ഏറെയുണ്ട്. കളത്തിൽ പാപ്പച്ചന്റെ കേരളത്തിലേക്കുള്ള പറിച്ചു നടൽ, ഫോമയ്ക്ക് സംഘടനാപരമായ കുറവുകൾ ഉണ്ടാക്കിയേക്കാം. അദ്ദേഹത്തിന്റെ റിട്ടയർമെന്റ് ജീവിതത്തിനു എല്ലാവിധ ആശംസകൾ നേരുന്നതിനൊപ്പം, കേരളത്തിലെ ഫോമായുടെ പ്രവർത്തനങ്ങൾക്ക് ഒരു മാർഗദർശിയായി നില കൊള്ളണമെന്നും ജോൺ വർഗ്ഗീസ് അഭ്യർത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.