ബേക്കർ ജംക്‌ഷനിൽ രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ‘മാൾ ഓഫ് ജോയ്’ പ്രവർത്തനമാരംഭിച്ചു. അടക്കം അഞ്ചു നിലകളിലായി രണ്ടു ലക്ഷം ചതുരശ്ര അടിയിൽപ്രീമിയം റീട്ടെയിൽ ഷോപ്പിങ് വിഭാഗം. . 35 വിവിധ ഷോപ്പിങ് ഷോറൂമുകൾ, ലോകോത്തര പാദരക്ഷ ബ്രാൻഡുകൾ,കല്യാണ വസ്ത്രങ്ങൾ, ചുരിദാറുകൾ സാരികൾ. ഡിസൈൻ ചെയ്ത് ചുരിദാർ തയ്ച്ചു തരുന്ന ഷോറൂമുണ്ട്. തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ.500 പേർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാവുന്ന ഹോട്ടൽ, ഹൈപ്പർ മാർക്കറ്റ് എന്നിവയും കോട്ടയത്തിന്റെ ഷോപ്പിങിന് പുതുമ നൽകുന്നു. 200 കാറുകളും 100 ൈബക്കുകളും പാർക്ക് ചെയ്യാനുള്ള സ്ഥലം മാളിന്റെ താഴത്തെ നിലകളിൽ ഒരുക്കിയിട്ടുണ്ട്. അയ്യായിരത്തിലധികം ചതുരശ്ര അടി വിസ്തീർണത്തിൽ പ്രത്യേക കളിസ്ഥലം. ആയിരം ജീവനക്കാരാണ് മാൾ ഓഫ് ജോയിൽ നേരിട്ടു ജോലിചെയ്യുക. എല്ലാം ഒരു കുടക്കീഴിൽ എപ്പോഴും ലഭിക്കുന്ന തരത്തിലാണ് ഷോപ്പിങ്ങിന്റെ ഈ വിസ്മയലോകം .ജോയ്ആലുക്കാസ് ഗ്രൂപ്പ് ഇന്ന് 14 ലോകത്തൊട്ടാകെ 11 രാജ്യങ്ങളിലായി 120 ഷോറൂമുകളുമായി വളർന്നു.മൾട്ടി ബില്യൺ ഡോളർ ബിസിനസ് ഗ്രൂപ്പാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ്. യുഎസ്എ, യുകെ, യുഎഇ, സൗദി അറേബ്യ, ബഹറിൻ, ഒമാൻ, കുവൈറ്റ്, ഖത്തർ, സിംഗപ്പൂർ, മലേഷ്യ, ഇന്ത്യ തുടങ്ങിയ 11 രാജ്യങ്ങളിലായി വ്യത്യസ്ത മേഖലകളിൽ ബിസിനസ് സംരംഭങ്ങളുണ്ട്.യുഎസ്എയിൽ നാല് ജോയ് ആലുക്കാസ് ഷോറൂമുകൾ ആരംഭിക്കുകയാണ് അടുത്ത ലക്ഷ്യം. കോട്ടയത്തേത് രണ്ടാമത്തെ മാൾ ഓഫ് ജോയ് സംരംഭമാണ്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഉടൻ മാളുകൾ ആരംഭിക്കും
Comments