You are Here : Home / AMERICA TODAY

'ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ' ആഘോഷങ്ങള്‍ ഡാളസ്സില്‍

Text Size  

Story Dated: Thursday, June 23, 2016 10:29 hrs UTC

ഇര്‍വിങ്ങ്(ഡാളസ്): ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് 'ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ' ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഡാളസ്സില്‍ സംഘടിപ്പിച്ചു. ജൂണ്‍ി 19 ഞായര്‍ ഇര്‍വിങ്ങ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ ഡാളസ് ഫോര്‍ട്ട വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും കനത്തചൂടിനെ അവഗണിച്ചു അഞ്ഞൂറോളം വളണ്ടിയര്‍മാരാണ് യോഗായില്‍ പങ്കെടുക്കുന്നതിന് രാവിലെ ഒമ്പതരയോടെ എത്തിചേര്‍ന്നത്. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് ബോര്‍ഡ് ഡയറക്ടര്‍ ശബനം. മോഡ്ജില്‍ സംഘടനാ സെക്രട്ടറി റാവു കല്‍വാലായെ സ്വാഗത പ്രസംഗത്തിനായി ക്ഷണിച്ചു.

 

ശാരീരികവും മാനസികവുമായ അച്ചടക്കം പാലിക്കുന്നതിന് ഇന്ത്യന്‍രാഷ്ട്ര പിതാവായ മഹാത്മജി സ്വന്തം ജീവിതത്തില്‍ യോഗാ പരിശീലനം വ്യക്തമാക്കിയിരുന്നത് ഒരു മാതൃകയായി സ്വീകരിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന് സ്വാഗത പ്രസംഗത്തില്‍ റാവു കല്‍വാല പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി യു.എന്‍ അസംബ്ലിയില്‍ നടത്തിയ അഭ്യര്‍ത്ഥനയെ മാനിച്ചു. യു.എന്‍. ജനറല്‍ അസംബ്ലി 2014 ല്‍ യോഗാദിനമായി ജൂണ്‍ 21 ന് പ്രഖ്യാപിച്ചിരുന്നു. ഡാളസ്സില്‍ ആദ്യമായി ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുവാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി എംജിഎം എന്‍ടി ചെയര്‍മാന്‍ ഡോ.തോട്ടക്കൂറ പറഞ്ഞു.

 

കോണ്‍സുലര്‍ പ്രതിനിധിയായി പങ്കെടുത്ത ആര്‍.ഡി. ജോഷിയെ തയ്ബു കുണ്ടന്‍വാല പരിചയപ്പെടുത്തി ഉല്‍ഘാടന സമ്മേളനത്തിനുശേഷം നടന്ന യോഗക്ലാസിന് ശ്രീധര്‍ തുളസിറാം, ഡോ.നിക്ക് ഷ്രോപ്, സപന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡാളസ്സിലെ സാമൂഹ്യ സേവന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച നാഗേഷിനെ യോഗത്തില്‍ പ്രത്യേകം ആദരിച്ചു. എം.ജി.എം.എന്‍.ടി. വൈസ് ചെയര്‍ ഇന്ദുവിന്റെ നന്ദിപ്രകടനത്തോടെ യോഗദിന പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.