You are Here : Home / AMERICA TODAY

കൃത്യതയും വ്യക്തതയും ഉറപ്പ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, June 24, 2016 10:48 hrs UTC

2016 -2018 ഫൊക്കാനയുടെ ട്രഷര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷാജി വർഗ്ഗീസുമായി നടത്തുന്ന അഭിമുഖം.

 

 

1990 ന് അവസാന കാലഘട്ടത്തിൽ കോളേജിൽ KSU പ്രവർത്തനത്തിൽ കൂടിയാണ് ഞാൻ ആദ്യം സഘടനാ തലത്തിലേക്ക് വന്നത്. അന്ന് തിരുവഞ്ചിയൂരിനെ പോലെ വലിയ വലിയ നേതാക്കൾ പഠിച്ചിറങ്ങിയ കോട്ടയം ബസേലിയോസ് കോളേജിൽ അവരുടെ അനുഭവത്തിൽ നിന്നും അവർ ചെയ്തു പോയ പ്രവർത്തനത്തിൽ നിന്നും കണ്ടും കേട്ടും കോളേജിൽ KSU പ്രവർത്തനത്തിലേക്ക് വന്നു. അവിടെ കോമേഴ്സ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുകയും ജയിക്കുകയും ചെയതു് . അതിന്റെ കൂടെ തന്നെ വിദ്യാർത്ഥി പ്രസ്ഥാനമായ യൂത്ത് മൂവ്മെന്റ് അതിനകത്തും വളരെ ആക്ടീവായി പ്രവർത്തിക്കുവാനും സാധിച്ചു. അന്ന് വിദ്യാർത്ഥി പ്രസ്ഥാനം വളരെ ആക്റ്റീവായിരുന്നു. അതിന്റെ കോൺഫ്രൻസ് സംഘടിപ്പിക്കുക, അതപോലെ അതിന്റെ വിദ്യാർത്ഥികളേയും കൂട്ടി തീർത്ഥയാത്രകൾ സംഘടിപ്പിക്കുക തുടങ്ങിയ പല കാര്യങ്ങളുo അതിനിടക്ക് സാധിച്ചു. വിദ്യാർത്ഥി ജീവിതം കഴിഞ്ഞ് കുറേക്കാലം ഉപരി പഠനത്തിനായ് മുംബയിലും , അതുപോലെ തൊഴിൽ സബന്ധമായി ഗൾഫ് രാജ്യങ്ങളും സന്ദർശിക്കുകയുണ്ടായി കുറേ കാലം. അപ്പോൾ ഇതുപോലെയുള്ള പ്രവർത്തനങ്ങൾ , ആഗ്രഹങ്ങൾ ഒക്കെ മനസ്സിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ഈ ആഗ്രഹങ്ങൾ എല്ലാം മനസ്സിൽ ഒതുക്കിയാണ് ആ കാലഘട്ടത്തിൽ കഴിഞ്ഞത്.

 

 

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയാണ് ഫൊക്കാന എന്ന് നേരത്തെ തന്നെ ഒരു തോന്നൽ ഉണ്ടായിരുന്നു. കാരണം ഞാൻ ഇവിടെ വന്ന കാലഘട്ടത്തിൽ മാധ്യമങ്ങൾ എല്ലാം തന്നെ ഫൊക്കാനയുടെ കൺവെൻഷനെ പറ്റിയുള്ള കവറേജ്, പിന്നീട് അതിന്റെ പ്രമുഖരായ നേതാക്കന്മാർ ചിലർ ന്യൂജേഴ്സിയിൽ നിന്ന് തന്നെ ഉണ്ടായിരുന്നു. അപ്പോഴെല്ലാം അതിന്റെ പ്രവർത്തനങ്ങളെ പറ്റി വിലയിരുത്തുമായിരുന്നു. അന്ന് ഈ സംഘടനയിൽ എങ്ങിനെ അംഗമാകാം എന്നുള്ളതു പോലും ഒരു നിശ്ചയമില്ലായിരുന്നു. ഫൊക്കാനയുടെ പ്രവർത്തനങ്ങളും അത് ഏറ്റവും പ്രമുഖരായ ആളുകൾ തുടങ്ങി വച്ച ഒരു സംഘടനയാണെന്നും ഏറ്റവും വലിയ Legacy അവകാശപ്പെടാവുന്ന ഒരു സംഘടന ആണെന്ന് തോന്നിയതു കൊണ്ടും അന്നും ഇന്നും ഫൊക്കാനയുടെ പ്രവർത്തനങ്ങളോടും, ഫൊക്കാന ചെയ്തു വരുന്ന നല്ല കാര്യങ്ങൾ , ഭാഷക്ക് ഒരു ഡോളർ എന്ന പദ്ധതി ഒക്കെ വളരെ ഇഷ്ടപ്പെട്ടതായിരുന്നു. പക്ഷെ ഈ സംഘടന പിളർന്നു എന്നു കേട്ടപ്പോൾ വളരെ അധികം സങ്കടം തോന്നി. എന്തുകൊണ്ടാണ് ഇത് പിളർന്നതെന്നും ചിന്തിച്ചിട്ടുണ്ട്.ആ ഒരു പ്രവർത്തനത്തിൽ നിന്നാണ് പിന്നീട് എപ്പോഴും നമ്മൾ മനസ്സിൽ കൊണ്ടു നടന്ന ഒരു ചിന്താഗതിയിൽ തന്നെയാണ് ഇപ്പോഴും, വോട്ടു കിട്ടി തോറ്റു പോയി എന്നു പറഞ്ഞു കൊണ്ട് പാർട്ടി മാറുന്ന ഒന്ന സ്വഭാവം പണ്ടേ എനിക്കില്ല; അതുപോലത്തെ ഒരു പാരമ്പര്യം, ഞാൻ വിശ്വസിച്ച ഒരു സംഘടനയാണ് അതു കൊണ്ട് ഫൊക്കാന തന്നെ എന്റെ മനസ്സിൽ ഒരു സംഘടന ആയി കാണുന്നു. അതനുസരിച്ച് ഉള്ള പ്രവർത്തനങ്ങളാണ് മുന്നോട്ട് ചിട്ടപ്പെടുത്തി വരുന്നത്.

 

 

ഫൊക്കാന കുറച്ചു കാലഘട്ടത്തേക്ക് ഉറങ്ങി കിടക്കുന്ന പോലെയായിരുന്നു. പിന്നെ വളരെ പെട്ടന്ന് വലിയൊരു പുനർജീവനം അതിനു സംഭവിച്ചു. എന്റെ ഓർമ ശരിയാണെങ്കിൽ പോൾ കറുകപ്പിള്ളി ഉൾപ്പെടെ വലിയൊരു ടീം അതിനു വേണ്ടി പ്രവർത്തിച്ചു. ഈ വലിയൊരു സംഘടനയെ തിരിച്ച് അതിന്റെ ഒരു പ്രതാപത്തിൽ എത്തിച്ചു. ഫൊക്കാന ഉണ്ടെന്ന് പിന്നേയും കാണാൻ തക്കവണ്ണം അതിനെ വെളിച്ചത്തോട്ടു കൊണ്ടുവരാൻ അവരൊക്കെ സഹകരിച്ചു.

ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷാജി വര്‍ഗീസ് താങ്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഒരു സംഘടനയാണ് മാഞ്ച്. ഇങ്ങനെയൊരു സംഘടന തുടങ്ങുന്നതിനുള്ള പ്രചോദനം 

 

നോര്‍ത്ത് ജേഴ്‌സിയില്‍ താമസിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നെ അവിടെയുള്ള പല ഇന്ത്യന്‍ കടകളും ഞാന്‍ സ്ഥിരമായി സന്ദര്‍ശിച്ചിരുന്നു. അങ്ങനെയാണ് അവിടെ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ മലയാളികളും ഒരുപാടുള്ളതായി മനസിലാക്കുന്നത്. അവരുമായി നിരന്തരം ബന്ധപ്പെട്ടപ്പോഴാണ് അവരുടെ പല ബുദ്ധിമുട്ടുകളും അറിയുന്നത്. അവര്‍ക്കിടയില്‍ നല്ല ജോലി അന്വേഷിക്കുന്നവരുണ്ട്, ഇന്‍ഷുറന്‍സ് ഇല്ലാത്തവരുണ്ട്. ഇക്കാര്യത്തിന് പരിഹാരം ആലോചിച്ചപ്പോഴാണ് പ്രാദേശികമായി ഒരു സംഘടനയുടെ ആവശ്യം മനസിലാക്കുന്നത്. അങ്ങനെയാണ് നോര്‍ത്ത് ജേഴ്‌സിയിലെ മലയാളികളെ സംഘടിപ്പിച്ച് മാഞ്ച് എന്ന സംഘടന രൂപീകരിക്കുന്നത്.

 

തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന മാധവന്‍ നായര്‍ ഉള്‍പ്പെടുന്ന താങ്കളുടെ ടീമിനെക്കുറിച്ചുള്ള അഭിപ്രായം

 

വളരെ വ്യത്യസ്തമായൊരു ദിശാബോധം ഫൊക്കാനക്ക് നല്‍കാന്‍ മാധവന്‍ നായരുടെ ടീമിന് കഴിയും എന്ന് പൂര്‍ണ വിശ്വാസമുള്ളതു കൊണ്ടാണ് ഞാനിതില്‍ ചേര്‍ന്നത്. 2006 നു ശേഷം വന്നിരിക്കുന്ന ഏറ്റവും നല്ലൊരു കമ്മിറ്റിയാകും ഇനി ഫൊക്കാനയെ നയിക്കുക. വളരെ കഴിവുള്ള പുതുമുഖങ്ങള്‍ ഇതിലേക്ക് വരുന്നുണ്ട്. മാത്രമല്ല, മാധവന്‍ നായരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറാണ്. സാമ്പത്തിക ഇടപാടുകള്‍ എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായൊരു ധാരണയുണ്ട്. അതുപോലെ സമൂഹത്തിന്റെ എത്ര താഴ്ന്ന ലെവലിലേക്കും ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മാനിഫെസ്റ്റോയില്‍ തന്നെ ആരും പറയാത്ത ചില കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതിലൊന്നാണ് മലയാളികള്‍ക്കായി എപ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ട്‌ലൈന്‍ ഉണ്ടാക്കണം എന്ന അദ്ദേഹത്തിന്റെ ആശയം. അതുപോലെ അമേരിക്കന്‍ മലയാളിയുടെ റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതവും ഇവിടെത്തന്നെയായിരിക്കണം എന്ന ആഗ്രഹപൂര്‍ത്തീകരണത്തിനായി അഡല്‍റ്റ് ഹോം, റിട്ടയര്‍മെന്റ് കമ്യൂണിറ്റി തുടങ്ങി നല്ല നല്ല ആശയങ്ങളാണ് അദ്ദേഹം കൊണ്ടുവന്നിരിക്കുന്നത്.

 

ട്രഷറര്‍ സ്ഥാനത്തേക്ക് വരികയാണെങ്കില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ 

 

ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ഉണ്ടാകണമെന്നതാണ് പ്രധാനം. അത് കണ്‍വന്‍ഷന്‍ നടത്താനുള്ളത് മാത്രമാകരുത്. അതുപോലെ എല്ലാ കാര്യങ്ങളിലും കൃത്യതയും വ്യക്തതയും അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഓരോ കണക്കുകളും മറ്റുള്ളവരെക്കൂടി കാണിച്ചു വ്യക്തത വരുത്തി വേണം മുന്നോട്ടു പോകാന്‍. അത് എന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഞാന്‍ ഉറപ്പുതരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.