ഫോമയുടെ ആദ്യത്തെ ബൈലോ രൂപീകരിക്കാനുള്ള സമിതിയുടെ സെക്രട്ടറിയും സീനിയർ ലീഡറുമായ ശ്രീ രാജു വർഗ്ഗീസ് ഫോമയുടെ നിയമാവലിയേയും സംഘടന ചട്ടകൂടുകളെയും പറ്റി സംസാരിക്കുന്നു
പാകപ്പിഴകൾ മാറ്റി പുതിയ ഭാവനയിൽ ഓർഗനൈസേഷനു വേണ്ട ഒരു ബൈലോ ആണ് ഉണ്ടാക്കേണ്ടതെന്ന് ഒരു ധാരണ ഉണ്ടായിരുന്നു . അന്നുണ്ടായിരുന്ന പ്രസിഡണ്ട്, സെക്രട്ടറി, ട്രെഷറർ അതോടൊപ്പം ജെ മാത്യൂസ് ,തോമസ് ടി. ഉമ്മൻ, സാം ഉമ്മൻ, ജോർജ്ജ് മാത്യു, ജെയിംസ് കുറിശ്ശി, രാജ് കുറുപ്പ് അങ്ങനെ പല വ്യക്തികളും ഇതിന്റെ ഡ്രാഫ്റ്റിങ്ങ്നു വേണ്ടി സഹായിച്ചിട്ടുണ്ട് . 25 വർഷങ്ങൾക്കു ശേഷം ബൈലോയുടെ പേരിൽ പിളർന്നതുകൊണ്ട് , അങ്ങനെ ഒരു സംഭവം മേലിൽ ഉണ്ടാകരുത് എന്ന ഒരു കരുതൽ ബൈലോ തയ്യാറാക്കുമ്പോൾ ഉണ്ടായിരുന്നു.
എന്നാൽ ഒന്നിനും ഒരു പൂർണത ഉള്ള രീതിയിൽ അല്ലെങ്കിലും കാലോചിതമായ മാറ്റങ്ങൾ വരുത്തി മുന്നോട്ടുള്ള പ്രവർത്തനത്തിന് ഉതകുന്ന ആദ്യബെലോ അത്യാവശ്യമായി രൂപകൽപന ചെയ്യേണ്ടി വന്നതായിരുന്നു. പാകപ്പിഴകൾ മാറ്റി ഒരു ബൈലോ വേണം എന്ന ഉദ്ദേശത്തോടെയാണ് ഇതിൽ എല്ലാവരും പ്രവർത്തിച്ചത്. ബൈലോ ഉണ്ടാക്കുന്ന സമയത്ത് ഉണ്ടായിരുന്ന രണ്ട് ബോർഡ്. ഒന്ന് അഡ്വൈസറി പിന്നെ ജുഡീഷ്യൽ കൗൺസിൽ . ഓരോന്നിനെ കുറിച്ച് പറയാം അഡ്വൈസറി കൗൺസിൽ രൂപീകരിച്ചതിന് കാരണം സാധാരണ അമേരിക്കൻ മലയാളി അല്ലെങ്കിൽ ഇന്ത്യൻ അസോസിയേഷൻ, ഒറ്റ അസോസിയേഷൻ ആണെങ്കിലും രണ്ടു ഘടന ഉണ്ട്. ഡൈയ്ലി അഡ്മിനിസ്ട്രേറ്ററി ഘടന, ട്രസ്റ്റി ബോർഡ് ബോർഡ് ഓഫ് ഡയറക്ടേടേഴ്സ് എല്ലാ സംഘടനക്കും ഉണ്ട്. എന്നാൽ ഫൊക്കാനയിൽ നിന്നുണ്ടായ ഒരു അനുഭവം വച്ച് ഒരു ട്രസ്റ്റി ബോർഡിന്റെ ആവശ്യം ഇല്ല എന്നുള്ള ചിന്താഗതി വന്നു.
എന്നാൽ സമാനമായി ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഉപദേശിക്കാൻ തക്കമുള്ള ഒരു ബോഡി ഉണ്ടാകണമെന്ന ഒരാഗ്രഹമുണ്ടായിരുന്നു. കാലാകാലങ്ങളിൽ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ട വിധം ഉപദേശങ്ങൾ കൊടുക്കാനും ആവശ്യമെങ്കിൽ പ്രവർത്തനങ്ങൾ വിലയിരുത്താനും വേണ്ട ഒരു മാർഗമായിട്ടാണ് അഡ്വൈസറി ബോർഡ് രൂപീകരിച്ചത്. അഡ്വൈസറി ബോർഡിൽ ഉണ്ടാകേണ്ടത് സംഘടനകളിൽ പ്രവർത്തിച്ച് അതു പോലെ തന്നെ ഓർഗനൈസേഷനോട് പ്രതിപത്തിയുള്ള പരിചയ സമ്പന്നരായവ്യക്തികളായിരിക്കണം വരേണ്ടത് എന്ന പ്രതീക്ഷയിലാണ് ആ ഒരു ബോഡിയെ നമ്മൾ രൂപീകരിച്ചത് . അതിന്റെ സ്വഭാവം തന്നെ മറ്റുള്ളവരെ ഉപദേശിക്കുക എന്നതായിരുന്നു,അതിന് പരിചയ സമ്പന്നരായ ആളുകൾ വേണമായിരുന്നു. ജുഡീഷ്യൽ കൗൺസിൽ എന്തെങ്കിലും മേജറോ മൈനറോ ആയിട്ടുള്ള കാര്യമാണെങ്കിലും അമേരിക്കൻ ജുഡീഷ്യൽ സിസ്റ്റത്തിനകത്ത് നമ്മൾ അകപ്പെടാതെ അതിനു മുൻമ്പ് തന്നെ നമ്മുടെ സ്വന്തം അസോസിയേഷന്റെ വ്യക്തികൾ ഉള്ള ഒരു ജുഡീഷ്യൽ ബോർഡ് ഉണ്ടെങ്കിൽ അവർ വ്യക്തികൾ തമ്മിലോ അസോസിയേഷനുകൾ തമ്മിലോ ഉള്ള അഭിപ്രായ വ്യത്യസങ്ങൾ അല്ലെങ്കിൽ ബൈലോയിൽ തന്നെ ചില പഴുതുകൾ ചിലർ അവരവരുടെ രീതിക്ക് കൊണ്ടുവരുമ്പോൾ അതിന്റെ അവസാന തീരുമാനമെടുക്കാൻ സ്വതന്ത്രമായും ആധികാരികമായും പറ്റുന്ന ഒരു ബോഡിയാണ് ജുഡീഷ്യറി ബോർഡ്.
ജുഡീഷ്യറി ബോർഡിന് നിലവിലുള്ള ബൈലോ മറികടക്കാൻ സ്വാതന്ത്ര്യ ഇല്ല. ഇല്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി നിയമം വളച്ചൊടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ തീരുമാനമെടുക്കുന്നത് ജുഡീഷ്യൽ എക്സി ക്യൂട്ടീവ് ആയിരുന്നു. അതവർ നല്ല രീതിയിൽ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. സംഘടന വളർന്നു ചെറുപ്പക്കാർ വന്നപ്പോൾ ബൈലോക്ക് കാലോചിതമായ മാറ്റങ്ങൾ വേണം എന്നുള്ളത് കൊണ്ടാണ് കഴിഞ്ഞ വർഷം ബൈലോ ഭേദഗതി ചെയ്തത് .
Comments