You are Here : Home / AMERICA TODAY

ബ്രെക്‌സിറ്റും ഡോളറും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, June 30, 2016 10:25 hrs UTC

ബ്രി­ട്ടന്‍ യൂ­റോ­പ്യന്‍ യൂ­ണി­യ­നില്‍ നിന്നും പു­റ­ത്തു പോക­ണമോ എന്ന­തു സം­ബന്ധ­ച്ച് ന­ടത്തി­യ ഹി­ത­പ­രി­ശോ­ധ­ന­യാ­യി­രു­ന്നു ബ്രെ­ക്‌­സിറ്റ്. ഒടു­വില്‍ ഹിതപരി­ശോ­ധന വിജയം നേടി­യ­പ്പോള്‍ യൂറോ­പ്യന്‍ യൂണി­യ­നിലെ യൂറോ കവച്ചു വച്ചു നിന്നി­രുന്ന പൗണ്ടിനു ക്ഷീണം സംഭ­വി­ച്ചു. ആഗോ­ള­വ്യാ­പ­ക­മായി സംഭ­വിച്ച ഈ ക്ഷീണ­ത്തില്‍ ഡോളര്‍ നട­ത്തിയ മികച്ച പ്രക­ടനം അമേ­രി­ക്കന്‍ മല­യാ­ളി­കളെ സ്വാധീ­നി­ച്ചത് പല തര­ത്തി­ലാ­ണ്. ഇന്ത്യന്‍ രൂപ­യു­മാ­യുള്ള വിനി­മയ നിര­ക്കില്‍ ഒരു ഡോള­റിന് 70 രൂപ എന്ന മാന്ത്രിക സംഖ്യയെ തൊട്ടു തൊട്ടി­ല്ലെന്ന മട്ടില്‍ നില കൊള്ളുന്ന അവ­സ്ഥ­യാണ് ഇപ്പോള്‍ നില­നില്‍ക്കു­ന്ന­ത്. ഡോള­റിന്റെ വില എന്താ­യാലും ഉടന്‍ താഴേയ്ക്ക് പോവു­ക­യി­ല്ലെ­ന്നാണ് സാമ്പ­ത്തിക വിദ­ഗ്ധ­രുടെ വില­യി­രു­ത്തല്‍.

 

അതു കൊണ്ട് തന്നെ അമേ­രി­ക്ക­യി­ലുള്ള ഇന്ത്യ­ക്കാ­രില്‍ ബഹു­ഭൂ­രി­പ­ക്ഷവും ഈ സാഹ­ച­ര്യ­ത്തിന്റെ ആനു­കൂല്യം പര­മാ­വധി മുത­ലെ­ടു­ക്കാ­നായി നാട്ടി­ലേക്ക് പല വിധ­ത്തില്‍ പണം അയച്ചു കൊണ്ടി­രി­ക്കു­ക­യാ­ണ്. ഈ പണം നാട്ടിലെ ബാങ്ക് അക്കൗ­ണ്ടില്‍ വെറുതേ കിട­ന്നാലും പത്തി­നോ­ട­ടുത്ത് പല വിധ­ത്തില്‍ പലിശ ലഭിച്ചു കൊണ്ടി­രി­ക്കും. ഗുജ­റാ­ത്തി­കള്‍, മാര്‍വാ­ഡി­കള്‍ തുട­ങ്ങിയ ഉത്ത­രേ­ന്ത്യ­ക്കാ­രി­ലൂടെ ഇത്ത­ര­ത്തില്‍ കോടി­ക്ക­ണ­ക്കിന് രൂപ­യുടെ ഇട­പാട് ഡോള­റു­മാ­യുള്ള വിനി­മ­യ­ത്തി­ലൂടെ പ്രതി­ദിനം സംഭ­വി­ക്കു­ന്നു­ണ്ട്. എന്നാല്‍ ദക്ഷി­ണേ­ന്ത്യ­ക്കാ­രില്‍ എന്താണ് സംഭ­വി­ക്കു­ന്ന­ത്. ഡോള­റിനു വില­യേ­റി­യ­തോ­ടെ, ഇത്ത­ര­ക്കാ­രുടെ നെഞ്ചി­ടി­പ്പാണ് ഇപ്പോള്‍ വര്‍ദ്ധി­ക്കു­ന്ന­ത്. ഇവ­രില്‍ പലരും നാടു­മായി ബന്ധ­പ്പെട്ട ഏതെ­ങ്കിലും ബിസി­ന­സ്സില്‍ വ്യാപൃ­ത­രാ­യി­രി­ക്കും.

 

 

നാട്ടില്‍ നിന്നുള്ള പണം ഇവി­ടേക്ക് (അ­മേ­രി­ക്ക­യി­ലേ­ക്ക്) കൊണ്ടു വരാ­നുള്ള അവ­രുടെ ശ്രമ­ത്തില്‍ ഡോള­റു­മാ­യുള്ള രൂപ­യുടെ വിനി­മയ നിരക്ക് കുറഞ്ഞു നില്‍ക്കു­ന്ന­താ­യി­രിക്കും അവര്‍ക്ക് അനു­ഗ്ര­ഹം. ആ സ്ഥിതി വിശേഷം കഴിഞ്ഞ കുറേ മാസ­ങ്ങ­ളായി തുട­രു­ക­യു­മാ­യി­രു­ന്നു. എന്നാല്‍ ബ്രെക്‌സിറ്റ് ഇപ്പോള്‍ അവ­രു­ടെ തല­യ്ക്കാണ് തല്ലി­യി­രി­ക്കു­ന്ന­ത്. യൂറോ­പ്യന്‍ യൂണി­യന്റെ ശക്ത­മായ ഇട­പെ­ട­ലു­കള്‍ വരും ദിവ­സ­ങ്ങ­ളില്‍ ഉണ്ടാ­വു­ക­യാ­ണെ­ങ്കില്‍ യൂറോ ശക്തി പ്രാപി­ക്കു­മെന്നും ആ നിലയ്ക്ക് പൗണ്ടിനു മൂല്യ­ച്യുതി സംഭ­വി­ക്കാനും സാധ്യ­ത­യാ­ണ്. അങ്ങനെ വന്നാല്‍ രൂപ­യു­മാ­യുള്ള വിനി­മയ നിരക്ക് താര­തമ്യം ചെയ്താല്‍ വീണ്ടും ഡോളര്‍ മുക­ളി­ലേക്ക് കുതിച്ചു കയ­റാ­നാണ് സാധ്യ­ത. നാട്ടിലെ സ്ഥലം വിട്ട് ആ പണം അമേ­രി­ക്ക­യി­ലേക്ക് കൊണ്ടു വരാന്‍ കാത്തി­രി­ക്കു­ന്ന­വര്‍ക്കും ഇപ്പോള്‍ നഷ്ട­ത്തിന്റെ കണ­ക്കു­ക­ളാണ് മുന്നില്‍ തെളി­യു­ന്ന­ത്.

 

കേര­ള­ത്തിലെ റിയല്‍ എസ്റ്റേ­റ്റ് ബിസി­നസ് തകര്‍ന്നു നില്‍ക്കു­കയും കിട്ടിയ വിലയ്ക്ക് ഉള്ള സ്ഥലം വിറ്റ പണം അമേ­രി­ക്ക­യി­ലേക്ക് ഡോള­റായി മാറ്റി­യെ­ടു­ക്കാന്‍ ശ്രമി­ക്കു­മ്പോ­ഴാണ് കൂനി­ന്മേല്‍ കുരു എന്നതു പോലെ രൂപ­യുടെ മൂല്യം താഴേയ്ക്ക് വീണ­ത്. ഇപ്പോ­ഴത്തെ സാഹ­ചര്യം മുത­ലാ­ക്കാന്‍ എക്‌സ്‌ചേഞ്ച് കമ്പ­നി­കള്‍ ഉപ­യോ­ക്താ­ക്കള്‍ക്ക് പല ഓഫ­റു­കളും പ്രഖ്യാ­പി­ച്ചി­ട്ടു­ണ്ട്. പ്രതി­ദിനം ഇവ­രുടെ ബിസി­ന­സ്സില്‍ പത്തു മുതല്‍ 40 ശത­മാനം വരെ ഉയര്‍ച്ച സംഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നാണ് ഏക­ദേശ കണ­ക്ക്. ഇന്ത്യന്‍ ബാങ്കു­കള്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യുന്ന തുക­യുടെ കാര്യ­ത്തിലും നല്ല വളര്‍ച്ച കഴിഞ്ഞ ഒരാ­ഴ്ച­യ്ക്കി­ട­യില്‍ സംഭ­വി­ച്ചി­ട്ടു­ണ്ട്.

 

എന്നാല്‍ ഇന്ത്യ­യി­ലേക്ക് വരുന്ന പണത്തിന്റെ നാലി­ലൊന്നു പോലും കേര­ള­ത്തി­ലേക്ക് വരുന്നി­ല്ലെ­ന്നത് മല­യാളി ബിസി­നസ്സ് സംരം­ഭ­കരെ ആശ­ങ്ക­യി­ലാ­ഴ്ത്തു­ന്നു. ഐടി രംഗത്തുള്ള­വ­രെയും ബിസി­നസ്സ് ഔട്ട്‌സോഴ്‌സ് രംഗ­ത്തു­ള്ള­വര്‍ക്കും ഇത് വന്‍ തിരി­ച്ച­ടി­യാ­യി­രി­ക്കു­ക­യാ­ണ്. പ്രവാസി നിക്ഷേ­പ­ത്തിന്റെ പലിശ നിരക്ക് ഉയര്‍ത്തി വിദേ­ശ­നാണ്യ വരു­മാനം വര്‍ദ്ധി­പ്പി­ക്കാന്‍ അധി­കൃ­ത­രുടെ ഭാഗത്തു നിന്നു ശ്രമ­ങ്ങ­ളു­ണ്ടാ­കാ­ത്തി­ട­ത്തോളം ബ്രെക്‌സിറ്റ് ആനു­കൂല്യം കേര­ള­ത്തില്‍ തരം­ഗ­മാ­കി­ല്ലെ­ന്നു­റ­പ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.