പ്രായം കൊണ്ട് ചെറുപ്പമായിട്ട് കാര്യമില്ല, മനസ്സ് ചെറുപ്പമായിരിക്കണം .ഫോമയുടെ മുന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനായ തോമസ് ടി. ഉമ്മന്‍ അശ്വമേധത്തോട് പറഞ്ഞു.
ചെറുപ്പമെന്ന് പറയുന്നവര്‍ക്ക് മാനസിക പക്വതയില്ലെങ്കില്‍ സം ഘടനക്ക് ദോഷമാകും കൂട്ടായ ഉത്തരവാദിത്തമാണ് സംഘടനകള്‍ക്കാവശ്യം ഫോമയുടെ രൂപീകരണം നടന്നിട്ട് 10 വര്‍ഷമാകുന്നു. ഒരു ദശാബ്ദം പിന്നിട്ട ഈ അവസരത്തില്‍ പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ പ്രതീക്ഷക്കൊപ്പം സംഘടന വളര്‍ന്നിട്ടുണ്ടോ എന്നതില്‍ എനിക്ക് സംശയമുണ്ട്. 10 വര്‍ഷം മുമ്പ് ഫോമ രൂപീകരിക്കുമ്പോള്‍ നാമന്ന് പ്രതീക്ഷിച്ച് വിഭാവനം ചെയ്തത് എല്ലാ മലയാളി സമൂഹത്തിനും അഭിമാനിക്കാവുന്ന രീതിയില്‍ വളര്‍ന്നു വരേണ്ട ഒരു വലിയ പ്രസ്ഥാനത്തെയാണ്. എന്നാല്‍ ആ രീതിയിലേക്ക് ഫോമ എത്തിയിട്ടില്ല എന്നത് വാസ്തവമാണ്.
ജനകീയപങ്കാളിത്തം എന്നതായിരുന്നു ഫോമയിലൂടെ നമ്മള്‍ സ്വപ്നം കണ്ടത്. എന്നാല്‍ ഫോമാ ഇന്ന് ഒരു ജനകീയപ്രസ്ഥാനമായിട്ടില്ല. ചെറുപ്പക്കാരെയും ആദ്യകാല കുടിയേറ്റക്കാരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ഫോമക്ക് കഴിയണം. നിലവില്‍ അത്തരമൊരു ഐക്യം സംഘടനാസംവിധാനത്തില്‍ കാണാനാവുന്നില്ല. അതില്‍ ശ്രദ്ധിക്കേണ്ടത് സംഘടനയുടെ തലപ്പത്തിരിക്കുന്നവരാണ്. പടവുകള്‍ ഓരോന്നായി ചവിട്ടിയിട്ടു വേണം ഉയര്‍ച്ചയിലേക്ക് വരാന്‍ എന്നതാണ് സംഘടനയുടെ തലപ്പത്തു വരാന്‍ ആഗ്രഹിക്കുന്നവര്‍ മനസിലാക്കേണ്ട ഒരു കാര്യ. എന്നാല്‍ ഇപ്പോഴിവിടെ നടതക്കുന്നത് അഞ്ചമത്തെ സ്റ്റെപ്പില്‍ നിന്നും ഇരുപതാമത്തെ സ്റ്റെപ്പിലേക്കുള്ള ഒരു ചാട്ടമാണ്. ഇത്തരത്തിലുള്ള നേതൃത്വം സംഘടനയുടെ കെട്ടുറപ്പിനെത്തന്നെയാണ് ബാധിക്കുക. മറ്റൊരു പ്രധാന കാര്യം വനിതകളുടെ എണ്ണം കുറഞ്ഞുവരുന്നതാണ് . സത്യത്തില്‍ ഇത്തരം സമ്മേളനങ്ങളില്‍ ഏറ്റവും കൂടതലായി പ്രവര്‍ത്തിക്കേണ്ടത് അവരാണ്.
പക്ഷേ അവരാരും വേണ്ടത്ര കാര്യക്ഷമമായി സംഘടനക്കു വേണ്ടി രംഗത്തിറങ്ങുന്നില്ല. പ്രവര്‍ത്തനത്തിലൂടെ മാത്രമേ ആര്‍ക്കും മുന്നോട്ടുവരാനാകൂ. ഒന്നോ രണ്ടോ ആളുകളെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതുകൊണ്ടുമാത്രം ഒന്നുമാകുന്നില്ല. നാടുമായ ബന്ധം അറുത്തു കളഞ്ഞാല്‍ പിന്നൊരു ഫോമയില്ല. നാടുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതോടെ അതിന്റെ വളര്‍ച്ചയും അവിടെ അവസാനിപ്പിക്കുകയാണ്. അമേരിക്കയിലേക്കു കൊണ്ടുവരുന്ന അതിഥികളുടെ കാര്യത്തിലും എല്ലാം രംഗത്തു നിന്നു ഒരേപോലെ നമുക്ക് ഉപകാരമുള്ള ആളുകളെ കൊണ്ടുവരികയാണ് വേണ്ടത്. അക്കാര്യത്തില്‍ പ്രസ് ക്ലബിനെ മാതൃകയാക്കാന്‍ സംഘടനകളുടെ തലപ്പത്തിരിക്കുന്നഒക്ത ശ്രദ്ധിക്കേണ്ടതാണ്. മാധ്യമങ്ങളെ പല കാര്യങ്ങളിലും ഒഴിവാക്കുന്ന ഒരു പ്രവണത ഇപ്പോള്‍ പല സംഘടനകളില്‍ നിന്നും കാണാനാവുന്നുണ്ട്. മാധ്യമങ്ങളാണ് സത്യത്തില്‍ ഇവിടുത്തെ എല്ലാ സഘടനകളെയും പരിപോഷിപ്പിച്ചത്. അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ പണസമ്പാദനത്തിനായല്ല പ്രവര്‍ത്തിക്കുന്നത്.
അതൊരു സേവനമാണ്. അങ്ങനെയുള്ള അവരെ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം മാറ്റിനിര്‍ത്തുന്നത് വലിയൊരു തെറ്റാണ്. അത്തരമൊരു ചിന്ത പോലും സംഘടനയുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നാണ് എന്റെ അഭിപ്രായം സംഘടനകളെക്കുറിച്ചുള്ള മറ്റൊരു പ്രധാന കാര്യം പ്രസിഡന്‍ഷ്യല്‍ കണ്‍വന്‍ഷന്‍ എന്നതില്‍ നിന്നും കൂട്ടായ തീരുമാനമെടുക്കുന്നതിലേക്ക് സംഘടനകള്‍ വളരേണ്ടതാണ് എന്നാണ്. കളക്ടീവ് റെസ്‌പോണ്‍സിബിലിറ്റിയാണ് നമുക്ക് ആവശ്യം. ഏതു കാര്യമായാലും കൂട്ടായ തീരുമാനമെടുക്കുന്നതിലേക്ക് സംഘടനകള്‍ വളരേണ്ടതുണ്ട്. എങ്കിലേ ഈ കൂട്ടായ്മയുടെ അടിത്തറ ഒരിക്കലും തകരാതിരിക്കൂ
Comments