ഫോമയുടെ ആദ്യ വിമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഗ്രെയ്‌സ് ഊരാളിലിന് സ്ത്രീകളുടെ കൂട്ടായ്മയെന്നത് ഒരു ചിരകാല സ്വപ്നമായിരുന്നു. ഫോമയെന്ന സംഘടന രൂപീകൃതമായി ജോണ്‍ ടൈറ്റസ് പ്രസിഡന്റായി വരുമ്പോള്‍ അതിനു ചിറക് മുളയ്ക്കുകയും ചെയ്തു. എല്ലാത്തിനും താങ്ങായി പ്രിയ സഹോദരന്‍ ബേബി ഊരാളിയും ഫോമയിലെ കരുത്തരായ വനിത സുഹൃത്തുക്കളുടെ കലവറയില്ലാത്ത പിന്തുണയും .ദീര്‍ ഘകാല സംഘടന പാരമ്പര്യമുള്ള ലോണ എബ്രഹാം , കുസുമം ടൈറ്റസ് , ഡോ സാറ ഈശോ , റീനി മാംമ്പലവുമൊക്കെ ഒന്നിച്ചപ്പോള്‍ അതിന് അടിസ്ഥാനവുമായി.
ദേശീയ സംഘടനകളുടെ പതിവ് രീതികളില്‍നിന്ന് വ്യത്യസ്തമായി വിമണ്‍സ് ഫോറം എന്ന ആശയവുമായി വരാന്‍ കാരണം, ഫോമയുടെ പ്രതിനിധിയായി ഫോമയിലേക്ക് എന്നെ തെരഞ്ഞെടുത്തപ്പോള്‍ പുതുതായി എന്തു ചെയ്യാം എന്ന എന്റെ ആലോചനയില്‍ നിന്നാണ് . ലോകത്തെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ലാസ് വേഗാസില്‍ വച്ചുള്ള കണ്‍വന്‍ഷനിലാണ് വിമണ്‍സ് ഫോറത്തിന്റെ ആദ്യ മീറ്റിങ് നടക്കുന്നത്. ഇതിലേക്ക് നയിച്ചത് പുരുഷന്‍മാരുടെയത്ര മീറ്റുകളിലും മറ്റു പൊതു പരിപാടികളിലും സ്ത്രീകളുടെ പങ്കാളിത്തമില്ല. അവരെ എങ്ങിനെ പങ്കാളികളാക്കാന്‍ പറ്റും എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. പിന്നീട് സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി വിമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനം വഴി തിരിച്ചു വിടുകയായിരുന്നു.
അസോസിയേഷനില്‍ ഭാരവാഹികളായിരുന്ന എല്ലാവരുടെയും ഭാര്യമാരെ വിളിച്ച് ഇക്കാര്യത്തില്‍ തീരുമാനം ആരാഞ്ഞു. അന്ന് ഈ കാര്യത്തില്‍ ഒരേ താല്‍പര്യമുള്ള ഇരുപത് പേരെ എനിക്ക് കിട്ടി. അങ്ങനെ ഞങ്ങള്‍ ടെലി കോണ്‍ഫറന്‍സുകള്‍ നടത്തി. അത്തരം ചര്‍ച്ചകളില്‍നിന്നാണ് പല ആശയങ്ങളും ഉരുത്തിരിഞ്ഞ് വന്നത്. 2 വര്‍ഷം ഞാനായിരുന്നു ചെയര്‍പേഴ്‌സണ്‍. അതിനുശേഷം ലോണ എബ്രഹാമും കുസുമം ടൈറ്റസ് ആ സ്ഥാനത്തേക്ക് വന്നു. ഈ സമയത്തൊക്കെ നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. . സ്ത്രീകളുടെ സംഘടന എന്നതിനപ്പുറം പുരുഷന്‍മാരുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്താന്‍ കഴിഞ്ഞു.
ഞങ്ങളുടെ എല്ലാവരുടെയും കൂട്ടായ ചര്‍ച്ചകളില്‍നിന്നാണ് ഓരോ ആശയവും രൂപപ്പെട്ടത്. സ്ത്രീകളുടെ കൂട്ടായ്മക്ക് ഒരുപാട് സംഘടനെ സഹായിക്കാനാകും ഫോമയിലേക്ക് സ്ത്രീകളുടെ ഭാഗത്തു നിന്നും കൂടുതല്‍ പ്രതിനിധികള്‍ വരാനുള്ള വഴിയായി ഇതിനെ കാണാവുന്നതാണ്. വിമണ്‍സ് ഫോറത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് അകാംഷയുണ്ട്. പേരിനും പ്രശസ്തിക്കുമപ്പുറം സംഘടനയെ മുന്നോട്ടു കൊണ്ടുവരാനാഗ്രഹിക്കുന്നവര്‍ നേതൃത്വത്തില്‍ വരണം. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരാണ് വരേണ്ടത്. അങ്ങനെയുള്ളവര്‍ക്ക് സഘടനയെ ഒരുപാട് വളര്‍ത്താനാവും.
ഫോമയുടെ മുന്നൊട്ടുള്ള യാത്രയില്‍ വിമണ്‍സ് ഫോറത്തിന് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ സം ഘടനയിലേക്ക് പുതിയ കുടും ബ ങ്ങളെ എത്തിക്കുവാന്‍ കഴിയുകയുള്ളു. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പാതയിലൂടെ മാത്രമെ വിമണ്‍സ് ഫോറം മുന്നേറുവാന്‍ പാടുകയുള്ളൂ. പുതിയ നേതൃത്വം അത് മനസ്സിലാക്കണം .
Comments