2008 മുതല്‍ ഫോമയോടു കൂട്ടുചേര്‍ന്നതാണ് കേരളാ കോണ്‍ഗ്രസ് സ്‌റ്റേറ്റ് കമ്മിറ്റി പ്രതിനിധിയും മാര്‍ത്തോമാ സഭാ മുന്‍ അല്‍മേയ സെക്രട്ടറിയുമായ അഡ്വ.മാമന്‍ വര്‍ഗീസ്. അതായത് കണ്‍വന്‍ഷനുകള്‍ക്ക് ക്ഷണിക്കേണ്ടവരുടെ കൂട്ടത്തില്‍ ഫോമയുടെ ആദ്യ പ്രതിനിധി. എന്തുകൊണ്ട് ഈ ബന്ധം എന്നു ചോദിച്ചാല്‍ ഒരുത്തരമേ വര്‍ഗീസ് മാമനൊള്ളൂ- ഇത്രയും സ്‌നേഹം തരുന്ന ഒരു മലയാള സംഘടന ലോകത്ത് ഉണ്ടായിട്ടില്ല. ആ സ്‌നേഹം എനിക്കു തന്നതുകൊണ്ടു മാത്രമല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ആ സ്‌നേഹം ആവോളം അനുഭവിച്ചറിയാനായതുകൊണ്ടാണ്.
ആദ്യത്തെ പ്രസിഡന്റും എന്റെ വലിയ സുഹൃത്തുമായ ജോണ്‍ ടൈറ്റസ് കേരളത്തിനു സംഭാവന ചെയ്തത് 37 ഭവനങ്ങളാണ്. പിറന്ന മണ്ണിനോടുള്ള പ്രവാസികളുടെ കടപ്പാട്. കുടുംബം പുലര്‍ത്താന്‍ കുടിയേറി പാര്‍ത്ത അമേരിക്കന്‍ മലയാളികള്‍ കേരളത്തിലെ 37 കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കിയപ്പോള്‍ ആ സ്‌നേഹം ആദ്യം ഞാന്‍ കണ്ടു.പിന്നെ ഇന്നോളം എത്രയെത്ര ജനോപകാര പദ്ധതികള്‍. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം ആര്‍സിസിക്ക് വേണ്ടി ലക്ഷം ഡോളര്‍ സമാഹരിച്ച് കുട്ടികളുടെ കാന്‍സര്‍ വാര്‍ഡ് പുതുക്കിപ്പണിതതുവരെ ഫോമ എന്റെ മനസിനെ വല്ലാതെ സ്വാധീനിച്ചു.
എത്രയോ സംഘടനകളെ നമ്മള്‍ കണ്ടിട്ടുണ്ട്. നാട്ടില്‍ വന്ന് മന്ത്രിമാരോടൊത്ത് ഫോട്ടോ എടുത്ത് പല മോഹന വാഗ്ദാനങ്ങളും നല്‍കി തിരിച്ചുപോകും. പിന്നീട് വിവരമൊന്നും ഉണ്ടാകില്ല. എന്നാല്‍ ഫോമ ചെയ്യുന്നതേ പറയൂ.. പറയുന്നതേ ചെയ്യു... അതാണ് ഒരു സംഘടനയുടെ മഹത്വം. അമേരിക്കയിലെ 90 ശതമാനം മലയാളി സംഘടനകളും ഫോമയില്‍ അംഗമായതും ഫോമയുടെ വിശ്വാസ്യത ആഴത്തില്‍ അറിഞ്ഞാണ്. ജോണ്‍ടൈറ്റസ് തുടങ്ങിവച്ച പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ഇന്ന് ആനന്ദന്‍ നിരവേലിനും ഷാജി എഡ്‌വേഡിനും കഴിഞ്ഞതും മഹത്തായ കാര്യമാണ്. മധ്യകേരളതതില്‍ ഒരു കണ്‍വന്‍ഷന്‍ നടത്തണം എന്ന് അവര്‍ എന്നോട് ആദ്യമായി പറഞ്ഞപ്പോള്‍ ശങ്കയൊന്നും കൂടാതെ അതേറ്റെടുക്കാന്‍ എനിക്കായതും ഫോമയില്‍ വിശ്വാസമുള്ളതുകൊണ്ടാണ്. തിരുവല്ലയിലും തിരുവനന്തപുരത്തും എന്റെ മേല്‍നോട്ടത്തില്‍ നടന്ന കണ്‍വന്‍ഷനുകള്‍ വന്‍ വിജയമായതും എന്റെ ഫോമയിലുള്ള ദൗത്യം വര്‍ധിപ്പിച്ചു.
മയാമിയില്‍ നടക്കുന്ന അഞ്ചാമത് കണ്‍വന്‍ഷനും വന്‍ വിജയമായിരിക്കുമെന്നതില്‍ സംശയമില്ല. ഓരോ കണ്‍വന്‍ഷന്‍ കഴിയുംതോറും ഫോമയ്ക്ക് ഉത്തരവാദിത്വങ്ങള്‍ കൂടുന്നുണ്ട്. സംഘടന ഇനിയും ശക്തിയാര്‍ജിക്കണം. അംഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ഐക്യം വേണം. ഇനിയൊരു ഭിന്നിപ്പുതാങ്ങാനുള്ള കരുത്ത് സംഘടനയ്ക്കില്ല. കൂടുതല്‍ ജനപകാര പദ്ധതികള്‍ കൊണ്ടുവരണം. സംഘടനാ തലത്തില്‍ അനിവാര്യമായ മാറ്റംവേണം. വിദ്യാഭ്യാസ മേഖലയിലും സാംസ്‌കാരിക രംഗത്തും കൂടുതല്‍ ശോഭിക്കണം. കേരളീയ സംസ്‌കാരത്തിന് ഊന്നല്‍നല്‍കി വികസനവും കരുതലും മുഖമുദ്രയാക്കണം എന്നാണ് എന്റെ അഭിപ്രായം.
Comments