ഫോമയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ഇപ്പോള്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പറുമായ ശ്രീ യോഹന്നാന്‍ ശങ്കരത്തില്‍ അശ്വമേധത്തോട് സംസാരിക്കുന്നു.
സങ്കടക്കടലില്‍നിന്ന് ഉയര്‍ന്നുവന്ന സംഘടനയാണ് ഫോമ. 2006ലെ തെരഞ്ഞെടുപ്പുമായി ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ക്കുശേഷം ഫൊക്കാന എന്ന ലേബലില്‍ ദേശീയ തലത്തിലേക്ക് വരുവാനാഗ്രഹിച്ച ഒരു സംഘം. നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം നിന്നാണ് ഫോമയെന്ന സംഘടയുണ്ടാകുന്നത്. അതിന്റെ ബൈലോയും മറ്റുള്ളവയുമെല്ലാം അംഗീകരിച്ചതിനുശേഷം അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജോണ്‍ ടൈറ്റസും ടീമിനും പൂര്‍ണ അധികാരം നല്‍കികൊണ്ട് വരുന്ന ഒരു കമ്മിറ്റിയില്‍ ദേശീയ വൈസ് പ്രസിഡന്റായാണ് ഞാന്‍ കടന്നുവരുന്നത്. അമേരിക്കയില്‍ ഉടനീളം ഉണ്ടായിരുന്ന സംഘടനകളുടെ കൂട്ടായ്മയായാണ് ഫോമ രൂപം കൊണ്ടത്.
അന്ന് തുടങ്ങുന്ന സമയത്ത് കുടുംബാന്തരീക്ഷത്തിന്റെ മാതൃകയിലാണ് ഫോമ മുന്നേറികൊണ്ടിരുന്നത്. ജോണ്‍ ടൈറ്റസിനെ കുറിച്ച് പറയുകയാണെങ്കില്‍ അമേരിക്കയിലുടനീളം സര്‍വസമ്മതനായിരുന്നു. ജോണ്‍ ടൈറ്റസിന്റെ കൂടെ രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലൂടെ സംഘടനാപരമായും വ്യക്തിപരമായും നിരവധി കാര്യങ്ങളാണ് എനിക്ക് പഠിക്കാനായത്. ലാസ്‌വേഗാസിലെ ആദ്യത്തെ കണ്‍വന്‍ഷനെകുറിച്ച് എനിക്ക് പറയാനുവുക കരുത്തുറ്റ ഒരു എക്‌സിക്യുട്ടീവിന്റെ വിജയം കൂടിയായിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ ജോണ്‍ ടൈറ്റസ് കൂട്ടായ തീരുമാനങ്ങളാണ് എടുത്തിരുന്നത്. ഫോമക്ക് ഒരു അഡ്രസ് ഉണ്ടാക്കി കൊടുത്ത പദ്ധതിയായിരുന്നു ഹൗസിങ് പ്രൊജക്ട്. കേരളത്തിലങ്ങോളമിങ്ങോളമുള്ള 37 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കിയതും ഇതിനുള്ള ഫണ്ട് കണ്ടെത്തിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. അത് ലാസ് വേഗാസ് കണ്‍വന്‍ഷനെ ഒരുപാട് സ്വാധീനിച്ചു. അതുപോലെ തന്നെ എടുത്തുപറയത്തക്ക ഒന്ന് അദ്ദേഹത്തിന്റെ പദ്ധതിയായി അവതരിപ്പിക്കാന്‍ ശ്രമിക്കാതെ ഫോമയുടെ പദ്ധതിയാണ് ജോണ്‍ ടൈറ്റസ് അവതരിപ്പിച്ചത്.
അന്ന് നിയമത്തിന്റെ വഴിയില്‍ പോയി വെറുതെ പ്രശ്‌നങ്ങളുണ്ടാതിരിക്കാനാണ് ജുഡീഷ്യല്‍ കൗണ്‍സിലിന് രൂപം കൊടുത്ത്. എന്റെ അറിവില്‍ ദേശീയ കൗണ്‍സിലില്‍ ഒരു പരാതി പോലും അന്ന് ലഭിച്ചിരുന്നില്ല. അതൊരു വലിയ മെസേജ് ആയിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തിനുശേഷം സംഘടന 65 പ്രതിനിധികളുമായി മുന്നേറുമ്പോള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും പരസ്പരം കലഹിക്കുന്നതാണ് കാണാനാകുന്നത്. അമേരിക്കയില്‍ ഇനി ഒരു പുതിയ സാധ്യതയുമില്ലെന്ന് എല്ലാവരും ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഫോമയുടെ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിപരമായ താല്‍പര്യങ്ങളൊക്കെയുണ്ടാകും. അതിനെ ഞാന്‍ കുറ്റം പറയുന്നില്ല. ചെറിയ ചെറിയ കാര്യങ്ങളില്‍ ബലം പിടിക്കുകയാണെങ്കില്‍ പത്തു വര്‍ഷമായി നമ്മള്‍ പടുത്തുയര്‍ത്തിയ യശസ്സിന്റെ കടക്കല്‍ കത്തിവയ്ക്കുന്നതിന് തുല്യമായിരിക്കും.
ആരോഗ്യപരമായി മത്സരത്തിലേക്കാണ് പോകേണ്ടത്. അല്ലാതെ വ്യക്തപരമായി മറ്റുള്ളവരെ വേദനിപ്പിക്കുന്ന തലത്തിലേക്ക് പോകരുത്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് കണ്‍വന്‍ഷനില്‍ നമ്മള്‍ പങ്കെടുക്കുന്നത്. ഇപ്പോഴുള്ള സീനിയര്‍ നേതാക്കളുടെ പ്രായം കണക്കിലെടുക്കുമ്പോള്‍ അവരെല്ലാം ഇനി എത്ര കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് കണ്ടറിയാം. സീനിയര്‍ നേതാക്കള്‍ക്ക് അര്‍ഹമായി പ്രാധാന്യം നല്‍കി യുവാക്കള്‍ക്ക് അവസരം നല്‍കണം. ഫോമയുടെ ഭാവി ചെറുപ്പക്കാരിലാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. ചെറുപ്പക്കാന്‍ മുന്നോട്ടുവരേണ്ട കാലഘട്ടത്തില്‍ എന്റെ സകല പിന്തുണയും ഇവര്‍ക്കുണ്ടാകും. മയാമി കണ്‍വന്‍ഷന്‍ വന്‍ വിജയമാകും. ഫോമയുടെ എല്ലാ പ്രവര്‍ത്തകരെയും മയാമിലേക്ക് ഞാന്‍ സ്വാഗതം ചെയ്യുന്നു.
Comments
Everybody emotionally speaks about the humble beginning of FOMAA, however, forgets to mention about Mr. Sasidharan Nair, the person behind that humble beginning who spent his time and money. He was also the first president of FOMAA. It's an irony that everybody forgets him now!!