മയാമി ഒരുങ്ങിക്കഴിഞ്ഞു. ഫോമയുടെ അഞ്ചാമത് ദേശീയ കണ്‍വന്‍ഷനുവേണ്ടി. എവരേയും കണ്‍വന്‍ഷന്‍ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ മാത്യു വര്‍ഗീസ് അറിയിച്ചു .
വരുന്ന ഏഴിന് ആറുമണിക്ക് ഫോമയുടെ പരമ്പര്യത്തനിമയില്‍ ഘോഷയാത്രയോടെ തുടക്കം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു നിര ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കും. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കേരളീയ കലാരൂപങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ അരങ്ങുതകര്‍ക്കും. എഴുമണിക്ക് ദേശീയ കണ്‍വന്‍ഷനു തുടക്കംകുറിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മയാമി ബീച്ച് മേയര്‍ ഫിലിപ്പ് ലേബിന്‍ മുഖ്യാഥിതിയാകും. മുന്‍ മന്ത്രി ബിനോയ് വിശ്വം, മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, ഡി.ഐ.ജി പി വിജയന്‍, നടന്‍ സ്വരാജ് വെഞ്ഞാറന്‍മൂട്, ഡോ. റോയ് സി.ജെ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. എട്ടിന് പ്രതിനിധി തെഞ്ഞെടുപ്പും വിവിധ സെമിനാറുകളും അരങ്ങേറും. 2500 ഡോളറും കിരീടവും സമ്മാനമുള്ള മിസ് ഫോമ മത്സരവും അന്നാണ്.
വൈകിട്ട് കാലിഫോര്‍ണിയയിലെ ശിങ്കാരി സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തശില്‍പവും അരങ്ങേറും. ശനിയാഴ്ചയാണ് സമാപന സമ്മേളനം. പത്തുമണി മുതല്‍ മലയാളി മങ്ക മത്സരം, ചിരിയരങ്ങ്, മാധ്യമ സെമിനാറുകള്‍ എന്നിവ അരങ്ങേറും. സമാപന സമ്മേളനത്തില്‍ അറ്റ്‌ലാന്‍ഡ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസിഡന്‍ഡ് നാഗേഷ് സിങ് മുഖ്യ അതിഥിയാകും. വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള ഫോമയുടെ ആദരവും ഉണ്ടാകും. 2016-18 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി ദേശീയ കണ്‍വന്‍ഷനു തിരശ്ശീല വീഴും. .
Comments