ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ മുന്‍ പ്രസിഡന്റും പ്രമുഖ വ്യവസായിയും ആയ ജോണ്‍ ടൈറ്റസിന് ഫോമയെന്നത് വെറും സംഘടന മാത്രമല്ല. താന്‍ കൂടി ഉള്‍പ്പെട്ട ഭരണസമിതിയാണ് ഫോമയെ ഏവരും അറിയപ്പെടുന്ന സംഘടനയാക്കി മാറ്റിയത്. ഏതൊരു കമ്മിറ്റി രൂപീകരിക്കുമ്പോഴും ആദ്യം മാതൃകയാക്കി പറയുന്നത് ജോണ്‍ ടൈറ്റസ് പ്രസിഡന്റായ ഭരണ സമിതിയാണ്. എന്താണീ വിജയത്തിനു പിന്നില്‍? അന്നു സംഘടന വളര്‍ന്നു വരുന്നെയുണ്ടായിരുന്നൊള്ളു. സംഘടനയായിരുന്നു എല്ലാവര്‍ക്കും വലുത്. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതൊന്നും സംഘടനയെ ബാധിക്കില്ലായിരുന്നു. നല്ല ടീം വര്‍ക്കായിരുന്നു. രണ്ടുവര്‍ഷക്കാലം എന്റെ ജീവിതം തന്നെ അതിനുവേണ്ടി മാറ്റിവച്ചിരിക്കുകയായിരുന്നു. ഒരു ബിസിനസുകാരന്റെ മനസുവച്ചായിരുന്നു എന്റെ പ്രവര്‍ത്തനം. ഒന്നുമില്ലായ്മയില്‍ നിന്നും ഒരു സംഘടനയെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. കഴിവതും എല്ലാ അസോസിയേഷനുകടെ പരിപാടികളിലും ഞാന്‍ പങ്കെടുത്തിരുന്നു. എല്ലാവരും എനിക്ക് പിന്തുണ നല്‍കി. മുന്‍ ഭരണസമിതി കൊണ്ടുവരുന്ന പല പ്രോജക്ടുകളും പിന്നീട് തുടരുന്നില്ല? ഓരോ പ്രസിഡന്റിനും അവര്‍ക്കു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ വിട്ടുകൊടുക്കുകയാണ് നല്ലത്. കാരണം ഓരോരുത്തരുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ പൊതുവായ ചില പദ്ധതികള്‍ തുടങ്ങുന്നതു നല്ലതാണ്. ചാരിറ്റി, വിദ്യഭ്യാസം തുടങ്ങിയവ ഏറെ ഉപകാരപ്രദമാണ്. ഇടുക്കിയില്‍ ഞങ്ങള്‍ നടത്തിയ മെഡിക്കല്‍ ക്യാംപ് ഏറെ പ്രയോജനപ്രദമായിരുന്നു. അങ്ങിനെയുള്ള പദ്ധതികള്‍ക്ക് തുടര്‍ച്ച വേണം. ഞങ്ങള്‍ക്ക് ഒന്നര വര്‍ഷം മാത്രമായിരുന്നു കിട്ടിയത്. പ്രധാനപ്പെട്ട നാലു പദ്ധതികള്‍ അന്നു നടത്തി. താമ്പായില്‍ യുവജനോത്സവം സംഘടിപ്പിച്ചു.പാവപ്പട്ട 37 കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കി. അന്നു പ്രതിപക്ഷ നേതാവായ ഉമ്മന്‍ ചാണ്ടി പറഞ്ഞു- എല്ലാവരും വന്നു പറഞ്ഞു വാഗ്ദാനങ്ങള്‍ നല്‍കി പോകും. എന്നാല്‍ ഇവര്‍ മാത്രമാണ് അത് പ്രാവര്‍ത്തികമാക്കിയത് എന്ന്. ലാസ്‌വേഗാസില്‍ കണ്‍വന്‍ഷന്‍ വെല്ലുവിളിയായിരുന്നു.250 റൂമുകള്‍ ബുക്ക് ചെയ്തു. 1500 പേര്‍ പങ്കെടുത്തു. കെ.ജെ യേശുദാസ്,എം.ജി ശ്രീകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവരെല്ലാം പങ്കെടുപ്പിക്കാനായി. ഇപ്പോഴും എന്നോട് പലരും പറയും അതുപോലൊരു കണ്‍വന്‍ഷന്‍ പിന്നെ കണ്ടിട്ടില്ലെന്ന്. സാമ്പത്തികം? കുറച്ചൊക്കെ ഐഡിയ ഉണ്ടായിരുന്നു. ബജറ്റ് ചെയ്തതിനുസരിച്ച് മുന്നോട്ടുപോയി. ആദ്യത്തെ പരിപാടി ആയതുകൊണ്ട് ക്വാളിറ്റിക്ക് മുന്‍ഗണനകൊടുത്തു. പൈസ ഞാന്‍ കാര്യമാക്കിയില്ല. എല്ലാവരേയും ഉള്‍പ്പെടുത്തി കണ്‍വന്‍ഷന്‍ ഭംഗിയാക്കി. തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തി തോന്നുന്നു. ഫോമയില്‍ തര്‍ക്കങ്ങള്‍ വരുന്നത് നല്ല പ്രവണതയാണോ? തര്‍ക്കങ്ങള്‍ പരിധി കടക്കുന്നത് ഫോമയ്ക്ക് ദോഷം ചെയ്യും. ഭരണഘടന അനുസരിച്ച് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഇടപെടുക എന്നതാണ് ജുഡീഷ്യല്‍ കമ്മിറ്റിക്കു നല്‍കിയ അധികാരം. പല കാര്യങ്ങളും ഫൊക്കാനയില്‍നിന്ന് വ്യത്യസ്തമായിരുന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റിസ് ഒന്നും നമ്മള്‍ ഉദ്ദേശിച്ചതല്ല. കൈയില്‍നിന്ന് പൈസയെടുത്ത് ഞങ്ങള്‍ ഒരുപാടു സഹായിച്ചിട്ടുണ്ട്. ഇനിയൊരു മലയാളി സംഘടനയ്ക്ക് അമേരിക്കയില്‍ സാധ്യതയുണ്ടെന്ന് തോന്നുന്നില്ലെന്ന് ജോണ്‍ ടൈറ്റസ് പറയുന്നു. സംഘടന കൊണ്ടു നടക്കുകയെന്നത് ബുദ്ധിമുട്ടാണ്. നമ്മള്‍ പടുത്തുയര്‍ത്തിയ സംഘടനയില്‍ സ്‌നേഹവും സാഹോദര്യവും കൈവിടാതെ മുന്നോട്ടു കൊണ്ടു പോകണ. ചെറുപ്പക്കാര്‍ക്ക് ഇപ്പോള്‍ ഇതിന്റെയൊന്നും ആവശ്യമില്ലെന്നാണ് എനിക്കു തോന്നുന്നത്. ഇന്ന് ടെലികോണ്‍ഫറന്‍സുകള്‍ ഒക്കെ സാധാരണമായി. എന്നാല്‍ നേരിട്ട് എല്ലാവരേയും കാണുകയെന്നതാണ് നല്ല പ്രവണത. എന്നാലെ ഫോമ വളരൂ.
Comments