You are Here : Home / AMERICA TODAY

കോഴിക്കോട് എയർ പോർട്ട് തിരിച്ചു വേണം

Text Size  

Story Dated: Wednesday, July 20, 2016 12:46 hrs UTC

യു.എ.നസീർ, ന്യൂയോർക്ക്

കൺവീനർ, കലിക്കറ്റ് എയർപോർട്ട് ആക്ഷൻ കമ്മിറ്റി,North America .

 

കോഴിക്കോട് എയർ പോർട്ട് നമുക്ക് തിരിച്ചു വേണം എന്ന ശക്തമായ വികാരവുമായി രാജ്യ സ്നേഹികളായ വലിയ ഒരു വിഭാഗം ജനങ്ങൾ മുന്നോട്ട് വരുന്നത് അത്യന്തം ശുഭോദർക്കമാണ്. തുടക്കം മുതൽ തന്നെ GMi ( Greater Malabar Iniitative), MDF (Malabar Develpment Forum) തുടങ്ങിയ നിരവധി വാട്സ് അപ് കൂട്ടായ മകളും, ചേമ്പർ ഓഫ് കൊമേഴ്സ്,നിരവധി പ്രവാസി സംഘടനകൾ, മലബാറിന്റെ യഥാർത്ഥ പുരോഗതി ആഗ്രഹിക്കുന്ന മറ്റു നിരവധി ചെറുതും വലുതുമായ സംഘടനകൾ, കേരളത്തിലെയും, വിദേശ രാഷ്ട്രങ്ങജിലെയും ഉന്നത വ്യക്തിത്വങ്ങൾ ഇപ്പോൾ ഇതൊരു ന്യായവും നീതിയുക്കവുമായ നീക്കമായി കാണുന്നു. കൂടാതെ മലബാർ പ്രദേശത്തു നിന്നുള്ള ഒട്ടുമിക്ക MLA, MP, മന്ത്രിമാർ, മുൻ മന്ത്രിമാർ തുടങ്ങിയവരും ഈ പ്രശ്നത്തി ൽ അഭിപ്രായ വ്യത്യാസമില്ല എന്നു മാത്രമല്ല ഒട്ടുമിക്ക സംരഭങ്ങളിലും അവരെല്ലാം സജീവമായി നമ്മുടെ കൂടെ കാണുന്നു.

അവസാനമായി "കോഴിക്കോട് പ്രവാ സി ഓൺ ലൈൻ ക്യാമ്പയിൻ " എന്ന പേരിൽ യു.എ.ഇ യിൽ നിന്നും ഒരു ഫേസ് ബുക്ക് പേജും പ്രവർത്തിക്കുന്നു. ഇങ്ങിനെയൊക്കെയായിട്ടും കാര്യങ്ങൾ എവിടെയുമെത്തുന്നില്ല. കരിപ്പൂർ ദിനേന ശുഷ കിച്ചു വരുന്നു. സാങ്കേതിക - രാഷ്ടീയ കാരണങ്ങളിലേക്കോ കണക്കകൾക്കോ സമയo കളയുന്നില്ല. 2015 ഏപ്രിലിന് ശേഷം wide body വിമാനങ്ങൾ ഇവിടെ ഇറങ്ങുന്നില്ല. കോഴിക്കോട് നിന്നു മാത്രമല്ല കേരളത്തിൽ മൊത്തം വിമാന ചാർജുകൾ കണ്ടമാനം കൂടി, പ്രവാസികൾ വലയുന്നു, കയറ്റുമതിയെ ബാധിച്ചു, ആയൂർവേദം ഉൾപ്പെടെയുള്ള ടൂറിസം രംഗം പ്രതിസന്ധിയിൽ, മൊത്തത്തിൽ ബിസിനസ്സ് ഉൾപ്പെടെ എല്ലാ രംഗത്തും മാന്യത. അങ്ങിനെ പ്രവാസികളെയോ അവരോട് ബന്ധപ്പെട്ട ലക്ഷക്കണക്കിന് പേർക്കോ മാത്രമല്ല നമ്മുടെ നാടിനെ മൊത്തം ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമായി ഈ വിഷയം മാറിക്കൊ ണ്ടിരിക്കുകയാണ്.

 

 

മാത്രമല്ല, സാധാരണക്കാരനായ ഒരു ഗൾഫ് പ്രവാസിയെ സംബന്ധിച്ചേടത്തോളം, രണ്ട് വർഷത്തിലൊരിക്ക ൽ വിരലിലെണ്ണാവുന്ന അവധിയിൽ അമിത ചാർജ്ജും നൽകി കൊച്ചിയിൽ നിന്നു ഒരു ദിവസം പാഴാക്കി ബസ്സിലൊ ട്രെയിനിലൊ വരുന്ന കാര്യം അത്യന്തം കഷ്ടമാണ്. നമ്മുടെ യാത്രക്കാരിൽ 80 % ത്തിലധികം മലബാർ മേഖലയിൽ നിന്നാണ്. അവരിൽ മഹാ ഭൂരിപക്ഷ വും കഷ്ടപ്പെട്ടു കുറഞ്ഞ കൂലിക്ക് അന്യ നാട്ടിൽ ജോലി ചെയ്യുന്നവരും. അത് കൊണ്ട് ഈ അവസ്ഥക്ക് ഒരു മാറ്റം വന്നേ തീരൂ. പല വിധ താൽപര്യക്കാരുടെ ചൂഷണത്തിന് ഇനിയും നമ്മൾ കയ്യും കെട്ടി നിന്നു കൊടുക്കണമോ? ഇതു നമ്മുടെ കൊച്ചു കേരളത്തിന്റെ മൊത്തം ഒരു പ്രശ്നമായി മാറിയിരിക്കുന്നു.

 

 

ഈ അവസരത്തിൽ ചെറിയ ഒരു പ്രതീക്ഷക്കു വക നൽകുന്ന ഏക കാര്യം ഈ വരുന്ന ജൂലൈ 20-ൻ മുഖ്യമന്ത്രി മൻ കയെടുത്ത് ബന്ധപ്പെട്ടവരുടെ ഒരു യോഗം തിരുവനന്തപുരത്ത് വിളിച്ചിരിക്കുന്നു. ഈ അവസരത്തിൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് നമുക്ക് ചിന്തിക്കുവാനുള്ളത്. ഒന്ന്: എത്രയും വേഗം 2015 മെയ് മാസത്തിനു മുമ്പുള്ള സ്ഥിതി വിശേഷം നില നിർത്തി വലിയ വിമാനങ്ങൾക്കും കട്ടുതൽ എയർലൈൻ കമ്പനികൾക്കും അവസരം നൽകുക. രണ്ട്: സ്ഥലമെടുപ്പ് എത്രയും വേഗം പൂർത്തിയാക്കുക. വൈഡ് ബോഡിക്ക് ഇറങ്ങാൻ അനുമതിക്ക് സാങ്കേതിക നിയമ പ്രശ്നങ്ങൾ പറഞ്ഞു അധികൃതർ കടും പിടിത്തം ഒഴിവാക്കിയാൽ നന്ന്. എന്നാൽ സ്ഥല മെടുപ്പിന് പല വിധ പ്രശ്നങ്ങൾ കാണുന്നു.

 

 

ഒന്നാമത് 480 ഏക്കർ സ്ഥലത്തിന് ഇന്നത്തെ നിലക്ക് ചുരുങ്ങിയത് സെന്റിന് 5 ലക്ഷം രൂപ കൂട്ടിയാൽ 2000 കോടി രൂപ സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടി വരും. അതിനേക്കാൾ വലിയ പ്രശ്നം കരിപ്പൂർ നിവാസികളുടെ ന്യായമായ പ്രശ്നങ്ങളാണ്. ശരിയായ വിലയും ,മെച്ചമായ പുനരധിവാസ പദ്ധതിയുമില്ലാതെ വിമാ ന യാത്രക്കാരുടെ സൗകര്യം നോക്കി സ്വന്തം കിടപ്പാടം ഒഴിഞ്ഞു പെരുവഴിയിൽ പോയി കിടക്കാൻ തയ്യാറല്ല എന്നാണവരുടെ ശക്തമായതും കൂട്ടായതുമായ തീരുമാനം. മുൻ പറഞ്ഞ രണ്ട് പ്രശ്നങ്ങളും പരിഹരിക്കാതെ കരിപ്പൂരിന്റെ കാര്യത്തിൽ ഒരു തീരുമാനം എന്ന സ്വപ്നം അസന്നിഗ്ദമായി നീണ്ടു പോയാൽ നാം ഏവരും അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ശരിയായ പ്ലാനിങ്ങോ ദീർഘവീക്ഷണമില്ലായമയോ ആണ് നമ്മുടെ മുഖ്യ പ്രശ്നം.

 

 

കാസർകോട് മുതൽ തിരുവനന്തപുരം വരെ വാഹനങ്ങളെ കൊണ്ട് നിന്നു തിരിയാൻ ഇടമില്ലാഞ്ഞിട്ടും കഴിഞ്ഞ 20 വർഷമായി എകസ് പ്രസ്സ് ഹൈവേ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ നമുക്കിതേ വരെ കഴിഞ്ഞിട്ടില്ല. എന്നാൽ ദിനേന എത്രയോ സമയവും ഊർജ്ജവും ജീവനും നാം ഇന്നും നടുറോഡിൽ കളഞ്ഞു കൊണ്ടിരിക്കുന്നു: കരിപ്പൂരിലെ ജനങ്ങളെ ബലമായി കുടിയൊഴിപ്പിച്ചു അവരുടെ നെഞ്ഞത്തു കൂടെ റൺവെ പണിയണമെന്ന് നമ്മൾ ആരും ആഗ്രഹിക്കുന്നില്ല.30 വർഷം മുൻപേ ആവശ്യമായ സ്ഥലം ഏറ്റെടുത്താൽ മതിയായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. തന്നെയുമല്ല, സ്ഥലമേറ്റെടുപ്പും, പുതിയ റൺവേയും കൂടി ചിലവും സമയവും നോക്കിയാൽ പുതിയ ഒരു എയർപോർട്ട് നിർമ്മിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം. മാത്രമല്ല കരിപ്പൂരിൽ സ്ഥ ലമേറ്റെടുത്ത് പുതിയ റൺ വേ പരിതസ്ഥിതിയെ മറന്നു കൊണ്ടു് നിർമ്മിച്ചാൽ തന്നെ അഞ്ചു വർഷങ്ങൾക്കകം വീണ്ടും പ്രശ്നങ്ങൾ വരും.

 

 

തന്നെയുമല്ല, പ്രവാസികൾക്ക് ആർക്കും തന്നെ കരിപ്പൂരിൽ തന്നെ വിമാനം ഇറങ്ങണമെന്ന വാശിയൊന്നുമില്ല.പക്ഷെ ഇനിയും നീണ്ടു നീണ്ടു പോകുന്ന വാഗ്ദാനങ്ങിലൊ പ്രശ്നങ്ങളിലൊ മുഴുകി അനന്തമായി കാത്തിരിക്കാൻ തയ്യാറില്ല. ഇന്നലെയും കരിപ്പൂരിൽ പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നു. അതു കൊണ്ട് സർക്കാർ തലത്തിലായാലും, സ്വകാര്യ മേഖലയിലായാലും കോഴിക്കോടിന് വേണ്ടി സൗകര്യപ്രദമായ ഒരു എയർ പോർട്ടിന് സ്ഥലം കണ്ടെത്തുന്നതാണ് അറ്റമില്ലാത്ത ചർച്ചകളെക്കാളും, അനാവശ്യ സമരങ്ങളെക്കാളും, നീണ്ട കാത്തിരിപ്പിനേ ക്കാളും നല്ല ഒരു പ്രതിവിധി.ബന്ധപ്പെട്ടവർ ഈ വഴിക്കും ചിന്തിക്കുന്നത് നന്നായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.