You are Here : Home / AMERICA TODAY

പിണറായിക്കു "ഗീതോ "പദേശം വേണോ ?

Text Size  

Story Dated: Saturday, July 30, 2016 10:19 hrs UTC

ജോയ്‌ ഇട്ടൻ

(INOC New York State Chapter President)

 

പിണറായി വിജയന് സാമ്പത്തിക ഉപദേഷ്ടാവായിഅമേരിക്കയിൽ നിന്നൊരു മലയാളി സാമ്പത്തിക വിദഗ്ധ.ഡോ.ഗീതാഗോപിനാഥ്‌ .കൊള്ളാം നല്ല കാര്യം .സാമ്പത്തികരംഗത്തെ അവരുടെ പ്രവർത്തനങ്ങളെ കുറച്ചു കാണുന്നില്ല.തോമസ് ഐസക്കിനെ പോലെ വിദഗ്ധനായ ഒരു സാമ്പത്തികവിദഗ്‌ധൻ സ്വന്തം തട്ടകത്തിൽ കിടക്കുമ്പോൾ മറ്റൊരുവിദഗ്‌ധയോ ?എന്ന് സി പി എമ്മിൽ നിന്ന് തന്നെ പലരുംചോദിക്കാറില്ലേ എന്നാണ് എന്റെ സംശയം. ആരാണ് ഡോ.ഗീതാഗോപിനാഥ്‌ .നവ ലിബറൽ സാമ്പത്തികവീക്ഷണം ശക്തിയായി മുന്നോട്ട് വെക്കുന്ന ഒരാൾ.മോദിയെ വാനോളം പുകഴ്ത്തുന്നവർ.

 

ഡിസലിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതിനെ പ്രകീർത്തിചവർ.വിവദമായ ഭുമി ഏറ്റെടുക്കൽ നിയമവുമായി മുന്നോട്ട്പോവാൻ കേന്ദ്ര സർക്കാറിനോട് അഭ്യർത്ഥിയാൾ.കഴിഞ്ഞജനുവരിയിൽ സി.എൻ.ബി.സി ചാനൽ നടത്തിയഅഭിമുഖത്തിൽ ഗീത പറഞ്ഞത് , കഴിഞ്ഞ 16-മാസത്തെമോദി സർക്കാറിന്റെ ഭരണം സാമ്പത്തിക മേഘലക്ക് ശുഭസുചന നൽക്കുന്നു എന്നാണ്. ക്ഷേമ പദ്ധതികൾക്കും, വായ്പ്പകൾക്കുമായി പണം ചിലവയിക്കുന്നത് കുറക്കണംഎന്ന് അഭിപ്രായ പെട്ടവരാണ് ഇവർ. തൊഴിലുറപ്പ്പദ്ധതികൾക്കും ജനക്ഷേമ പദ്ധതിക്കും ചിലവഴിക്കുന്നപണം കുറച്ചാലേ സാമ്പത്തിക വളർച്ച കൈവരിക്കാനാവുഎന്നാണ് ഇവരുടെ അഭിപ്രായം.

 

 

പൊതു മേഖലയിൽസർക്കാർ നിക്ഷേപം വർദ്ധിക്കുന്നത് നാണയ പെരുപ്പംവർദ്ധിക്കാൻ കാരണമെന്നും ഇവർ ആവർത്തിക്കുന്നു. ഇനിയുമുണ്ട് പരിഷ്ക്കാരങ്ങൾ.ഇനി ഇവയൊക്കെകേരളത്തിൽ പിണറായിയെ ഉപദേശിക്കാം.സി പി എമ്മിനെന്യായീകരിക്കുന്നവർക്കു സായൂജ്യം കൊള്ളാൻ ഇതിൽപരം മേറ്റ്ന്ത് വേണം,ഒന്നുംഒരുകാലത്തുംതെളിച്ചുപറയുകയോ,പറയുന്നത്പോലെപ്രവര്ത്തിക്കുകയോ ചെയ്യുന്നശീലം സി പി എമ്മിന് ഇല്ല. ഉദാരീകരണത്തെയും ,നവസാമ്പത്തിക നയങ്ങളെയും എത്രനാവുകൊണ്ടാണ് തള്ളിപറഞ്ഞത്.ഇപ്പോഴുംപറഞ്ഞുകൊണ്ടിരിക്കുന്നത് . ലോകംമുഴുവന്മാറ്റങ്ങള്ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന സമയത്തു്,മുഖംതിരിഞ്ഞു നില്ക്കാന് ആവില്ലഎന്നലളിതസത്യംമനസ്സിലാക്കാന് ,മറ്റുപലതുപോലെ , എന്തേ ഈ പാർട്ടിക്ക് കഴിയാതെ പോകുന്നു ?. കേരളത്തില് ഇടതുപക്ഷംഅധികാരത്തില് വന്നപ്പോഴേക്ക് ചിലരുടെ വിചാരം ഇവിടെസോഷ്യലിസം വന്നെന്നും കമ്യൂണിസംവളവിനപ്പുറത്തെത്തിയിരിക്കുന്നുവെന്നുമാണ്. ഡോ.ഗീതാഗോപിനാഥിനെ കൊണ്ടുവന്ന് അതിന് തടസംസൃഷ്ടിക്കല്ലേയെന്നാണ് പാവങ്ങളുടെ പ്രാര്ഥന! ആഗോളവത്ക്കരത്തില് പെട്ട കേരള ജനതയ്ക്ക് പരമാവധിആശ്വാസം നല്കാനുള്ള തത്രപ്പാടിലാണ് ഡോ.ഐസക്കെന്ന്ഇവര് മനസിലാക്കുന്നില്ല.

 

 

ഗ്ലോബലൈസഷൻ, ചൂഷണം, അമേരിക്ക, ഗൂഡാലോചന, സി ഐ എ.... എല്ലാം കണ്ണടച്ച്വിഴുങ്ങേണ്ടിവന്നു. അല്ലെ?.ഉദാരവത്ക്കരണം, ആഗോളീകരണം, സ്വകാര്യവത്ക്കരണം -- ഈനിലപാടുകളില്നിന്നും വിട്ടു നില്ക്കാനോ വിട്ടു നിന്നുകൊണ്ട്വികസനവും പുരോഗതിയും കൈവരിക്കാനോ ഇടതുപക്ഷസര്ക്കാരിനെന്നല്ല ഒരു സര്ക്കാരിനും കഴിയില്ല. ഈയാഥാര്ത്ഥ്യത്തെ കണ്ടില്ലെന്നു ''നടിച്ചു''കൊണ്ടല്ലാതെഒരിഞ്ചുപോലും മുന്നോട്ടു പോകാന് തോമസ് ഐസക്ക്ധനമന്ത്രിയായിട്ടുള്ള പിണറായി സര്ക്കാരിന് കഴിയുകയില്ല. ഇക്കാര്യം തുറന്നു പറയാൻ സര്ക്കാരിന് അല്പം ചമ്മലോവൈക്ലബ്ബ്യമോ ഉണ്ടായേക്കാം.

 

 

അതു സാരമാക്കാനില്ല. എന്തെല്ലാം കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. അതുപോലാവട്ടെ ഇതും.ദാമോദരൻ വിഷയത്തിൽസ്വീകരിച്ച നിലപാടുപോലെ ഒരു നിലപാട് ഈ കാര്യത്തിൽഉണ്ടാകാൻ ഇടയില്ല .കാരണം ഗീതാ ഗോപിനാഥ്‌ ഫ്രീആയിട്ട് അമേരിക്കയിൽ ഇരുന്നാണ് ഉപദേശംനൽകുന്നത്.അതും പിണറായിക്കു ആവശ്യമെങ്കിൽമാത്രം.പക്ഷെ ഇത്തരം കാര്യങ്ങളിൽ തീരുമാനംഎടുക്കുമ്പോൾ കേരളത്തിലെ ജനങ്ങളുടെ നന്മകൂടിനോക്കണം എന്ന് മാത്രം ..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.