അമേരിക്കന്‍ മലയാളികളുടെ ആനന്ദോത്സവമായ മിത്രാസ് ഫെസ്റ്റിവലിന് വ്യവസായ പ്രമുഖന്‍ ജോയ് ആലുക്കാസും. ഫെസ്റ്റിവലില്‍ ജോയ് ആലുക്കാസിന്റെ സാന്നിധ്യം താരപ്പൊലിമ കൂട്ടും. ഉത്സവങ്ങളുടെ തട്ടകമായ തൃശ്ശൂരില്‍നിന്നാണ് ലോകം മുഴുവന്‍ മലയാളത്തിന് തങ്കത്തിന്റെ വേരു പടര്‍ത്തിയ ജോയ് ആലുക്കാസ് മിത്രാസ് ഫെസ്റ്റിവലിന് എത്തുന്നത്.
ഈ വര്‍ഷം മിത്രാസ് ബ്ലോസംസ് എന്നു പേരിട്ടിരിക്കുന്ന പരിപാടി ഫെലിഷ്യന്‍ കോളജ് തിയറ്ററില്‍ സെപ്റ്റംബര്‍ 10നാണ് നടക്കുന്നത്. വൈകിട്ട് അഞ്ചിനു നടക്കുന്ന പരിപാടികളില്‍ ലോകത്തിലെതന്നെ ഏറ്റവും മികച്ച ശാസ്ത്രീയനൃത്ത കലാകാരന്‍മാരായ പത്മാ സുബ്രഹ്മണ്യന്‍, ആര്‍.എല്‍.വി ആനന്ദ്, വൈജയന്തി കാശി എന്നിവരുടെ ശിഷ്യന്‍മാര്‍ അണിനിരക്കുന്ന പരിപാടി, ഏറ്റവും മികച്ച സ്റ്റേജ്, അമേരിക്കന്‍ ഇന്ത്യക്കാരുടെ ഇടയില്‍ ഇന്നുവരെ അനുഭവിച്ചറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും വലിയ എല്‍ഇഡി സ്‌ക്രീന്‍ ഡിസ്‌പേ, നാട്ടില്‍നിന്ന് മലയാളത്തിന്റെ മധുര ഗായകന്‍ ഫ്രാങ്കോ, ഇന്ത്യയിലെ പ്രശസ്തനായ കീബോര്‍ഡ് പ്ലയര്‍ വില്ല്യംസ്, മലയാള സിനിമയുടെ മുഖകാന്തി മിനുക്കിയെടുത്ത കോസ്റ്റിയും ഡിസൈനര്‍ അരുണ്‍ കോസ്റ്റിയും ചെയ്യുന്ന താരനിശ അമേരിക്കന്‍ മലയാളികള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും.
അമേരിക്കന്‍ മണ്ണില്‍നിന്ന് പിറവിയെടുത്ത മലയാള നാടകം, 30 മിനുട്ട് ബ്രേക്കില്ലാതെ മ്യൂസിക്ക് ഷോ, പുതിയൊരു സ്‌കിറ്റുമായി അക്കരക്കാഴ്ചകള്‍ എന്ന പരിപാടിയിലെ സജിനി ജോസും. മൂന്നര മണിക്കൂര്‍ കലാ ആസ്വാദകര്‍ക്ക് ആവേശത്തിന്റെ വേലിയേറ്റമായിരിക്കും. വേദിയില്‍ ലാസ്യഭാവത്തിന്റെ അലയൊലികള്‍ ആര്‍ത്തടിച്ച് മിത്രാസിന്റെ അംഗനമാര്‍ അണിയിച്ചൊരുക്കുന്ന നൃത്തസന്ധ്യ മിത്രാസിന്റെ മുഖ്യ ആകര്‍ഷണമാണ്. സംഗീതനൃത്ത സന്ധ്യ എവര്‍ക്കും വര്‍ണാഭമായ കാഴ്ചയായിരിക്കുമെന്ന് ഷോ ഡയറക്ടര്‍ മിത്രാസ് രാജന്‍ പറഞ്ഞു.
Comments