ഒരു രാജ്യത്തിൻറെ ഏറ്റവും പ്രാധാന്യമർഹിയ്‌ക്കുന്നതാണ് സുരക്ഷ. ഏതെങ്കിലും ഒരു രാജ്യം അതിക്രമിച്ചു കയറുന്നവരെ പ്രോത്സാഹിപ്പിയ്ക്കുന്നതു എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അതാണ് ഡൊണാൾഡ് ട്രംപ് പറഞ്ഞത് അതിർത്തി സംരക്ഷിയ്ക്കുമെന്നു. എന്നാൽ എതിർ സ്ഥാനാർഥി അതിർത്തി തുറന്നിടാൻ വേണ്ടി വാദിയ്ക്കുന്നു. ലോകമാസകലം ഇന്ന് ഭയത്തോടെ കാണുന്ന ഒരു പ്രതിഭാസമാണ് ടെർറോറിസം അഥവാ ഭീകരവാദം, അതിനെതിരായി ശക്തമായ നടപടി സ്വീകരിയ്ക്കുമെന്നു ട്രംപ് ഉറപ്പു നൽകുന്നു. എന്നാൽ എതിർ സ്ഥാനാർഥിയോ ഭീകരർക്ക് കടന്നു വരാൻ ഗവർണ്മെന്റ് ചിലവിൽ പദ്ധതി നടപ്പാക്കാൻ വേണ്ടി നിൽക്കുന്നു .സിറിയയിൽ ക്രിസ്താനികൾ ഭീകരമായി കൊല ചെയ്യപ്പെടുന്നു, സ്ത്രീകളെ ഭോഗ വസ്തുക്കളായി മാടുകളെ പ്പോലെ തീവ്രവാദികൾ വിൽക്കുന്നു എന്നിട്ടും അഭയാർഥികളായി എത്തുന്നതിൽ ക്രിസ്ത്യാനികൾ ഇല്ല മറിച്ചോ ഭീകരരെ പിന്തുണയ്ക്കുന്ന വിഭാഗം.
അതാണ് ട്രംപ് പറയുന്നത് തിരിച്ചറിയാതെ അഭയാർഥികളെ പ്രവേശിപ്പിയ്ക്കില്ല എന്ന്. സ്കൂളുകളിൽ ക്രിസ്ത്യൻ വിദ്യാർഥികൾക്ക് പ്രാർഥിയ്ക്കാൻ ഉള്ള സ്വാതന്ത്ര്യം വിലക്കുന്നത്തിനെതിരായി നിൽക്കേണ്ടത് ദൈവ വിശ്വാസികളുടെ കടമയല്ലേ? അത് സംരക്ഷിക്കപ്പെടണമെങ്കിൽ ട്രംപ് ജയിക്കണം. ഫ്രാൻസിലും, ജർമ്മനിയിലും , ഡെന്മാർക്കിലും , ബ്രിട്ടനിലും , ഇറാക്കിലും , സിറിയയിലും ഒക്കെ വളരെ വേഗം തീവ്രവാദികൾക്ക് അതിവേഗം അഴിഞ്ഞാടാൻ സാധിച്ചതിൻറെ കാരണം അവിടെ കരിപ്പിച്ചാത്തിന് അല്ലാതെ യാതൊരു ആയുധവും അവിടുത്തെ പൗരന്മാർക്കില്ലായിരുന്നു എന്നതായിരുന്നു. എന്നാൽ അമേരിക്കയിൽ നിയമപരമായി മിക്കവാറും എല്ലാവരും ആയുധം സ്വന്തമായുള്ളവരായതിനാൽ അക്രമികൾക്ക് പെട്ടന്നൊന്നും അഴിഞ്ഞാടാൻ സാധ്യമല്ല.
രാജ്യത്തിന്റെ ഭദ്രത ഉറപ്പിക്കേണ്ട പ്രധാന രേഖകൾ പോലും സൂക്ഷിക്കാൻ ഉള്ള ഉത്തരവാദിത്തം കാണിക്കാത്ത, തീവ്രവാദികൾക്ക് വിവരം ചോർത്താൻ തക്കവിധം ആൾക്കാർക്ക് അറിഞ്ഞോ അറിയാതെയോ അവസരം നൽകിയ ഹിലാരി ക്ലിന്റനെ ലോകത്തെ നിയന്ത്രിക്കേണ്ടതായ ന്യുക്ലിയർ നിയന്ത്രണ സ്വിച്ച് എങ്ങിനെ ഏൽപ്പിക്കാൻ കഴിയും. രാജ്യ താല്പര്യത്തെ മാനിക്കാതെ ഫൌണ്ടേഷൻ ഫണ്ട് പിരിയ്ക്കുന്ന ഹിലാരി ക്ലിന്റണ് എങ്ങിനെ രാജ്യ താല്പര്യം സംരക്ഷിക്കാൻ സാധിയ്ക്കും? രാജ്യത്തിന്റെയും , ലോകത്തിന്റെയും രക്ഷക്കായി ഡൊണാൾഡ് ട്രംപ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് ജനങ്ങൾക്ക് മനസ്സിലായതിന്റെ വെളിച്ചത്തിലാണ് ട്രംപിന്റെ വിജയശതമാനം പെട്ടന്ന് ഉയരുന്നതിന്റെ കാരണം. \
\ചാർളി പടനിലം
Comments