"പീഡനം ഇല്ലാത്ത രാജ്യം,തെളിവുള്ള രാജ്യം,സദാചാര പോലീസും ഇല്ല"
കാനഡ സമാധാന ജീവിതത്തിനും,സ്വന്തമായി ഉയരണം എന്ന് ആഗ്രഹം ഉള്ളവർക്കും എന്നും നല്ല രാജ്യം ആണ്.അത് വിദ്യാർത്ഥി ആയാലും,റസിഡന്റ് ആയാലും.നാട്ടിലെ സെര്ടിഫികറ്റും കൊണ്ട് ഇവിടെ ജീവിതം തുടങ്ങുന്നവരിൽ ഭൂരി ഭാഗവും ഇവിടെ വന്നു ചെറിയ കോഴ്സുകൾ മുതൽ യൂണിവേഴ്സിറ്റി ഡിഗ്രി വരെ ചെയ്തവർ ആണ്.റെഗുലേറ്റഡ് ജോലികൾ ലഭിക്കണം എങ്കിൽ അതിന്റേതായ മാനദണ്ഡങ്ങൾ ഉണ്ട്.IT,Nurse,Doctor,Teacher Plumber,Electrician,Mechanic,DriverLawyer,Pharmacy,എന്നിങ്ങനെ നീളുന്നു ജോലികളുടെ പട്ടിക.ഇവരിൽ 90 % പേരും കാനഡയിൽ തന്നെ പഠനം കഴിഞ്ഞവർ അല്ലെങ്കിൽ ചെറിയ crash course ചെയ്തു certificate അപ്ഡേറ്റ് ചെയ്തവർ ആണ്.അപ്പോൾ സെര്ടിഫിക്കറ്റിനു കടലാസു വിലയുള്ള എന്ന കമന്റു ചെയ്യുന്ന വ്യക്തികളുടെ വാദം തെറ്റ്.ഇനി വിദ്യാർത്ഥികളുടെ പ്രശ്നം.നാട്ടിൽ ഡിസ്റ്റിങ്ഷനും ഹൈ മാർക്കും നേടി പഠിക്കുന്ന കുട്ടികൾ മോഹന സ്വപ്നങ്ങളിൽ മുങ്ങി ജീവിതം കളയാതെ ഇരിക്കുക.അവിടെ തന്നെ ടെസ്റ്റുകൾ എഴുതി ജോലി ലഭിക്കുവാൻ നിങ്ങള്ക്ക് കഴിവും,അറിവും ഉണ്ട്.നിങ്ങൾ നിങ്ങളുടെ പഠിക്കുന്ന അതെ തൊഴിലിൽ ഉന്നത പദവി ആണ് ലക്ഷ്യം വക്കുന്നത് എങ്കിൽ നാട് തന്നെ ആണ് എന്നും സുന്ദരവും,മഹത്തരവും.അതല്ല പഠനത്തിനോട് അനുബന്ധ ജോലിയോ,ഏതു ജോലിയും ചെയ്യാനുള്ള മനസ്സുറപ്പും ഉണ്ടെങ്കിൽ ,സമാധാന പരമായ ജീവിതവും ആണ് ലക്ഷ്യം എങ്കിൽ വരിക കാനഡ ഇവിടെ സുന്ദരം ആണ്.നിങ്ങളുടെ സ്വപ്നങ്ങൾ പൂവണിയിക്കും.
പഠനം ഇവിടെ ദുഷ്കരം ആണ്,എന്നാലും ഓരം ചേർക്കൽ ഇല്ല.പഠിച്ചാൽ മാർക്ക് ലഭിക്കും.ആരും വെട്ടി നിരത്തില്ല.നിങ്ങൾ കാനഡയിലെ കോളേജുകൾ,യൂണിവേഴ്സിറ്റികൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും റേറ്റിംഗ് ഉള്ളവ മാത്രം തിരഞരടുക്കുക.നാട്ടിലെ പോലെ തന്നെ പെട്ടിക്കട സ്വാശ്രയ സ്ഥാപനങ്ങൾ ഇവിടെയും ഉണ്ട്.അതുപോലുള്ള കോളേജുകളിൽ പഠിച്ചിറങ്ങിയാൽ ജോലി സ്ഥലങ്ങളിൽ ഇന്റർവ്യു സമയത്തു നിങ്ങൾ പിന്നോക്കം തള്ളപ്പെടും.എങ്ങിനെയും,വളഞ്ഞവഴിയിലൂടെയും കാനഡയിൽ വരേണ്ടവർക്കു വരാം,ജീവിക്കാം.ഒരു വിദേശി ആയി മാത്രം.അതും മനസ്സിൽ ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത കാലാവസ്ഥയിൽ മരിച്ചു ജീവിക്കാം.അത് കൊണ്ട് ഒരിക്കലും എളുപ്പ വഴികൾ സ്വീകരിക്കാതിരിക്കുക.പൊതുമാപ്പ് കിട്ടുവാനായി ഇത് ഗൾഫ് രാജ്യം അല്ല എന്ന് സാരം. എനിക്കറിയാവുന്ന വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനം നിയമങ്ങൾ മാറുന്നതനുസരിച്ചു ഭാവി സുരക്ഷിതമാക്കി നീങ്ങുന്നു.വിരലിൽ എണ്ണാവുന്നവർ എത്ര ഉപദേശിച്ചാലും നന്നാവില്ല എന്ന ചിന്താഗതിക്കാർ ആണ്.പഠന ശേഷം നീട്ടിക്കിട്ടിയ 1 വര്ഷത്തെയോ,2 വര്ഷത്തെയോ സ്റ്റേ ബാക്ക് സമയത്തു ശമ്പളം മാത്രം വച്ച് ചില ജനറൽ ലേബർ ജോലികളിൽ മുഴുകിയിരിക്കുന്നു.
പണമാണ് ലക്ഷ്യം.ഈ സ്റ്റേ ബാക് സമയം കഴിഞ്ഞാൽ പിന്നെ മുങ്ങുകയാണ് പതിവ്.രേഖകൾ ഇല്ലാതെ എവിടെയോ അലയുന്നവർ.8 വർഷത്തിൽ അധികമായി അങ്ങിനെ അലയുന്ന മലയാളികൾ ഇന്ന് ടോറന്റോവിലും അടുത്ത സിറ്റികളിൽ തന്നെയും ധാരാളം.നാട്ടിലേക്ക് ബന്ധുക്കളെ കാണാൻ ആഗ്രഹം ഉണ്ടായിരിക്കാം അവർക്കു.ഒരിക്കൽ വിമാനം കേറിയാൽ അവർക്കു പിന്നീട് ഒരിക്കലും തുറക്കാത്ത വാതിലായി കാനഡ അടയുന്നു.കുറുക്കു വഴികളും,എളുപ്പ വഴികളും സ്വീകരിക്കുന്നവരുടെ അവസ്ഥ ഇന്ന് ഒക്കെ ആണ് അവസാനിക്കുക. നിയമപരമായി 20 മണിക്കൂർ മാത്രം ഒരു വിദ്യാർത്ഥി ആഴ്ചയിൽ ജോലി ചെയ്താൽ കുഴപ്പം ഇല്ലാതെ പഠനവും മറ്റു കാര്യങ്ങളും നടക്കും.സർക്കാർ ഓരോ പൗരനും എങ്ങിനെ ജീവിക്കണം എന്ന് കണക്കുകൾ ഉണ്ട്.അങ്ങിനെ സാധാരണ ജീവിതം ആണ് പഠിക്കാൻ വരുന്നവർ നയിക്കുന്നത് എങ്കിൽ എത്രയോ ഷോപ്പുകൾ ഇവിടെ ഉണ്ട് തുശ്ച വിലയുള്ളത്.ഇവിടെ ഒരു വ്യക്തിയും ആരുടേയും വസ്ത്ര ധാരണത്തിലോ കഴിക്കുന്ന ഭക്ഷണത്തിന്റെ കളിയാക്കാറില്ല.ദേശി കൽ മാത്രം അന്നും ഇന്നും അന്യന്റെ കാര്യങ്ങളിൽ ഇടപെടാൻ മിടുക്കു കാട്ടുന്നു.ടൊറന്റോ (ഒന്റാറിയോവിൽ) ഇന്ന് നിലവിലുള്ള 14 മലയാളി പ്രസ്ഥാനങ്ങളിൽ എത്ര പേര് തെരുവിൽ ജോലി ഇല്ലാതെ അലയുന്ന ഒരു മലയാളിക്ക് വിളിച്ചു ജോലി വാഗ്ദാനം എങ്കിലും ചെയ്തിട്ടുണ്ട്?
ആരുണ്ട് നിലവിലുള്ള വാടക കുറച്ചു കുട്ടികൾക്ക് ഡിസ്കൗണ്ട് കൊടുക്കുന്ന കെട്ടിടം ഉടമകൾ,നാട്ടിലെ കണ്ണുനീരും കരളും കിഡ്നിക്കും പിരിവെടുക്കും,ചുറ്റുപാടും കഷ്ടപ്പെടുന്ന വരുടെ ഫോണിലും വിളിക്കും പിരിവിനു വേണ്ടി.വെള്ളത്തിൽ എഴുതിയ കണക്കും,വാർഷിക സമ്മേളനങ്ങളും. കാനഡയെ പറ്റി കുറ്റം പറഞ്ഞു എഴുതുന്നവർ അതുകൂടി എഴുതണം.അത് മനപ്പൂർവം മറന്നോ? ഈ അടുത്ത കാലത്തു വിദ്യാർത്ഥികൾക്ക് ലഭിച്ച ഒരു മെസ്സേജ് ഇതാണ്."ഞങ്ങൾ നാട്ടിലെ പാവങ്ങളെ സഹായിക്കാൻ ഓണം നടത്തുന്ന ഏക മലയാളി പ്രസ്ഥാനം ആണ്" ഞാൻ അതിന്റെ പ്രസിഡന്റ്.".......". നിങ്ങൾ കൂട്ടുകാരെ എല്ലാം കൂട്ടി വരിക. എത്ര സഹജീവി സ്നേഹം. $ 10.70 ആണ് ഒരു വിദ്യാർത്ഥിയുടെ മിനിമം കൂലി.അവരെയും വെറുതെ വിടില്ല സാമൂഹ്യ സ്നേഹികൾ.കൂടുതൽ ആയി അതിനെ കുറിച്ച് എഴുതുന്നില്ല. പ്രിയ വിദ്യാർത്ഥികളോട്..."നിങ്ങൾ വരിക യാണ് എങ്കിൽ 2 വർഷത്തെ കോഴ്സ് എടുത്തു മാത്രം വരുവാൻ ശ്രെമിക്കുക .നിങ്ങള്ക്ക് 3 വർഷത്തെ സ്റ്റേ ബാക്ക് കിട്ടും എന്ന് മാത്രം അല്ല ലോണെടുക്കുന്ന പൈസ തിരികെ അടക്കാൻ സമയം ലഭിക്കും.നിയമം അനുസരിച്ചു 3 വര്ഷം കാനഡയിൽ താമസിച്ച ഒരാൾക്ക് റസിഡന്റ് ആയി അപേക്ഷിക്കാം എന്ന ഒരു അനെക്സ് നിയമം നിലവിൽ ഉണ്ട്.അഥവാ ജോബ് ഓഫർ ഒന്റാറിയോവിൽ ലഭിച്ചില്ല എങ്കിലും മറ്റു പ്രൊവിൻസുകളിൽ പോയി നല്ല ജോലികൾ കണ്ടെത്താനുള്ള സമയവും കിട്ടും.ഇപ്പോൾ ഒന്റാറിയിവിൽ വിദ്യാർത്ഥികളുടെ റെസിഡന്റ് അപേക്ഷ സ്വീകരിക്കുന്നത് താത്കാലികമായി നിറുത്തിയിരിക്കുക ആണ്.എപ്പോൾ വേണം എങ്കിലും റീ ഓപ്പൺ ചെയ്യാം.ഒരു നിബന്ധന കൂടി ഒന്റാറിയോ നിഷ്കർഷിക്കുന്നു.
ജോബ് ഓഫർ പഠിച്ച വിഷയവും ആയി ബന്ധപ്പെട്ടതും,സർക്കാർ ആ ജോലിക്കു നിശ്ചയിച്ച അതെ ശമ്പളത്തിലും,മിനിമം ഫോർമാൻ,അഡ്മിൻ,ലെവലിൽ ഉള്ള ജോലിയും ചെയ്യുന്നവർ ആയിരിക്കണം.ഉദാ: മെക്കാനിക്കൽ ഡിസൈൻ പഠിച്ച ആൾ,സി ൻ സി ഓപ്പറേറ്റർ ജോലി ഓഫർ വച്ച് റെസിടെന്റിനു അപേക്ഷിക്കാൻ പറ്റില്ല.CAD ഡിസൈനർ,CNC Technician,ഡിസൈൻ ആൻഡ് setup അഭികാമ്യം.അതുപോലെ ഓരോന്നും. പക്ഷെ മറ്റു ചില പ്രൊവിൻസുകളിൽ ഇത് ബാധകം അല്ല.പഠനം കഴിഞ്ഞു ഏതു ജോലി ചെയ്താലും അഭികാമ്യം ആണ്,വേതനവും പ്രശ്നം ആല്ല.ഒരു വർഷ കോഴ്സുകളും കുഴപ്പം ഇല്ല.ഒരു വർഷ സ്റ്റേ ബാക്കിൽ ആറു മാസത്തിനകം റെസിഡന്റ് ആയി അപേക്ഷ സമർപ്പിക്കാൻ ജനുവരി വരെ അവസരം ഉണ്ടായിരുന്നു.മാത്രവും അല്ല ഒരു വർഷ കോഴ്സ് ചെയ്യുന്നവർക്ക് ഇവിടെ തന്നെ പുനർ പഠനം തുടരാവുന്നതാണ്.തുടർ കോഴ്സുകൾ അതെ കലാലയത്തിൽ തന്നെ തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ അത് 2 വർഷ കോഴ്സ് ആയി അംഗീകാരം നൽകുന്നതാണ്.കോളേജുകൾ മാറി കോഴ്സുകൾ ചെയ്യുമ്പോൾ ഇടയ്ക്കു വരുന്ന ഷോർട് ബ്രൈക് മൂലം രണ്ടാം കോഴ്സിന്റ് കാലാവധി മാത്രം ആണ് പരിഗണിക്കുക.
"ഒരു രാജ്യവും മോശം അല്ല.. വിരലിൽ എണ്ണാവുന്ന ആളുകളുടെ പ്രശ്നങ്ങൾ മാത്രം എടുത്തു ചർച്ച ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു.കാനഡ നിയമാനുസൃത മായ രീതിയിൽ പോയാൽ എന്നും സന്തോഷവും,സമാധാനവും നൽകുന്ന രാജ്യം ആണ്.നിങ്ങൾ കുട്ടികൾ ഒരു പുതിയ കമ്യൂണിറ്റി ആണ് ഉണ്ടാക്കി എടുക്കുന്നത് എന്ന ബോധവും,വളഞ്ഞ വഴികളിൽ പോകാതിരിക്കുകയും ചെയ്താൽ നിങ്ങള്ക്ക് നല്ല ഭാവി നൽകുന്ന രാജ്യം ആണ് കാനഡ.നിങ്ങളുടെ ബാങ്കിൽ എല്ലാ മാസവും വരുന്ന gic $ 650 ഉം പിന്നെ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനവും കൊണ്ട് സുഖമായി സ്കൂൾ ഫീസും കോഴ്സ് പൂർത്തിയാക്കിയ ശേഷം ഫുൾ ടൈം ജോലി ചെയ്തു കടങ്ങളും വീട്ടി നല്ല ജീവിതം കെട്ടിപ്പടുക്കാൻ പറ്റുന്ന രാജ്യം ആണ് കാനഡ. മാതാപിതാക്കളുടെ സ്വപ്നവും,മക്കളുടെ ആഗ്രഹവും,ഭാവിയും,ദൃഢ നിശ്ചയവും സ്വന്തം കുടുംബത്തെ പറ്റിയുള്ള ചിന്തയും ഉള്ള ഏതു കുട്ടികൾക്കും വരാം പഠിക്കാം,വിവിധ രാജ്യങ്ങളിൽ ഉള്ള സമ പ്രായക്കാരോട് സുഹൃത്ത് ബന്ധങ്ങളും സ്ഥാപിക്കാൻ പറ്റിയ സ്വതന്ത്രമായ രാജ്യം.നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കൂടി ഉണ്ടെങ്കിൽ കാനഡയുടെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിൽ അല്പം എളുപ്പം ആയിരിക്കും എന്നും സൂചിപ്പിക്കുന്നു.
"സ് ത്രീധനം കൊടുത്തു പുരുഷനെ വാങ്ങുന്ന മലയാളി സംസ്കാരത്തിലും ഭേദം ആണ് പെൺകുട്ടികൾക്ക് നല്ല മെച്ചപ്പെട്ട പഠനവും ജോലിയും കിട്ടുവാൻ കാനഡയിൽ വരുന്നത്" "നാട്ടിലെ രാഷ്ട്രീയത്തിലും,കൂട്ട് കൂടിയുള്ള ഹാങ്ങ് ഓവർ പാർട്ടികളിലും,മയക്കുമരുന്നിലും ഒക്കെ പെട്ട് അടി തെറ്റുന്നതിലും എത്രയോ ഭേദം ആണ് കാനഡ" ഒന്നുമില്ലെങ്കിലും പീഡനം ഇല്ലാത്ത രാജ്യം,ഹർത്താലും,ബന്ദും ഇല്ല,ഒരു മിനിറ്റു പോലും സമയം തെറ്റിക്കാത്ത ബസ് സർവീസുകൾ,ബീഡികുറ്റിയും,കടലാസും,കച്ചറയും,തുപ്പലും ഇല്ലാത്ത പൊതു വഴികൾ, കൊടുക്കുന്ന ടാക്സ് തിരികെ ജനങ്ങളിൽ തന്നെ വരുന്നു എന്ന് നമുക്ക് പുറത്തു നോക്കിയാൽ മനസ്സിലാകുന്ന രാജ്യം,തെളിവുള്ള രാജ്യം.
Comments