You are Here : Home / AMERICA TODAY

ചെറിയ കാര്യങ്ങളിലൂടെ വലിയ തുടക്കം

Text Size  

Story Dated: Saturday, January 04, 2014 01:27 hrs UTC

ആം ആദ്മി എന്താണ് അവർ എന്താണ് ചെയ്യുന്നത് എന്ന് ഇപ്പോൾ ഏതാണ്ട് എല്ലാവർക്കും മനസിലായിതുടങ്ങിയിരിക്കുന്നു . കിജെരിവാൾ ചോദിക്കുന്നത് വളെരെ അർഥവത്തായ കാര്യങ്ങളാണ് . ഒരു മന്ത്രിയുടെ കാറുപോയാൽ എന്തിനാണ് സാധാരണകാർക്ക്‌ ഗദാഗത തടസം ഉണ്ടാക്കുന്നത്ന്നത്? ജനങ്ങളെ ഭരിക്കാൻ എന്തിനാണ് കൊട്ടാരങ്ങൾ, ആടംഭര കാറുകൾ, അനാവശ്യമായ വിദേശ യാത്രകൾ ? . ഇനി അദ്ദേഹത്തിൻറെ വാക്കുകൾ തന്നെ ശ്രദ്ധിക്കുക . "ആരെങ്കിലും അഴിമതി ചെയ്യണമെന്ന് കരുതിയാല്‍ അവരുടെ രോമം പോലും വിറയ്ക്കുന്ന നിയമം വരണം. അഴിമതിക്കാര്‍ എത്രയും പെട്ടെന്ന് ജയിലിലാകണം, കഠിന ശിക്ഷയും ലഭിക്കണം. ഇന്ന് ഈ രാജ്യത്തെ സാധാരണക്കാരന്‍ ഒരു സര്‍ക്കാര്‍ കാര്യം ചെയ്യാന്‍ പോയാല്‍ പണം നല്‍കണം. പണമില്ലാതെ ഒന്നും നടക്കില്ല. കൃത്യസമയത്തിനുള്ളില്‍ സര്‍ക്കാര്‍ ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ഈ നിയമത്തിനുള്ളില്‍ വ്യവസ്ഥ വേണം. നിശ്ചിത സമയത്തിനുള്ളില്‍ ജോലി നടന്നില്ലെങ്കില്‍ ആ ഉദ്യോഗസ്ഥനു മേല്‍ എന്തെങ്കിലും പിഴ തീര്‍ച്ചയായും വേണം". ഇതു ഊച്ചാളി പാർട്ടിക്കും ബെന്ധു നടത്താവുന്ന അവസ്ഥ . അത് വിളിച്ചു പറഞ്ഞു നാട്ടുകാരെ പേടിപ്പിക്കുന്ന മീഡിയ. . അവര് ഒന്നിച്ചുകൂടി ബെന്ധിൻറെ വാർത്ത കൊടുക്കാതിരിക്കെട്ടെ അപ്പോൾ കാണാം കളികൾ. അവർക്കും രാഷ്ട്രീയക്കാരാണ് പ്രധാനം സാധാരണക്കാരല്ല .

 

ഘരഗ്പൂർ IIT യിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുതം നേടിയ കീജെറിവാൾ IRS ഓഫീസർ ആയിരുന്നപ്പോൾ ആണ് ഭാരതത്തെ അഴിമതിയിൽനിന്നു രക്ഷിക്കണമെന്നു തോന്നിയത് . ഇത് സാധാരണ ഒരു IIT ബിരുതധാരിയിൽനിന്നു പ്രതീഷിക്കവുന്നതല്ല . കാരണം അവരൊക്കെ സ്വപ്നം കാണുന്നത് തേനും പാലും ഒഴുകുന്ന കാനേൻ ദേശമാണ്‌ . ആ ദേശത്തു കൂടതൽ തേൻ നുകരുക എന്നതാണ് അവരുടെ അജണ്ട. അവരെ സ്വീകരിക്കാൻ കാനേൻ ദേശത്തിന് ഒരു മടിയുമില്ലായിരുന്നു. എന്നിട്ടും അതൊന്നും വേണ്ടന്നു വെച്ച് അഴിമതികൊണ്ട് നരഗതുല്ല്യമായ ഒരു ദേശത്തു തന്നെ ജീവിക്കാൻ തീരിമാനിച്ച. വെറുതെ അങ്ങു ജീവിക്കാനല്ല ആ നരഗത്തെ എങ്ങനെ സ്വർഗ്ഗമാക്കാം അല്ലെങ്കിൽ കുറഞ്ഞപക്ഷം ഒരു ശുദ്ധീകരണ സ്ഥലമെങ്കിലും ആക്കാൻ പറ്റുമോ എന്നുള്ള ദൃഡ നിശ്ചയത്തിലുമാണ് . അതിനുള്ള തുടക്കം തന്നെ നന്നായിരുന്നു എന്നുവേണം കരുതാൻ." വെൽ ബിഗ്ഗിന്നിങ്ങ് ഈസ്‌ ഹാഫ് ഡൻ" എന്നാനെല്ലോ പറയപ്പെടുന്നത്‌. അതിനുള്ള വെടി പൊട്ടിച്ചതോ മർമ്മ സ്ഥാനത്തു തന്നെ .

 

 

 

 

അതും തലയുടെ സ്ഥാനമായ ഡൽഹിയിൽ . അദ്ദേഹത്തിൻറെ" ആം ആദ്മി " എന്ന ജനങ്ങളുടെ പാർട്ടി വോട്ടെടുപ്പിലൂടെ മാത്രമല്ല ജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പിലും ശക്തമായ തിരിച്ചടിയാണ് അഴിമതിയുടെ കൂത്തരങ്ങായ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കൊടുത്തത് . AK ആൻറണിയേയും അച്യുതാനന്ദനെയും ഒക്കെ മലയാളികൾ ജയിപ്പിച്ചത് അവർ പരിശുദ്ധൻമാരാണ് എന്ന ധാരണയിൽ തന്നെയാണ്. അത് ഒരുപക്ഷെ തെറ്റിധാരണയാവാം. എന്തുതന്നെയായാലും അവർക്കൊക്കെ കിട്ടിയതു സാധാരണക്കാരുടെ വോട്ടുകളാനെന്നുള്ളതിൽ സംശയമില്ല. ഇപ്പോഴിതാ സാധാരണക്കാർക്ക് ഒരു പാർട്ടി ഉണ്ടായിരിക്കുന്നു.അഴിമതിയില്ലാത്ത രാഷ്ട്രീയ നേതാക്കെന്മാർക്കു വേണമെങ്കിൽ ഒരു സാധാരണക്കാരനായി ഇതിൽ അഗമാകാം . പക്ഷേ ഒരു കാര്യം അവരും മനസിലാക്കണം. ഒന്നു തുമ്മിയാൽ പോലും ഡെൽഹീക്ക് ഒന്നാം ക്ലാസ്സിൽ പറക്കുകയും അതിൻറെ പേരിൽ കേരളാ ഹൌസിൽ പോയി സുഖവാസം നടത്താമെന്നും വിചാരിക്കരുത് . ഖജനാവിലെ പണം ചുമ്മാ അങ്ങു ധൂർത്തടിക്കാനുള്ളതല്ലന്നാണ് ആം ആദ്മി പറയുന്നത് . ഇപ്പോൾ എല്ലാം മീറ്റിങ്ങുകളും കോണ്‍ഫ്രെൻസുകളും കമ്പ്യുട്ടർ സ്ക്രീനിലൂടെ നിസ്സാരമായി സാധിക്കാമെന്ന് IIT ബിരുതധാരിയായ അരവിന്ദ് കിജെരിവാളിനു നന്നായി അറിയാം. ഇനിയെങ്കിലും വിവരമുള്ള മലയാളികൾ അഥവാ സാഷരതകൊണ്ട് വിവരം ഉണ്ടെന്ന് സ്വയം അഭിമാനിക്കുന്ന നമ്മൾ. അതുമല്ലെങ്കിൽ അങ്ങെനെ വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകൾ തിങ്ങി പാർക്കുന്ന കേരളം എന്തിനാണ് മടിച്ചുനിൽക്കുന്നത് .

 

 

 

ജാതിയില്ലെന്നു പറയുന്ന കമ്മ്യൂണിസ്റ്റ് കാരുപോലും മെത്രാൻറെ കൈ മുത്തിയും അമ്മയുടെ അനുഗ്രഹം വാങ്ങിയും ജാതിയെപ്പിടിച്ചു വോട്ടു നേടുന്ന ഈ നാട്ടിൽ ഇങ്ങെനെയുള്ള അവസരങ്ങൾ എപ്പോഴും ഉണ്ടാവണമെന്നില്ല . അഴിമതിയും ആടംഭരവും കുറച്ചാൽ നാടു നന്നാവും എന്ന് ഉറച്ചു വിശ്വസിക്കുന്ന ആം ആദ്മി ഒരു മണ്‍ചിരാഗാണ് അത് ഒരു പ്രകാശ ഗോപുരമായി പടർന്നു പന്തലിക്കെട്ടെ . അതിനുള്ള അവസരം ഇന്നല്ലെങ്കിൽ നാളെ ഉണ്ടായേ തീരൂ . ഇപ്പോഴിതാ ആ അവസരം സംജാതമായിരിക്കുന്നു . ഗോ ഫോർ ഇറ്റ്‌ പ്രശാന്ദ് ഭൂഷൻ കേരളത്തിലെ സാധാരണ ജനങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നുള്ള പ്രതീഷയിൽ തെന്നെ മുന്നോട്ടു പോവുക.

 

ജയ്‌ ഹിന്ദ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.