ഏതാണ്ട് 3 പതിറ്റാണ്ടായി സ്വസ്‌ഥതയോടെ എല്ലാവിധ സുഖഭോഗങ്ങളും അനുഭവിച്ച് കുറെ ഇന്ത്യാക്കാര്‍ അമേരിക്കയില്‍ പല സ്‌റ്റേറ്റുകളിലായി വസിച്ചുവരുകയായിരുന്നു. കാലഗതിക്കൊത്തു എണ്ണം വര്‍ദ്‌ധിച്ചു. ഇവിടെ പെറ്റുപെരുകി. അന്ത്യവും ഇവിടെത്തന്നേ എന്നറിഞ്ഞു ജീവിക്കുന്ന ഈ ഇന്ത്യന്‍ സമൂഹത്തിനു ഏതാണ്ട് 10 വര്‍ഷത്തിനു മുന്‍പുവരെ ഇന്ത്യന്‍ നയതന്ത്രമോ, അതിന്റെ വിള്ളലോ ഒന്നും ഒരു വിഷയമായിരുന്നില്ല. എംമ്പസികള്‍ നല്ല പ്രവര്‍ത്തനം കാഴ്‌ചവച്ചു. സാംസ്‌കാരിസംഘടനകളിലൂടെ എംമ്പസിയുടെ പ്രവര്‍ത്തനം വിപുലമായി. വീസാ, പാസ്‌പോര്‍ട്ട് തുടങ്ങി എല്ലാവിധ ആവശ്യങ്ങളും കൃത്യമായും ഭംഗിയായും ചെയ്‌തിരുന്ന കാലഘട്ടം.
എന്നാല്‍ ഇപ്പോള്‍ ചില വര്‍ഷങ്ങളായി ഇവിടെ ജനം പരിഹസിക്കപ്പെടുന്നു. തോന്ന്യാസങ്ങള്‍ പെരുകുന്നു, എങ്ങനെ ജനത്തെ ചൂഷണം ചെയ്‌ത് പണം ഉണ്ടാക്കാം എന്ന മാര്‍ഗം നടപ്പിലാക്കിയതോടെ സര്‍വത്ര നാറ്റം വമിക്കുന്ന നാറികളുടെ സാമ്രാജ്യമായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സലേറ്റുകള്‍. അവരുടെ മൂടുതാങ്ങികളായി കുറെ അപ്പോള്‍ കാണുന്നവനെ കേറി അപ്പാ എന്നു വിളിക്കുന്ന സ്വയം പ്രഖ്യാപിത നപുംസക സംഘടന നേതാക്കളും.
ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രവാസി വകുപ്പും സര്‍വത്ര തെമ്മാടിത്തരത്തിന്റെ വിളനിലമായി മാറി. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ഒരു ഇന്ത്യാക്കാരന് വേണ്ടത് നാടു കാണാന്‍ ഒരു വീസ. പൗരത്വം സ്വീകരിക്കാതെ, പാണ്ടിലോറിക്കു മുന്നില്‍ മസിലു പിടിച്ചു നില്‍ക്കുന്ന തവളകളേപ്പോലെ ചിലര്‍ ഉണ്ട്. അവര്‍ക്കാണ് പാസ്‌പോര്‍ട്ടിന്റെ പുലിവാല്. അവിടെയല്‍പ്പം, ഇവിടെയല്‍പ്പം എന്ന വിവരമില്ലായ്‌മയുടെ പൊല്ലാപ്പിലാണ് ഈ വിഷയങ്ങള്‍ സംജാതമാകുന്നത്. അതു പോകട്ടെ. ചോദ്യമിതാണ്! ഒരു സാധാരണ പൗരനു ലഭിക്കേണ്ടുന്ന നീതി ഈ ഇന്ത്യന്‍ നയതന്ത്രജീവികളില്‍ നിന്നം ഇവിടെ ലഭിക്കുന്നുണ്ടോ? ഇല്ല.
കാരണം ഒരു വിവരവും ഇല്ലാതെ തരികിടകളായവര്‍ ഇവിടുത്തെ ഇന്ത്യന്‍ കോണ്‍സലേറ്റുകളില്‍ ഉദ്യോഗാര്‍ത്‌ഥം എത്തുന്നു. ആ ഇന്ത്യന്‍ വിവരമില്ലായ്‌മ കാഴ്‌ചവയ്‌ക്കുന്നു. അതിന്റെ ഉത്തമഉദാഹരണമാണ് ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി.
കോടതിയെ നിസാരമാക്കി തള്ളി, താന്‍ ഏതോ വലിയ പുള്ളിയെന്ന അഹങ്കാരം അമേരിക്കന്‍ നിയമം അനുവദിച്ചില്ല. വീസാ ചട്ട ലംഘനം, വ്യാജ്യരേഖാ ചമെയ്‌ക്കല്‍, ഇതാണ് ഇവരുടെ മേല്‍ ചുമത്തിയ കുറ്റം. ഇതിന്റെ പിന്നാലെ നിലാവ് കണ്ട കുറുക്കനെപ്പോലെ ഓലിയിട്ടു കുറേപ്പേര്‍. ചോറു തിന്നതും പോരാ, നായരെയും കടിച്ചു പിന്നേം പട്ടിക്കു മുറുമുറുപ്പ് എന്നവണ്ണം എന്തെല്ലാം വങ്കത്തരങ്ങളാണ് അവര്‍ വിളിച്ചു കൂകിയത്. എന്നാല്‍ ഒരു നയതന്ത്രബന്‌ധവും നിയമനിഷേധത്തിനു കട്ടുനില്‍ക്കയില്ലെന്ന് അമേരിക്ക വീണ്ടും തെളിയിച്ചിരിക്കുന്നു.
പൊഖ്‌റാനില്‍ വാജ്‌പേയ് പൊട്ടിച്ച ബോംബും, മോഡിക്ക് വീസ നിഷേധിച്ചതും, ഇനി മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുമായുള്ള നയതന്ത്രം വിച്‌ഛേദിച്ച് പാകിസ്‌ഥാനു സപ്പോര്‍ട്ട് ചെയ്‌ത് ഒരു യുദ്‌ധം വരെ ദേവയാനി വിഷയം വളര്‍ന്നു.
എ1 വീസയില്‍നിന്ന് ജി1 വീസയിലേക്ക് മാറ്റി കുറ്റവാളിയെ രക്‌ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഇവര്‍ അമേരിക്കയില്‍ നിന്നും ഒളിച്ചോടിയെന്നതല്ലേ സത്യം!
മലയാളത്തിലെ ചാനലുകളില്‍ വന്ന വിഡ്ഡിത്വം എന്തെല്ലാം?. ഏതു വിഷയവും ചര്‍ച്ച ചെയ്യുന്ന കുറെ ചിരട്ടയിലെ മാക്രികള്‍. അതില്‍ എം.പി.മാരുണ്ട്, എം.എല്‍.എ മാരുണ്ട്. ഇടതുപക്‌ഷ, വലതുപക്‌ഷ പക്‌ഷവാതം പിടിച്ച കുറെപ്പേര്‍.. ലോകപരിജ്‌ഞാനമില്ല, ഇന്ത്യയെ മാതൃകയാക്കിയാണ് ലോകത്തെല്ലാം ഭരണം നടക്കുന്നത് എന്ന് ധരിച്ചു് വശായിരിക്കുന്ന മാനസികരോഗികള്‍. ഇവരെ ബോധവത്‌ക്കരിക്കേണ്ട ഉത്തരവാദിത്വമാണ് പ്രവാസി മലയാളികള്‍ക്കുള്ളത്. അതിനുപകരം അവരുടെ വിഡ്ഡിത്വം കേട്ട് നേതൃത്വത്തെ പൂവിട്ട് പൂജിക്കയാണ് ഇന്ന് ചെയ്യുന്നത്.
മറ്റെല്ലാ രാഷ്‌ട്രങ്ങളുടെ എംമ്പസികളും അവരവരുടെ ജനങ്ങള്‍ക്കായി സേവനം ചെയ്യുമ്പോള്‍ ഈ നമ്മുടെ വിവരദോഷികള്‍ കാട്ടുന്നതെന്ത്?
ഇനിയും വിഷയത്തിലേക്ക് മടങ്ങിവരട്ടെ. വീസ, പാസ്‌പോര്‍ട്ട് സര്‍വീസിലെ പീഡനപര്‍വ്വം എന്ന മുതലക്കണ്ണീര്‍ പൊഴിക്കാതെ അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ഉപരോധിക്കുവാന്‍ , അതൊരു ലോകവാര്‍ത്തയായി പടരുമ്പോള്‍ , അതിനുപിന്നാലെ ലോക്കല്‍ പോലീസ് കൈക്കൊള്ളുന്ന ക്രമസമാധാന നടപടിയില്‍ പങ്കാളികളാകുവാന്‍ എത്ര ഇന്ത്യാക്കാര്‍ , മലയാളികള്‍ ഉണ്ടാകും.?.
ഒരു ഗരാജ് സെയില്‍ നടത്തുവാന്‍ പോലും നിയമമുള്ള അമേരിക്കയില്‍ ഒരു സാധാരണ പൗരനു ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ എംമ്പസികളിലും നിറവേറ്റണമെന്നതിനും നിയമമുണ്ട്. ഇവിടെ ഇതു നിറവേറുന്നുണ്ടേ?
വാല്‍കഷണം: പ്രവാസി മന്ത്രിയേയും, അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ചെറ്റപ്പണി കാണിക്കുന്നവരേയും തുറുങ്കിലടക്കാന്‍ ശുപാര്‍ശ.
Comments