REPORT BY : ANIL PUTHENCHIRA
ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുവാന്‍ , രാഷ്ട്രീയ ചിന്ത ലവലേശം ഇല്ലാതിരുന്ന ഭാരത ജനതയെ ഒരുമിപ്പിച്ചു നിര്‍ത്തിയ സ്വാതന്ത്ര്യ സമരത്തിന്റെ കഥകള്‍ പരിശോധിച്ചാല്‍, ആള്‍ക്കൂട്ടങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയത്.കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി ബ്രിട്ടീഷുകാരില്‍ നിന്നും കോണ്‍ഗ്രസ് നേടിത്തന്ന സ്വാതന്ത്ര്യം ഒരു കുടുംബത്തിന്റെ രാജ വാഴ്ചയിലും പാദസേവയിലും എത്തി.അന്ന് ഗാന്ധിത്തോപ്പിയും വെള്ള ഖദറും ധരിച്ച നേതാക്കള്‍ ഇന്ന് ബന്‍സ് കാറുകളിലും എണ്ണിത്തീരാന്‍ കഴിയാത്ത ബാങ്ക് ബാലന്‍സുകളിലും എത്തിനില്‍ക്കുന്നു.കഴിഞ്ഞ പത്തു വര്‍ഷക്കാലമായി അഴിമതി മൊത്തം വ്യാപാരം ചെയ്ത യുപിഎ സര്‍ക്കാരിന്‍റെയും അതിന്‍റെ നേതാക്കളുടെയും കൈകള്‍ ശുദ്ധമാക്കുവാന്‍ എത്ര പുണ്യ നദികളില്‍ കഴുകിയാലും പാപക്കറ മായില്ല.
ഇപ്പോള്‍ ഭാരതത്തില്‍ കോണ്‍ഗ്രസ് എന്നും ബിജെപി എന്നും അഭിമാനത്തോടെ പറയാന്‍ യുവാക്കളില്ല, വനിതകളില്ല, സാധാരണക്കാരില്ല.ആകെയുള്ളത് കോര്‍പറേറ്റു കമ്പനികളും ബ്യൂറോക്രാറ്റുകളും മാത്രം. ആംആദ്മി പാര്‍ട്ടി രൂപീകരണം 2012 നവമ്പറിലാണ് സാഷാത്കരിക്കപ്പെട്ടത്. ഇതിനു മുന്‍പ് ഇന്ത്യയിലെ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാ ജനങ്ങളും ഇന്ത്യാ എഗേന്‍സ്റ്റ് കറപ്ഷന്‍ എന്ന സമരം നയിച്ചു.
രണ്ടാം സ്വാതന്ത്ര്യ സമരമായാണ് ഇതിനെ ജനം കണ്ടത്.അമേരിക്കയില്‍ ആയിരക്കണക്കിന് യുവാക്കള്‍ ഡല്‍ഹിയില്‍തുടങ്ങിയ സമരത്തിന് വളണ്ടിയര്‍ ആയി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു.ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിരൂപീകരണ ശേഷം ആയിരക്കണക്കിന് യുവാക്കളും വനിതകളും പാര്‍ട്ടിയില്‍അംഗത്ത്വമെടുത്തുകഴിഞ്ഞു.ഇതില്‍ മിക്കവാറും കോണ്‍ഗ്രസ് അനുഭാവികളുമാണ്.
Comments