ഇന്നത്തെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി സോഷ്യല്‍ മീഡിയകള്‍
മാറിക്കഴിഞ്ഞു. ലോകത്ത് ഏറ്റവും പ്രചാരമുള്ള സോഷ്യല്‍
നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഒന്നാണ് ഫേസ്‌ബുക്ക്. ഓരോദിവസവും
ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയുമാണ്.
സമൂഹവുമായി ബന്ധപ്പെടാനുള്ള ഏറ്റവും നല്ല ഉപാധികളില്‍ ഒന്നാണ് ഇത്തരം
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ എന്ന കാര്യത്തില്‍
തര്‍ക്കമില്ല. നമ്മളിഷ്ടപ്പെടുന്നവരുമായും, കുടുംബാംഗങ്ങളുമായും,
സുഹൃത്തുക്കളുമായും എളുപ്പം ആശയവിനിമയം നടത്താന്‍ ഇവ ഉപകരിക്കുന്നു.
ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഫേസ്‌ബുക്ക്
തന്നെയാണ്. ലോകമെങ്ങുമായി കോടക്കണക്കിനാളുകളാണ് ഫേസ്‌ബുക്ക്
ഉപയോഗിക്കുന്നത്. നിങ്ങളിഷ്ടപ്പെടുന്നവരുമായി അടുത്ത് നില്‍ക്കാനും
വിവരങ്ങള്‍ പരസ്‌പരം കൈമാറാനും ഫേസ്‌ബുക്ക് അവസരമൊരുക്കുന്നു.
എന്നാല്‍ ഫേസ്‌ബുക്ക് ആകര്‍ഷണീയതകള്‍ക്കൊപ്പം ഏറെ പ്രശ്‌നങ്ങള്‍ക്കും
കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് വിവാഹിതരായവര്‍ ഏറെ ശ്രദ്ധയോടെ
ഫേസ്‌ബുക്ക് ഉപയോഗിച്ചില്ലെങ്കില്‍ ഒരു കുടുംബകലക്കിയായി ഫേസ്‌ബുക്ക്
മാറുമെന്ന് സമീപകാലത്തെ പല സംഭവങ്ങളും കാണിക്കുന്നു.
പരസ്‌പരം ബന്ധപ്പെടാനുള്ള ഉപാധിയെന്നതിനപ്പുറം നിങ്ങളെ സാമൂഹികമായ
വിലയിരുത്താനുള്ള ഒരു മാര്‍ഗ്ഗം കൂടിയായി ഫേസ്‌ബുക്ക് മാറുന്നുണ്ട്.
നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാനും മനസിലാക്കാനും പഴയ
സൗഹൃദങ്ങള്‍ വീണ്ടെടുക്കാനും ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും ഫേസ്‌ബുക്ക്
വേദിയാകാറുണ്ട്. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. ഫേസ്‌ബുക്ക് ഉപയോഗം
ചിലരിലെങ്കിലും മാനസികപ്രശ്‌നമായി വളര്‍ന്നിട്ടുണ്ട് എന്നതാണ്
യാദാര്‍ഥ്യം. സദാസമയവും ഫേസ്‌ബുക്കിനു മുന്നിലിരിക്കുക, അപ്‌ഡേറ്റുകള്‍
ചെയ്യുക, ജോലിയില്‍ കാണിക്കുന്ന ജാഗ്രതയേക്കാള്‍ ഫേസ്‌ബുക്കിന്
പ്രാധാന്യം നല്‍കുക, ഫേസ് ബുക്ക് നോക്കാനായി സമയം കണ്ടെത്തുക തുടങ്ങിയവ
ഇതിന്റെ ലക്ഷണങ്ങളാണ്. ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണ്‍
ഉപയോഗിക്കുന്നവരില്‍ വലിയൊരുഭാഗവും കൂടുതല്‍ സമയം ഫേസ് ബുക്കിനു
മുന്നിലാണ് ചെലവഴിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ പോലും അമിതമായ
ഫേസ്‌ബുക്ക് ഉപയോഗം മൂലം തകരാനിടവരുന്നുണ്ട്. ഫേസ്‌ബുക്ക് അഡിക്ഷന്‍
എന്നുവിളിക്കുന്ന ഈ സ്വഭാവം മുളയിലേ നുള്ളയില്ലെങ്കില്‍ ഗുരുതരമായ
പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജോര്‍ജ്
തുമ്പയില്‍ സംസാരിക്കുന്നു.
2004ല്‍ ആരംഭിച്ച ഫേസ്‌ബുക്ക് 2013 മെയ് കണക്കനുസരിച്ച് 111 കോടി
ഉപയോക്താക്കളുള്ള സൈറ്റാണ്. ഓരോ ഉപയോക്താവിനും ശരാശരി 130
സുഹൃത്തുക്കള്‍ വീതമുണ്ട്. ഇതൊരു പുതിയ ലോകമാണോ?
+ അങ്ങനെ പറയാനാവില്ല. ഫേസ്‌ബുക്ക് ഒരുക്കുന്നത് ഒരു വെര്‍ച്വല്‍
വേള്‍ഡ് മാത്രമാണ്. അതായത്, ഒരു മായികമായ ലോകം. ഉണ്ടെന്നു
ഉറപ്പിക്കുകയും അതേസമയം ഇല്ലെന്ന തോന്നല്‍ ഉളവാക്കുകയും ചെയ്യുന്ന ഒരു
സൗഹൃദവലയം. അതിനുള്ളില്‍ പെട്ടു പോയാല്‍ തീര്‍ച്ചയായും അതുണ്ടാക്കുന്ന
ഇംപാക്ട് ബൗദ്ധികജീവിതത്തെ തിരിച്ചടിക്കുന്നതായിരിക്കും എന്നുറപ്പ്.
കണക്കുകള്‍ പ്രകാരം ഒരാള്‍ക്ക് ശരാശരി 130 സുഹൃത്തുക്കള്‍
ഉണ്ടാവുമെന്നാണല്ലോ പറയുന്നത്. എന്നാല്‍ ഇവരെല്ലാം യഥാര്‍ത്ഥ
സുഹൃത്തുക്കളാണോയെന്നു പരിശോധിക്കണം. ഈ 130 നഷ്ടപ്പെട്ട സൗഹൃദങ്ങള്‍
തിരിച്ചു കിട്ടിയെന്നാണ് അവകാശവാദം. എന്നാല്‍, നഷ്ടപ്പെട്ട ഈ
സൗഹൃദങ്ങളില്‍ വിരലിലെണ്ണാവുന്നതിനു മാത്രമാണ് നമ്മുടെ ജീവിതത്തില്‍
സ്വാധീനം ചെലുത്താന്‍ കഴിയുന്നതെന്നും മനസ്സിലാക്കണം.
അമേരിക്കയില്‍ ഉദിച്ചിട്ടും ഫേസ്‌ബുക്കിന്റെ 70 ശതമാനവും ഇന്ന്
ഐക്യനാടുകള്‍ക്കു പുറത്താണ്. ഇത് ഗ്ലോബലൈസേഷന്റെ ഭാഗമാണെന്നു പറയാമോ?
+ ഗ്ലോബലൈസേഷന്റെ ഭാഗമെന്നു പറയാനാവില്ല. അമേരിക്കയില്‍ കിട്ടുന്ന
സുഖസൗകര്യങ്ങള്‍ മറ്റ് എവിടെ കിട്ടിയാലും അതിനെ പിന്നാലെ പായുക
ഉപഭോഗസംസ്‌ക്കാരമാണ് ലോകത്തില്‍ ഇന്ന് വ്യാപകമായിട്ടുള്ളത്.
അമേരിക്കയുടെ റെസ്‌ട്രിക്ഷനാണ് ഇതിനെ ഹോട്ട് കേക്കാക്കി മാറ്റുന്നത്.
എല്ലാവര്‍ക്കും യഥേഷ്ടം കടന്നു വരാവുന്ന ഡെസ്‌റ്റിനേഷനായി അമേരിക്ക
മാറിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നമുണ്ടാകുമായിരുന്നില്ല. അതു പോലെ
തന്നെയാണ് ഫേസ്‌ബുക്കിന്റെ കാര്യവും. ഫേസ്‌ബുക്ക് എല്ലായിടത്തും
തുറന്നു കിട്ടുന്ന ഒരു ജാലകമായതു കൊണ്ടാണ് അതു പോപ്പുലറായത്.
എന്നുകരുതി, അത് ലോകത്തിന്റെ പുതിയ ചിഹ്നമാണെന്നു പറയാനാവില്ല.
ഫേസ്‌ബുക്ക് ഉപയോഗിക്കുന്നത് കംപ്യൂട്ടര്‍ അറിയാവുന്നവര്‍ മാത്രമാണ്.
ഇന്ത്യയിലേക്ക് നോക്കു, കേരളവും ചില മെട്രോ നഗരങ്ങളുമൊഴികേ ഇപ്പോഴും
കംപ്യൂട്ടറിനെ ഒരു അത്ഭുത വസ്‌തുവായി കാണുന്നവരാണ് ഏറെയും. മൂന്നാം
ലോകത്തിന്റെ സ്ഥിതി ഇതാണ്.
ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന
സൈറ്റ് ആണ് ഫേസ്‌ബുക്ക്. ഇന്ത്യയില്‍ ഇതിന് മൂന്നാം'
സ്ഥാനമാണുള്ളത്. ഈ സ്വീകാര്യത കണ്ടില്ലെന്നു നടിക്കാമോ?
+ എങ്ങനെയാണ് ഈ സ്വീകാര്യത ഉണ്ടായതെന്നു നിങ്ങള്‍ മനസ്സിലാക്കണം. ഞാന്‍
മനസ്സിലാക്കിയിടത്തോളം ഇന്ത്യയിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്
ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ആശയവിനിമയം നടത്താനുള്ള
സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയില്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം
തുടങ്ങിയ ഭാഷകളിലും ഫേസ്‌ബുക്കില്‍ ആശയവിനിമയം നടത്താം. അല്ലാതെ
സാങ്കേതികമായ ഒരു വികാസമായോ ബൗദ്ധിക നിലവാരം ഉയര്‍ത്തുന്ന പ്രക്രിയയായോ
ഞാന്‍ അതിനെ കാണുന്നില്ല.
ഫേസ്‌ബുക്ക് അപ്പോള്‍ ഒരു പ്രശ്‌നക്കാരനാണോ?
+ അടിസ്ഥാനപരമായി അങ്ങനെയാണ്. അലസതയോടെ കംപ്യൂട്ടര്‍ ഗെയിം കളിച്ചു
നടന്ന ഒരു തലമുറ പെട്ടെന്ന് അതേ അലസതയോടെ വലിയ വലിയ കാര്യങ്ങളിലേക്ക്
ഇടപെടുന്ന ഒരു കുട്ടിക്കളിയായേ ഇതിനെ കാണാനാവൂ. കഴിഞ്ഞ പത്തു വര്‍ഷം
കൊണ്ട് ഫേസ്‌ബുക്ക് ലോകത്തില്‍ ഉണ്ടാക്കിയ വിപ്ലവകരമായ
ബാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കൂ. അപ്പോഴറിയാം, ഈ ടെക്‌നിക്ക്
റെവല്യൂഷന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും.
അടുത്ത കാലത്ത് വിവിധ രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ
യുവജനതയുടെ വന്‍പങ്കാളിത്തത്തോടെ നടന്ന വിപ്ലവങ്ങളുടെ മുഖ്യ ചാലകങ്ങളായി
വര്‍ത്തിച്ചത് ഫേസ്‌ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ്
മാധ്യമങ്ങളായിരുന്നു.
+ അങ്ങനെ തീര്‍ത്തു പറയാനാവില്ല. കാരണം, ഇതൊരു കൂട്ടായ്‌മയുടെ ഭാഗം
മാത്രമാണ്. ഇവിടെ സമന്വയിക്കപ്പെടുന്നത് വ്യത്യസ്‌ത അഭിപ്രായങ്ങള്‍
ഉള്ളവരാണ്. ഇവിടെ എല്ലാവര്‍ക്കും സ്വന്തം
അഭിപ്രായസ്വാതന്ത്ര്യങ്ങളുണ്ട്
കേഡര്‍ സ്വഭാവം ഇല്ലാത്തത്. അങ്ങനെയില്ലാതെ ഒരു വിപ്ലവവും
വിപ്ലവമാകുന്നില്ല. മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. ഇത് അത്തരത്തിലൊരു
മാധ്യമം ആയിരുന്നുവെങ്കില്‍ പശ്ചിമേഷ്യയിലും ഉത്തരകൊറിയയും
ചൈനയിലുമൊക്കെ, എന്തിന് ഇന്ത്യയിലും അമേരിക്കയില്‍ പോലും വലിയ
മാറ്റങ്ങള്‍ വരുത്തിയേനെ. പൊതുസമൂഹത്തിന് ഗുണപരമല്ലാത്ത രീതിയിലുള്ള
സംഘടിക്കലുകള്‍ക്കും ഫേസ്‌ബുക്ക് വഴിയൊരുക്കിയിട്ടുണ്ട്. 2011
ഓഗസ്റ്റില്‍ ലണ്ടനിലും സമീപ നഗരങ്ങളിലും നടന്ന കലാപങ്ങളില്‍ അക്രമികള്‍
തങ്ങള്‍ക്ക് സംഘം ചേരുവാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനുമുള്ള
ഉപാധിയായി ഫേസ്‌ബുക്കിനെ ഉപയോഗപ്പെടുത്തി എന്ന ആരോപണവും ഉയര്‍ന്നു
വന്നിട്ടുണ്ട്. ഇന്ത്യയില്‍ ഉത്തര്‍പ്രദേശില്‍ നടന്ന കലാപത്തില്‍ ഇവിടെ
ഫേസ്‌ബുക്കിന് താത്‌ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് ഓര്‍ത്തു
നോക്കു.
ഫേസ്‌ബുക്ക് ഏതൊക്കെ രീതിയില്‍ ഒരു വ്യക്തിയെ ബാധിക്കുന്നുണ്ട്?
+ ചുറ്റും നടക്കുന്ന കാര്യങ്ങളെകുറിച്ച് ശ്രദ്ധയില്ലാതാവുക എന്നതാണ്
ഇതിലൊന്ന്. ഫേസ്‌ബുക്ക് അഡിക്‌റ്റ് ആയ ഒരാള്‍ ചുറ്റുപാടും നടക്കുന്ന
കാര്യങ്ങളെ കുറിച്ച് ബോധവാനല്ലാതെയാകും. വീട്ടിലും നാട്ടിലും ജോലി
സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങളേക്കാള്‍ ഫേസ് ബുക്കില്‍ ആരൊക്കെ
കമന്റ് ചെയ്‌തു, പോസ്റ്റ് ചെയ്‌തു, ലൈക്ക് ചെയ്‌തു തുടങ്ങിയ
കാര്യങ്ങള്‍ അറിയാനാണ് ഇത്തരക്കാര്‍ പൊതുവെ താല്‍പര്യപ്പെടുക. സാമൂഹിക
ബന്ധം കുറയുമെന്നത് എന്റെ അഭിപ്രായത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണ്.
അവരുടേതായ ലോകം തീര്‍ക്കുന്ന വെര്‍ച്വര്‍ വേള്‍ഡില്‍ ഓരോരുത്തര്‍ക്കും
കസ്‌റ്റമൈസ് ചെയ്യപ്പെട്ട ഓരോ ലോകമാണുളളത്.
നടിക്കാമോ? ഫേസ്‌ബുക്കിലൂടെ എല്ലാവരുമായും ബന്ധപ്പെടുമെങ്കിലും യഥാര്‍ഥ
ജീവിതത്തില്‍ ബന്ധങ്ങള്‍ കുറയും. നാട്ടിലേയോ ജോലിസ്ഥലത്തേയോ
സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താനാവില്ല.
വീ്‌ട്ടുകാര്യങ്ങളില്‍ പോലും ശ്രദ്ധ കുറയും. അതുകൊണ്ടുതന്നെ സാമൂഹ്യ
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകാന്‍ സാധ്യതയേറെയാണ്. പഠനത്തില്‍
പിന്നോട്ടാകും ഫേസ് ബുക്ക് അഡിക്‌റ്റഡായ വിദ്യാര്‍ഥികള്‍ക്ക്
പഠനത്തില്‍ പൊതുവെ ശ്രദ്ധ കുറവായിരിക്കും. കൂടുതല്‍ സമയവും
ഇന്റര്‍നെറ്റിനു മുന്നില്‍ സമയം ചെലവഴിക്കാനാണ് അവര്‍ ശ്രമിക്കുക.
കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴും ഫേസ്‌ബുക്ക് അഡിക്‌റ്റുകള്‍ ഫേസ്
ബുക്ക് സുഹൃത്തുക്കളുമായി എത്രസമയം വേണമെങ്കിലും ചാറ്റ്
ചെയ്യുമെങ്കിലും കുടുംബ ബന്ധത്തിന് താരതമ്യേന കുറഞ്ഞ പ്രാധാന്യമേ
കല്‍പിക്കാറുള്ളു.
ഫേസ്‌ബുക്ക് അഡിക്ടിന്റെ കാര്യം ഇതാണെങ്കില്‍ സാമൂഹിക മണ്ഡലത്തില്‍ ഈ
സോഷ്യല്‍ നെറ്റ്വവര്‍ക്ക് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
+ സ്വകാര്യത നഷ്ടപ്പെടുത്തുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ ആരോപണം.
സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് പബ്ലിക്ക്
കമന്റിങ്ങ് ഉള്‍പ്പെടെയുള്ളവ ഉണ്ടാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്ന
ഒരുപാട് വൈകാരിക തലങ്ങളുണ്ട്. അതൊന്നും തിരിച്ചെടുക്കാനാവില്ല.
നമുക്ക് പരിചയമുള്ളതും ഇല്ലാത്തതുമായ നിരവധി ആളുകള്‍ ഫേസ്‌ബുക്കില്‍
സുഹൃത്തുക്കളായി ഉണ്ടാകും. അതുകൊണ്ടുതന്നെ നമ്മുടെ വ്യക്തിപരമായ
കാര്യങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് സ്വകാര്യത
നഷ്ടപ്പെടുത്താന്‍ ഇടയാക്കുക തന്നെ ചെയ്യും.
ഫേസ് ബുക്ക് അഡിക്ഷന്‍ എങ്ങനെ മറികടക്കാമെന്നാണ് താങ്കള്‍ കരുതുന്നത്?
+ഫേസ് ബുക്ക് അഡിക്‌റ്റാണെന്നു തിരിച്ചറിയുകയും അംഗീകരിക്കുകയുമാണ്
ആദ്യം വേണ്ടത്. പിന്നീട് ഫേസ് ബുക്ക് ഉപയോഗം എങ്ങനെ
കുറയ്‌ക്കാമെന്നതിനെ കുറിച്ച് ചിന്തിക്കണം. അതിനായി ചെയ്യാവുന്ന
കാര്യങ്ങള്‍ എന്തെല്ലാമെന്നു കണ്ടെത്തുക. ഒരുവിധത്തിലും
നിയന്ത്രിക്കാനാവില്ലെങ്കില്‍ ഫേസ് ബുക്ക് അക്കൗണ്ട് ഡിലിറ്റ്
ചെയ്യുകയെ മാര്‍ഗമുള്ളു. ഫേസ് ബുക്ക് ഉപയോഗിക്കുന്ന ഇടവേളകള്‍
കുറയ്‌ക്കുക. ഒരോ അരമണിക്കൂറിലും അപ്‌ഡേറ്റുകള്‍ പരിശോധിക്കുന്ന
സ്വഭാവമുണ്ടെങ്കില്‍ അത് 45 മിനിറ്റ് ഇടവിട്ടാക്കുക. പതിയെ പതിയെ
പൂര്‍ണമായും മോചിതനാവാന്‍ സാധിക്കും. സുഹൃത്തുക്കളുമൊത്ത് സമയം
ചെലവഴിക്കുക ഫേസ് ബുക്ക് ഉപയോഗിക്കുന്ന സമയം നാട്ടിലുള്ള
സുഹൃത്തുക്കള്‍ക്കൊപ്പം വിനിയോഗിക്കുക. അതുമല്ലെങ്കില്‍ ജിമ്മിലോ,
സിനിമയ്‌ക്കോ മറ്റോ പോകുക. ഫേസ് ബുക്ക് ബ്‌ളോക്കിംഗ് ആപ്ലിക്കേഷന്‍
കമ്പ്യൂട്ടറില്‍ ലഭ്യമാണ്. ആത്മനിയന്ത്രണം കുറവാണെങ്കില്‍ ഇതും
പരീക്ഷിക്കാവുന്നതാണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത ഫോണ്‍
ഉപയോഗിക്കുക മൊബൈല്‍ ഫോണില്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നവരാണെങ്കില്‍
ഉടന്‍തന്നെ ഇന്ററനെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത ഫോണ്‍ വാങ്ങുക.
ഫേസ്‌ബുക്ക് ഉപയോഗം വളര്‍ന്നു വരുന്ന ഒരു തലമുറയെ എങ്ങനെ ബാധിക്കുന്നു?
ഇത് കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമോ?
+ ഇത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്.
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയ നടത്തിയ ഗവേഷണത്തിലാണ്
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ ദോഷങ്ങള്‍ കൂടുതല്‍
വ്യക്തമാകുന്നത്. ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാര്‍
മദ്യപാനത്തിലേക്കും, പുകവലിയിലേക്കും കടക്കുമെന്ന് പുതിയ
റിപ്പോര്‍ട്ടുകള്‍. കൂട്ടുകാരുടെ ഫേസ്‌ബുക്ക് പ്രൊഫൈലില്‍
പുകവലിക്കുന്നതിന്റെയും, മദ്യപാനത്തിന്റെയും ചിത്രങ്ങള്‍ പോസ്റ്റ്
ചെയ്യുന്നത് പിന്തുടര്‍ന്നാണ് കൂടുതല്‍ കുട്ടികള്‍ ഇതിലേക്ക്
കടക്കുന്നത്. കൂട്ടുകാരുടെ പാര്‍ട്ടി ആഘോഷങ്ങള്‍ ഫേസ്‌ബുക്കില്‍
കാണുന്നതാണ് മറ്റു കൗമാരക്കാരെ മദ്യത്തിലേക്കും, പുകവലിയിലേക്കും
അടുപ്പിക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം, വളര്‍ന്നു
വരുന്ന ഒരു തലമുറയെ മുല്യച്യുതിയിലേക്ക് തള്ളിവിടുകയാണ് ഈ സോഷ്യല്‍
നെറ്റ് വര്‍ക്ക് എന്ന കാര്യത്തില്‍ സംശയമില്ല.
ഫേസ്‌ബുക്ക് സൃഷ്‌ടിക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്?
+ ഫേസ്‌ബുക്ക് അടിസ്ഥാനപരമായി ഉണ്ടാക്കുന്ന പ്രശ്‌നം അതു സ്വകാര്യതയെ
വാണിജ്യവത്ക്കരിക്കുന്നുവെന്
അടങ്ങിയ ഡേറ്റാ ബാങ്കുകള്‍ ശേഖരിക്കുകയും അത് ലോകത്തിലെ കുത്തക
വ്യവസായങ്ങള്‍ക്കായി വില്‍പ്പനയ്‌ക്ക് വെയ്‌ക്കുകയും ചെയ്യുന്നു.
ഫേസ്‌ബുക്കില്‍ ഓരോരുത്തരുടെയും ഇഷ്‌ടങ്ങള്‍ അറിയാനാവും. അതു
ശേഖരിക്കപ്പെടുകയാണ്. അതിനനുസരിച്ച് കമ്പോളത്തില്‍ അവയെ എത്തിക്കുകയും
ചെയ്യുന്ന ഒരു ഗൂഢപദ്ധതിയാണിതെന്ന് ഒറ്റ വാക്കില്‍ പറയാം.
ഫേസ്‌ബുക്ക് എത്രമാത്രം ഗൗരവമാണ്?
+ ഇത് ഒരു തരത്തിലും ഗൗരവമേറിയ കാര്യമാണെന്നു പറയാനാവില്ല. ഇവിടെ
ചര്‍ച്ചയ്‌ക്ക് വയ്‌ക്കുന്നതും ചര്‍ച്ച ലോകോത്തര തലത്തില്‍
വിഷയമാകുന്നതു പോലും ബാലിശമായ കാര്യങ്ങളാണ്. അമേരിക്കന്‍ പ്രസിഡന്റ്
ബരാക്ക് ഒബാമയ്‌ക്ക് വൈറ്റ് ഹൗസില്‍ മറ്റൊരു സ്‌ത്രീബന്ധമുണ്ടെന്നും
അതു കൊണ്ട് പ്രഥമവനിത മിഷേല്‍ പിണങ്ങിപ്പോയെന്നും പറയുന്നതടക്കം,
ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നു. പുതിയ ഒരു
കറി ഉണ്ടാക്കിയാല്‍, മുറ്റത്തേക്ക് ഒരു അണ്ണാന്‍ വന്നാല്‍,
ചെടിച്ചട്ടിയില്‍ ഒരു പുതിയ പൂവ് വിരിഞ്ഞാല്‍, എന്തിന് വീട്ടില്‍
കൊച്ച് നീട്ടിയൊന്ന് അപ്പിയിട്ടാല്‍, അതൊക്കെയും ഫേസ്‌ബുക്കില്‍
പോസ്റ്റ് ചെയ്യുകയും അതിനെ ലോകോത്തര സംഭവങ്ങളാക്കി മാറ്റുകയും ചെയ്യുന്ന
തികച്ചും ബാലിശമായ സംഗതികളാണ് ഈ പ്ലാറ്റ്‌ഫോമില്‍ നടന്നു
കൊണ്ടിരിക്കുന്നത്.
എന്തു കൊണ്ടാണിങ്ങനെ?
+ അപകര്‍ഷത ഉള്ളതും ഒളിഞ്ഞിരിക്കുന്നതുമായ ഒരു സംഘത്തിന്റെ
സമയംപോക്കാനുള്ള ഒരു ഉപാധിയാണിത്. മഞ്ഞപത്രത്തിന്റെ പ്രധാനവാര്‍ത്തയുടെ
താഴ്‌ന്നതും വിലകുറഞ്ഞതുമായ നിലവാരമേയുള്ളു ഇവിടെ അവതരിപ്പിക്കപ്പെടുന്ന
ഓരോ വലിയ കാര്യത്തിനും. ദൈവം തന്ന വിലപ്പെട്ട സമയം വെറുതേ
നഷ്‌ടപ്പെടുത്തുന്നു എന്നു മാത്രമല്ല, ഇല്ലാത്ത ഏതോ കാര്യത്തിനു വേണ്ടി
കാത്തിരിക്കുകയും അതിനെ മനസ്സിലിട്ട് താലോലിച്ച് മാനസിക രോഗികളുടെതായ
ഒരു തലമുറയെ സൃഷ്‌ടിച്ച് പണമുണ്ടാക്കുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ
അപകടം. ഫേസ്‌ബുക്കില്‍ ഉള്ള അക്കൗണ്ടില്‍ ഏകദേശം 40 ശതമാനത്തോളവും
ഫേക്ക് അക്കൗണ്ടുകളാണെന്നു ഫേസ്‌ബുക്ക് തന്നെ ഔദ്യോഗികമായി
പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ നിന്നു തന്നെ കാര്യം വ്യക്തം. സെക്‌സിന്
അമിത താത്‌പര്യം കൊടുക്കുന്നുവെന്നത് മറ്റൊരു പരസ്യമായ രഹസ്യം.
ഇവിടെയെത്തുന്നവരില്‍ 80 ശതമാനവും തിരയുന്നത് തനിക്ക് സ്വകാര്യമായ
വൈകാരികപൂര്‍ണത ഉണ്ടാക്കാനാവുമോ എന്നതാണ്. അതായത്, ഫേസ്‌ബുക്ക്
ലോകത്തില്‍ പലേടത്തും വെര്‍ച്വല്‍ സ്‌ട്രീറ്റായി മാറിക്കൊണ്ടിരിക്കുന്നു.
സ്‌ത്രീകളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലേക്ക് പാഞ്ഞുവരുന്ന ഫ്രണ്ട്
റിക്വസ്റ്റുകളും ചാറ്റുകളും ഒന്നോടിച്ചു നോക്കാന്‍ അവസരമുണ്ടായാല്‍ ഇതു
കൂടുതല്‍ വ്യക്തമാവും. പിന്നെ ഫേസ്‌ബുക്കിനു പിന്നാലെ പായുന്നവര്‍
സ്വകാര്യമായി അഹങ്കരിക്കുന്ന ഒരു കാര്യമുണ്ട്, താനൊരു ടെക്ക്‌സാവിയായി
മാറിയിരിക്കുന്നു. ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ കംപ്യൂട്ടറില്‍
എല്ലാം പഠിച്ചു എന്നു തെറ്റിദ്ധരിച്ചാണ് ഇത്തരം കൂട്ടര്‍
ചോദിക്കുന്നത്, ഫേസ്‌ബുക്കില്‍ അക്കൗണ്ട് ഇല്ലേ എന്ന്...
ഫേസ്‌ബുക്ക് സുഹൃത്തുക്കളോടുള്ള നിലപാട് എന്താണ്?
+ ഫേസ്‌ബുക്ക് കേമമാണെന്നു പറയുന്നവര്‍ക്കിടയില്‍ ഒറ്റയാനായി കരുതാനാണ്
എനിക്കിഷ്‌ടം. ഞാന്‍ പുകവലിക്കാറില്ല. പുക വലിക്കുന്നവരായ ഒട്ടനവധി
സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവര്‍ക്കിടയില്‍ സൗഹൃദം പങ്കിടുമ്പോള്‍
ഞാനും ആ പുക പങ്കിടുന്നുണ്ട്. ഇതൊരു അപകടമാണെങ്കില്‍ പോലും ഞാന്‍ ഈ
സൗഹൃദങ്ങളെയൊന്നും തള്ളിക്കളയാന്‍ തയ്യാറല്ല. എന്റെ വളരെയധികം
സുഹൃത്തുക്കള്‍ ഫേസ്‌ബുക്കില്‍ ഉണ്ട്. എനിക്ക് ഫേസ്‌ബുക്കിനോടുള്ള
വിരുദ്ധ നിലപാടു കാരണം അത്തരത്തിലുള്ള ഒരാളെയും ഞാന്‍ തള്ളിക്കളയില്ല.
എനിക്കു മാത്രമല്ല, ഇവിടെയുള്ള `എമേര്‍ജിങ് കേരള' റജിക്കും ഫേസ്‌ബുക്ക്
അക്കൗണ്ടില്ല. വിരോധമുള്ളത് ഫേസ്‌ബുക്കിനോടു മാത്രം. അല്ലാതെ അത്
ഉപയോഗിക്കുന്നവരോടല്ല. ഓരോ വ്യക്തിയുടെയും സ്വത്വം ഫേസ്‌ബുക്ക്
നഷ്‌ടപ്പെടുത്തുന്നുണ്ടെന്നത് അവര്‍ അറിയുന്നില്ല. അറിഞ്ഞു കഴിയുമ്പോള്‍
സ്വാഭാവികമായും അവര്‍ അതിനെ തള്ളിപ്പറയും. കാലവും ചരിത്രവും
ഇത്തരത്തിലുള്ള എത്രയോ കാര്യങ്ങളില്‍ നിത്യവും സത്യവുമായ നിലപാട്
സ്വീകരിച്ചിരിക്കുന്നു. ഫേസ്‌ബുക്കിന്റെ വിധിയും വ്യത്യസ്‌തമാകാനിടയില്ല.
Comments
Thank you sir...You said the tuth. I am ashamed of a generation who are in the addiction of such a 'ugly' movement.The kerala people need to make rise rather than a face book account.
Dear George,
You talked your mind. It is like I answered the questions. It is an unnecessary and avoidable “movement”. How many in the list of facebook had those people in touch with otherwise – thru mail, phone or contact. Are all matters discussed/expressed therein are matters of importance or essential to either party. The good reading habit, meaningful social contacts or sharing confidential matters are at stake with this new “disease”.
Well, George you spoke your mind. I would have done almost similar with my lesser knowledge about it. Well done. Thanks.
P.T. Chacko
Facebook's mission is to get you to share as much information as it can so it can share it with advertisers. As it looks now, the more info you share the more they are going to with advertisers and make more money.
British police agency recently reported the number of crimes they've responded to in the last year involving Facebook climbed 346 percent. These are real threats.
വ്യക്‌തിവിശേഷങ്ങളും സ്വകാര്യതയുമെല്ലാം മറയില്ലാതെ എല്ലാവര്‍ക്കുമായി വിളമ്പിയാല്‍, ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്കുപോലും നിലനില്‍പ്പില്ല.
Facebook is considered a young company and it has been around a few years now. They are so young they are still trying to figure out how they are going to make money. They don't even have a revenue model yet.
Facebook users found their private chats accessible to everyone on their contact list - a major security breach that's left a lot of people wondering just how secure the site is.
your privacy may be at far greater risk of being violated than you know when you log onto Facebook, due to security gaffes or marketing efforts by the company.
ഫേസ് ബുക്ക് ദുരുപയോഗം നിര്‍ ത്താന്‍ സമയമായി
At least some one came with a clear picture