You are Here : Home / AMERICA TODAY

കൊല്ലുന്ന മന്ത്രിയ്ക്ക് തിന്നുന്ന പി.എ

Text Size  

Story Dated: Friday, February 14, 2014 05:57 hrs UTC

 
അനില്‍ പെണ്ണുക്കര
 
പി.എ എന്നാല്‍ പിള്ളാരുടെ അച്ഛന്‍ എന്നല്ല “പാഴ്” എന്നാണെന്ന് നമ്മുടെ ചിരിയുടെ തമ്പുരാന്‍ ജഗതി ശ്രീകുമാര്‍ ഒരു സിനിമയില്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

പാഴായാലും അല്ലെങ്കിലും പി.എ.എന്നാല്‍ പാഴാണെന്നും അത് പാരയാണെന്നും നമ്മുടെ ഉമ്മന്‍ ചാണ്ടിയും അച്ചുതാനന്ദനും നന്നായി അറിയാം. ഇപ്പോഴിതാ ആര്യാടനും …ഈ വയസാം കാലത്ത് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്ത് കൊല്ലാന്‍ നേതൃത്വം കൊടുത്തു എന്നു വരെ സാക്ഷാല്‍ പിണറായി വിജയന്‍ വരെ പറഞ്ഞു. മഹാ അപരാധമായി പോയി. ആര്യാടനു തന്നെ നടക്കാന്‍ വയ്യ. അദ്ദേഹത്തെക്കുറിച്ച് അങ്ങനെ പറഞ്ഞത് ശരിയായില്ല എന്ന് പന്ന്യന്‍ രവീന്ദ്രന്‍ വരെ പറയും. പക്ഷേ പറഞ്ഞില്ലെങ്കില്‍ എന്തു സി.പി.എം ? എന്ത് പാര്‍ട്ടി ?

കോണ്‍ഗ്രസ് ആപ്പീസില്‍ പോലും ഇനി സ്ത്രീകള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ഡ്രസുമായെ കയറാന്‍ പറ്റൂ എന്നു വന്നിരിക്കുന്നു. അതുപോട്ടെ ..ഈ കാര്യത്തില്‍ നമ്മുടെ ആഭ്യന്തരമന്ത്രി പുലിയാ. കാരണം അദ്ദേഹം പേഴ്‌സണല്‍ സ്റ്റാഫില്‍ ആളെ വയ്ക്കുന്നതിന് അവരുടെ മൂലവും പൂരാടവുമെല്ലാം തിരക്കി. പെണ്ണു പിടിയനാണോ? തന്തെ തല്ലി ആണോ? കള്ളുകുടിയനാണോ? ഇങ്ങനെ പലതും. തന്നെയുമല്ല ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമിച്ചാല്‍ മതിയെന്നാണ്. സാക്ഷാല്‍ രമേശിന്റെ അഭിപ്രായം. വേണമെങ്കില്‍ അവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശവുമാകാം. ഇനി ആരെയെങ്കിലും ബലാല്‍സംഗം ചെയ്ത് കൊല്ലണമെങ്കില്‍ സ്റ്റേറ്റ് വിട്ടോണം എന്നായിരിക്കും ?
എന്തായാലും പല പാഠങ്ങളും ഉള്‍ക്കൊണ്ട രമേശ് ചെന്നിത്തല പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ കരുതി ക്കൂട്ടിയുള്ള പുറപ്പാടാണത്രേ !

ഇനി രമേശിന്റെ പോലീസിന്റെ കാര്യം പൊതു പ്രവര്‍ത്തകര്‍ക്ക് കയറാന്‍ പാടില്ലാത്ത സ്ഥലമാണ് പോലീസ് സ്റ്റേഷന്‍ എന്ന നിലപാട് സര്‍ക്കാരിനില്ല എന്ന് ചെന്നിത്തല . കേസില്‍ ഇടപേടാന്‍ ആരേയും അനുവദിക്കില്ല. അത് നിലമ്പൂരായാലും. കേരളത്തിലെ തന്റെ പോലീസ് നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണ്. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ (ദിവസവും ) നടക്കുന്നുണ്ട്. അതിന്റെ പേരില്‍ പോലീസിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താനാകില്ല.

പറ്റില്ല !

പോലീസുകാരുടെ ആരോഗ്യ പരിരക്ഷയ്ക്കായി 20 കോടി മുടക്കി സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടു വരുന്നു. ഇനി ധൈര്യമായ പോലീസുകാരുടെ ജനനേന്ദ്രിയത്തില്‍ നാട്ടുകാര്‍ക്കും പിടിക്കാം. പാര്‍ലമെന്റിന്റെ പാസാക്കിയ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ കുറ്റവാളികളെ കൈകാര്യം ചെയ്യാന്‍ സ്ത്രീ പോലിസിനേ കഴിയൂ. വനിതാ പോലീസിന്റെ എണ്ണം കൂട്ടുന്നു. വനിതാ പോലീസ്‌ന്റെ എണ്ണം കൂട്ടുന്നു. ഇപ്പോള്‍ മൂന്ന് വനിതാ പോലീസ് സ്റ്റേഷനുകള്‍ ഉണ്ട്. അത് ഒന്‍പതാക്കുന്നു. എല്ലാം നമുക്കുവേണ്ടി . നിര്‍ഭയമായി നടക്കാന്‍  !

ദേണ്ട് ….

ഇനി പോലീസിന്റെ മേക്കിട്ട് കേറരുത്. അവരും ഒന്നിനും വരില്ല . കേട്ടോ !

പുലിവാല്‍ക്കഷണം:

കേരളസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്ന "നിര്‍ഭയ കേരളം , സുരക്ഷിത കേരളം" ഫെബ്രൂവരി 15-ന് എറണാകുളത്ത് രമേശിനേം, ചാണ്ടിയേം ഭയമില്ലാത്ത സാക്ഷാല്‍ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.