ഒന്നു ചിന്തിച്ചു നോക്കിയാൽ മനസിലാക്കാവുന്ന ഒരു കാര്യമുണ്ട് .നമ്മൾ എന്തിനാണ് ഒരു മതത്തെ സപ്പോർട്ട് ചെയുന്നത് അല്ലെങ്കിൽ അതിനുവേണ്ടി വാതിക്കുന്നതു . നമ്മൾ ആ മതത്തിൽ ജനിച്ചുപോയി എന്ന ഒരേ ഒരു കാരണം മാത്രമാണ്. അത് വെറും യാദൃചികം മാത്രമാണ്. ഒരു തരത്തിൽ പറഞ്ഞാൽ ഈ രാജ്യസ്നേഹവും അതുതന്നെയല്ലേ . ഒരു രാജ്യത്ത് ജനിച്ചുപോയതുകൊണ്ട് മാത്രം ആ രാജ്യത്തെ അങ്ങു സ്നേഹിക്കുക. രണ്ടും നമ്മുടെ ചോയിസ് ആയിരുന്നില്ലല്ലോ. രാജ്യം നല്ലതാണോ മോശമാണോ എന്നുന്നും ചിന്തിക്കുന്നതെയില്ല . ഞാൻ ജനിച്ചതുകൊണ്ടു അത് ലോകോത്തരം. മാത്രമല്ല അതൊക്കെ നമ്മുടെ അഭിമാനത്തിന്റെ പ്രശ്നംകൂടിയാണ്. മതവും അങ്ങനെതന്നെയാണ്. ഒരു ആൾ ദൈവം എന്ന അവസ്ഥ മാറ്റി നിർത്തിയാൽ ഒരു മലയാളി എന്ന നിലയിൽ അമൃതാനന്ത മയിയോട് എനിക്കൊരാദരവുണ്ട് . മറ്റൊന്നും കൊണ്ടല്ല മലയാളം മാത്രം അറിയാവുന്ന ഒരു വ്യക്തി അതും ഒരു സ്ത്രീ ഇത്രയും വലിയ ഒരു പ്രസ്ഥാനം ഉണ്ടാക്കിയെടുത്തില്ലേ . അതിന്റെ കാരണം എന്തുതന്നെയായിരുന്നാലും അതത്ര ചെറിയ കാര്യമല്ല. അതിനുള്ള കാരണം കൂടി പറയാം.
കാലിഫോർണിയയിൽ സാൻ റെമോൻ എന്ന പട്ടണത്തിലാണ് എന്റെ ഓഫീസ് . അതെ പട്ടണത്തിൽ തന്നെയാണ് അമ്മയുടെ ആശ്രമം . ഞാൻ മിക്കവാറും അതുവഴി പോകാറുണ്ട് പലപ്പോഴും അമ്മയില്ലാത്തപ്പോൾ അവിടെ കയറും . അമ്മ ആറു മാസ്സത്തിൽ ഒരിക്കെലെ വരാറുള്ളു. അപ്പോൾ ആകെ തിരക്കാണ് അപ്പോൾ അങ്ങോട്ട് കയറാറില്ല. മറ്റൊന്നും കൊണ്ടൊന്നുമല്ല ഒരു പള്ളിയിലോ ആരാധന സ്ഥലത്തോ തിക്കി തിരക്കി പോകുന്നതെനിക്കിഷ്ട്ടമില്ല . ഒരു പള്ളിപെരുനാളിനുപോലും അറിവായതിൽപിന്നെ പോയിട്ടില്ല. ദൈവങ്ങള എല്ലായിടത്തും എപ്പോഴുമില്ലേ പിന്നെയെന്തിന് കഷ്ട്ടപ്പെട്ടു കാണണം. എന്നാലും അമ്മയുടെ ആശ്രമത്തിൽ വെറുതെ പോകുന്നത് ഒരനുഭാവത്തിനു വേണ്ടി മാത്രമാണ്. അമ്മയില്ലെങ്കിൽ അവിടെ ശാന്തമാണ് ആ ശാന്തതയാണ് എനിക്കിഷ്ട്ടം. ഒരു ദിവസം ചെന്നപ്പോൾ കുറെ ജോലിക്കാർ മാത്രം. അവർ എന്തൊക്കെയോ ജോലിത്തിരക്കിലാണ് . ഒന്നുരണ്ടു വെളുത്ത വർഗക്കാർ ചെടിക്ക് വെള്ളമോഴിക്കുന്നുണ്ട് . ഞാൻ അവരോടു പേരു ചോദിച്ചു. ഒരാൾ കൃഷ്ണ മറ്റെയാൾ രാമൻ. പിന്നെ ലക്ഷ്മണ അങ്ങെനെപോകുന്നു പേരുകൾ . കുറെ ഓഫീസുകളും കൊച്ചു കൊച്ചു വീടുകളും . പ്രാര്ഥനാഹാളുമോക്കെയുള്ള മനോഹരമായ ഒരു കുന്നിൻ പുറം . പ്രകൃതിയെ സ്നേഹിക്കുന്ന ആർക്കും ഇഷ്ടമാവും മാനുകൾ മേഞ്ഞു നടക്കുന്ന ആ പച്ചപ്പുനിറഞ്ഞ മലയോരങ്ങൾ . അവിടെ ഹിന്ദു ദൈവങ്ങലെയൊന്നും ആരധിക്കുന്നതായി അറിയില്ല. പ്രാർഥനാ ഹാൾ സംഗീതമയമാണ് . അവിടുത്തെ ആ ശാന്തത ആർക്കാണ് ഇഷ്ട്ടമാകാതതു .വിജിറ്റെറിയൻ ആഹാരം ആർക്കും കഴിക്കാം ഫ്രീയാണ്. പ്രശാന്തമായ അന്തരീഷം അങ്ങെനെ ഒരു മനസമാധാനത്തിനായി അവിടെ എത്തുന്നവരാണ് കൂടുതലും എന്നാണ് എന്റെ നിരീഷണം. അല്ലാതെ സായിപ്പുന്മാരു മുഴുവനും ഹിന്ദുക്കലാകും എന്നൊന്നും കരുതുന്നതിൽ ഒരർഥവുമില്ല . അവർ പൊതുവെ മത ഭ്രാന്തന്മാരല്ല. ക്രിസ്ത്യാനികൾ പോലും കടകളിലോ വീടുകളിലോ ദൈവങ്ങളുടെ പടങ്ങൾ വെക്കാറില്ല. അതെ സമയം പൂജാമുറിയില്ലാത്ത ഒറ്റ ഇന്ത്യക്കാരനുപൊലും ഉരക്കംവരില്ല . അമേരിക്കാൻ ഭരണകൂടം മത സ്വാതന്ത്ര്യത്തിന് എതിരല്ല ആർക്കും ഏതു ജാതിയിലും ചേരുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ പെട്ടതാണ്. അതുകൊണ്ടാനെല്ലോ അമേരിക്കയിൽ എല്ലായിടത്തും ഇഷ്ട്ടം പോലെ ആർക്കും അബലങ്ങലും മോസ്ക്കുകളും പണിയാനുള്ള സ്വതന്ത്രിയമുള്ളത് . അതിന്റെ പേരിൽ ആരെയും ചുട്ടുകരിച്ചിട്ടില്ല. പഞ്ചാപികൾക്കു പോലും മിക്കവാറും എല്ലാ വലിയ പട്ടണങ്ങളിലും ഗുരുദ്വരകളുണ്ട് . ഇതൊക്കെ എഴുതിയത് അവിടുത്തെ ആൾക്കാരെയും മത ചിന്തകളെപ്പറ്റി മനസിലാക്കാനാണ് .
അമ്മ വരുബോൾ ആരും പറഞ്ഞില്ലെങ്കിലും അറിയാം അതുപോലെ കാറുകൾ പാർക്ക് ചെയ്തിട്ടുണ്ടാവാം .എന്റെ ഒരു സുഹൃത്തും കവിയും കൂടിയായ ശ്രീമാൻ മാടശ്ശേരി നീലഖണ്ടൻ നബൂതിരിയാണ് അമ്മയുടെ സ്ഥിരം പ്രസംഗ പരിഭാഷകാൻ . അദേഹം വിളിച്ചിട്ട് പോലും അവിടെ പോയി ആ പ്രസംഗം കേൾക്കണമെന്നു തോന്നിയില്ല. എന്നാലുംമലയാളി എന്ന നിലയിൽ എനിക്കത്ഭുതവും അഭിമാനവുമാണ് . കാരണം ഇഗ്ലീഷ് പോലുമറിയാതെ ഇങ്ങനെ സായിപ്പിൻ മാരെ പറ്റിക്കുന്നുണ്ടല്ലോ . മാത്രമല്ല എത്രയും വലിയ ഒരു പ്രസ്ഥാനം കേട്ടിപടുത്തില്ലേ . ഞാൻ താമസിക്കുന്നത് ആലമോ എന്ന തൊട്ടടുത്ത ഗ്രാമത്തിലാണ് . അവിടെ ആദ്യം ചെന്നപ്പോൾ ഒരു ഇന്ത്യാക്കരെനെപൊലും കാണാതെ വിഷമിച്ചു. അപ്പോളാണ് മനോഹരമായ ഒരു പള്ളി കണ്ടത് . പ്രേമ പറഞ്ഞു.അവിടെപ്പോയാൽ ഒരു മലയാളിയെയെങ്കിലും കാണാതിരിക്കില്ല . അങ്ങെനെ കുടുബസമേതം ഞായറാഴ്ച്ച പള്ളിയിൽ പോയി. പ്രേമ പറഞ്ഞത് അച്ചട്ടായി . ദി വരുന്നു മുറ്റത്തുകൂടി പുഞ്ചിരിച്ചുകൊണ്ട് ഒരു മലയാളി അച്ഛൻ. അപ്പോഴുണ്ടായ സന്തോഷം വെറും മലയാളി സ്നഹം മാത്രമാണ്. അവിടെ മതത്തിനു ഒരു സ്ഥാനവുമില്ല. ആസാമിൽ നിന്ന് വന്ന കോട്ടയം കാരനായ ആ ഫാദർ അഗസ്റ്റ്യൻ പിന്നീട് അവിടുത്തെ പ്രധാൻ കർമ്മികനായി . അദേഹത്തിന്റെ കുർബാന സമയത്തുള്ള പ്രസംഗം ഒന്നാതരം ചിരിയരങ്ങായിരുന്നു. അതു കേട്ട് സായിപ്പിന്മാർ അന്തവിട്ടിരുന്നു ചിരിക്കുന്ന കാന്നുബൊഴും മലയാളി എന്നാ നിലയിൽ അഭിമാനം തോന്നിയിട്ടുണ്ട്. ഇതൊക്കെത്തന്നെയാണ് അമ്മ അന്ന അമ്രുതാനന്തമയിയിലും എനിക്ക് ഇഷ്ട്ടം തോന്നിയിട്ടുള്ളത് . അല്ലാതെ ഒരിക്കെലും അവരുടെ കെട്ടിപ്പിടുത്തമോ അനുഗ്രഹമോ ആഗ്രഹിച്ചിട്ടില്ല. ഫാദർ അഗസ്ത്യൻ പിന്നീട് PHD ഒക്കെ എടുത്ത് ആസാമിലേക്ക് തിരിച്ചു പോയി. വെള്ളക്കാർക്ക് എല്ലാവർക്കും അച്ഛനോട് ഇഷ്ട്ടവും ആദരവുമായിരുന്നു.
ഏതു മതത്തിലനെങ്കിലും എല്ലാ ആൾ ദൈവങ്ങളും തനിയെ ഉണ്ടാകുന്നതാണ്. അതിൽ പണമുള്ള ദൈവങ്ങളെ പിന്നീട് മതം ഏറ്റെടുക്കുന്നതാണ് . അത് മനസിലാക്കാനുള്ള സാമാന്ന്യബുദ്ധിയെങ്കിലും അതാതു മതത്തിലുള്ളവർ മനസിലാക്കണം . അല്ലാതെ ആരെന്തു പറഞ്ഞാലും അത് മതത്തിന്റെ പേരിൽ ഏറ്റെടുത്തു വതിക്കുന്നതിൽ അർഥമില്ല . സ്വതന്ത്രമായി ചിന്തിക്കാൻ കഴിയണം അങ്ങേനെയുള്ളവർക്കേ സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയാൻ പറ്റുകയുള്ളു. അല്ലാത്തവർക്ക് മതഭ്രാന്തിന്റെ വിളക്കുകളിൽ പെട്ട് നട്ടം തിരിയും. കുറെ പാവപ്പെട്ട ആൾ ദൈവങ്ങൾ ആരോടും മിണ്ടാതെ എത്രയോ നല്ല കാര്യങ്ങൾ ചെയുന്നു. അതൊക്കെ എല്ലാ മത നേതാകളും കണ്ടില്ലെന്നു നടിക്കുന്നു.സിസ്റ്റെർ അൽഫൊൻസാമയെ പോലും പുണ്ണ്യവതിയക്കിയത് മതത്തിന്റെ ആവശ്യമായിരുന്നു എന്ന് ആർക്കാണ് അറിയാത്തത്. പണത്തിന്റെ മേലെ പരുന്തും പറക്കില്ല എന്ന് ആരോ എപ്പോഴോ പറഞ്ഞതൊക്കെ ഇപ്പോഴാണ് ഓർക്കുന്നത് .
Comments