കേരള സംസ്കാരം നില നിര്‍ത്തണമെന്ന് ആഗ്രഹിച്ചു വിദേശങ്ങളില്‍ പടുത്തുയര്‍ത്തിയ ആരാധനാലയങ്ങള്‍ ഇന്ന് ചില യാഥാസ്ഥികരുടെ ഗ്രൂപ്പ് വിളയാട്ടത്തിനു സാക്ഷ്യം വഹിക്കുന്നു. ഇത് വളര്‍ന്നു വരുന്ന യുവ തലമുറയുടെ ആല്‍മീക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
കുരുന്നു മനസ്സുകളില്‍ ഗ്രൂപ്പ് എന്ന ചിന്താഗതി ഇല്ല. അവര്‍ സത്യമായും, ആല്മാര്ത്തമായും ദൈവത്തെ ആരാധിക്കുവാന്‍ വരുന്നവരാണ്. അങ്ങനെയുള്ള ആ മനസ്സുകളില്‍ അന്ത്യനാളുകള്‍ എണ്ണി കുഴിയിലേക്ക് കാലു നീട്ടിയിരിക്കുന്ന കുറെ യാഥാസ്ഥിതികര്‍ ഗ്രൂപിസത്തിന്റെ വിത്ത് വിതറാന്‍ ശ്രമിക്കുന്നത് വരും തലമുറയോട് കാട്ടുന്ന ക്രുരതയാണ്.
സ്വന്തം മക്കള്‍ നശിച്ചു പോയതില്‍ നിരാശരായവര്‍ സമൂഹത്തില്‍ ഗ്രൂപ്പിസത്തിന്റെ വിത്തുകള്‍ വാരി വിതറുന്നത് സ്വാഭാവികമാണ്. നാട്ടില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ, വിശപ്പ് അടക്കുവാന്‍ ഉടുതുണി മുറുകി ഉടുത്തവര്‍, കുടുംബാങ്ങങ്ങളെ സംരക്ഷിക്കുവാന്‍ മാനം വിറ്റു കഴിഞ്ഞവര്‍ ഇവരൊക്കെ സായിപ്പുമാരുടെ നാട്ടില്‍ വന്നു കുറെ കാശ് നേടിയപ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ ദൈവം ചെയ്ത ഉപകാരങ്ങളെ എല്ലാം മറന്നു. അവരൊക്കെ ഇന്ന് സമൂഹത്തില്‍ ആളാകുവാന്‍ ശ്രമിക്കുന്നു. മറ്റുള്ളവരോട് പരദൂഷണം പറഞ്ഞു ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. ഇത് കേള്‍ക്കാനും അതിനു വാലാട്ടി നടക്കാനും കുറെ മണ്ടന്മാരും. ദ്രവ്യം ആഗ്രഹിച്ചു വരുന്ന സാമുദായിക നേതാക്കള്‍ അവരെ ഹോശ്ശന്ന പാടി വളര്‍ത്തി സമൂഹത്തിനു വലിയൊരു മാറാവ്യധി പരത്തിയിട്ട് അവര്‍ സ്ഥലം വിടുന്നു.
ഇന്നത്തെ തലമുറയിലെ യുവ ഹൃദയങ്ങളില്‍ നേരായ ചിന്തകള്‍ മാത്രമേ ഉള്ളു. സഹോദരങ്ങളെ പോലെ അവര്‍ മറ്റുള്ളവരെ സ്നേഹിക്കുകയും, കരുതുകയും ചെയ്യുന്നു. അരാധനലയങ്ങലിലെ ഗൂപ്പു കളിയില്‍ അവര്‍ അപചിതരെ പോലെ വീക്ഷിക്കുന്നു. തമ്മില്‍ തല്ലി പ്രശ്നങ്ങള്‍ സ്രുഷ്ട്ടിക്കുന്ന മാതാപിതാക്കളെ പരോക്ഷമായി വെറുക്കുന്നു. ദൈനം ദിനം വളര്ന്നു കൊണ്ടിരിക്കുന്ന ഗൂപ്പു പോരാട്ടത്തില്‍ നിരപരാധികളായ യുവ തലമുറ മറ്റു ഇടങ്ങള്‍ തേടി പോയാല്‍ ഒട്ടും അതിശയിക്കേണ്ടാ!
നാലും അഞ്ചും മില്ലോണ്‍ ഡോളര്‍ മുപ്പതും നല്പ്പതും വര്ഷത്തെ ലോണ്‍ എടുത്തു പണിതീര്‍ത്ത അരാധനാലയങ്ങള്‍ എല്ലാം യുവ തലമുറ അടച്ചു തീര്‍ക്കും എന്ന സ്വപനവുമായാണ് കഴിയുന്നത്. പൈശാചികമായ ഈ ഗ്രൂപ്പ് കളിയില്‍ വീര്‍പ്പു മുട്ടി യുവ തമുറ വഴി മാറി പോയാല്‍ സ്വപനങ്ങളൊക്കെ തകിടം മറിയും.
അതിനാല്‍ സ്വഭാവ ശുദ്ധിയും, സേവന താല്‍പര്യവുമുള്ള കഴിവുള്ളവരെ സഭ നേതൃത്വം വിദേശത്തുള്ള ആരധനാലയങ്ങളില്‍ നിയമിക്കണം. യുവ തലമുറയെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഭരണ സമതികള്‍ ആരധനാലായങ്ങളില്‍ ഉണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അനാവശ്യ ഗൂപ്പു കളികള്‍ ആരാധനാലയങ്ങളില്‍ അനുവദിക്കരുത്. സ്നേഹത്തിന്റെയും ആല്‍മ സമര്‍പ്പണത്തിന്റെയും ഇടമായി മാറണം എല്ലാ ആരാധനാലയങ്ങളും.
എബി മക്കപ്പുഴ
Comments