You are Here : Home / AMERICA TODAY

സുധാമാണിയമ്മയുടെ വഴികാട്ടി

Text Size  

Story Dated: Wednesday, February 26, 2014 12:40 hrs UTC

 
 

ക്രിസ്ത്യൻ സഭകളാണ് എല്ലാത്തിനും തുടക്കമിട്ടത് എന്ന കാര്യം അത്ര പെട്ടന്നൊന്നും ആർക്കും മറക്കാൻ പറ്റില്ല. കോണ്‍വെന്റ് എന്ന പേരിൽ സന്ന്യാസ്സിനികലെ തമസ്സിപ്പിചതും വദ്യഭ്യാസ്സ സ്ഥാപനങ്ങൾ സ്ഥാപിച്ചതും ധാരാളം വിദേശ പണം സംബാധിച്ചതും. അതുകൊണ്ട് കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടു എന്ന് സമ്മതിക്കുന്നുനണ്ടെങ്കിൽപോലും  അതിന്റെ പേരിൽ ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്ന അഴിമതികളും ,തട്ടിപ്പുകളും. ലൈംഗിക ആരോപണങ്ങളും കൊലപാതകങ്ങൾവരെ  ആരും മറന്നിട്ടില്ല . അതോന്നും  ഇന്നൊരു വാർത്ത അല്ലാതായിരിക്കുന്നു. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കോഴ വാങ്ങിക്കുന്നത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നാണു അറിയാൻ കഴിഞ്ഞത്. 

 

 

വിദ്യാഭ്യാസമില്ലെങ്കിലും ബുദ്ധിയുള്ള സുധാമണിയമ്മ  അതെല്ലാം മനസ്സിലാക്കി  അതേ പാതയിൽ തന്നെ പിന്തുടർന്നു എന്നു പറയുന്നതായിരുക്കും ശെരി. പ്രത്യകിച്ചും ആൽമീയത ആകുബോൾ വിദേശത്ത് നല്ല മാർക്കറ്റുമാണ്. കുറെ വെളുത്ത തൊലിയുല്വള്ളർ ആശ്രമത്തിന്റെ മുറ്റത്തുകൂടെ നടക്കുന്നത് ഒരു അന്തസ്സായി തന്നെയാണ് ആൾദൈവങ്ങൾ കരുതുന്നത് .കേരളത്തിലെ മിക്കവാറും ആശ്രമങ്ങളിൽ നിങ്ങൾക്കത് കാണാൻ കഴിയും. അവർക്ക് പ്രത്യക പരിഗണനയും നൽകും . അല്ലെങ്കിലും "സായിപ്പിനെ കാണുബോൾ കവാത്തു മറക്കാതെ" പറ്റില്ലല്ലോ. അങ്ങെനെ വേണ്ട രീതിയിൽ പരിഗണന ഗെയിൽ എന്ന ആസ്രേലിയാക്കാരിക്കു കൊടുത്തതിന്റെ പരിണതഭലമാണ് ഹോളി ഹെൽ എന്ന പുസ്തകവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാതങ്ങളും. വേലിയേൽ ഇരുന്ന പാബിനെ വെറുതെ വിട്ടാൽ പോരായിരുന്നോ എടുത്തു മടിയിൽ വെക്കണമായിരുന്നൊ. എന്നിട്ട് ക്രിസ്ത്യൻ ലോബി കളിക്കുന്നതാനെന്നു പറഞ്ഞുനടക്കുന്നതിൽ ഒരു കാര്യവുമില്ല . മലയാളികളെയാരെയും എന്തുകൊണ്ട് സുധാമണി സെക്രട്ടറി ആക്കി വെച്ചില്ല. കൂടുതൽ വെള്ളക്കാരെ ആശ്രമത്തിൽ കൊണ്ടുവരുന്നത് ഒരു  കച്ചവട തന്ത്രം കൂടിയാണ്. ഒരു രാജ്യാന്തിര അന്തരീഷം ഉണ്ടാക്കിയാലല്ലേ വിദേശത്ത് ശാഖകൾ തുറക്കാൻ പറ്റുകയുള്ളു. പിന്നെ പണമായി പ്രശസ്തിയായി. കൈ മുത്താൻ രാസട്രീയക്കാരായി .
 
 
 
 ഇപ്പോഴാണ് ഒരു സംഘടനയുടെയും ബലമില്ലാതെ ഒറ്റക്ക് പാവങ്ങളെ സേവിക്കുകയും അവരുടെ ഇടെയിൽ പ്രവർത്തിക്കുകയും ചെയുന്ന ദെയാഭായിയെ ഓർക്കുന്നത്. അവരെപ്പറ്റി ആകെ ഉണ്ടായത് ഷൈനി ബെഞ്ചമിൻ  എന്നാ ഫിലിം മെയിക്കറുടെ  ഒരു ഡോക്കുമെന്ററി മാത്രം. അവരുടെ കൈ മുത്താൻ AK ആന്റണിയോ , നരേദ്ര മോഡിയോ എന്തുകൊണ്ട് പോയില്ല. കാരണം അവരുടെ പിറകിൽ മതമോ മത സഘടനകാളോ ഇല്ല. രാഷ്ട്രീയക്കാരില്ല പണച്ചാക്കുകലില്ല. ഇതൊക്കെ എല്ലാവർക്കും പ്രത്യകിച്ചു ബുദ്ധിയുള്ളവർ എന്നഭിമാനിക്കുന്ന മലയാളികൾക്ക് നല്ലതുപോലെ അറിയാവന്നതാണ് . എന്നാലും മതം നമ്മുടെ മതം എന്നൊക്കെ കേൾക്കുബോൾ വെറുതെ വികാരം കൊള്ളുകയാണ്. നേതാക്കെന്മാർക്ക്  നട്ടെല്ലുണ്ടെങ്കിൽ പോട്ടെ ഉൾപ്പെടെ എല്ലാ ആശ്രമങ്ങളും അന്ന്വേഷണ പരുതിയിൽ കൊണ്ടുവരികെയാണ് വേണ്ടത്.  രാഷ്ട്രീയക്കാർക്കും   ഭരണകർത്താക്കൾക്കും   അതിനു കഴിയണം. അല്ലെങ്കിൽ  ഇന്നത്തെ യുവജനം അവരെ തള്ളിപ്പറയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല . കാത്തിരുന്നു കാണാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.