You are Here : Home / AMERICA TODAY

ലിംഗ സമത്വം വിധി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പ്

Text Size  

മനോജ് പുളിയഴികം

manoj@goldenshades.com

Story Dated: Saturday, November 05, 2016 09:51 hrs UTC

മനോജ് പുളിയഴികം

 

 

 

രണ്ടു ദിവസം മാത്രമേ ഇലക്ഷന് ഇനി ഉള്ളു. സിറ്റുവേഷൻ ടൈറ്റ് തന്നെ ആണ്. ക്ലിന്റൺ വലിയ പ്രയാസം ഒന്നും ഇല്ലാതെ ജയിക്കും എന്നുള്ള വിചാരം ഇപ്പോൾ ആർക്കും ഇല്ല. ഒന്നാം ലോക മഹാ യുദ്ധത്തിൽ നാല് കോടി മനുഷ്യർ മരിച്ചു. യുദ്ധം കഴിഞ്ഞപ്പോൾ എല്ലാവരും വിചാരിച്ചതു രാജ്യങ്ങളെല്ലാം പാഠം പഠിച്ചു ഇനി ഇങ്ങനെ ഒരു യുദ്ധം ഉണ്ടാവാൻ പോകുന്നില്ലെന്നാരുന്നു. മാത്രവുമല്ല ഇന്നത്തെ അപേക്ഷിച്ചു പ്രാകൃത യുദ്ധ സാമഗ്രികൾ ആയതു കൊണ്ട് മനുഷ്യർ കൂടുതലും രക്തം വാർന്നും ദിവസങ്ങളോളം വേദന അനുഭവിച്ചും ആണ് മരിച്ചത്. പക്ഷെ ഇരുപത്തഞ്ചു വര്ഷം തികയും മുൻപേ രണ്ടാം ലോക മഹായുദ്ധം വന്നു. ആറു കോടി മനുഷ്യർ അപ്പോഴും മരിച്ചു. ജൂതന്മാരോടുള്ള വെറുപ്പും, ജർമൻ ദേശ്യതയും ,ആര്യൻ വംശീയ മേല്കോയ്മയും ജനങ്ങളിൽ വിറ്റു ഹിറ്റ്ലർ ഏകാധിപതിയാവുകയും രണ്ടാം ലോക മഹായുദ്ധത്തിനു കൊടിപിടിക്കുകയും ചെയ്തു. ഇത്രയും ജനങ്ങളെ എങ്ങനെ ഇതൊക്കെ പറഞ്ഞു വിശ്വസിപ്പിക്കും എന്ന് മനസ്സിലാവണമെങ്കിൽ ഇപ്പൊൾ ട്രംപ് എന്താണ് ചെയ്യുന്നതെന്ന് നോക്കിയാ മതി.

 

 

വെറുപ്പും,പരദേശി വിദ്വേഷവും (xenophobia) , മതവും , ദേശീയതയും എല്ലാം ഇന്നും നല്ല ഹോട്ട് കൊമ്മോഡിറ്റി തന്നെ. ട്രംപ് വന്നാലും, മനുഷ്വത്വ രഹിതമായ തീരുമാനങ്ങൾ നടപ്പാക്കാൻ അമേരിക്കൻ ഭരണഘടനക്കും ഭരണ സംവിധാനത്തിനും ചെറുക്കുവാനുള്ള കഴിവുണ്ടെങ്കിലും, പഴുതുകളുണ്ട്. ഉദാഹരണത്തിന് CIA ക്കു തീവ്രവാദികൾക്ക് നേരെ മൂന്നാം മുറ പീഡനം (torture) ഉപയോഗിക്കുവാനുള്ള അധികാരം ബുഷ് ഭരണകൂടം കൊടുത്തത്. Torture ഭരണഘടനാ പരമായി നിരോധിച്ചിട്ടുള്ളതാണ്. ബുഷിന് ഭരണ ഘടന മറികടന്നു ഇത് സാധിക്കുവാൻ വക്കീലന്മാരും ഭരണഘടന വിദഗ്ദന്മാരും വർഷത്തിലധികം പണിപ്പെട്ടു. പക്ഷെ നടന്നു. ഇതിനു ഉപയോഗിച്ച വളരെ പ്രസിദ്ധമായ വാദം ആയിരുന്നു ticking time bomb scenario . എന്നുവച്ചാൽ ഒരു സിറ്റിയിൽ തീവ്രവാദികൾ ഒരു ടൈം ബോംബ് വച്ചെന്ന് വിചാരിക്കുക. ബോംബ് വച്ചവർ കസ്റ്റഡിയിൽ ഉണ്ട്. പക്ഷെ എവിടാണെന്നു പറയുന്നുമില്ല. ബോംബ് ടിക്ക് ചെയ്തു കൊണ്ടിരിക്കുകയും ആണ്. ഒരു വലിയ അപകടം തടയാൻ ഇവരെ torture ചെയ്യുന്നത് തെറ്റോ ശരിയോ ?

 

ഇങ്ങനെ ഒരു ഉത്തരം മാത്രമുള്ളതും ചിന്തകൾ മരവിപ്പിക്കുന്നതുമായ വാദങ്ങൾ കൊണ്ട് മനുഷ്യത്വരഹിതമായ തീരുമാനങ്ങൾ രാജ്യങ്ങൾ എടുത്ത പല ചരിത്രവും ഉണ്ട്. ( പിന്നെ Torture എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷനിലെ കുനിച്ചു നിർത്തി കൂമ്പിനിടി അല്ല. കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഗോണ്ടനാമോ ബെയിലെ ഒരു തീവ്രവാദിക്കു മിയാമിയിൽ പ്ലാസ്റ്റിക് സർജറി നടത്തിയതായി ന്യൂസ്പേപ്പറിൽ കണ്ടു. എന്താണെന്ന് വായിച്ചു നോക്കിയപ്പോൾ, തീവ്രവാദിയെ കോർട്ടിൽ കൊണ്ട് വന്നപ്പോൾ ജഡ്ജ് എത്ര തവണ ഇരിക്കാൻ പറഞ്ഞിട്ടും ഇരിക്കുന്നില്ല. കാരണം ജഡ്ജ് അന്വേഷിച്ചപ്പോൾ പുള്ളിയുടെ ആസനം വെളിയിൽ ആണ്, ആൾക്ക് ഇരിക്കണമെങ്കിൽ സ്വന്തം കൈകൊണ്ടു ആസനം അകത്തോട്ടു പിടിച്ചിടണം. Torture ന്റെ ലെവൽ ഇതാണ്). ഈ ഇലക്ഷന് വലിയ വിഷയം ലിംഗ സമത്വം തന്നെയാണ്. ഒരു സംശയവും വേണ്ട. കാര്യം അമേരിക്കയും ,സൂപ്പർ പവറും ഒക്കെ ആണെങ്കിലും ഇത് അടിസ്ഥാന പരമായി ഒരു പാട്രിയാർക്കിയൽ ക്രിസ്ത്യൻ രാഷ്ട്രം ആണ്. 95 % ഭരിക്കുന്നവരും ക്രിസ്ത്യാനികൾ.

 

 

ഇതിൽ നല്ലൊരു ശതമാനം ഭൂമി വെറും 5000 വര്ഷം മുൻപ് ഉണ്ടായതാണെന്നും, ബൈബിൾപ്രകാരം സ്ത്രീകൾ പുരുഷന് വിധേയമായി ജീവിക്കണമെന്ന് വിശ്വസിക്കുന്നവരും. ഇവിടെ ആണ് ഒരു സ്ത്രീ പ്രസിഡന്റ് ആവുന്നത്. ഇത് ചെറിയ കാര്യമല്ല. ചരിത്രം ആണ്. ഹിറ്റ്ലർ ഉയർന്നു വരുന്ന സമയത്തു ജർമനിയിലെ പാസിഫിസ്റ്റും , ലിബറൽസും ഒന്നാം ലോക യുദ്ധം ഏല്പിച്ച ഷാഡോയിൽ നിന്ന് ഉയരാതെ, കൂടുതൽ സമാധാനം പ്രസംഗിച്ചു. ലാസ്റ്റ് ഹിറ്റ്ലർ അവർക്കു ഒന്നും ചെയ്യുവാൻ പറ്റാത്ത ഒരു ശക്തിയായി ഉയരുകയും ചെയ്തു. ചരിത്രം പഠിക്കുകയും അതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ചെയ്തില്ലെങ്കിൽ , ആ ചരിത്രം വീണ്ടും ആവർത്തിക്കും എന്ന പഴയ ചൊല്ല് ഇപ്പോൾ വളരെ പ്രസക്തമാണ് . ഹിലരി വന്നാൽ മിക്കവാറും അടുത്ത നാല് വര്ഷം ഏറെ-കുറെ ഒബാമ പോലെ തന്നെയുള്ള ഭരണം ആയിരിക്കും. അറ്റ്ലീസ്റ്റ് അത് മിനിമം ഗ്യാരണ്ടി. ട്രംപ് എന്താണെന്ന് പറയാൻ പറ്റില്ല. ചുമ്മാ കോടാലി എടുത്തു തലയിൽ വെക്കാതിരിക്കുന്നതാണ് നല്ലതു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.