അലക്സ് ചിലമ്പിട്ടശ്ശേരില്‍ ‘യുഎസിന്റെ പ്രഥമ വനിതയും പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയുമായിരിക്കെ ഹിലറി തെളിച്ചിട്ട പാതയിലൂടെയാണ് നരേന്ദ്രമോദി- ഒബാമ കൂട്ടുകെട്ട് വളർന്നുവന്നത്. 2020 ആകുന്നതോടെ ഇന്ത്യ- യുഎസ് വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കാനാണ് ഒബാമ- മോദി കൂടിക്കാഴ്ചയിൽ തീരുമാനിച്ചിരുന്നത്.2011 നവംബറിൽ വിക്കിലീക്ക്സ് ചോർത്തി പുറത്തുവിട്ട ‘കേബിൾഗേറ്റ്’ രേഖകളിൽ സുപ്രധാനമായൊരു വിവരമുണ്ടായിരുന്നു. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങളും ചെറുക്കണമെന്നും അതിന്റെ വിവരങ്ങളെല്ലാം ചോർത്തി നൽകണമെന്നും നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഹിലറി നൽകുന്ന നിർദേശങ്ങളായിരുന്നു അത്. ആ സന്ദേശം ഹിലറി അയച്ചതാകട്ടെ 2009 ജൂലൈ അവസാനവും. ട്രംപ് നേരിട്ടുതന്നെ താന്‍ ഇന്ത്യയുടെ big fan ആണെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹിലറിയിൽ നിന്ന് അത്തരമൊരു നീക്കമുണ്ടായിട്ടില്ല.1995ൽ, ഇന്ത്യയിലെത്തി ഇവിടുത്തുകാരുടെ മനസ്സുകീഴടക്കിയ ചരിത്രവും ഹിലറിക്കുണ്ട്.സ്ത്രീ- പുരുഷ സമത്വം കുട്ടികളുടെ വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ കാര്യങ്ങളിലായിരുന്നു 21 വർഷം മുൻപത്തെ സന്ദർശനത്തിൽ ഹിലറി പ്രധാന്യം നൽകിയത്. തെക്കൻ ചൈന കടലിലെ ചൈനീസ് കടന്നുകയറ്റവും അമേരിക്കയ്ക്ക് സൃഷ്ടിക്കുന്ന അസ്വസ്ഥകളേറെയാണ്. ഇവിടെയുൾപ്പെടെ ൈചനീസ് മുന്നേറ്റത്തിന് തടയിടാൻ തെക്കനേഷ്യൻ മേഖലയില്‍ നിന്ന് അമേരിക്കയ്ക്ക് ആശ്രയിക്കാവുന്ന ശക്തരായ പങ്കാളിയാകട്ടെ ഇന്ത്യ മാത്രവും.ഇന്ത്യയുമൊത്തുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ ഹിലറിയെ സഹായിച്ച ജോൺ പൊഡെസ്റ്റ, മുൻ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി വെൻഡി ഷർമൻ, വിദേശകാര്യ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ തുടങ്ങിയ ഈ സംഘം ഉപദേഷ്ടാക്കൾ ഇപ്പോഴും ഹിലറിക്കൊപ്പം തുടരുന്നുണ്ട്.ട്രംപ് എന്ന് പറയുന്നത് ഒരു കാലു മാറ്റക്കാരന്റെയും കൂറ് മാറ്റക്കാരന്റെയും പ്രതിരൂപമാണ് എന്നതാണ്, ഇന്ന് പറയുന്നത് ഒക്കെ നാളെ തിരുത്തി പറഞ്ഞേയ്ക്കാം കാരണം ഔട്ട് സോഴ്സിങ് നിരോധിക്കണം എന്ന് പറയുന്ന അതെ വ്യക്തി സ്വന്തം പേരിലുള്ള ട്രംപ് ബ്രാൻഡ് തുണിത്തരങ്ങൾ നിർമിച്ചു ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്ന് ആണെന്നത് വിരോധാഭാസം, നിരവധി ബാങ്കറപ്സികൾ, ടാക്സ് കൊടുക്കാതിരിക്കുക തുടങ്ങിയ പ്രവർത്തികൾ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്കു ദോഷം ചെയ്യുകയാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ ചെയ്യുന്ന ട്രംപ് എങ്ങനെ നാളെ രാജ്യത്തിന് ഉപകാരപ്പെടും എന്ന് അയാളെ പിന്തുണയ്ക്കുന്നവർ മനസിലാക്കുന്നില്ല !
Comments