(രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ)
പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരിയും, പിടിച്ചുപറിച്ചും, കൂടപ്പിറപ്പുകളെ പറ്റിച്ചും, വട്ടിപ്പലിശയായും, കൊള്ളപ്പലിശയായും , കൈക്കൂലിയായും അന്യായമായി സമ്പാദിച്ച പണക്കൂമ്പാരങ്ങള്ക്കു മുന്പില് എല്ലാം മറന്നു നിങ്ങള്‍ ജീവിച്ചപ്പോള്‍ ... സാധാരണക്കാരായ ഞങ്ങള്‍ പാവങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനായ്.., മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി..., ആശുപത്രിക്കിടക്കയില്‍ ചികില്‍സയ്ക്കുള്ള പണത്തിനായി പല സമ്പന്നരുടെയും വീടുകളുടെ വാതിലുകളില്‍ മുട്ടി കരഞ്ഞു യാചിച്ചു . അന്ന് നിങ്ങള്‍ ഞങ്ങളെ ആട്ടിയോടിച്ചു.. ഞങ്ങള്‍ പണത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നതുകണ്ട് നിങ്ങള്‍ അന്നാര്‍ത്തു ചിരിച്ചു . ഇന്നിതാ .. നിങ്ങള്‍ പണത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നതു കണ്ട് ആര്‍ത്തു ആര്‍ത്തു ചിരിക്കുവാനുള്ള അവസരം ദൈവം മോദിയില്കൂടി ഞങ്ങള്‍ക്ക് തന്നിരിക്കുന്നു ...
അതെ, ആര്‍ക്കും കൊടുക്കാതെ, നാളുകളായി അനധികൃതമായി നിങ്ങള്‍ സമ്പാദിച്ചു കൂട്ടിയ ആ പണക്കൂമ്പാരങ്ങള്‍ക്ക് ഇന്ന് വെറും പേപ്പര്‍ കഷണങ്ങളുടെ വിലപോലുമില്ല എന്ന സത്യം തിരിച്ചറിഞ്ഞ നിങ്ങള്‍ , സമനിലതെറ്റിയ ഭ്രാന്തനെപ്പോലെ ഉറക്കംപോലുമില്ലാതെ അലറിക്കരഞ്ഞുകൊണ്ട് നെട്ടോട്ടം ഓടുന്നത് കാണുമ്പോള്‍... ഈ ലോക ജീവിതത്തില്‍ അര്‍ഹിക്കാത്ത ഒരു സമ്പാദ്യവുമില്ലാത്ത ഞങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് നിങ്ങളെ നോക്കി ചിരിക്കുവാനുള്ള അവസരം ദൈവം തന്നിരിക്കുന്നു.. ഓര്‍ക്കുക: പണം ..അത് ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുവാനുള്ളതാണ് ... കൂട്ടി വയ്ക്കാനുള്ളതല്ല. കൂടപ്പിറപ്പുകളെപ്പോലും പറ്റിച്ച് അന്യായമായി സമ്പാദിച്ചതൊന്നും ശാശ്വതമല്ലെന്നും , എല്ലാ അഹങ്കാരങ്ങളും തീരാന്‍ വെറും ഒരു നിമിഷം മാത്രം മതി എന്നും ഓര്‍മ്മപ്പെടുത്തിയ "രണ്ടായിരമേ ..നിന്റെ പിറവിക്ക് നന്ദി ..!!"
Comments