You are Here : Home / AMERICA TODAY

പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ല

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Friday, January 27, 2017 12:49 hrs UTC

"പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ല" എന്നത് ശാസ്ത്രീയം ആയി തെളിയിക്ക പെട്ടിരിക്കുന്നു.ട്രംപിന്റെ നിലപാടുകൾ ശരി. ഇന്ത്യൻ ശാസ്ത്രജ്ഞൻ കാനഡയിൽ നിയമ പോരാട്ടത്തിൽ പതിറ്റാണ്ടുകഴിയുന്നു!! "പ്രതിരോധ കുത്തിവെപ്പ്; ട്രംപിന്‍റെ ശാസ്ത്ര വിരുദ്ധ നിലപാടില്‍ പേടിച്ച് ആരോഗ്യമേഖല !!! പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വീക്ഷണങ്ങള്‍ ശാസ്ത്രവുമായി ഒത്തുപോകുന്നതായിരുന്നില്ല. ശൈശവകാലത്തെ പ്രതിരോധ കുത്തിവെപ്പുകള്‍ ഓട്ടിസത്തിന് കാരണമായേക്കാം എന്ന് 2012, 2014 വര്‍ഷങ്ങളിലും 2015ലും അദ്ദേഹം ആവര്‍ത്തിച്ചു. പ്രത്യേകിച്ച് ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെയാണ് ട്രംപ് ഇങ്ങനെയൊരു വീക്ഷണം അവതരിപ്പിച്ചത്. ഇപ്പോള്‍ യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനപ്പുറമുള്ള ചില നടപടികളിലേക്ക് അദ്ദേഹം നീങ്ങുന്നു. ‘പ്രതിരോധ കുത്തിവയ്പ്പും ശാസ്ത്രിയ ആര്‍ജ്ജവും’ അന്വേഷിക്കുന്ന ഒരു കമ്മീഷനെ നയിക്കാന്‍ അദ്ദേഹം മറ്റൊരു കടുത്ത പ്രതിരോധ കുത്തിവെപ്പ് വിരോധിയായ റോബര്‍ട്ട് കെന്നഡി ജൂനിയറിനെ ചുമതലപ്പെടുത്തിയിരിക്കുന്നു."

 

 

 

മുകളിൽ എഴുതിയത് പ്രമുഖ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തകളുടെ ആകെ തുക ആണ്.എന്നാൽ ആർക്കാണ് തെറ്റിയത്? ആര് പറയുന്നതാണ് ശരി? ബിസ്സിനസ്സ് മാഗ്നറ്റ്,അമേരിക്കൻ പ്രസിഡന്റ്,രാഷ്ട്രീയക്കാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ട്രാമ്പോ? അതോ കുട്ടികളിൽ വാക്സിനേഷൻ എടുക്കുകയും അത് നിര്ബന്ധ മാക്കുകയും ചെയ്ത ആരോഗ്യ മേഖലയോ?! ഉത്തരം കുഴപ്പിക്കുന്നതും അവിശ്വാശ്വസനീയവും ആണെന്ന് തോന്നാം.എന്നാൽ നാം ഇന്ന് കുട്ടികൾക്ക് എടുക്കുന്ന പല വാക്സിനേഷനുകളും അനാവശ്യമാണ് എന്ന് തെളിയിച്ചു കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.കാനഡയിൽ ഏകദേശം നാല് പതിറ്റാണ്ടുകളോളം ആയി സ്ഥിര താമസമാക്കിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ തന്റെ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ അത് തെളിയിക്കുകയും,പൊതു ജന മധ്യത്തിലും,വാർത്താ മാധ്യമങ്ങളിലും,സർക്കാരിനും ധരിപ്പിച്ചിട്ടുള്ളതാണ്.ഇപ്പോഴും,ആരോഗ്യ മേഖലയിലെ കുത്തക മുതലാളി മാരുടെ സ്വാധീനത്തിൽ വെളിച്ചം കാണാത്ത റിപ്പോർട്.കനേഡിയൻ സർക്കാരിന്റെ സേഫിൽ ഭദ്രമായി ഇരിക്കുന്നു. ശാസ്ത്രജ്ഞനായി കാനേഡിയൻ സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന 82 കാരൻ ആയ ഡോ.ശിവ ചോപ്ര, ഈ ശാസ്ത്രജ്ഞനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതിന്റെ പേരിലുള്ള കേസുകൾ ഇപ്പോഴും കോടതിയിൽ നടക്കുന്നു.

 

 

 

ആർക്കെങ്കിലും വാക്സിനേഷൻ നമുക്ക് ശരീരത്തിൽ വരുത്തുന്ന ഗുണങ്ങളും ദോഷങ്ങളും അറിയണം എന്ന് ഉണ്ടെങ്കിൽ അദ്ദേഹവും ആയി ബന്ധപ്പെടാവുന്നതാണ്.കാനഡയിലെ ആരോഗ്യ മേഖലയിൽ ഉൾപ്പടെ നടക്കുന്ന അഴിമതി,ധൂർത്ത് എന്നിവയെ പറ്റി പച്ചയായ ഒരു തുറന്നെഴുത്ത് (Currept to the core )അദ്ദേഹം ഇൻഡോ കനേഡിയൻ പ്രെസ്സ് ക്ലബിന്റെ 2016 ഇന്ത്യൻ സ്വാതന്ത്ര ദിന ചടങ്ങിൽ വച്ച് പ്രകാശനം ചെയ്യുക ഉണ്ടായി.അദ്ദേഹത്തിന്റെ ഈ പ്രസിദ്ധീകരണം പ്രതിസന്ധികളെ മാറി കടന്നു കാനഡയിൽ ധൈര്യ പൂർവ്വം പ്രകാശനം ചെയ്യുവാൻ സാധിച്ചതിൽ ഞാനും എന്റെ സഹ പ്രവർത്തകരും അഭിമാനം കൊള്ളുന്നു. അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിലും ,ബുക്ക് പ്രകാശന വേളയിലും കനേഡിയൻ ഫെഡറൽ,പ്രൊവിൻഷ്യൽ പാർലമെന്റ് അംഗങ്ങളും സംബന്ധിച്ചിരുന്നു.തുടർന്ന്‌ ഒരാഴ്ചക്കാലം ഡോ.ശിവ ചോപ്രയുടെ കൂടെ കാനഡയിലെ നിരവധി വേദികൾ പങ്കുവക്കുവാനുള്ള ഭാഗ്യവും സിദ്ധിച്ച ഒരാളാണ് ഞാൻ.

 

ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെ ഇനിയും ആരോഗ്യ മേഖലയിലെ തിമിംഗലങ്ങൾ ട്രംപ് നു എതിരെ ശരം അയക്കുമ്പോൾ ഇങ്ങനെ ചില കണ്ടുപിടുത്തങ്ങൾ കൂടി അറിയുന്നത് നല്ലതാണ്. എന്ത് കൊണ്ടാണ്,അല്ലെങ്കിൽ ആരാണ് വാക്സിനേഷൻ ആവശ്യമില്ല എന്ന ട്രംപ് ന്റെ അഭിപ്രായത്തെ ശക്തമായി എതിർക്കുന്നത് എന്ന്.ആഗോള തലത്തിലെ ഫർമസ്യൂട്ടികൾ മാഫിയകൾ തന്നെ. ഡോക്ടർ ശിവ് ചോപ്ര കാനഡയുടെ തലസ്ഥാന നഗരി ആയ ഓട്ടവയിൽ തന്റെ കുടുംബവും ഒത്തു സ്ഥിര താമസക്കാരൻ ആണ്.കൂടുതൽ അറിയാൻ അദ്ദേഹത്തിനെ വെബ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ട്രമ്പിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിന് നിയമനം
    വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, സുപ്രസിദ്ധ അറ്റോര്‍ണിയുമായ ഉത്തം ധില്ലനെ വൈറ്റ് ഹൗസ് സുപ്രധാന തസ്തികയില്‍...