You are Here : Home / AMERICA TODAY

വേണം കേരളത്തിന് പുതിയ ബദൽ സംവിധാനങ്ങളും,നിയമങ്ങളും

Text Size  

Story Dated: Tuesday, February 07, 2017 11:18 hrs UTC

. കേരത്തിന്റെ അഭിമാനം,പേര് സമുദ്രാതിർത്തികൾക്കു അപ്പുറത്തേക്ക് കടക്കുന്നതും ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതും 1957 ഏപ്രിൽ അഞ്ചിനാണ്.ചരിത്രത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ് മന്ത്രി സഭ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നു.ശക്തമായ പ്രതി പക്ഷവും ഭരണ പക്ഷവും ഒക്കെ ആയി 60 വര്ഷം പൂർത്തിയാകുമ്പോൾ പാർട്ടിയും അണികളും,ആദർശങ്ങളും,പ്രത്യയശാസ്ത്രവും എല്ലാം എങ്ങിനെ,എന്ത് എവിടെ വരെ എന്ന് ഒരു വിലയിരുത്തൽ പാർട്ടിക്കകത്തും,പുറത്തും നന്നായിരിക്കും.ജന നന്മക്കായി പൊരുതുകയും,പ്രസംഗിക്കുകയും ചെയ്യുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് അടിത്തറയിലെ ആണിക്കല്ലിനു ഇളക്കം വന്ന പാർട്ടി പോലെ ആയിരിക്കുന്നു.ഇത് പറയുമ്പോൾ വലതു പക്ഷം അടിയുറച്ച പാർട്ടി എന്ന് അർഥം ഇല്ല.കാലാകാലങ്ങളിൽ വന്ന മാറ്റങ്ങൾ പാർട്ടിയും അണികളുംഉൾക്കൊണ്ടപ്പോൾ പല ആദർശങ്ങളും,കാറ്റിൽ പറത്തി.പുതിയ ആഗോള വൽക്കരണവും,സാമ്പത്തീക നേട്ടവും,വളർച്ചയും,എല്ലാം പാർട്ടിക്കും കൂടപ്പിറപ്പായി.വിട്ടു വീഴ്ചയില്ലാത്ത കാഴ്ചപ്പാടുകളിൽ നിന്നും വീഴ്ചകളിലേക്കും,വീതം വപ്പിലേക്കും കാര്യങ്ങൾ ചെന്നെത്തി നില്കുന്നു. സ്വാശ്രയ മാനേജ് മെന്റുകളെ,(മത മാനേജ് മെന്റുകൾ,പാർട്ടി മാനേജ് മെന്റുകൾ) പിണക്കി ,നിയമത്തിന്റെ പിടിയിൽ നിന്നും വഴുതി നീങ്ങാൻ ആനുവദിക്കാതെയോ ഉള്ള ഭരണ ക്രമങ്ങൾ നടപ്പിൽ വരുത്തുന്നതിൽ വലതു ,ഇടതു പക്ഷവും,സോഷ്യലിസ്റ്റു വാദികളും പരാജയപ്പെട്ടിരിക്കുന്നു.വലതു പക്ഷ പാർട്ടികളെ ബൂർഷകൾ എന്ന് പാടി വാഴ്ത്തിയവർ അവരോടൊപ്പം എത്തുവാൻ ഇനി മത്സരിക്കേണ്ടതില്ല.കന്നുപൂട്ടി കളം ഒരുക്കാൻ രണ്ടുകാളകളും ഒരു പോലെ ശക്തമായിരുന്നു.കാള പൂട്ടാൻ കളങ്ങളും,കാള പൂട്ട് കാരും.പക്ഷെ ഭൂമിയുടെ സ്വന്തം മണ്ണിന്റെ മക്കൾ ഇന്നും ഈ കാളകളുടെ ചവിട്ടടിയിൽ ഉഴുതു മറിക്കപ്പെടുന്നു. സർക്കാർ നേരിട്ടും,സഹായത്തോടെയും ഉണ്ടാക്കിയ വിദ്യാഭ്യാസ,ആരോഗ്യ സ്ഥാപങ്ങൾ,അവ തുടങ്ങുന്നതിനും,പുതിയ ടെക്‌നോളജികളും ആധുനിക സൗകര്യങ്ങളും നമുക്ക് സ്വന്ത മാക്കുന്നതിനായി ജനങ്ങളെയും,അതുപോലെ സർക്കാരിനെയും ഒരു പോലെ സഹായിക്കാൻ സന്നദ്ധരായ വ്യവസായികളും,മുതൽ മുടക്കുകാരും,മത വർഗ്ഗ കൂട്ടായ്മകളും,സർക്കാർ ഒരു മരം പോലെ വളർന്നു നിൽക്കുമ്പോൾ വേരിലും,ഇലകളിലും,തണ്ടുകളിലും ആയി നിരവധി സംരംഭകർ.നല്ല സങ്കല്പങ്ങളിലൂടെ തിടങ്ങി പരാശ്രയം ഇല്ലാതെ ആയ പൊതു സ്ഥാപനങ്ങൾ ഇന്ന് സാക്ഷര കേരളത്തിന് അപമാനം ആയിരിക്കുന്നു . ഇത്നു ഉത്തരവാദി സർക്കാരും,പാർട്ടികളും മാത്രം ആണോ? ഒരിക്കലും അല്ല.നമ്മൾ സാധാരണ മനുഷ്യർ മാത്രം ആണ് ഇതിന്റെ ഏറിയ ശതമാനം ഉത്തരവാദികൾ.മറ്റുള്ളവരുടെ മുൻപിൽ കെട്ടുകാഴ്ചക്കാരായി പ്രദർശിപ്പിക്കപ്പെടുന്ന സംസ്കാരത്തിന്റെ അടിമകൾ ആയി മാറിയ മലയാളി സമൂഹം ആധുനികതയുടെ കാലത്തു കുത്തക സംരംഭകർക്കും,പരസ്യങ്ങൾക്കും അടിമകൾ ആകുകയും,അഭിപ്രായം നഷ്ടപ്പെട്ടവർ ആകുകയും ചെയ്തു. നമ്മുടെ മനസ്സുകൾ മാറേണ്ടിയിരിക്കുന്നു.നമ്മുടെ കാഴ്ചപ്പാടുകൾ മാറേണ്ടിയിരിക്കുന്നു.പൊതു വിദ്യാഭ്യാസവും,സാങ്കേതിക വിദ്യാഭ്യാസവും,ആരോഗ്യ മേഖലയും,പാർപ്പിട മേഖലയിലും ഉള്ള മനുഷ്യന്റെ അമിതമായ ഷോ ഓഫുകൾ എന്ന് അവസാനിക്കുന്നുവോ അന്ന് മാത്രമേ രാഷ്ട്രീയ പരമായും,സാമൂഹിക പരമായും,സാംകാരിയക് പരവും ആയ വളർച്ചൾക്കും,അഴിമതി രഹിതവും,തൊഴിൽ ഉറപ്പും,ആരോഗ്യ പരവും ഒക്കെ ആയ ഒരു നല്ല കാലം നമുക്കുണ്ടാവു.കേരളത്തിന്റെ വകർച്ചക്കു മുഖ്യ പങ്കു വഹിച്ചത് സകാര്യ,സർക്കാർ മേഖലകളിൽ ഉള്ള സ്ഥാപനങ്ങൾ തന്നെ ആണ്.പക്ഷെ ഇപ്പോൾ സ്ഥിതി മാറി എല്ലാം കച്ചവട വൽക്കരിക്കപ്പെട്ടിരിക്കുന്നു.മാധ്യമങ്ങൾ ഇന്ന് ജനകീയ സമരങ്ങൾക്കു നേരെ കണ്ണ് തുറന്നു പിടിക്കാനും പ്രതികരിക്കാനും തയ്യാറാവുന്നില്ല. ഒന്ന് മാത്രം പറയട്ടെ കേരളത്തിന്റെ വളർച്ചക്ക് വേണ്ടത് ഇടതു വലതു പക്ഷങ്ങളുടെ ഏകീകൃത ഭരണ തന്ത്രങ്ങളും,നിയമ നിർമ്മാണത്തിൽ ഉള്ള ഉറച്ച കാൽവയ്പുകളും ആണ്.ഇപ്പോൾ നടത്തുന്ന പരസ്പരം ചെളി വാരിയെറിയുന്ന വില കുറഞ്ഞ പാർട്ടി അജണ്ടകൾ മാറ്റി വച്ച് ഒരു മിച്ചു ഒന്നായി ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്വകാര്യ മേഖലയിലെ മാനേജ് മെന്റുകളെ നിയമത്തിന്റെ വരുതിയിൽ കൊണ്ടുവരേണ്ടിയിരിക്കുന്നു.ഒരു കാതലായ നിയമ നിർമ്മാണവും,ബദൽ സംവിധാനവും നടപ്പിൽ വരാതെ കേരളത്തിലെ,വിദ്യാഭ്യാസ ,ആരോഗ്യ,പാർപ്പിട, ഭൂമി ഇടപാട്, മേഖലകളിൽ സാധാരണ ജനങ്ങൾക്ക് നീതി ലഭ്യമാകില്ല എന്ന് നമുക്ക് ഉറപ്പിക്കാം,നിരവധി ജനകീയ സമരങ്ങളിലൂടെ ചരിത്രത്താളുകളിൽ ഇടം പിടിച്ച കേരളം,സാക്ഷരതാ പ്രഖ്യാപനത്തിലൂടെ ലോകത്തിന്റെ നെറുകയിൽ അക്ഷരം കുറിച്ചവർ.നീളുന്ന ചരിത്ര പട്ടികകളിൽ ഇന്ന് പൊയ്ക്കാൽ അണിഞ്ഞവർ നമ്മൾ എന്ന് സ്വയം തെളിയിക്കാൻ നാം തിടുക്കം കൂട്ടുകയാണ്. സമുന്നത രാഷ്ട്രീയ ചിന്തകൾ ഉള്ള മലയാളികൾ കുത്തക അജണ്ടകൾക്കു ഏറാൻ മൂളികൾ ആകാതെ ഒന്നായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.ജാതി,മത,രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനമുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.