You are Here : Home / AMERICA TODAY

അടുപ്പുകല്ലുകൾക്കിടയിൽ എരിയുന്ന കനലായ് മലയാളി

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Wednesday, February 08, 2017 12:32 hrs UTC

അമേരിക്ക,കാനഡ ,ഗൾഫ് മേഖലകളിൽ ഉടലെടുത്ത പുതിയ നയങ്ങൾ പ്രവാസ,കുടിയേറ്റ മലയാളികളെ സാമ്പത്തീക ഭദ്രതയില്ലായ്മയിലേക്ക് നയിക്കുന്നു. ആഗോള വൽക്കരണ കാലത്തു ലോകം ഉറ്റു നോക്കുന്ന പ്രധാന ചില സംഭവങ്ങൾ ആണ് ട്രംപ് അമേരിക്കയിൽ അധികാരമേറ്റതും,കാനഡയുടെ അഭയാര്ഥികളോടുള്ള സ്വാഗത നയവും,അറബ്,ഗൾഫ് മേഖലയിലെ പ്രശ്നങ്ങളും.തൊഴിൽമേഖല ,സാങ്കേതിക മേഖല,സാമ്പത്തിക മേഖല ഈ മൂന്നു സംവിധാനങ്ങളും തകർച്ചയിലേക്കും ,ഉയർച്ചയിലേക്കും നയിക്കപ്പെടുന്നതു അമേരിക്ക,യൂറോപ്പ് ,ഗൾഫ് മേഖലകളിലെ ദൈനം ദിന മാറ്റങ്ങളിൽ ആസ്പദമാക്കി ആണ്. ലോകത്തിൽ ഏതു രാജ്യം ആയാലും അതിന്റെ ഭരണാധികാരി എപ്പോഴും സ്വന്തം രാജ്യ സുരക്ഷ,ആരോഗ്യം,വിദ്യാഭ്യാസം,തൊഴിൽ,സാമ്പത്തീക ഭദ്രത,വികസനം എന്നിവയിൽ നിലയുറപ്പിക്കുമ്പോൾ മാത്രമേ രാജ്യം പുരോഗതിയിലേക്കു മുന്നേറുക യുള്ളൂ. അത് അമേരിക്ക ആയാലും,റഷ്യ ആയാലും ഇന്ത്യ ആയാലും.ചില കടുത്ത നടപടികളും,പ്രസ്താവനകളും നടത്തേണ്ടുന്ന ഒരു രാജ്യത്തെ നയിക്കുന്ന ആൾ എന്ന നിലയിൽ ഭരണാധികാരിയുടെ കടമയും ആണ്.

 

 

 

പുതിയ പുതിയ വ്യവസായ വാണിജ്യ,തൊഴിൽ അവസരങ്ങൾ തേടി പോകുക എന്നത് സാധാരണ മനുഷ്യന്റെ,പൗരന്റെ ജന്മ വാസനയും ആണ്.ഈ വസ്തുതകളിൽ ഉറച്ചു നിന്ന് കൊണ്ട് പ്രശ്നങ്ങളെ വിലയിരുത്തുമ്പോൾ ട്രംപും,ട്രൂഡോയും,അറബ് ഭരണാധിപന്മാരും, നരേന്ദ്ര മോദിയും ശരികൾ മാത്രം ആണ്. ഇന്ത്യരാജ്യം എന്നതിൽ നിന്ന് മലയാളികളും അവരുടെ പ്രശ്നങ്ങളിലേക്കും മാത്രം ഒതുങ്ങി നമുക്ക് ചിന്തക്കാം.1970 വിദേശ വാസികൾ ആയ മലയാളികളുടെ പട്ടികയുടെ തുടക്കം എന്ന് വേണമെങ്കിൽ പറയാം.മലയാളികൾ അതിനു മുൻപും പ്രവാസികൾ ആയിരുന്നു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു തെക്കേ ഇന്ത്യയിലെ തമിഴ്,കർണ്ണാടക,ആന്ധ്ര,കേരളം എന്നിവിടങ്ങളിലെ ജനങ്ങൾ ഇന്ത്യയുടെ വടക്കൻ ,മധ്യ സംസ്ഥാനങ്ങളിലെ പ്രവാസികൾ ആയിരുന്നു.സ്വാതന്ത്ര ലബ്ദിക്ക് മുൻപും പിൻപും സ്ഥിതി ഗതികൾ ഒരു പോലെ ആയിരുന്നു.പ്രവാസ സംസ്കാരത്തിനു മലയാളിയെ പാകപ്പെടുത്തിയത്,അവന്റെ/ അവളുടെ സഹന ശക്തി,മറു ഭാഷകൾക്കു വഴങ്ങുന്ന മനസ്സ്,മിഷനറികൾ നേടി തന്ന ഇന്ഗ്ലീഷ് വിദ്യാഭ്യാസം,ആതുര ശുശ്രൂഷ,കണക്ക്,ഷോർട് ഹാൻഡ് ആൻഡ് ടൈപ്പിങ് വിദ്യകളിൽ ഉള്ള അഭിരുചി,കൂടാതെ സ്വന്തം മലയാളത്തോട് കാണാത്ത രീതിയിൽ മറ്റു ഭാഷക്കാരോടും,തലവൻ മാരോടും ഉള്ള അമിത ഭവ്യതയും,ബഹുമാനവും,ജോലിയിൽ ഉള്ള ആത്മാർഥതയും ഒക്കെ തന്നെ ആണ്.ഇന്ന് നമ്മുടെ കൊച്ചു കേരള൦ ഒരു പ്രവാസ കുടിയേറ്റ സംസ്കാരത്തിന്റെ അതിഥിയും,ആതിഥേയനും ആണ്.90 കളുടെ പകുതിയോടെ തമിഴ് മക്കൾ കേരളം എന്ന പ്രവാസ ഭൂമിയിൽ നിന്നും ഒഴിഞ്ഞു തുടങ്ങി എന്ന് കണക്കുകൾ പറയുമ്പോൾ സത്യത്തിൽ എന്താണ് സംഭവിച്ചത്.ഒഴിഞ്ഞു പോയ തമിഴ് മക്കൾ വളരെ കുറവാണ്.

 

 

 

അവർ മലയാളികളെ പോലെ വീട് വക്കുവാനും,കച്ചവട സ്ഥാപനങ്ങൾ നടത്തുവാനും,മക്കളെ മലയാള,ഇംഗ്ളീഷ് സ്‌കൂളുകളിൽ പഠിപ്പിക്കുവാനും ശീലിച്ചു മലയാളത്തിന്റെ കുടിയേറ്റക്കാർ ആയി,കുറച്ചു പേര് മലയാളത്തിന്റെ മണ്ണിൽ പണി എടുത്തു സ്വന്തം ജന്മ ദേശത്തു കൃഷിയും,കച്ചവടവും,തുടണ്ടി സാമ്പത്തീക ഭദ്രത നേടി തിരിച്ചു പോയി.വീണ്ടും മലയാളികൾ ബംഗാളികൾക്കു പ്രവാസവും,കുടിയേറ്റവും നൽകി ആതിഥേയർ ആയി,1940 കളിൽ കൊച്ചി സിക്ക്,ഗുജറാത്തി,പാഴ്സികൾ,ഇറാനികൾ എന്നിവർക്കായി പ്രവാസ ജീവിതവും,കച്ചവട സംരംഭങ്ങളും തുറന്നു നൽകി.പോർച്ചുഗീസും,ബ്രിടീഷുകാരും ഒക്കെ വിദേശ കുടിയേറ്റക്കാരും പ്രവാസികളും ആയിരുന്നു എങ്കിൽ ഇവർ ദേശത്തിനകത്തു ദേശാന്തരം നടത്തിയവർ ആയിരുന്നു.ഈ കാലയളവുകളിൽ എല്ലാം മലയാളികൾ ഇന്ത്യകത്തും,വിദേശത്തും,(മലയ,സിങ്കപ്പൂർ,ശ്രീലതാ,ദ്വീപ് സമൂഹങ്ങൾ,ബർമ്മ,നേപ്പാൾ,...) ഒക്കെ പോയി ജീവിത ലക്ഷ്യങ്ങൾ ഉറപ്പിക്കുകയും,വിജയം വരിക്കുകയും ചെയ്തിരുന്നു.5 പതിറ്റാണ്ടുകളോളം നീളുന്ന പ്രവാസ കുടിയേറ്റ ബന്ധം ആണ് മലയാളിക്ക് അമേരിക്ക,കാനഡ,യൂറോപ്പ്,ഗൾഫ് മേഘലകളോടുള്ളത്.1980 മുതൽ വൻ തോതിൽ മലയാളികൾ വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികൾ ആയി പാലായനം ചെയ്തു.നിർമ്മാണം ,എഞ്ചിനീറിങ്,ആതുര സേവനo,അക്കൗണ്ടിങ്‌ മേഖലകളിൽ പ്രവാസം ആരംഭിച്ച മലയാളികൾ പ്രമുഖ വ്യവസായികളും,റിയൽ എസ്റ്റേറ്റ്,ഹോട്ടൽ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു. കേരളത്തിലെ കമ്പ്യൂട്ടർ സാങ്കേതിക വിദ്യ കരസ്ഥമാക്കിയ നല്ലൊരു ശതമാനം അമേരിക്കയിൽ ജോലി ചെയ്യുന്നു. ട്രംപും ട്രംപിസവും അമേരിക്കയുടെ ഭരണ മാറ്റം ലോകത്തെ പിടിച്ചു ഉലച്ചിരിക്കുക ആണ്.

 

 

 

 

തൊഴിൽ അന്യോഷകർക്കും,താത്കാലില പ്രവാസികൾക്കും ഭീഷണി ആവുന്ന രീതിയിൽ ട്രംപ് നടത്തുന്ന പ്രസ്താവനകൾ ഭാവിയിൽ എന്താകും എന്ന് വ്യക്തമല്ലാത്ത രീതിയിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നു.7 രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രഷൻ നിറുത്തി വച്ചിരിക്കുന്നു.വിസയിൽ ജോലി ചെയ്യുന്നവർ യാത്ര മദ്ധ്യേ വിസാ നിഷേധത്തെ തുടർന്ന് വിമാനത്താവളങ്ങളിൽ കുടുങ്ങുന്നു.മെക്സിക്കോക്ക് മേൽ അമിത നികുതി ഏർപ്പെടുത്തുന്നു.പല വ്യവസായങ്ങളും അമേരിക്ക നേരിട്ട് നടത്തുവാൻ പോകുന്നു.വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തീരുവ അമിതമായി വർധിപ്പിക്കുന്നു.രാജ്യാതിർത്തിയിൽ മതിലുകൾ പണിയുന്നു.ഇങ്ങനെ നീളുന്ന അസ്വസ്ഥത നിറഞ്ഞ പ്രസ്താവനകൾ.ഒരു വിദേശ തൊഴിലാളി,സംരംഭകൻ,പ്രവാസി,കുടിയേറ്റക്കാരൻ എന്നീ നിലകളിൽ ചിന്തിക്കുമ്പോൾ തീർത്തും തെറ്റായ നടപടി ക്രമങ്ങളും,പ്രസ്താവനകളും ആണിതെല്ലാം,പക്ഷെ രാജ്യത്തിലെ ഭരണാധികാരിയുടെ ശരികളും .ട്രംപ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കൺസർവേറ്റീവ് ആശയങ്ങൾ,കൊളോണലിയനിസം എത്രത്തോളം പ്രാവർത്തികമാകും?രാജ്യ സുരക്ഷ യുടെ പേരിൽ വരുത്തിയ താത്കാലിക ഇമ്മിഗ്രെഷൻ നിയമങ്ങൾ കാതലുള്ളതാണ് എന്ന് നാം മനസ്സിലാക്കണം.ഒരു പ്രത്യേക മത വിഭാഗത്തെ മാറ്റി നിറ്റ്‌ത്തുവാൻ കാരണം ആയതും രാജ്യ സുരക്ഷയെ അടിസ്ഥാനമാക്കി മാത്രം ആണ്.മെക്സിക്കോയുടെ അതിർത്തിയിൽ മതിൽ തീർക്കുന്നത് മയക്കു മരുന്ന്,ആയുധ കടത്തു എന്നിവ തടയാൻ വേണ്ടി മാത്രം ആണ്.ഇത് പ്രായോഗികം അല്ല എങ്കിലും,നിയന്ത്രണ വിധേയം ആക്കുന്നതിനു മുഘ്യ പങ്കു വഹിക്കും.

 

 

 

 

 

നിരവധി അത്യാധുനിക സൗകര്യങ്ങൾ ഉള്ള ടണലുകൾ വഴി നിരന്തരമായി മയക്കുമരുന്ന്,ആയുധം,വ്യാജ കറൻസി എന്നിവ അതിർത്തി കടന്നു അമേരിക്കയിലേക്ക് ഒഴുകുന്നു.ഇത് തടയുവാൻ ഇത് വരെയും മറ്റു അമേരിക്കൻ സർക്കാരുകൾ എന്ത് നടപടികൾ ആണ് സ്വീകരിച്ചിട്ടുള്ളത്? അറബ് രാജ്യങ്ങൾ പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും വ്യാജ ഡിഗ്രി കരസ്ഥമാക്കി പല രീതിയിൽ ഉള്ള കച്ചവടങ്ങൾ നടത്തി തലമുറയെ നശിപ്പിക്കുന്ന പതിനായിരങ്ങൾ ആണ് ഇന്ന് യു എസി ൽ ഉള്ളത്.അമിത പലിശ ഹറാം എന്ന് പറയുന്ന ഇസ്‌ലാം മതത്തിൽ പെട്ടവർ തന്നെ ആണ് ഇന്ന് അമേരിക്കയിലും,കാനഡയിലും യൂറോപ്യൻ രാജ്യങ്ങളിലും ബാങ്കിതര ഇടപാടുകൾ നടത്തുന്നത് എന്നത് പകൽ പോലെ വ്യക്തവും ആണ്. പുതിയ ട്രംപ് നടപടികൾ തല നോക്കി ചുണ്ണാമ്പ് തൊട്ടു നടപ്പിലാക്കാൻ പറ്റുന്നതാണോ? അത് കൊണ്ടാണ് താത്കാലിക മായ നിയന്ത്രണങ്ങൾ ഉടനടി നടപ്പിലാക്കുന്നത്.അമേരിക്ക കാനഡ ഉൾപ്പടെ ഉള്ള രാജ്യങ്ങളിലെ,ആട്ടോ,മെഡിക്കൽ ഉത്പന്നങ്ങൾക്ക് അമിത നികുതി ഏർപ്പെടുത്തും എന്ന് പറയുമ്പോൾ ഈ രാജങ്ങളുടെ ഉത്പന്നങ്ങൾക്ക് വില കൂടുകയും കച്ചവടം ഇല്ലാതാകുകയും ചെയ്യും.

 

 

 

 

 

ഇത് മറ്റു രാജ്യങ്ങളിലെ വ്യവസായങ്ങളെ കൂപ്പു കുതിക്കും.ഇതാണ് ശരി എങ്കിൽ അതിന്റെ മറുപുറം ഇതാണ്.കാനഡ,മെക്സിക്കോ,ജർമ്മനി ഇവിടെ നിർമ്മിക്കുന്ന ആട്ടോ പാട്ടുകൾ,മെഡിക്കൽ ഉത്പന്നങ്ങൾ ഇപ്പോൾ വിൽക്കുന്നത് അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികൾക്കാണ്.അവർ അത് പല പ്രൊഡക്ടുകൾ ആയി ലോകത്തിന്റെ പലഭാഗത്തും,വിറ്റഴിക്കുന്നു.ഫോർഡ് കാർ തന്നെ എടുക്കാം.കാനഡയിലെ വലുതും ചെറുതും ആയ കമ്പനികളിൽ നിർമ്മിക്കുന്ന പാർട്ടുകൾ ,കമ്പോണന്റുകൾ അമേരിക്കയിൽ അസ്സംബ്ലിൾ ചെയ്തു കാർ ആയി തിരികെ കാനഡയിൽ വിൽക്കുന്നു,കാനഡയിൽ കാറ് നിർമ്മിക്കുന്നു എങ്കിലും അത് മതിയാവാതെ വരുന്നു.ഇത് പോലെ ആണ് ഒട്ടു മിക്ക എല്ലാ വ്യവസായങ്ങളും.അമേരിക്ക മാത്രം നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു അമിത തീരുവ ഈടാക്കും എന്ന് പറയുമ്പോൾ ഓരോ രാജ്യത്തിനും അവരുടെ പോളിസികൾ വ്യക്തം ആക്കാൻ അധികാരവും അവകാശവും ഉണ്ട്.അമേരിക്കൻ പ്രൊഡക്ടുകൾ,വിദേശ രാജ്യങ്ങൾ വാങ്ങണം എങ്കിൽ അമേരിക്കയുടെ മേലും അമിത തീരുവകൾ നടപ്പിലാക്കാവിന്നതേ ഉള്ളൂ.അത് അംഗീകരിക്കാൻ ട്രംപിന് സാധിച്ചില്ല എങ്കിൽ കെട്ടികിടക്കുന്ന അമേരിക്കൻ ഉത്പന്നങ്ങൾ മാത്രം ആയിരിക്കും ഭാവിയിൽ നമുക്ക് കാണുവാൻ കഴിയുക.ഏഷ്യൻ രാജ്യങ്ങൾ മാൻ പവർ നൽകിയില്ല എങ്കിൽ തകരുന്ന സാമ്പത്തീക ഭദ്രത മാത്രമേ ലോക നേതാവ് അമേരിക്കയ്ക്ക് ഉള്ളൂ. രാജ്യ പുരോഗതിക്കും,സുരക്ഷക്കും വേണ്ടി ട്രംപ് നടത്തുന്ന ഭരണ മാറ്റങ്ങൾ അമേരിക്കകാരന് അനുകൂലം ആയാലും,ദൂര വ്യാപകമായി അത് തിരിച്ചടി ആയിരിക്കും എന്ന് നമുക്ക് ഉറപ്പിക്കാം. കുടിയേറ്റ പ്രീണന നയവുമായി ട്രൂഡോ കാനഡ സ്വതന്ത്രവും സുന്ദരവും ആയ രാജ്യം.ജാതി മത വർഗ്ഗ നിറ വ്യത്യാസമില്ലാത്ത സുന്ദരവും നിയമ പരിരക്ഷയും ലഭിക്കുന്ന രാജ്യം എന്നാണ് വിശേഷണം എങ്കിലും സ്ഥിതിഗതികൾ തികച്ചും വിപരീതം ആണ്.പുതിയ ലിബറൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇമ്മിഗ്രേഷൻ നിയമങ്ങൾക്കു കടിഞ്ഞാൺ പൊട്ടിയത് പോലെ ആയി എന്ന് വേണം പറയാൻ.കഴിഞ്ഞ രണ്ടു ഗഡു കാനഡ കൺസർവേറ്റീവ് ഭർക്കുകയും,തൊഴിൽ,വികസനം,ഇമ്മിഗ്രേഷൻ,വ്യവസായ വാണിജ്യ മേഖലകൾ വിദ്യാഭ്യാസം എന്നിവയിൽ അതിനു മുൻപ് ഉണ്ടായിരുന്ന സർക്കാർ വരുത്തി വച്ച പാകപ്പിഴകൾ ഉൾപ്പെടെ പലതും പാരികരിക്കപ്പെടുക ഉണ്ടായി.എന്നാൽ സ്ഥിതി വിശേഷം വീണ്ടും കുഴഞ്ഞു മറിഞ്ഞിരിക്കുന്നു.

 

 

 

 

എല്ലാം സുതാര്യ വൽക്കരിച്ചു രാജ്യത്തിന്റെ സുരക്ഷാ തന്നെ താറുമാറായി കൊണ്ടിരിക്കുന്നു.ഇപ്പോൾ പ്രധാന മന്ത്രി നടത്തിയ പ്രസ്താവന തിളച്ചും സുരക്ഷിത മല്ലാത്തതാണ് എന്ന് ക്യുബക്ക് സംഭവം വെളിവാക്കുന്നു.ലിബറൽ സർക്കാർ അധികാരത്തിൽ വന്നു മാസങ്ങൾക്കകം 40000 നടുത്തു സിറിയൻ അഭയാർഥികളുടെ പ്രവാഹം ആണ് കാനഡയിലേക്ക് ഉണ്ടായത്.വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് സെകുരിറ്റി ചെക്കുകൾ പൂർത്തി ആക്കി ഇത്രയും അഭയാർത്ഥികൾ കാനഡയിൽ പ്രവേശിച്ചപ്പോൾ അതിനു എത്രത്തോളം സുതാര്യത ഉണ്ട് എന്ന് വിശദമായി അന്യോഷിക്കേണ്ടിയിരിക്കുന്നു.സ്ഥിര താനസക്കാരും,കനേഡിയൻ പൗരൻ മാരും തൊഴിൽ ഇല്ലായ്മയും,കട ബാധ്യതയിലും,വിലകയറ്റത്തിലും നട്ടം തിരിയുമ്പോൾ,വിദ്ധ്യാഭ്യാസ വിസ കച്ചവടം,അഭയാർത്ഥി കച്ചവടം വഴിയും പാർട്ടി ഫണ്ട് പിരിക്കുന്ന ഒരു പാർട്ടി ആയി ലിബറൽ മാറിയോ? സ്വാന്തമായി വീടോ,ജനന സർട്ടിഫിക്കറ്റു അടക്കം ഉള്ള രേഖകളോ,കൂടപ്പിറപ്പുകളോ ഒന്നും ഇല്ലാത്തതോ,തിരിച്ചറിയാപ്പെടുകയോ ചെയ്യാത്ത സിറിയൻ അഭയാർഥികളുടെ വരവോടു കൂടി എത്ര ഐ എസ തീവ്രവാദികൾ കാനഡയിൽ കുടിയേറി എന്നതിന് വല്ല തെളിവുകളും ഉണ്ടോ? ഒരു കുടുംബത്തിൽ കൊച്ചു കുട്ടികൾ അടക്കം 5 നും 10 നും ഇടക്കാണ് സിറിയയിൽ ഉള്ളത്.അതിൽ പലരും ലഹളയിൽ മരണപ്പെട്ടു പോയതിനു രേഖകൾ പോലും ബാക്കിയില്ല.

 

 

 

 

 

സർക്കാർ ആഫീസുകളിൽ ചാരവും,മൺകൂനകളും മാത്രമല്ലാതെ ഒന്നും അവശേഷിക്കാത്ത സിറിയയിൽ എങ്ങിനെ സുരക്ഷാ പരിശോധനകൾ നടത്തി എന്നാണു കനേഡിയൻ സർക്കാർ അവകാശപ്പെടുന്നത്.എല്ലാം നഷ്ടപ്പെട്ടു ഒരു തുള്ളി വെള്ളത്തിന് കേഴുന്ന സിറിയൻ വംശജന് കൈ നിറയെ പണം നൽകാം എന്ന് പറഞ്ഞാൽ ഏതു തീവ്രവാദി ബന്ധം ഉള്ളവനെയും സ്വന്തം മകനോ,ഭർത്താവോ,ഭാര്യയോ,ഒക്കെ ആയി ചമച്ചു അഭയാർത്ഥി ആയി കൊണ്ട് വരുവാൻ എന്താണ് പ്രയാസം.ഇതൊന്നും മുഖവിലയ്ക്ക് പോലും എടുക്കാതെ നടത്തിയ ലിബറൽ സർക്കാർ വീണ്ടും ട്രമ്പിനു എതിരെ മറു പ്രസ്താവന ഇറക്കിയിരുന്നു.അപ്രായോഗികവും,അപക്വതാ പരവുമായ പ്രസ്താവന.രാജ്യത്തു തൊഴിൽ ഇല്ലായ്മ പെരുകുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് പുതിയ ഇന്റർനാഷണൽ സ്റ്റുഡന്റസ് നെ കൊണ്ട് വരുന്നു.4 ഡോളർ മുതൽ ജോലി ചെയ്യുന്ന കുട്ടികൾ പലരും വഴി പിഴച്ച രീതിയിൽ പണ സമ്പാദനത്തിനു പോകുന്നത് നിത്യ കാഴ്ചയാകുന്നു.നമുക്ക് മനസ്സിലാക്കേണ്ടുന്ന മറ്റൊരു കാര്യം "made in Canada "എന്ന് പറഞ്ഞു ആഗോള നിലവാരത്തിൽ എത്ര പ്രോഡക്റ്റുകൾ ഇന്ന് നിലവിൽ ഉണ്ട്?സ്വതന്ത്രമായ രാജ്യം,സുന്ദരമായ രാജ്യം ഇതൊഴിച്ചാൽ തൊഴിൽ സുരക്ഷാ ഇല്ലാത്ത,ആഗോള തലത്തിലെ സാമ്പത്തീക വീഴ്ചകൾ ആദ്യം പ്രഹരം ഏല്പിക്കുന്ന രാജ്യം കാനഡ ആണെന്നതിനു സംശയം ഇല്ല.ട്രൂഡോ സർക്കാർ ഇപ്പോൾ നടത്തിവരുന്ന സാമ്പത്തീക നയങ്ങളും ,അഭയാർത്ഥി അനുനയവും,ഇമ്മിഗ്രേഷൻ നിയമത്തിലെ സുതാര്യതയും,അതി വിദൂര മല്ലാത്ത,പട്ടിണി,തൊഴിലില്ലായ്മ,രാജ്യ സുരക്ഷാ വീഴ്ച എന്നിവയുടെ ചവിട്ടു പടികൾ മാത്രമാണ് എന്ന് ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രവാസമെന്ന മരുഭൂമി ഇതുവരെ നാം പറഞ്ഞത് കുടിയേറ്റ മേഖലയിലെ കുലംകുത്തികളെ പറ്റി ആയിരുന്നു വെങ്കിൽ, ഇനി കേരളത്തിന്റെ ഭാവി നിർണ്ണയിച്ച ഗൾഫ് എന്ന പറുദീസയെ പാട്ടി ആണ്.മലയാളി പ്രവാസി ആകുന്നതു ഗൾഫിൽ മാത്രം ആണ്.ഒരു തിരിച്ചു പോക്ക് എന്നും മനസ്സിൽ ഗൃഹാതുരത്വത്തോടെ സൂക്ഷിക്കുന്ന മലയാളി.കുടുംബത്തിന് വേണ്ടി കഷ്ട്ടപ്പെടുന്നവൻ.സത്യത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ ബാധിച്ചിരിക്കുന്നത് ഗൾഫിൽ ജോലി ചെയ്യുന്നവർക്കും അവിടത്തെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഭാവിയെയും ആണ്.

 

 

 

 

വിസ പുതുക്കുന്നതിന് ഉള്ള പ്രായ പരിധിയും,സ്വദേശി വൽക്കരണവും,അമിത വിലക്കയറ്റവും,തൊഴിൽ നഷ്ടവും എല്ലാം ഗൾഫ് മലയാളികളെ കുഴപ്പിച്ചിരിക്കുന്നു.നാട്ടിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന മക്കൾ,വീടുകൾ പണിതു കടം വാങ്ങി അത് തിരിച്ചടക്കാൻ ബുദ്ധി മുട്ടുന്നവർ,ആധുനികതയുടെ കാലത്തു പൊന്നും പണ്ടവും,കാറും വീടും സ്ത്രീ ധനം നൽകാൻ പാട് പെടുന്നവർ.അങ്ങിനെ ചുട്ടു പൊള്ളുന്ന മണലിൽ സമ്പന്നതയുടെ നാട്ടിൽ പച്ച നെല്ല് ചട്ടിയിൽ വറുത്തു മലർ പൊട്ടുന്നത് പോലെ യുള്ള ജീവിതങ്ങൾ ആണ് 80 ശതമാനം പ്രവാസികളും എന്ന് നാം അറിയേണ്ടിയിരിക്കുന്നു .ട്രംപ് നടത്തിയ വിസാ വിലക്കുകൾ അറബ് രാജ്യത്തെ അമേരിക്കയിൽ മുതൽ മുടക്കുള്ള വ്യവസായികൾക്കും,അവരുടെ മക്കളുടെ പഠനവും എല്ലാം താറുമാറാക്കും,ഇത് പരോക്ഷമായി ബാധിക്കുക പ്രവാസികളെ ആയിരിക്കും,കൂടാതെ പാകിസ്ഥാൻ,ബംഗ്ലാദേശ്,അഫ്‌ഗാനിസ്ഥാൻ,ഇറാൻ,യമൻ,ഇവിടെ ഉള്ളവർ അമേരിക്ക വിട്ടു ഇനി തൊഴിലിനായി ഗൾഫ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്യും,മതപരവും,ഭാഷാപരവും ആയ വേർതിരിവുകൾ ലോകത്തു വ്യാപിച്ചിരിക്കുന്ന ആധുനികതയിൽ ഇത് മലയാളി സമൂഹത്തിനു തിരിച്ചടി ആകും എന്നത് തീർച്ച തന്നെ. ഇനിയുള്ള നാളുകൾ തിരിച്ചറിവിന്റെ നാളുകൾ ആണ്.ലോകം ടെക്‌നോളജിയുടെ വിരൽത്തുമ്പിലേക്കു ചുരുങ്ങിയപ്പോൾ,മനുഷ്യ മനസ്സുകളും ചുരുങ്ങിയിരിക്കുന്നു.വിശാല മായ ലോകത്തു ഇര തേടി പരന്ന പ്രവാസ കുടിയേറ്റ മലയാളികൾക്ക് ഇനി തെറ്റാലുകളെ ഭയക്കേണ്ടിയിരിക്കുന്നു.നമുക്ക് നമ്മുടെ രാജ്യത്തിന്റെ സമ്പത്തും ശക്തിയും അവസരങ്ങളും തിരിച്ചറിയുവാനും,ഉപയുക്തമാക്കുവാനും സമയമായിരിക്കുന്നു.നാട്ടിലേക്ക് ഉള്ള മടക്കുയാത്രപോലെ തന്നെ സഹോദര്യത്തിലേക്കുള്ള തിരിച്ചു പോക്കും നമുക്ക് സ്വായത്വമാക്കേണ്ടിയിരിക്കുന്നു എന്നാൽ തൂപ്പുകാരൻ മുതൽ ബഹിരാകാശം വരെ യുള്ള തൊഴിൽ മേഖലയിൽ. ഇന്ത്യക്കു ഇന്നുള്ളതും,ജനം മനസ്സിലാക്കാത്തതും ആയ ശക്തി "സ്വയം പര്യാപ്തത" എന്ന പദത്തിന്റെ അർത്ഥം മാത്രം ആണ്.എല്ലാം ഉണ്ട് പക്ഷെ അത് തിരിച്ചറിയാനും സ്വന്തം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനും ഉപയോഗിക്കാനും ഉള്ള കഴിവ് എനിക്കും നിങ്ങൾക്കും ഇല്ലാതായിരിക്കുന്നു ,പ്രവാസിയും,കുടിയേറ്റവും ഒക്കെ ആയി മറ്റു രാജ്യങ്ങളുടെ വ്യവസായ,ഭരണ,വാണിജ്യ നയങ്ങളെ ചോദ്യം ചെയ്തും,കുറ്റം പറഞ്ഞും,മാറ്റം ആവശ്യപ്പെട്ടും സമയം കഴിക്കാൻ വിധിക്കപ്പെട്ടവർ ആണ് നമ്മൾ.ഇത്രയേറെ വിദേശനാണ്യം സർക്കാർ ഖജനാവിലേക്ക് ഒഴുക്കുന്ന പ്രവാസികൾക്കും ,കുടിയേറ്റക്കാർക്കും സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു വിധ പരിഗണനയും ലഭിക്കുന്നില്ല എന്ന് മാത്രം ആല്ല,അവരുടെ പ്രശ്നങ്ങളെ മറ്റു രാജ്യ തലവന്മാരുടെ ശ്രെദ്ധയിൽ പ്പെടുത്തി ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതിൽ സന്നദ്ധമാകുന്നുമില്ല.അടുപ്പുകല്ലുകൾക്കിടയിൽ (വടക്കേ അമേരിക്ക,യൂറോപ്പ്,ഗൾഫ്) എരിയുന്ന കനലുകൾ ആയി മലയാളി നിരന്തരം മരിച്ചു കൊണ്ടിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.