You are Here : Home / AMERICA TODAY

"ഇവിടെ എല്ലാവർക്കും സന്തോഷം "-തിരക്കഥ ഹാട്രിക് വിജയം

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Friday, February 24, 2017 12:46 hrs UTC

തെളിയാത്തതു പലതും ഇപ്പോഴും എപ്പോഴും തെളിയാതെ തന്നെ ഇരിക്കും എന്ന് നമുക്ക് ഇവിടെ അടിവരയിടാം.... കുട്ടിക്കാലത്തു നമ്മുടെ അച്ഛനമ്മ മാരിൽ നിന്നും,മുത്തച്ഛനിലും,മുത്തച്ഛിയിൽ നിന്നും കേട്ടതും,ചെറിയ ക്ലാസ്സുകളിൽ പഠിച്ചതും,ആയ ചില ഗുണപാഠ കഥകൾ ഉണ്ട്.അതിലൊന്നാണ് പെരുംതച്ചൻറെ കഥ.സത്യത്തിൽ അതൊരു കഥയല്ല.നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ എപ്പോഴൊക്കെയോ സംഭവിച്ചതും,ഇപ്പോഴും സംഭവിച്ചുകൊണ്ടു ഇരിക്കുന്നതും ആണ്. മലയാള നാടക രംഗത്ത് നിന്ന് സിനിമയിലൂടെ പ്രശസ്തിയിൽ നിന്നും അത്യുന്നതമായ പദവിയിലേക്ക് എത്തിയ ആളാണ് നമ്മുടെ പ്രിയപ്പെട്ട തിലകൻ ചേട്ടൻ.സിനിമയിലും,നാടകത്തിലും,സ്വന്തം ജീവിതത്തിലും,രാഷ്ട്രീയത്തിലും ഇത്രയേറെ ഉറച്ച കാൽവയ്പുകൾ നടത്തിയ ഒരു കലാകാരൻ വേറെ ഉണ്ടാകുക ഇല്ല.ചിലപ്പോൾ നസീർ സാർ ഈ ഒരു പദവിയുടെ പല പടവുകളും കയറിയ ഒരാൾ ആയിരുന്നു. ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ നെടും തൂൺ ആയിരുന്നു.നാടക പ്രസ്ഥാനവും,കഥാ പ്രസംഗവും ഒക്കെ.സിനിമയും,ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസവും ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യുന്നതിൽ തിലകൻ ചേട്ടൻ വിജയിച്ചിരുന്നു. പക്ഷെ എവിടെ ആണ് അദ്ദേഹത്തെ വെട്ടി നിരത്തിയത്,ആരാണ് അത് ചെയ്തത്.നമുക്കെല്ലാപേര്ക്കും അറിയാം.

 

 

 

തീപ്പെട്ടി കച്ചവടത്തിൽ പൊട്ടിയ പഴയ കച്ചവടക്കാരനെയും,പിന്നീട് ഹാസ്യ കോക്രികൾ കാട്ടി ജന ശ്രെധ പിടിച്ചു പറ്റിയ പള പള മിന്നുന്ന ഉടുപ്പിട്ട ആ നടനെയും,വ്യവസായിയെയും ആരും മറക്കില്ല.സിനിമയിലെ അമ്മയെ ഭരിക്കുന്ന ആ അച്ഛനും,പിന്നെ ജന പ്രിയ മകനും കൂടി പലപ്പോഴും ചിരിച്ചു കൊണ്ട് പലരെയും വെട്ടി നിർത്തിയതും,വെട്ടി നിരത്തുന്നതും,അവർ വിജയിച്ച റോളുകൾ പലതും സ്വന്ത സ്വഭാവത്തെ എടുത്തു കാട്ടുന്നതും ആയിരുന്നു. തിലകൻ ചേട്ടനെ മാത്രം ആണോ ഈ തിമിംഗലങ്ങൾ വിഴുങ്ങിയത്.അല്ല.മലയാളത്തിന്റെ ഭാവി നടി ആയിരുന്ന മഞ്ജു വാര്യരെ സ്വന്തം ഉയർച്ചക്ക് വേണ്ടി സ്നേഹം അഭിനയിച്ചു വിവാഹം കഴിക്കുകയും,തുടർന്ന് മഞ്ജുവിനെ കൊണ്ട് അഭിനയും നിറുത്തി സാധാരണ കുടുംബിനിയുടെ റോളിലേക്ക് തള്ളി വിട്ടത് ആരാണ്?ദിലീപ് മഞ്ജു വിവാഹത്തിന് മുൻപ് ജനം ഇപ്പോൾ മറന്ന ഒരു തിരോധാന കഥ ഉണ്ട്? മഞ്ജുവിന്റെ,ആ തട്ടി കൊണ്ട് പോക്കിന് പിന്നിൽ ഇന്ന് കാണുന്ന പൾസർ സുനി ആയിരുന്നോ?

 

 

അതോ?.. വെടക്കാക്കി തനിക്കാക്കുന്ന കലയിൽ മുന്നിൽ നിൽക്കുന്ന രണ്ടു പേരാണ് അമ്മയെ ഭരിക്കുന്നത്."മോളെ പറ്റിയത് പറ്റി ഇനിയിപ്പോ ഞാൻ പറയണ നീ കേൾക്കൂ.." ഇങ്ങനെ തുടങ്ങിയ ആ ചാലക്കുടി ഡയലോഗിൽ ആദ്യം മഞ്ജു പതറി എങ്കിലും,പ്രായമുള്ള ചാലക്കുടിക്കാരനെ അച്ഛന്റെ സ്ഥാനത്തു കണ്ടാണ് ദിലീപ് മഞ്ജു വിവാഹം നടക്കുന്നത്.എല്ലാം പ്ലാനിങ് മാത്രം ആയിരുന്നു.പിന്നീട് തന്റെ സമ്പാദ്യങ്ങൾ എല്ലാം ഉപേക്ഷിച്ചു ഭീഷണയിൽ ഭയന്ന് വിവാഹം വേർപെടുത്തിയ മഞ്ജു വാര്യർ.ഇതൊന്നും വക വെക്കാതെ ഞങ്ങൾ സഹോദരങ്ങൾ ആണ് കൂട്ടുകാർ ആണ് എന്ന് മാധ്യമങ്ങളോട് പല തവണ ആണയിട്ടു പറഞ്ഞ ദിലീപ് കാവ്യ വിവാഹം.അതും ഒരു ഭീഷണി അല്ല എന്ന് ആര് കണ്ടു. ഇനി ജനങ്ങളുടെ ഇഷ്ട നടനായ കലാഭവൻ മണിയിലേക്കു വരാം.കൂട്ടുകാരെയും,ബന്ധുക്കളെയും,ചോദ്യം ചെയ്തു കൊലപാതകം അവരുടെ മേൽ കെട്ടി ഏല്പിക്കാൻ നോക്കുന്ന രാഷ്ട്രീയക്കാർ ആരുടെ രാഷ്ട്രീയ ഭാവി,സിനിമാ ഭാവി ഉറപ്പിക്കാൻ ആണ് ഈ കൊടും ഹത്യ ചെയ്തത് എന്ന് സ്വയം ആലോചിച്ചു എടുക്കുക.മാധ്യമങ്ങളും,പ്രവർത്തകരും,വാർത്തകൾ സൃഷ്ടിച്ചു വിടുന്നു.

 

 

ഇതിൽ എത്ര വാർത്തകൾ സത്യസന്ധമായി അന്യോഷണ വിധേയം ആയിട്ടുണ്ട്? .എന്ത് കൊണ്ട് "പൾസ് സുനി"കോടതിയിൽ ഹാജരായി.? ഒന്നിന് പിറകെ പല സിനിമ കഥകളും,വാണിഭ കഥകളും,ഭീഷണിയും,തട്ടി കൊണ്ട് പോക്കും ഉയർന്നു വരുമ്പോൾ ചിലർ അതിനെ ഭയത്തോടെ കണ്ടിരിക്കുന്നു.അതിന്റെ തെളിവാണ് ഈ നാടകീയമായ കീഴടങ്ങലും ,അറസ്റ്റും എല്ലാം.അങ്ങിനെ സർക്കാരും.സിനിമാ നായകരും,ഗുണ്ടകളും,സ്ത്രീ വാദികളും ഒരു പോലെ വിജയിച്ചു.തെളിയാത്തതു പലതും ഇപ്പോഴും എപ്പോഴും തെളിയാതെ തന്നെ ഇരിക്കും എന്ന് നമുക്ക് ഇവിടെ അടിവരയിടാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.