You are Here : Home / AMERICA TODAY

അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് ശക്തി പകരുന്ന പ്രസംഗം

Text Size  

Story Dated: Friday, March 03, 2017 12:14 hrs UTC

യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയത് പ്രതീക്ഷകള്‍ക്ക് ചിറക് മുളപ്പിച്ച പ്രസംഗമായിരുന്നു.പ്രസംഗം കഴിഞ്ഞു നടന്ന ഓൺലൈൻ സർവേകളിൽ ‘മയപ്പെട്ട’ ട്രംപിന് വൻ പിന്തുണയുള്ളതായും തെളി‍ഞ്ഞു.

ഇപ്പോഴത്തെ വൈദഗ്ധ്യം കുറഞ്ഞവരുടെ കുടിയേറ്റം അനുവദിക്കുന്ന രീതിക്കു പകരം യോഗ്യതാധിഷ്ഠിത സംവിധാനം ഇന്ത്യന്‍ സാങ്കേതിക വിദഗ്ധർക്കു ഗുണകരമാകും ചൈന ലോക വ്യാപാര സംഘടനയിൽ അംഗത്വം നേടിയശേഷം 60,000 അമേരിക്കന്‍ ഫാക്ടറികളും പൂട്ടിയത് ട്രംപ് ചൂണ്ടികാട്ടിയിരുന്നു.9.4 കോടി അമേരിക്കക്കാർക്കു തൊഴിൽ നഷ്ടമായി. 4.3 കോടി അമേരിക്കന്‍ ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിയുന്നു. മധ്യവർഗത്തിനു നികുതി ഇളവുകൾ നല്കുമെന്ന പ്രഖ്യാപനവും നല്ല സൂചനകളാണ്‌.കാൻസസ് സിറ്റിയിൽ ഇന്ത്യൻ വംശജനായ യുവ എൻജിനീയർ കൊല്ലപ്പെട്ട സംഭവത്തെ ട്രംപ് അപലപിച്ചത് അമേരിക്കയിലെ ഇന്ത്യന്‍ ജനതക്ക് ഒരു വലയ ആശ്വാസമാണ്‌ നല്കിയത് വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ല എന്ന് അദ്ദേഹം ഊന്നി പറയുകയുണ്ടായി.

 

 

പൗരാവകാശ സംരക്ഷണത്തിന് മുന്‍ ഗണന നല്കുന്ന ഒരു പ്രസിഡന്റായിരിക്കുമെന്ന് അദ്ദേഹം പലപ്രാവശ്യം ഓര്‍മ്മ പെടുത്തുകയുണ്ടായി.ക്രിമിനൽ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നത് ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ജസ്റ്റിസ് ഡിപ്പാർട്മെന്റിന് നിർദേശം നൽകിയത് ഇതിന്റെ സൂചനയാണ്. ഏറെ വിവാദമുണ്ടാക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ഒബാമ കെയർ റദ്ദാക്കി. എന്നാല്‍ കുറഞ്ഞ ചെലവിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുക വഴി എതിരാളികളുടെ വിമര്‍ശനത്തിന്റെ മുന ഒടിക്കുകയും ചെയ്തു. നയതന്ത്രം, സാമ്പത്തികം, ഇന്റലിജൻസ്, സൈബർ വിഭാഗസൈനിക പദ്ധതി സംയോജിപ്പിച്ചു കൊണ്ടുള്ള സൈനിക പദ്ധതി അമേരിക്കക്കാര്‍ കൈയടിച്ചു സ്വീകരിച്ചതു ഭികരതക്കെതിരെയുള്ള ട്രംപിന്റെ സന്ധിയില്ലാ യുദ്ധത്തിനുള്ള പിന്തുണയായി കണക്കാക്കപെടുന്നു. ചുരുക്കത്തില്‍ ഒരു മികച്ച ഭരണാധികാരിയിലേക്ക് രൂപപ്പെടുന്നതിന്റെ സൂചനകളാണ്‌ ട്രംപ് പ്രസംഗത്തിലൂടെ നല്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.