ജോയിച്ചന്‍ പുതുക്കുളം
സണ്ണിവേയ്ല്‍, കാലിഫോര്‍ണിയ: ഈ വര്‍ഷത്തെ സോളസ് ചാരിറ്റീസിന്റെ അത്താഴ വിരുന്ന് (സോളസ് ചാരിറ്റീസ് ആനുവല്‍ ബാങ്ക്വറ്റ് 2019) സണ്ണിവേയ്ല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നവംബര്‍ 16ന് നടക്കും. രോഗബാധിതരായ കുട്ടികള്‍ക്കും, അവരെ പരിചരിക്കാന്‍ നിരന്തരം കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്കും സാന്ത്വനമേകുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ആസ്ഥാനമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സോളസ്. പ്രശസ്ത ജനസേവക ശ്രീമതി ഷീബ അമീര്‍ ആണ് സൊളസ് സ്ഥാപിച്ചതും ഇപ്പോഴത്തെ സെക്രട്ടറിയും.
അമേരിക്കയില്‍ നിന്ന് സൊളസിനെ സഹായിക്കുന്നവരുടെ കൂട്ടായ്മ ആയിട്ടാണ് സോളസ് ചാരിറ്റീസ് 2018ല്‍ പ്രവര്‍ത്തനമാരംഭിച്ചത്. സാന്‍ ഫ്രാന്‍സിസ്ക്കൊ ബേ ഏരിയ, സതേണ്‍ കാലിഫോര്‍ണിയ, ഡാളസ്, റ്റാമ്പ, ബോസ്റ്റണ്‍, സിയാറ്റില്‍, വാഷിംഗ്ടണ്‍ ഡി.സി. തുടങ്ങിയ സ്ഥലങ്ങളില്‍ സൊളസിന് ചാപ്റ്ററുകളോ മറ്റു സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളോ ഉണ്ട്. സൊളസിന് സ്ഥിരമായ ധനസഹായം ഉറപ്പാക്കാന്‍ വേണ്ടി ഇവിടങ്ങളില്‍ ധനശേഖരാര്‍ത്ഥം അത്താഴവിരുന്ന്, കൂട്ടയോട്ടം, കലാപരിപാടികള്‍ മുതലായവ പതിവായി സംഘടിപ്പിക്കുന്നുണ്ട്.
കേരളീയ ഭക്ഷണം, പ്രഗല്ഭ ന്യൂറോളജിസ്റ്റ് ഡോ. അനില്‍ നീലകണ്ഠന്റെ കീനോട്ട് പ്രഭാഷണം, സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധനായ ശ്രീ. വിനോദ് നാരായണ്‍ (ബല്ലാത്ത പഹയന്) അവതരിപ്പിക്കുന്ന ലാഫ് വെന്‍ യു ഫെയില്‍ ഷോ, മറ്റു കലാപരിപാടികള്‍ തുടങ്ങിയവ ഇത്തവണത്തെ ബാങ്ക്വറ്റില്‍ ഒരുക്കുന്നുണ്ട്.
വിശദാംശങ്ങള്‍ക്കും സൊളസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും ബന്ധപ്പെടുക: ഇമെയില്‍
info@solacecharities.org, ഫോണ്‍: തോമസ് 4084808227, ജോജി 4085373478, റോയ് 4089301536.
Comments