ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 23-നു ശനിയാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന 13-മത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ഫാ. ബാബു മഠത്തിപ്പറമ്പിലും, റവ.ഡോ. ബാനു സാമുവേലും അറിയിച്ചു. മൗണ്ട് പ്രോസ്പെക്ടസിലുള്ള Recplex 420 w Demster ST-ലെ വിശാലമായ കോര്‍ട്ടില്‍ വച്ചാണ് ഇത്തവണത്തെ മത്സരങ്ങള്‍ അരങ്ങേറുന്നത്.
2007-ല്‍ നടന്ന ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കൂടുതല്‍ യുവാക്കളെ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തോട് ചേര്ത്തുകൊണ്ടുവരിക എന്ന ആശയത്തിലാണ് "സ്പോര്‍ട്സ് മിനിസ്ട്രി' എന്ന സംരംഭം ആരംഭിച്ചത്. ചിക്കാഗോയിലെ 15 ദേവാലയങ്ങളിലെ യുവനജങ്ങള്‍ക്ക് ഒന്നിച്ചുകൂടുന്നതിനും ആത്മീയതയ്ക്കൊപ്പം അവരുടെ കായിക താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിയതിന്റെ ഫലമായിട്ടാണ് കഴിഞ്ഞ 13 വര്‍ഷമായി ഈ ടൂര്‍ണമെന്റ് ഉന്നത നിലവാരംപുലര്ത്തി മുന്നേറുന്നത്.
ഈവര്‍ഷത്തെ ടൂര്‍ണമെന്റില്‍ ചിക്കാഗോയിലെ 9 ദേവാലയങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരിക്കുമെന്നു യൂത്ത് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ജോജോ ജോര്‍ജ് അറിയിച്ചു. ജേതാക്കള്‍ക്ക് യശശരീരനായ പൂവത്തൂര്‍ കോശി കോര്‍എപ്പിസ്കോപ്പ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും. റണ്ണേഴ്സ് അപ്പിനു എന്‍.എന്‍ പണിക്കര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും.
വളരെ വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഫാ. ബിജുമോന് ജേക്കബ് (കോര്‍ഡിനേറ്റര്‍), ജോര്‍ജ് പണിക്കര്‍ (കണ്‍വീനര്‍), റവ. സുനീത് മാത്യു, ജോര്‍ജ് പി. മാത്യു, സിനില്‍ ഫിലിപ്പ്, ആന്റോ കവലയ്ക്കല്‍, ജയിംസ് പുത്തന്‍പുരയില്‍, ജോണ്സണ് കണ്ണൂക്കാടന്‍, ലെജി പട്ടരുമഠത്തില്‍, രഞ്ജന്‍ ഏബ്രഹാം, റിന്‍സി കുര്യന്, കാല്വിന് കവലയ്ക്കല്‍, ലക്സിന് വര്‍ഗീസ്, മെല്‍ജോ വര്‍ഗീസ്, ഷൈനി തോമസ് എന്നിവര്‍ക്കൊപ്പം ഇടവക ജനങ്ങളുടെ സഹായ സഹകരണങ്ങളുമാണ് വിജയത്തിനു നിദാനമായിട്ടുള്ളത്.
Comments